ലഗാന്‍,
താരേ സമീന്‍ പര്‍, ജാനേ തൂ യാ ജാനേ നാ തുടങ്ങി അമീര്‍ ഖാന്‍റെ പ്രൊഡക്ഷ
ന്‍ ഹൗസ് നിര്‍മിച്ച ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു. താന്‍ എഴുതുന്ന
തിരക്കഥ അമീര്‍ ഖാന്‍ സിനിമയാക്കണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടി
വരാന്‍ കാരണവും ഇതുതന്നെ. അമീറിന്‍റെ ഓഫിസിലേക്ക് തിരക്കഥയുമായി
എത്തുന്നയാളുകള്‍ നിരവധിയാണ്. എന്നാല്‍ ഇതെല്ലാം വായിച്ചു നോക്കാനുള്ള
സാവകാശം അമീറിനില്ല എന്നത് യാഥാര്‍ഥ്യം. എന്നു കരുതി തന്നെ വിശ്വസിച്ച്
തിരക്കഥ നല്‍കുന്നവരെ പറ്റിക്കാനൊന്നും അമീര്‍ തയാറല്ല. തനിക്കായി
കൊണ്ടുവരുന്ന തിരക്കഥ വായിച്ചു വിലയിരുത്താന്‍, ഓഫിസില്‍ കുറച്ചുപേരെ
നിയമിച്ചു. സ്ക്രിപ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് എന്നു പേരുമിട്ടു. ദിവസവും
കുറഞ്ഞത് പത്ത് സ്ക്രിപ്റ്റെങ്കിലും അമീറിന്‍റെ ഓഫിസില്‍ എത്തും. ഒരെണ്ണം
പോലും തീര്‍ത്തു വായിക്കാന്‍ സമയമില്ലാത്തത്ര തിരക്കിലാണ് അമീര്‍.
എങ്കിലും ഒന്നും വേണ്ടന്നു വയ്ക്കാനും താത്പര്യമില്ല.
അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന
ഒരാളെയും നിരാശപ്പെടുത്താന്‍ അമീര്‍ ആഗ്രഹിക്കുന്നില്ല. സ്ക്രിപ്റ്റ്
ഡിപ്പാര്‍ട്ട്മെന്‍റിലുള്ളവര്‍ വായിച്ചു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
എല്ലാ എഴുത്തുകാര്‍ക്കും റെസ്പോണ്‍സ് ലെറ്ററും അയയ്ക്കും. വരുന്ന
തിരക്കഥകളിലെല്ലാം അമീര്‍ അഭിനയിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കുമില്ല.
എല്ലാവര്‍ക്കും അമീര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്
ആവുകയാണ് ലക്ഷ്യം.
തന്‍റെ സിനിമകള്‍ക്ക് ഇത്രയധികം ആരാധകരുണ്ടായതില്‍, അതും
സാങ്കേതികപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നു തന്നെയുണ്ടായതില്‍ അങ്ങേയറ്റം
സന്തോഷത്തിലാണ് അമീര്‍. ആരാധകരെ സന്തോഷിപ്പിക്കാന്‍
തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യാനാണ് അമീറിന്‍റെ തീരുമാനം. എന്തായാലും
അമീര്‍ പ്രൊഡക്ഷന് ഇനി തിരക്കഥയ്ക്കു ക്ഷാമമുണ്ടാകില്ല. കൊണ്ടുവരുന്ന
സ്ക്രിപ്റ്റിലൊരെണ്ണം വായിച്ച് അതില്‍ ഇഷ്ടപ്പെടുന്നതില്‍ അഭിനയിച്ചാല്‍
മതിയല്ലോ