വെള്ളരിയ്ക്ക കാളന്‍ Vellarikka Kaalan
ചേരുവകള്‍
പഴുത്ത വെള്ളരിയ്ക്ക -കാല്‍ ഭാഗം
പച്ചമുളക് - 3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
തൈര് - 2 കപ്പ്
തേങ്ങ - കാല്‍ മുറി
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
വെള്ളരിയ്ക്ക കഷ്ണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളരിയ്ക്ക കഷണങ്ങളും പച്ചമുളക് കീറിയതും
പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ നല്ല മയത്തില്‍
അരച്ച് കലക്കിയെടുക്കുക.തൈര് കലക്കിയെടുക്കുക.ഇതും തേങ്ങ അരച്ചതും കൂടി വെന്തു വരുന്ന കഷ്ണങ്ങളില്‍
ഒഴിച്ചു ഇളക്കിക്കൊണ്ടിരിയ്ക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഉലുവയുമിട്ട് വഴറ്റി
കാളനില്‍ ഒഴിച്ച് ഉപയോഗിക്കാം.