| മീന്‍ | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മീന്‍ Fri May 28, 2010 5:22 am | |
| മീന്‍മപ്പാസ്
ചേരുവകള്‍
1.മീന്‍ -അര കിലോ 2.മുളകുപൊടി -1 ടീസ്പൂണ്‍ മല്ലിപ്പൊടി -1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 3. കടുക് -അര ടീസ്പൂണ്‍ ഉലുവ - 2 നുള്ള് 4. കരിവേപ്പില -1 കതിര്‍പ്പ് ഉപ്പ് - പാകത്തിന് 5. സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ് വെളുത്തുള്ളി - 12 അല്ലി ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍ പച്ചമുളക് -3 6. വെളിച്ചെണ്ണ -2 ടീസ്പൂണ്‍ 7. കുടംപുളി - ആവശ്യത്തിന് 8. തേങ്ങാപ്പാല്‍ -അര കപ്പ്
പാകം ചെയുന്ന വിധം
മീന്‍ വെട്ടിക്കഴുകി ചെറിയ കഷണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുകഎണ്ണ ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ഇട്ട് മൂപ്പിക്കുക.ഇതില്‍ അഞ്ചാമത്തെ ചേരുവകളും ഇട്ട് മൂപ്പിക്കുക.കുതിര്‍ത്ത പൊടികളും ചേര്‍ത്തു വഴറ്റണം.കുടമ്പുളിയും വെള്ളവും ചേര്‍ത്ത് തിളപ്പിച്ചുതുടങുമ്പോള്‍ മീന്‍ കഷണങളും കറിവേപ്പിലയും ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് കറി നന്നായി വറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാത്രം ചുറ്റിച്ചുവെയ്ക്കുക.കുറുകിവരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:22 am | |
| അയല റോസ്റ്റ്
ചേരുവകള്‍
1.അയലമീന്‍ - 500 ഗ്രാം 2.വെളുത്തുള്ളി - 3 അല്ലി 3.ഇഞ്ചി -1 കഷണം മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി -അര ടീസ്പൂണ്‍ മുളകുപൊടി -3 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 4. തക്കാളി -3 5.പച്ചമുളക് കീറിയത് -2 6. കറിവേപ്പില -4 കതിര്‍പ്പ് 7. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അയലമീന്‍ വൃത്തിയാക്കി വരഞ്ഞ് എടുക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ചൂടായ എണ്ണയില്‍ വറുത്തുകോരുക.ബാക്കിയുള്ള എണ്ണയില്‍ തക്കാളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഇളക്കുക.നന്നായി വഴന്നശേഷം മീന്‍ കഷണങ്ങള്‍ പൊടിയാതെ ഇതിലിട്ട് ഇളക്കി എടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:22 am | |
| ഉണക്കചെമ്മീന്‍ കറി
ചേരുവകള്‍
1.ഉണക്കചെമ്മീന്‍ -250 ഗ്രാം 2.പച്ചമാങ്ങ -1 3. തേങ്ങ -അര മുറി പച്ചമുളക് -3 മുളകുപൊടി -കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍ ചുവന്നുള്ളി -4 ചുള 4. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉണക്കചെമ്മീന്‍ കഴുകി വൃത്തിയാക്കി വെയ്ക്കുക.മാങ്ങ ചെറുതായി അരിയുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് കലക്കിയെടുക്കുക.ഇതില്‍ ചെമ്മീനും മാങ്ങാ കഷണങളും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചശേഷം വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:23 am | |
