ലോകകപ്പില്‍ ഫ്രഞ്ച് പ്രതിരോധം കാക്കാന്‍ വില്യം ഗല്ലാസ് ഇറങ്ങും. പരുക്കിനെ തുടര്‍ന്ന് ഗല്ലാസിന്റെ ലോകകപ്പ് മോഹങ്ങള്‍ അസ്തമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം ലോകകപ്പ് കളിക്കുമെന്ന പ്രഖ്യാപനവുമായി കോച്ച് റെയ്മണ്ട് ഡൊമനിക് രംഗത്തു വന്നത്. പരുക്കേറ്റ ഗല്ലാസിനെ കൂടി ഉള്‍പ്പെടുത്തി 24 അംഗ ടീമിനെയാണ് ഡൊമനിക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ലസ്സാന ദിയാറയ്ക്ക് പരുക്കേറ്റതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീം തന്നെയായിരിക്കും ലോകകപ്പില്‍ അണിനിരക്കുക എന്ന് ഡൊമനിക് പറഞ്ഞു. ഗല്ലാസ് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഗല്ലാസ് വ്യക്തമാക്കി.
ഗല്ലാസിനു പുറമെ ബകാറി സാഗ്ന, പാട്രിക് എവ്റ, എറിക് അബിദാല്‍, സെബാസ്റ്റിയന് സ്ക്വില്ലാച്ചി, മാര്‍ക് പ്ലാനസ്, ഗയല്‍ ക്ലിച്ചി. ആന്റണി റെവെല്ലറി എന്നിവരാണ് ഫ്രഞ്ച് പ്രതിരോധക്കോട്ട കാക്കുക. കഴിഞ്ഞ ലോകകപ്പില്‍ സിനദീന്‍ സിദാന്റെ മികവില്‍ ഫൈനല്‍ വരെയെത്തിയ ഫ്രാന്‍സ് ഇറ്റലിയ്ക്ക് മുന്പില് കിരീടം അടിയറ വെയ്ക്കുകയായിരുന്നു.