അമേരിക്കന്‍ മോഡല്‍, അഭിനേത്രി, ടെലിവിഷന്‍ പെഴ്സനാലിറ്റി എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് അന്ന നിക്കോള്‍ സ്മിത്തിന്. വിവാദങ്ങളും ഒപ്പം കൂട്ടിയ അന്ന, 2007ല്‍ തന്‍റെ മുപ്പത്തൊന്‍പതാം വയസില്‍ മരണത്തിനു കീഴടങ്ങുമ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നു. മകള്‍ ഡാനിയെലിന്‍റെ പിതൃത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ അന്ന ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അന്ന വീണ്ടും പത്രത്താളുകളില്‍ നിറയുകയാണ്.
അന്നയുടെ സ്വകാര്യ ശേഖരത്തില്‍ നിന്ന് ചില അപൂര്‍വ വസ്തുക്കള്‍ ലേലത്തില്‍ വയ്ക്കുന്നു. മുന്‍ കാമുകനും ഡാനിയെലിന്‍റെ പിതാവുമായ ലാറി ബ്രിക്ഹെഡ് ആണ് അന്നയുടെ സ്വകാര്യ ശേഖരം വില്‍ക്കാന്‍ തീരുമാനിച്ചത്. പ്ലാനറ്റ് ഹോളിവുഡിലെ ജൂലിയന്‍സ് ഓക്ഷന്‍ സെന്‍ററി ല്‍ ജൂണ്‍ 26നാണ് ലേലം. അതിനു മുന്‍പ് പ്രദര്‍ശനവുമുണ്ടാകും. ആരും കൊതിക്കുന്ന വസ്ത്രങ്ങളും ഓര്‍ണമെന്‍റുക ളും തന്നെയാണ് ലേലത്തിന്‍റെ പ്രത്യേകത, ഫെസ് സ്റ്റൈ ല്‍ പര്‍പ്പിള്‍ ഹാറ്റ് വിത്ത് ഗോള്‍ഡ് ട്രിം, ഡ്രേപ്പിങ് ലാവന്‍ഡര്‍ ഓര്‍ഗന്‍സ, 2003ല്‍ അന്ന ധരിച്ച ഹെവിലി ഓര്‍ണമെന്‍റഡ് ലാവെന്‍ഡര്‍ ബ്രാ, ഫോക്സ് ഫര്‍ കോട്ട്, ഗോള്‍ഫ് ക്ലബ്സ് വിത്ത് പേഴ്സണലൈസ്ഡ് പിങ്ക് ഗോള്‍ഫ് ബാഗ്, അന്നയുടെ പട്ടിക്കുട്ടിയുടെ കാനോപി ടോപ് ഡോഗി ബെഡ് ഇതുകൂടാതെ രണ്ടാം ഭര്‍ത്താവ് ജെ. ഹോവാര്‍ഡ് മാര്‍ഷലിന്‍റെ ആന്‍ഡി വാര്‍ഹോള്‍ സ്റ്റൈല്‍ ഒറിജിനല്‍ സ്ക്രീന്‍ പ്രിന്‍റ് പോര്‍ട്രെയ്റ്റും ലേലത്തില്‍ വച്ചിട്ടുണ്ട്.
നാല്‍പ്പത്തഞ്ചു ലക്ഷം രൂപയാണ് സ്മിത്തിന്‍റെ ശേഖരം സൂക്ഷിക്കാന്‍ മാത്രം തനിക്കു മൂന്നു വര്‍ഷം ചെലവാക്കേണ്ടി വന്നതെന്ന് ലാറി പറയുന്നു. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക ചാരിറ്റിക്കു വേണ്ടിയും മകള്‍ ഡാനിയെലിന്‍റെ ചെലവിനു വേണ്ടി വിനിയോഗിക്കും. ഡാനിയെലിന്‍റെ പിതൃത്വത്തിനു വേണ്ടി വാദിച്ച സ്മിത്തിന്‍റെ അറ്റോര്‍ണി ഹോവാര്‍ഡ്.കെ. സ്റ്റേണിന്‍റെ സഹായത്തോടെയാണ് ലാറി ലേലത്തിന് തയാറെടുത്തത്.
1993ല്‍ പ്ലേബോയ് പ്ലേമേറ്റ് ഒഫ് ദ് ഇയറായി തെരഞ്ഞെടുക്കപ്പെട്ട അന്ന, മരുന്നുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്നാണ് ചെറുപ്രായത്തില്‍ മരണത്തിനു പിടികൊടുത്തത്. മകളെ കൊഞ്ചിച്ച് ആശയടങ്ങാതെ പോയ അന്നയ്ക്ക് ഡാനിയെലിനു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞെന്ന് ആശ്വസിക്കാം.