| ഫിഷ് മോളി
ചേരുവകള്‍
1.കരിമീന്‍ - അര കിലോ 2.തേങ്ങ - 1 3.കശുവണ്ടി അരച്ചത് - 2 ടേബിള്‍സ്പൂണ്‍ 4. കുരുമുളക് -1 ടീസ്പൂണ്‍ വെളുത്തുള്ളി - 4 അല്ലി പെരുംജീരകം -1 ടീസ്പൂണ്‍ കോഴിമുട്ട പതച്ചത് -1 കോണ്‍ഫ്ലവര്‍ -2 ടേബിള്‍സ്പൂണ്‍ ജീരകം -അര ടീസ്പൂണ്‍ 5. അണ്ടിപ്പരിപ്പ് -10 ഗ്രാം കിസ്മിസ് -20 ഗ്രാം ഏലയ്ക്ക -2 കറുവപ്പട്ട -2 കഷണം കുരുമുളക് -1 ടേബിള്‍സ്പൂണ്‍ 6.സവാള -2 7.എണ്ണ -2 ടേബിള്‍സ്പൂണ്‍ 8.ചുവന്നുള്ളി -10 ഇഞ്ചി -1 കഷണം പച്ചമുളക് -6
പാകം ചെയ്യുന്ന വിധം
മുട്ട അടിച്ചതില്‍ നാലാമത്തെ ചേരുവകള്‍ അരച്ചത് ചേര്‍ത്ത് കുഴച്ച് വൃത്തിയാക്കിയ മീനില്‍ പുരട്ടി 15 മിനിട്ട് വെയ്ക്കുക.തേങ്ങ പിഴിഞ്ഞ് പാലെടുക്കുക.ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ വറുത്തു കോരുക.ബാക്കി എണ്ണയില്‍ എട്ടാമത്തെ ചേരുവകള്‍ അരിഞ്ഞു വഴറ്റുക.അരിഞ്ഞു വെച്ച സവാളയും വഴറ്റണം.ഇതില്‍ തേങ്ങയുടെ രണ്ടാം പാലും ഉപ്പും ചേര്‍ത്ത ശേഷം മീന്‍ കഷണങ്ങള്‍ ഇടുക.തിളച്ചു വരുമ്പോള്‍ കശുവണ്ടി ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങിവെച്ച് വറുത്ത അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:23 am | |
| ഫിഷ് ഫിംഗേഴ്സ്
ചേരുവകള്‍
നെയ്മീന്‍ നീളത്തില്‍ മുറിച്ചത് -1 കിലോ വെളുത്തുള്ളി അരച്ചത് -കാല്‍ കപ്പ് ഉപ്പ് -പാകത്തിന് വിനാഗിരി -1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് -1 എണ്ണത്തിന്റെ മുട്ട അടിച്ചത് -2 കുരുമുളകുപൊടി -1 ടേബിള്‍ സ്പൂണ്‍ റൊട്ടിപ്പൊടി -1 കപ്പ് എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മീനില്‍ ഉപ്പും വെളുത്തുള്ളി അരച്ചതും പുരട്ടി 5 മിനിട്ട് വെച്ചശേഷം വിനാഗിരിയും നാരങ്ങാനീരും പുരട്ടി 2 മണിക്കൂര്‍ വെയ്ക്കുക.മുട്ട അടിച്ചതില്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കി ഓരോ കഷണം മീന്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:24 am | |
| ഫിഷ് ഫ്രൈ (നാടന്‍) ചേരുവകള്‍
- മത്തി -250 ഗ്രാം
- മുളകുപൊടി -3 ടീസ്പൂണ്‍
- കുരുമുളകുപൊടി -ഒന്നര ടീസ്പൂണ്‍
- പെരുംജീരകം -1 ടീസ്പൂണ്‍
- വെളുത്തുള്ളി -2 അല്ലി
- ചുവന്നുള്ളി -5
