yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മാമ്പഴം കാളന്‍ Mango kaalan Wed May 26, 2010 3:52 pm | |
| മാമ്പഴം കാളന്‍ Mango kaalan ചേരുവകള്‍
- പഴുത്ത നാട്ടുമാങ്ങ - 5
- പച്ചമുളക് -5
- തേങ്ങ -അര മുറി
- കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉലുവ -കാല്‍ ടീസ്പൂണ്‍
- ജീരകം -1 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പിളിയില്ലാത്ത തൈര് -1 കപ്പ്
കടുക്, കറിവേപ്പില,എണ്ണ -ആവശ്യത്തിന് പാകം ചെയ്യുന്ന വിധംമാങ്ങ തൊലിയിളക്കി വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക. തൈര് ഉടച്ചെടുക്കുക.അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക.മഞ്ഞള്‍പൊടി,കുരുമുളകുപൊടി,ഉപ്പ് ഇവയും ചേര്‍ക്കുക.തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക.ചൂടായിക്കഴിയുമ്പോള്‍ വാങ്ങിവെച്ച് കടുക് താളിച്ച് ഉപയോഗിയ്ക്കാം.ഉലുവയും മൂപ്പിച്ച് എടുക്കുക. | |
|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തക്കാളി അവിയല്‍ Tomato Avial Wed May 26, 2010 3:53 pm | |
| തക്കാളി അവിയല്‍ Tomato Avial
ചേരുവകള്‍
1. പച്ചത്തക്കാളി - 250 ഗ്രാം 2. പച്ചമുളക് - 4 തേങ്ങ - 1 കപ്പ് ജീരകം - കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍ ഉള്ളി - 2 4. ഉപ്പ് - പാകത്തിന് 5. കറിവേപ്പില - 1 കതിര്‍പ്പ് വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
തക്കാളി അരിഞ്ഞുവെയ്ക്കുക തേങ്ങ,ജീരകം,മഞ്ഞള്‍പൊടി,ഉള്ളി എന്നിവ അരച്ചെടുക്കുക.അല്പം മുളകുപൊടിയും പച്ചമുളക് കീറിയതും ഉപ്പും വെള്ളവും ചേര്‍ത്ത് തക്കാളികഷണങ്ങള്‍ വേവിയ്ക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|