ടീമില്‍ കളിക്കാരനെന്ന നിലയില്‍ സ്വന്തം സ്ഥാനം സുരക്ഷിതമല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന നായകനെന്ന ബഹുമതിയും ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിന് സ്വന്തം. എന്തിനും ഓസ്ട്രേലിയയെ അനുകരിക്കുന്ന മറ്റ് മുകളുടെ നായകന്‍മാര്‍ക്കും ഇനി ക്ലാര്‍ക്കിന്‍റെ ശൈലി വേണമെങ്കില്‍ കണ്ടു പഠിക്കാം. ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ശേഷമാണ് ക്ലാര്‍ക്ക് സ്വന്തം ബാറ്റിംഗിനെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചും കുറ്റസമ്മതം നടത്തിയത്.
‘ഒരു സംശയവുമില്ല. കളിക്കാരനെന്ന നിലയില്‍ ടീമിലെ എന്‍റെ സ്ഥാനത്തെക്കുറിച്ച് സെലക്ടര്‍മാര്‍ സൂഷ്മപരിശോധന നടത്തിയേ മേതിയാവു. എനിക്കറിയാം ഫൈനലിലെ തോല്‍വിയുടെ പേരില്‍ സെലക്ടര്‍മാര്‍ എന്നെ പുറത്താക്കില്ലെന്ന്. എന്നാലും വമ്പനടിക്കാര്‍ നിറഞ്ഞ ഓസീസ് ബാറ്റിംഗ് നിരയില്‍ മുന്നാം നമ്പറില്‍ ഇറങ്ങാനും ഓസീസിനെ നയിക്കാനും ഞാന്‍ യോഗ്യനല്ലെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അവര്‍ക്ക് തീരുമാനമെടുക്കാം.
ഈ ലോകകപ്പിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഓസീസ് ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുക എന്നത് ബഹുമതിയായാണ് കാണുന്നത്’. അതിന് അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. വാട്സണ്‍, വാര്‍ണര്‍, ഹസി സഹോദരര്‍, കാമറൂണ്‍ വൈറ്റ് തുടങ്ങിയ വമ്പനടിക്കാര്‍ നിറഞ്ഞ ഓസീസ് ടീമില്‍ ക്ലാര്‍ക്കിനെ ദുര്‍ബല കണ്ണിയായാണ് കണക്കാക്കുന്നത്. 31 ട്വന്‍റി-20 മത്സരങ്ങളില്‍ 21.85 റണ്‍സ് ശരാശരിയില്‍ 437 റണ്‍സ് മാത്രമാണ് ക്ലാര്‍ക്കിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റാകട്ടെ 101.39 മാത്രവും