ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയൈബ് മാലിക്കിന് അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന് പി സി ബി വ്യക്തമാക്കി. ഇന്ത്യന്‍ ടെന്നീസ് താരത്തെ വിവാഹം കഴിച്ച ഷൊയൈബിനുള്ള വിവാഹ സമ്മാനമായി വിലക്ക് പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സക്കീര്‍ ഖാന്‍ പറഞ്ഞു. ഷൊയൈബിനെതിരായ തെളിവുകളും വാദങ്ങളും പരിശോധിച്ച ശേഷം ആര്‍ബിട്രേഷന്‍ കോടതി ഷൊയബിന്‍റെയും മറ്റ് കളിക്കാരുടെയും കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഖാന്‍ പറഞ്ഞു.
കോടതിയുടെ തീരുമാനം വന്നശേഷം മാത്രമേ പി സി ബി ഭാവി നടപടികള്‍ പ്രഖ്യാപിക്കു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനവും ഇതിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ ശുപാര്‍ശപ്രകരമാണ് കളിക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അതിനാല്‍ വിവാഹത്തിന്‍റെ പേരില്‍ ഒരു കളിക്കാരന്‍റെ മാത്രം വിലക്ക് പിന്‍വലിക്കാനാവില്ലെന്നും ഖാന്‍