ഓസ്ട്രേലിയയുടെ ട്വന്റി-20 ക്രിക്കറ്റ് ടീം നായകനായി തുടരാന്‍ ആഗ്രമുണ്ടെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. ഓസീസ് യുവനിരയെ നയിക്കാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിന്‍ഡീസിലെ പരാജയങ്ങള്‍ ഒരിക്കലും നായകനായി തുടരാന്‍ പ്രശ്നമല്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.
സംശയമില്ല, തുടരാന്‍ തന്നെയാണ് തീരുമാനം. ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതില്‍ ദുഃഖമുണ്ട്. എങ്കിലും ഓസീസ് നായകനായി താന്‍ കളി ആസ്വദിക്കുന്നു എന്നും ക്ലാര്‍ക്ക് പറഞ്ഞു. വെസ്റ്റിന്‍ഡീസില്‍ നിന്ന് തിരിച്ചെത്തിയ നായകന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീമില്‍ കളിക്കാരനെന്ന നിലയില്‍ സ്വന്തം സ്ഥാനം സുരക്ഷിതമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ നേരത്തെ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയിരുന്നു. ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ശേഷമാണ് ക്ലാര്‍ക്ക് സ്വന്തം ബാറ്റിംഗിനെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചും കുറ്റസമ്മതം നടത്തിയത്.
‘ഒരു സംശയവുമില്ല. കളിക്കാരനെന്ന നിലയില്‍ ടീമിലെ എന്‍റെ സ്ഥാനത്തെക്കുറിച്ച് സെലക്ടര്‍മാര്‍ സൂഷ്മപരിശോധന നടത്തിയേ മേതിയാവു. എനിക്കറിയാം ഫൈനലിലെ തോല്‍വിയുടെ പേരില്‍ സെലക്ടര്‍മാര്‍ എന്നെ പുറത്താക്കില്ലെന്ന്. എന്നാലും വമ്പനടിക്കാര്‍ നിറഞ്ഞ ഓസീസ് ബാറ്റിംഗ് നിരയില്‍ മുന്നാം നമ്പറില്‍ ഇറങ്ങാനും ഓസീസിനെ നയിക്കാനും ഞാന്‍ യോഗ്യനല്ലെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് ക്ലാര്‍ക്ക് ഇതിന് മുമ്പ് പ്രതികരിച്ചത്