പരുക്കിന്‍റെ പിടിയിലായ സെസ്ക് ഫാബ്രിഗാസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും ലോകകപ്പിനുള്ള 30 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം ഒന്നിന് അവസാന 23 പേരെ പ്രഖ്യാപിക്കും. ലോകകപ്പിന് മുന്‍പ് പരുക്ക് ഭേദമാവുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് ഇരു താരങ്ങളെയും ടിമില്‍ ഉള്‍പ്പെടുത്താന്‍ കോച്ച് വിസെന്‍റ് ഡെല്‍ ബോസ്കെ തയ്യാറായത്.
അമിതമായ ഉത്‌കണ്ഠയെന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സെവിയ്യ വിംഗര്‍ ജീസസ് നവാസിനെയും മുപ്പതംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസിനു പുറമെ ബാര്‍സ ഗോള്‍ കീപ്പര്‍ വിക്ടര്‍ വാല്‍ഡെസും ടീമില്‍ ഇടം നേടി. ബാര്‍സയിലെ മിന്നുന്ന ഫോമാണ് വാല്‍ഡെസിന് തുണയായത്.
അറ്റ്ലറ്റിക്കോ മാഡ്രിഡിന്‍റെ പത്തൊമ്പതുകാരന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡെ ജിയയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. പ്രതീക്ഷിച്ചതു പോലെ ബാര്‍സയിലെയും റയല്‍ മാഡ്രിഡിലെയും താരങ്ങള്‍ക്ക് തന്നെയാണ് ടീമില്‍ മുന്‍തൂക്കം. ബാര്‍സയില്‍ നിന്ന് ഏഴും റയലില്‍ നിന്ന് അഞ്ചും താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ്