മീന്‍ പച്ചക്കറി ചേരുവകള്‍
- നെയ്മീന്‍ കഷണങ്ങള്‍ -അര കിലോ
- സവാള നീളത്തില്‍ അരിഞ്ഞത് -2 എണ്ണം
- പച്ചമുളക് അറ്റം കീറിയത് -10
- ഇഞ്ചി അരിഞ്ഞത് -1 കഷണം
- മുളകുപൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- കുടംപുളി -3 ചുള
- തേങ്ങ അരച്ചത് -1 വലിയ മുറി
- തക്കാളി അരിഞ്ഞത് -4
- കടുക് -അര ടീസ്പൂണ്‍
- വറ്റല്‍മുളക് മുറിച്ചത് -2
- കറിവേപ്പില -2 കതിര്‍പ്പ്
- വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ മീന്‍ കഷണങ്ങളില്‍ ചേര്‍ത്ത് കുറച്ചു വെള്ളമൊഴിച്ച് വേവിക്കുക.വെന്തുകഴിയുമ്പോള്‍ തക്കാളിയും തേങ്ങ അരച്ചതും ചേര്‍ത്ത് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക.ഒരു
ചീനച്ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുകിടുക.പൊട്ടുമ്പോള്‍ വറ്റല്‍മുളക്,കറിവേപ്പില ഇവയിട്ടു
മൂപ്പിച്ച് കറിയില്‍ ഒഴിച്ച് അടച്ചു വെയ്ക്കുക.