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംമത്തി ഒഴികെയുള്ള ചേരുവകള്‍ മിക്സിയില്‍ ഒന്നിച്ചിട്ട് അരച്ചെടുക്കുക.മത്തി വരഞ്ഞ് അരപ്പ് പുരട്ടി 15 മിനിട്ടിനുശേഷം തവയില്‍ നിരത്തി കോബിനേഷനിലോ,ക്രിസ്പ് രീതിയിലോ 10 മിനിട്ട് മൊരിച്ചെടുക്കുക. 7 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.എണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല.മത്തിയില്‍ നിന്നുള്ള നെയ്യ് കൊണ്ടു തന്നെ മീന്‍ മൊരിയും. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:24 am | |
| ഫിഷ് സൂപ്പ് ചേരുവകള്‍
- മുള്ളില്ലാത്ത മീന്‍ ചെറുതായി നുറുക്കിയത് -1 കപ്പ്
- കൊഞ്ച് ചെറുതായി അരിഞ്ഞത് -1 കപ്പ്
- കണവ ചെറുതായി അരിഞ്ഞത് - 1 കപ്പ്
- വൈറ്റ്സോസ് -കുറച്ച്
- ചെറുതായി അരിഞ്ഞ സെലറി -1 തണ്ട്
- വെണ്ണ -2 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ബട്ടര്‍ -75 ഗ്രാം
- മൈദ -75 ഗ്രാം
- പാല്‍ -കുറച്ച്
പാകം ചെയ്യുന്ന വിധം വൈറ്റ്സോസ് ബട്ടര്‍ ഇട്ട് ചൂടാകുമ്പോള്‍ മൈദയിട്ട് വറുക്കുക.പാല്‍ കുറേശ്ശെ ഒഴിച്ച് ഇളക്കുക.കുറുകുമ്പോള്‍ വാങ്ങുക.മീന്‍ കഷണങ്ങള്‍ മൂന്നും കൂടി 4 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.ഒരു പാത്രത്തില്‍ അല്പം വെണ്ണയിട്ട് സെലറി വഴറ്റി മീനില്‍ ചേര്‍ക്കുക.പഞ്ചസാര,കുരുമുളകുപൊടി,ഉപ്പ് ഇവ ചേര്‍ക്കുക.വൈറ്റ്സോസ് കുറേശ്ശെ ചേര്‍ത്ത് ഇളക്കി വാങ്ങുക.ചൂടോടെ ഉപയോഗിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:25 am | |
| ഫിഷ് ചോപ്സ് ചേരുവകള്‍
- നെയ് മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
- ഉരുളക്കിഴങ്ങ് -2
- മുളകുപൊടി -2 ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് -പാകം ചെയ്യുന്ന
- ചുവന്നുള്ളി അരിഞ്ഞത്-20 എണ്ണം
- പച്ചമുളക് രണ്ടായി കീറിയത് -12
- മുട്ട -2
- അണ്ടിപരിപ്പ് -18 എണ്ണം
- മൈദ - കപ്പ്
- ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം എണ്ണ ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ഇവ മൂപ്പിക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു വെയ്ക്കുക.ഉപ്പ്,കുരുമുളകുപൊടി,മുളകുപൊടി ഇവ ചേര്‍ത്ത് മീന്‍ വേവിച്ച് പൊടിച്ചു വെയ്ക്കുക.ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ക്കുക.ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ചു പരത്തി മൂപ്പിച്ച മിശ്രിതം 1 ടീസ്പൂണ്‍ വീതം ഇതില്‍ വെച്ചു മടക്കി,മുട്ട പതപ്പിച്ചതില്‍ മുക്കി മൈദ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തെടുത്തു സോസു കൂട്ടി ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:25 am | |
| ഫിഷ് പൈ
- ചെറുതായി മുറിച്ച നെയ്മീന്‍ -അര കിലോ
- സവാള ചെറുതായി അരിഞ്ഞത് -3 എണ്ണം
- തക്കാളി അരിഞ്ഞത് -2
- പച്ചമുളക് -3
- ഇഞ്ചി അരിഞ്ഞത് -1 കഷണം
