പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പിന്‍മാറിയ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനെ ഇംഗ്ലണ്ട് പരിശീലകനായി ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാന്‍ നീക്കം നടക്കുന്നതിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തിനു കൂടി പരിശീലക വേഷമണിയാന്‍ മോഹം.
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണിയ്ക്കാണ് പരിശീലക കുപ്പായം അണിയാന്‍ കൊതിയാവുന്നത്. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ കരിയര്‍ പൂര്‍ത്തിയാക്കിയശേഷമെ റൂണി പരിശീലക വേഷം അണിയുകയുള്ളു. ‘ഒമ്പതാം വയസിലാണ് ഞാന്‍ ഫുട്ബോളിലെത്തിയത്. ഫുട്ബോള്‍ വിട്ടൊരു കരിയര്‍ എനിക്ക് ആലോചിക്കാനാവില്ല. അതുകൊണ്ട് തന്നെ കരിയര്‍ അവസാനിച്ചാലും പരിശീലകനായി ഞാന്‍ ഫുട്ബോളിനൊപ്പമുണ്ടാവും’.
ഈ വര്‍ഷം തന്നെ തനിക്ക് കോച്ചിംഗ് ബാഡ്ജ് ലഭിക്കുമെന്നും റൂണി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എനിക്ക് 24 വയസ്സ് മാത്രമേ ആയിട്ടുള്ളു. തന്‍റെ മികച്ച വര്‍ഷങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂവെന്നും റൂണി വ്യക്തമാക്കി.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ് വിശ്രമിക്കുന്ന റൂണിയിലാണ് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍. റൂണിയുടെ പരുക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കിരീട സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.