ആഫ്രിക്കയിലെ ആദ്യ ലോകകപ്പിന് വിസിലൂതാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കേ മത്സരം കാണാനുളള ടിക്കറ്റുകള്‍ വിറ്റു പോവാത്തത് സംഘാടകരെ കുഴക്കുന്നു. ലോകപ്പിന് കൃത്യം ഒരു മാസം ബാക്കിയിരിക്കേ രണ്ട് ലക്ഷം ടിക്കറ്റുകളാണ് വില്‍ക്കാതെ കെട്ടികിടക്കുന്നത്. എന്നാല്‍ ടിക്കറ്റുകളുടെ 90 ശതമാനവും വിറ്റു പോയെന്നും ബാക്കിയുള്ള ടിക്കറ്റ് കൂടി ലോകകപ്പിന് മുന്നോടിയായി വിറ്റു തീര്‍ക്കുമെന്നുമാണ് സംഘാടകരുടെ നിലപാട്.
ആകെ 27 ലക്ഷം ടിക്കറ്റുകളാണ് ലോകകപ്പ് കാണാനായി സംഘാടകര്‍ പുറത്തിറക്കിയത്. ടിക്കറ്റുകള്‍ വിറ്റു പോവാത്തതിനെ തുടര്‍ന്ന് ഫിഫയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം അഞ്ചു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഇന്‍റര്‍നെറ്റിലൂടെ മാത്രം ടിക്കറ്റ് വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് ആദ്യം വിനയായതെന്ന് ഫിഫ അധികൃതര്‍ പറഞ്ഞു.
ടീമുകളുടെ യാത്രാവിവരങ്ങളെക്കുറിച്ചു മത്സരവേദി സംബന്ധിച്ചും ചെറിയ ആശയക്കുഴപ്പം നിലനിന്നത് കാരണം ആരാധകര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മടിച്ചു നിന്നത് ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചു. തുടക്കത്തിലേ കുതിച്ചുച്ചാട്ടത്തിനുശേഷം ടിക്കറ്റ് വില്‍പ്പനയില്‍ കനത്ത ഇടിവാണ് നേരിട്ടത്. അടുത്തമാസം 11നാണ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്