പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹത്തില്‍ യതൊരുവിധ രാഷ്ട്രീയവുമില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. പരസ്പരം പ്രണിയിച്ചതുകൊണ്ട് മാത്രമാണ് വിവാഹിതരായതെന്നും സാനിയ പറഞ്ഞു. ഞങ്ങള്‍ പരസ്പരം പ്രണയിച്ചതിനാല്‍ മാത്രമാണ് വിവാഹിതരായത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. എന്നാല്‍ ഇന്ത്യ- പാക് രാഷ്ട്രീയത്തില്‍ ഞങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യാനാവുമെങ്കില്‍ അതില്‍ സന്തോഷമുണ്ട്.
വിവാഹം എന്നില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ജൂണില്‍ നടക്കുന്ന വിംബിള്‍ഡണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ ഇപ്പോള്‍. ഈസമയത്ത് ഷൊയൈബും കൌണ്ടിയില്‍ കളിക്കാനായി ലണ്ടനിലെത്തുന്നുണ്ട്. എന്നെ പ്രോത്സാഹിപ്പിക്കാന്‍ ഷൊയൈബ് ഗാലറിയിലുണ്ടാവുമെന്നാണ് കരുതുന്നത്. വിംബിള്‍ഡണ്‍ കഴിഞ്ഞാല്‍ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലായിരിക്കും എന്റെ പൂര്‍ണശ്രദ്ധ.
ഷൊയൈബിന്റെ കുടുംബ എന്നെ മകളെപ്പോലെയാണ് കാണുന്നത്. വളരെ തുറന്ന ചിന്താഗതിക്കാരാണ് അവര്‍. ഞാന്‍ ടെന്നീസ് കളി തുടരുന്നതില്‍ അവര്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. ഞാനും ഷൊയൈബും തമ്മില്‍ ഇപ്പോഴുള്ള ഒരേയൊരു പ്രശ്നം അലമാരകള്‍ സ്വന്തമാക്കുന്നതിനെ സംബന്ധിച്ചാണ്. എനിക്കാണെങ്കില്‍ ഒട്ടേറെ സാധനങ്ങള്‍ സൂക്ഷിക്കാനുണ്ട്. ഇതിനിടയില്‍ ഷൊയൈബിന്റെ സാധനങ്ങള്‍ വെക്കാനുള്ള സ്ഥലമില്ലെന്നതാണ് പ്രശ്നം. എങ്കിലും തങ്ങള്‍ ഇത് ആസ്വദിക്കുന്നുവെന്നും സാനിയ പറഞ്ഞു