കഥാനായിക ഭീഷണിപ്പെടുത്തിയിട്ടും സിനിമയുമായി മുന്നോട്ടു പോകാന്‍ നിര്‍മാതാക്കളുടെ തീരുമാനം. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡ ന്‍റുമായ നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നിയെക്കുറിച്ചുള്ള സിനിമയാണിത്. വിന്നി എന്നു തന്നെയാണ് സിനിമയുടെ പേര്. സ്ക്രിപ്റ്റ് തന്നെക്കാണിച്ച് അനുമതി വാങ്ങിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിന്നിയുടെ ഭീഷണി. എന്നാല്‍ വിന്നിയുടെ അഭിഭാഷകന്‍ അയച്ച കത്ത് നിര്‍മാതാവ് ആന്ദ്രെ പീറ്റേഴ്സിന് അത്ര സുഖിച്ചില്ല. സ്ക്രിപ്റ്റ് കാണണം എന്നു പറയുന്നതിന്‍റെ ന്യായം മനസിലാക്കാം. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്ന തരത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നു പറഞ്ഞതിലെ ഭീഷണിയുടെ സ്വരം ആവശ്യമില്ലായിരുന്നു.
ഡാറല്‍ റൂട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്നിയെ അവതരിപ്പിക്കുന്നത് ഓസ്കര്‍ വിന്നര്‍ നടി ജെന്നിഫര്‍ ഹഡ്സണ്‍. ടെറന്‍സ് ഹോവാര്‍ഡാണ് മണ്ടേലയുടെ റോളില്‍. ഈ മാസം ദക്ഷിണാഫ്രിക്കയില്‍ ചിത്രീകരണം ആരംഭിക്കും. വിന്നിയുടെ റോളില്‍ അഭിനയിക്കാന്‍ എന്‍റെ ഹൃദയം തുടിക്കുകയാണെന്നും ഇനി അധി കം കാത്തിരിക്കാനാവില്ല എന്നുമാണ് കഴിഞ്ഞ ദിവസം ജെന്നിഫര്‍ പറഞ്ഞത്. ആന്‍ മരിയ തയാറാക്കിയ വിന്നിയുടെ ജീവചരിത്രത്തെ - വിന്നി മണ്ടേല, എ ലൈഫ് - ആസ്പദമാക്കിയാണ് സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്.
വിന്നിയുടെ അഭിഭാഷകന്‍റെ കത്ത് സിനിമയു ടെ ചിത്രീകരണത്തെ ഒട്ടും ബാധിക്കില്ല എന്ന നിലപാടിലാണ് നിര്‍മാതാവും സംവിധായകനും. പത്തൊന്‍പതാം വയസു മുതല്‍ അറുപത്തിനാലാം വയസുവരെയുള്ള വിന്നിയുടെ ജീവിതമാ ണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തിലെ വിവാദ നായികയായ വിന്നി 1996ല്‍ മണ്ടേലയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു വിന്നി. തന്നെക്കുറിച്ചുള്ള വിവാദ പ്രശ്നങ്ങള്‍ എങ്ങനെ പരാമര്‍ശിക്കുന്നു എന്ന ആകാംക്ഷയുള്ളതു കൊണ്ടാവാം വിന്നി സ്ക്രിപ്റ്റ് ആവശ്യപ്പെട്ടത്.