- ബട്ടര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- കുരുമുളക് -മുക്കാല്‍ ടീസ്പൂണ്‍
- മൈദ -1 ടേബിള്‍ സ്പൂണ്‍
- ചീസ് ചുരണ്ടിയത് -2 ടേബിള്‍ സ്പൂണ്‍
- പുഴുങ്ങിയ മുട്ട -2
- മുട്ട -1
- വെളിച്ചെണ്ണ,കടുക് ഉപ്പ് -പാകത്തിന്
- കറിവേപ്പില,മല്ലിയില -പാകത്തിന്
- പാല്‍ -1 കപ്പ്
പാകം ചെയ്യുന്ന വിധംഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതില്‍ കറിവേപ്പില ഇട്ടശേഷം പച്ചമുളക്,ഇഞ്ചി സവാള,തക്കാളി ഇവ വഴറ്റുക.മീന്‍ കഷണങ്ങള്‍ ഇട്ടു ഉപ്പ് ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചു വേവിക്കുക.ചാറു കുറുകുമ്പോള്‍ വാങ്ങുക.വേറൊരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ചൂടാകുമ്പോള്‍ മൈദ മൂപ്പിച്ചു പാല്‍ കുറേശ്ശെ ചേര്‍ത്ത് ഇളക്കുക.ഇതില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് കുറുകി വരുമ്പോള്‍ വാങ്ങുക.ഒരു മുട്ട പതപ്പിച്ചതും ഒരു സ്പൂണ്‍ ചീസും ഇതില്‍ ചേര്‍ക്കുക.നെയ് പുരട്ടിയ ബേക്കിങ്ങ് ട്രേയില്‍ അല്പം സോസ് ഒഴിച്ച് അതിനുമുകളില്‍ മീന്‍ കഷണങ്ങള്‍ നിരത്തി അതിനുമുകളില്‍ ബാക്കി സോസും ഒഴിച്ച് നിരത്തുക.പുഴുങ്ങിയ മുട്ട വട്ടത്തില്‍ അരിഞ്ഞ് മുകളില്‍ വിതറുക.ഇതു ബേക്ക് ചെയ്തെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: മീന്‍ Fri May 28, 2010 5:25 am | |
| ടൊമാറ്റോ ഫിഷ് ചേരുവകള്‍
- ദശയുള്ള മീന്‍ കഷണങ്ങള്‍ -അര കിലോ (മുള്ള് കളഞ്ഞത്)
- തക്കാളി -300 ഗ്രാം
- സവാള -150 ഗ്രാം
- മുളകുപൊടി -4 ടീസ്പൂണ്‍
- മീറ്റ് മസാലപ്പൊടി -1 ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- പെരുംജീരകം പൊടി -1 ടീസ്പൂണ്‍
- എണ്ണ -3 ടീസ്പൂണ്‍
- കറിവേപ്പില -4 തണ്ട്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം മീന്‍ കഷണങളില്‍ പകുതി കുരുമുളകുപൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,പെരുംജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി അര മണിക്കൂര്‍ മാറ്റി വെയ്ക്കുക.സവാള ഒരു ടീസ്പൂണ്‍ എണ്ണയില്‍ കോബിനേഷന്‍ രീതിയില്‍ 5 മിനിട്ട് വഴറ്റി മാറുക.മീന്‍ കഷണങ്ങള്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് കോബിനേഷനില്‍ 8 മിനിട്ട് മൊരിച്ചെടുക്കുക.5 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.സവാള വഴറ്റിയതിലേക്ക് തക്കാളിയും ബാക്കി മസാലപ്പൊടികളും എണ്ണയും ചേര്‍ത്തിളക്കി മീനും ചേര്‍ത്ത് വീണ്ടും കോബിനേഷനില്‍ 8 മിനിട്ട് കൂടി മൊരിച്ചെടുക്കുക.കറിവേപ്പില 2 മിനിട്ട് ബാക്കിയുള്ളപ്പോള്‍ ചേര്‍ക്കണം. | |
|
| |
Sponsored content
| Subject: Re: മീന്‍ | |
| |
|
| |
| മീന്‍ | |
|