എല്ലാ കളിക്കാരുടെയും വിലക്ക് നീക്കണമെന്ന് പാകിസ്ഥാന്‍ പേസ് ബൌളര്‍ റാണ നവീദുല്‍ ഹസ്സന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മുന്‍ നായകന്‍ ഷോഹൈബ് മാലികിന്റെ വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് തന്റെയും മറ്റു രണ്ട് താരങ്ങളുടെയും വിലക്ക് നീക്കണമെന്ന് റാണ ആവശ്യപ്പെട്ടിരിക്കുന്നത്. റാണയ്ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാണ നിലവില്‍ ഇംഗ്ലണ്ടിലെ കൌണ്ടി ക്ലബിന് വേണ്ടി കളിക്കുകയാണ്.
ഏഴു കളിക്കാരുടെയും വിലക്ക് നീക്കണമെന്നും ഒരാളുടേത് മാത്രം നീക്കിയത് ശരിയല്ലെന്നും റാണ പറഞ്ഞു. എന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും എന്നും ടീമിന് വേണ്ടിയാണ് കളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഷൊഹൈബിന്റെ ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ ദിവസമാണ് പി സി ബി നീക്കിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ വിവാദങ്ങളെ തുടര്‍ന്നാണ് മാലിക്കിനും ഏഴു താരങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് വിലക്കിയത്.
വിലക്ക് നീക്കിയത് സംബന്ധിച്ച വാര്‍ത്ത മാലിക്കിന്റെ വക്കീലാണ് പുറത്തുവിട്ടത്. മാലിക്കിന്റെ എല്ലാ വിലക്കുകളും നീക്കിയെന്നും ഇനി അദ്ദേഹത്തിന് ദേശീയ ടീമില്‍ കളിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. വിലക്കിന് പുറമെ 20 ലക്ഷം രൂപ പിഴ ശിക്ഷയില്‍ നിന്നും മാലികിനെ ഒഴിവാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ നായകന്‍ ശുഐബ് മാലികിനും ഓള്‍റൗണ്ടര്‍ റാണാ നവീദുല്‍ ഹസനും ഒരു വര്‍ഷം വീതം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയില്‍ മുന്‍ നായകന്മാരായ മുഹമ്മദ് യൂസുഫിനും യൂനുസ്ഖാനും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടന്ന പര്യടനത്തില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകള്‍ ഓസ്ത്രേലിയ തൂത്തുവാരിയിരുന്നു. പര്യടനശേഷം യൂസുഫും മാലികും പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു