| Fanfights -------- Posts .......... | |
|
+52balagolapan pandit achayan nishpakshan kannan nair kiwi thankan mancheri majeed shyam meeshamadhavan narendrannair neelakandan appukuttan manikandan thanthonni machan mithravishnu thalathil dineshan vettukuzhi menon balram willy M.R.P Sandeep naayakan raja yeldo987 dracula bellari raja ombhatia merlin devan sanjeev thambi pazhassi Alexander manavalan mangalasseri dilipfan safalpu suku Hero Vicky mohan real hero Anoop maadambi deathrace MANNADIYAR mohan.thomas roshanpeter ajith_mc86 innhotel2010 56 posters |
|
Author | Message |
---|
achayan New Member
Posts : 56 Points : 62 Reputation : 0 Join date : 2011-02-06 Location : thoduphauz
| Subject: Re: Fanfights -------- Posts .......... Sun Oct 30, 2011 5:12 pm | |
| കൈരളിയില്‍ നിന്ന് മമ്മൂട്ടി പുറത്താകും? [You must be registered and logged in to see this image.] മമ്മൂട്ടിയും സുരേഷ്ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന വ്യത്യസ്തമായൊരു ഗെയിംഷോ ഏഷ്യാനെറ്റില്‍ ആരംഭിക്കാന്‍ പോകുകയാണ്. ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പ്രോഗ്രാമിന്റെ മാതൃകയില്‍, കോടികള്‍ സമ്മാനമായി നല്‍കുന്ന ഗെയിംഷോ എന്ന ആശയം ജോണ്‍ ബ്രിട്ടാസിന്‍റേതാണ്.
ബ്രിട്ടാസിന്റെ സമ്മര്‍ദ്ദം മൂലമാണ് മമ്മൂട്ടി അവതാരകനാകാന്‍ സമ്മതം മൂളിയത് എന്നാണ് സൂചന. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പടിയിറങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയുമായി നല്ലബന്ധം തുടരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകനാകുന്നതിനെതിരേ കൈരളിയില്‍ വിപ്ലവകാഹളം മുഴങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സി പി എമ്മിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. അവതാരകനാവുകയാണെങ്കില്‍ മമ്മൂട്ടിയെ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. ചെയര്‍മാനായി തുടരുന്നതിനിടെ മര്‍ഡോക്ക് എന്ന കുത്തകഭീമന്റെ ചാനലില്‍ മമ്മൂട്ടി അവതാരകനാകുന്നത് ചുമ്മാ കണ്ടുനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ലെന്ന് ചുരുക്കം.
പൃഥ്വിരാജും സുരേഷ്ഗോപിയും മമ്മൂട്ടിയും മാറിമാറിയാവും ഗെയിംഷോ അവതരിപ്പിക്കുക. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഇപ്പോള്‍ വേണ്ടത്ര ഏല്‍ക്കുന്നില്ലെന്ന് ചാനല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. സൂര്യയില്‍ മുകേഷിന്‍റെ ഗെയിംഷോ ‘ഡീല്‍ ഓര്‍ നോ ഡീല്‍’ വന്‍ ഹിറ്റായി തുടരുന്നതും, ഏഷ്യാനെറ്റിന്‍റെ എല്ലാമെല്ലാമായിരുന്ന ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ ചാനല്‍ ‘മഴവില്‍ മനോരമ’ വരുന്നതുമാണ് കളം പിടിക്കാന്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്.
സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Sun Oct 30, 2011 6:13 pm | |
| ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകം
athenthaanaavo athu????? | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Sun Oct 30, 2011 10:38 pm | |
| India il oru show ilum kodukkatha thuka 1 roopa 50 paisa aayirikkum | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Mon Oct 31, 2011 12:37 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Fanfights -------- Posts .......... Mon Oct 31, 2011 5:36 am | |
| Idea star singer inte kaaryam theeraaraayi... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Mon Oct 31, 2011 7:21 pm | |
| appoppinne aa spashtamaayi malayaalam parayunna malayaalikkutty enthu cheyyum????????? | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Fanfights -------- Posts .......... Wed Nov 02, 2011 5:08 am | |
| avalkku enthenkilum role undaayirikkum...allenkil thanne asianet inu ivale athra dahichittoonnum alla...ivale thetti pottiyathu... oru avasaram kittiyappol anyaayaya salary aayirunnu aval chodichirunnathu...2 perkkum avashyam aayathinaal mathram unnottu poyi...allathe enthnkilum undennu thonunnilla... | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Fanfights -------- Posts .......... Wed Nov 02, 2011 7:33 pm | |
| റിച്ചയെ കരുവാക്കി ചിമ്പുവിന്റെ പ്രതികാരം
യന്‍താരയുടെ പഴയ കാമുകന്‍ ചിമ്പു വീണ്ടും വാര്‍ത്തകളില്‍. ബംഗാളിയായ റിച്ചാ
ഗംഗോപാദ്ധ്യായ എന്ന നായികയെ ഉപയോഗിച്ച് യുവനായകന്‍ ജീവയോട് ചിമ്പു പ്രതികാരം ചെയ്യുന്നു എന്നാണ് ഏറ്റവും പുതിയ വര്‍ത്തമാനം.
ചിമ്പുവിന്റെ പുതിയ ചിത്രമായ 'ഒസ്‌തി'യില്‍ നായികാ വേഷത്തിലെത്തുന്നത് റിച്ചയാണ്. 'മയക്കം എന്ന'എന്ന ധനുഷ് ചിത്രത്തിലും ജീവയുടെ പുതിയ ചിത്രത്തിലും അഭിനയിക്കാമെന്ന് റിച്ച സമ്മതം മൂളിയിരുന്നു. എന്നാല്‍, ജീവയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതമില്ല എന്നാണ് ഇപ്പോള്‍ ഈ ബംഗാളി സുന്ദരിയുടെ നിലപാട്.
റിച്ചയുടെ നിലപാടുമാറ്റത്തിനു പിന്നില്‍ ചിമ്പുവിന്റെ കറുത്ത കരങ്ങളാണെന്നാണ് കോടമ്പക്കത്തെ സംസാരം. സ്വന്തം നായികമാരെയെല്ലാം കുറേക്കാലം തന്റെ വരുതിയില്‍ നിറുത്തുക എന്നത് ചിമ്പു പതിവാക്കുകയാണത്രേ. അത് ഒരു ക്രഡിറ്റായിട്ടാണത്രേ ചിമ്പുവിന്റെ അച്‌ഛന്‍ പോലും കരുതുന്നത്!
എന്നാല്‍, ജീവയുടെ പുതിയ ചിത്രം 'കോ'സൂപ്പര്‍ ഹിറ്റായി മാറിയതാണത്രേ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണമായിരിക്കുന്നത്. ഈ ചിത്രത്തില്‍ നായകനായി നിശ്‌ചയിച്ചതു ചിമ്പുവിനെയായിരുന്നു. നടന്‍ സകലകലാവല്ലഭനായതിനാല്‍ സംവിധായകനെ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ പടത്തില്‍ നിന്നും ഔട്ടായി! പകരം ജീവയെ നായകനാക്കി പടം ചെയ്യുകയും അത് സൂപ്പര്‍ ഹിറ്റാവുകയും ചെയ്‌തു. ഇതിന്റെ നാണക്കേട് മാറ്റാനാണത്രേ റിച്ച സുന്ദരിയെ കരുവാക്കി ചിമ്പു പകരം വീട്ടുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Wed Nov 02, 2011 8:17 pm | |
| naaayikaye maaattaathe abhunayikkillaaannu paranjathinaanu ivane KV ANAND purathaakkiyathu | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Fanfights -------- Posts .......... Fri Nov 04, 2011 9:04 am | |
| ivante koode abhinayikkunna naayikamare ivan muthalakkarundu ennu parayunnathil enthenkilum vaasthavam undo..? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Sat Nov 05, 2011 1:20 am | |
| NAANAMILLAATHA THARAyodu chodichu nokkiyaaal ariyaaam..... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Mon Nov 07, 2011 9:06 pm | |
| സൂപ്പറുകള്‍ മലയാളികളെ ചീത്തയാക്കുന്നു: ഡിഫി
തിരുവനന്തപുരം: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. മലയാളികളില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡിഫി സൂപ്പറുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
കാര്യം മമ്മൂട്ടി കൈരളി ചാനല്‍ ചെയര്‍മാനും ഇടതുപക്ഷ സഹയാത്രികനുമൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ വെറുതെവിടാന്‍ ഡിഫി ഉദ്ദേശിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും മലയാളികളില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്നതരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെ സംഘടന വിമര്‍ശിക്കുകയാണ്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജയദേവന്‍ സംഘടനയുടെ മുഖമാസികയായ യുവധാരയില്‍ എഴുതിയ ലേഖനത്തിലാണ് സൂപ്പറുകള്‍ക്കെതിരെ അമ്പുകള്‍ തൊടുത്തിരിക്കുന്നത്.
സ്വര്‍ണക്കട പരസ്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഉപദേശിക്കുന്ന മോഹന്‍ലാല്‍ പണത്തിന് ബുദ്ധിമുട്ടുവരുമ്പോള്‍ പണയംവയ്ക്കാനും രാത്രി മദ്യപിക്കാനുമാണ് വ്യത്യസ്തമായ പരസ്യങ്ങളിലൂടെ ഉപദേശിക്കുന്നത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും മറ്റും പത്മാ അവാര്‍ഡുകളും ലെഫ്റ്റനന്റ് കേണല്‍ പദവികളും ചാര്‍ത്തിക്കിട്ടേണ്ടത് വന്‍കിട മുതലാളിമാരുടെ ആവശ്യമാണ്. സംസ്‌കാരങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും അംബാസിഡര്‍മാരാകേണ്ട താരങ്ങള്‍ മഞ്ഞലോഹാസക്തിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അധപതിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണ്- ലേഖനത്തില്‍ പറയുന്നു.
സ്വര്‍ണത്തോടും മദ്യത്തോടും മലയാളികള്‍ക്കുളള ആര്‍ത്തി വര്‍ധിക്കുന്നതില്‍ സൂപ്പര്‍ താരങ്ങളുടെ പങ്ക് വലുതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Tue Nov 08, 2011 8:26 pm | |
| ഡിവൈഎഫ്‌ഐ.....................
ivanmaarkkithu enthonninte kazhappaanu.. | |
|
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Fanfights -------- Posts .......... Thu Nov 10, 2011 9:34 pm | |
| samoohya parishkarthakkal..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu Nov 10, 2011 10:00 pm | |
| parishkaaarikalaavum.............
kottayam kunjachanile......k uttiyappan......... | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Fanfights -------- Posts .......... Fri Nov 11, 2011 1:51 am | |
| | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Fanfights -------- Posts .......... Fri Nov 11, 2011 8:31 am | |
| പൃഥ്വിയുടെ താരമൂല്യം ഇടിഞ്ഞു, സിനിമയില്‍ നിന്ന് പുറത്ത്! [You must be registered and logged in to see this image.] പൃഥ്വിരാജിന് പഴയ പ്രതാപമില്ല ഇപ്പോള്‍. നാലുപാടുനിന്നുമുള്ള ആക്രമണം പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് വിനയാകുന്നു. പൃഥ്വിയുടെ ഏറ്റവും മികച്ച അഭിനയപ്രകടനമുള്ള ‘ഇന്ത്യന്‍ റുപ്പി’ക്ക് പോലും ഈ ആക്രമണത്തില്‍ പരുക്കുപറ്റി.
പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ എത്ര മികച്ചതായാലും അതിനെ കൂവിത്തോല്‍പ്പിക്കുക എന്ന ലക്‍ഷ്യം യുവപ്രേക്ഷകര്‍ക്ക് ഉണ്ടെന്നുതോന്നും ചില സിനിമകളോടുള്ള പ്രതികരണം കണ്ടാല്‍. പൃഥ്വിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനുകളില്‍ തിയേറ്റര്‍ കുലുക്കുന്ന കൂവലാണ് എവിടെയും ഉയരുന്നത്.
പൃഥ്വിയെ സന്തോഷ് പണ്ഡിറ്റിനോട് താരതമ്യം ചെയ്താണ് സൈബര്‍ ലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. എസ് എം എസ് ആക്രമണവും സജീവം. ഇന്ത്യന്‍ റുപ്പിയുടെ ടെലിവിഷന്‍ പ്രൊമോഷനുകളില്‍ നിന്ന് പൃഥ്വിയെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയതായി ആരോപണമുണ്ട്. ‘ഈ സിനിമ കൊള്ളാം’ എന്ന് പൃഥി ടി വി ആഭിമുഖത്തില്‍ പറഞ്ഞാല്‍ ആ സിനിമ കാണേണ്ടെന്ന് പ്രേക്ഷകര്‍ തീരുമാനിച്ചുകളയുമത്രെ!
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘മുംബൈ പൊലീസ്’ എന ആക്ഷന്‍ ത്രില്ലറില്‍ പൃഥ്വിരാജിനെയാണ് തീരുമാനിച്ചിരുന്നത്. കരാര്‍ ഒപ്പിട്ട പൃഥ്വി കൃത്യമായ ഡേറ്റും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പൃഥ്വിക്ക് പകരം ആ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്നാണ്.
താരമൂല്യമിടിഞ്ഞ പൃഥ്വിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി മമ്മൂട്ടിയെ പ്രൊജക്ടിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് ഇപ്പോള്‍ അണിയറ സംസാരം. അല്ലെങ്കില്‍ പിന്നെ പൃഥ്വി അവതരിപ്പിക്കേണ്ട കഥാപാത്രം മമ്മൂട്ടിക്ക് എങ്ങനെ ഇണങ്ങുമെന്നാണ് പൃഥ്വി ആരാധകര്‍ ചോദിക്കുന്നത്. കൂക്കുവിളികളോടെ എതിരേല്‍ക്കപ്പെടുന്ന നായകനെ വേണോ, കൈയ്യടികളോടെ സ്വീകരിക്കപ്പെടുന്ന നായകനെ വേണോ? - എന്ന സമസ്യക്ക് മുമ്പില്‍ സംവിധായകന്‍ മമ്മൂട്ടിയെ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്നത്.
എന്തായാലും ബോബി - സഞ്ജയ് തിരക്കഥയെഴുതുന്ന മുംബൈ പൊലീസില്‍ മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനാകുന്നു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സിനിമയില്‍ ആദ്യമായി മമ്മൂട്ടി നായകനാകുന്നു. ത്രില്ലടിപ്പിക്കുന്ന സംഗതി തന്നെ, അല്ലേ? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Sat Nov 12, 2011 1:16 am | |
| ROSHAN ANDREWSinte oru police story orupaaadu munne mammoottiye vachu plan cheythirunnalloo.... | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Fanfights -------- Posts .......... Tue Nov 15, 2011 6:48 am | |
| ഡേറ്റ്ക്ലാഷ് പൃഥ്വിയ്ക്ക് പാരയാവുന്നു? [You must be registered and logged in to see this image.] മലയാള സിനിമയില്‍ പൃഥ്വിയ്ക്ക് ശനിദശ തുടരുകയാണ്. അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിയെ നീക്കിയതിന് പിന്നാലെ വൈശാഖ് ചിത്രമായ മല്ലു സിങ്ങില്‍ നിന്നും പൃഥ്വി ഔട്ടായതായാണ് റിപ്പോര്‍ട്ട്. പൃഥ്വിയ്ക്ക് പകരം മല്ലുസിങാവുന്നത് പുതിയ താരോദയം ഉണ്ണി മുകുന്ദനാണ്.
പോക്കിരിരാജ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെടുത്ത് വിജയിപ്പിച്ച വൈശാഖിന്റെ മല്ലുസിങ് പൃഥ്വിയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചാബിലെ വിളവെടുപ്പ് സീസണില്‍ ചിത്രീകരിയ്‌ക്കേണ്ടിയിരുന്ന ചിത്രത്തിന് പൃഥ്വി നല്‍കിയിരുന്ന ഡേറ്റില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടതാണത്രേ സംവിധായകനെ കുഴക്കിയത്.
വിളവെടുപ്പ് സീസണില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് നടത്തണമെന്നതിനാലാണ് നായകനെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പൃഥ്വി റാണിമുഖര്‍ജിയുമൊത്തുള്ള ഹിന്ദി ചിത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും ഇവര്‍ ആരോപിയ്ക്കുന്നു. | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Fanfights -------- Posts .......... Tue Nov 15, 2011 6:52 am | |
| ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് പാരയാവുമോ? [You must be registered and logged in to see this image.]അടുത്തിടെ ഇത് രാം തവണയാണ് ഒരു മലയാള ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ നീക്കുന്നത്. മുംബൈ പൊലീസ് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പൃഥ്വിയും കോളിവുഡ് താരം ആര്യയും പ്രധാന റോളുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
2011 ജൂണില്‍ ഷൂട്ടിങ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം നീണ്ടു പോവുകയായിരുന്നു. ബോബി-സഞ്ജയ്മാരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷയുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ചിത്രത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. പകരം മമ്മൂട്ടിയാവും മുംബൈ പൊലീസിലെത്തുക.
വൈശാഖ് സംവിധാനം ചെയ്യുന്നമല്ലുസിങ്ങും പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. പൃഥ്വിയെ വച്ച് സിനിമയുടെ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വി ഡേറ്റില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന സംവിധായകന്‍ ഉണ്ണി മുകുന്ദനെ പകരക്കാരനാക്കുകയായി തീരുമാനിയ്ക്കുകയായിരുന്നു. [You must be registered and logged in to see this image.]1993 ബോംബെ മാര്‍ച്ച് 12, സീഡന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്‍ പൃഥ്വിയ്ക്ക് ഒരു പാരയാവുമോ എന്നതാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന ചോദ്യം. പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് പ്രശ്‌നം മണത്തറിഞ്ഞ പല സംവിധായകരും പൃഥ്വിയെ മനസ്സില്‍ കണ്ട് ഒരുക്കിയ വേഷങ്ങള്‍ ഉണ്ണി മുകുന്ദനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടിയില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Fri Nov 18, 2011 12:48 am | |
| TK RAJEEV KUMAARineyokke oru samvidhaayakanaayitu koottaaamo? /// | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Fanfights -------- Posts .......... Mon Nov 21, 2011 7:32 am | |
| Prithviraj.....ekadesham malayalathil ninnnum purathekkulla paathayilekkanu... | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: Fanfights -------- Posts .......... Mon Nov 21, 2011 8:38 pm | |
| പണ്ഡിറ്റിനെ വളര്‍ത്തിയത് ചിത്രയും ശ്രീകുമാറും [You must be registered and logged in to see this image.]സന്തോഷ് പണ്ഡിറ്റ് എന്ന 'സകലാവല്ലഭ'ന്റെ വളര്‍ച്ചയെ സഹായിച്ചത് യൂട്യൂബും പിന്നെ ആളെ കുരങ്ങുകളിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തിയ ഒരു സംഘം ചെറുപ്പക്കാരുമാണ്. ആല്‍ബമോ, സീരിയലോ, സിനിമയോ എന്നുവിളിയ്ക്കാന്‍ പറ്റാത്ത 'കൃഷ്ണനും രാധയ്ക്കും' പാട്ടുപാടികൊടുത്തവര്‍ക്കും ഈ 'ജനപ്രീതി'യില്‍ ചെറുതല്ലാത്ത പങ്കുണ്ട്.
സാക്ഷാല്‍ എംജി ശ്രീകുമാറും കെഎസ് ചിത്രയും വിധുപ്രതാപുമടങ്ങുന്ന പാട്ടുകാര്‍ അറിഞ്ഞോ അറിയാതെയും പണ്ഡിറ്റിനുവേണ്ട വെള്ളവും വെളിച്ചവും നല്‍കുകയായിരുന്നു. പാട്ടുപാടാന്‍ അഡ്വാന്‍സ് വാങ്ങുമ്പോള്‍ അത് എവിടെ 'പ്രയോഗി'ക്കാനുള്ളതാണെന്ന് അറിയാന്‍ ശ്രമിക്കേണ്ടിയിരുന്നു. പാട്ടുപാടി അഭിനയിച്ച ദൃശ്യങ്ങള്‍ വല്ല പോണ്‍ ചിത്രങ്ങളുടെ ടൈറ്റില്‍ സോങായോ കോപ്രായങ്ങള്‍ കണ്ടു ക്ഷീണിക്കുന്ന കാണികള്‍ക്കുള്ള കോമിക് റിലീഫായോ വന്നാല്‍ മേല്‍പ്പറഞ്ഞ പാട്ടുകാര്‍ക്കു സഹിക്കുമായിരുന്നോ?
ചിത്രയെയും എംജിശ്രീകുമാറിനെയും പോലുള്ള പാട്ടുകാര്‍ വെറും കൂലിപ്പാട്ടുകാരായി തരംതാഴ്ന്നതുകൊണ്ടാണ് പണ്ഡിറ്റ് എന്ന 'ഓള്‍റൗണ്ടര്‍' ജനിച്ചത്. സന്തോഷ് പണ്ഡിറ്റുമായി പത്തുമിനിറ്റ് സംസാരിക്കുകയോ അയാള്‍ സംസാരിക്കുന്നത് കേള്‍ക്കുകയോ ചെയ്താല്‍ ഏതൊരാള്‍ക്കും അയാളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. പിന്നെ നമ്മുടെ പാട്ടുകാര്‍ക്ക് എങ്ങനെ പറ്റി ഈ അക്കിടി?
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി സിനിമയെടുത്തതിനെയല്ല കുറ്റം പറയുന്നത്. തീര്‍ച്ചയായും മൂല്യച്യുതി സംഭവിച്ച മലയാള സിനിമയുടെ ആവശ്യമാണ് പണ്ഡിറ്റ്. പക്ഷേ, അറിയാതെ ഇതിനു കാരണക്കാരായത് സിനിമയുമായി ഏറ്റവും അടുത്തു ബന്ധമുള്ള ചിലരാണെന്നതാണ് ഇതിലെ വിരോധാഭാസം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Tue Nov 22, 2011 2:08 am | |
| cinemala-yil avar MG annane vachu nalloru comedy cheythaarunnu........... | |
|
| |
meeshamadhavan New Member
Posts : 54 Points : 56 Reputation : 0 Join date : 2011-02-06 Location : angamali
| Subject: Re: Fanfights -------- Posts .......... Tue Nov 22, 2011 6:29 pm | |
| പൃഥ്വി സിനിമയെ ഗൗരവമായി സമീപിക്കുന്നില്ല? [You must be registered and logged in to see this image.] തുടക്കം വീരപുത്രനില്‍ നിന്നാണ്. പൃഥ്വിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് വീരപുത്രന്റെ ഒഫീഷ്യല്‍ ലോഞ്ച് പ്രഖ്യാപിക്കപ്പെട്ടത്. എന്നിട്ടും ആ ചിത്രം പൃഥ്വിയുടെ കയ്യില്‍ നിന്ന് വഴുതിപോയി. പകരക്കാരനായി നരേന്‍ എത്തി.
നരേന്റെ വീരപുത്രന്‍ പോരെന്നും പൃഥ്വി ആ റോള്‍ ചെയ്താല്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നും മറ്റുമുള്ള വിവാദങ്ങള്‍ മറുവശത്ത്. എന്നാല്‍ അതിനിടയില്‍ തന്നെ പൃഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്ന മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്ന് കൂടി നടന്‍ ഔട്ടായിരിക്കുന്നു.
മുംബൈ പൊലീസില്‍ പൃഥ്വിയെത്തുമെന്നത് ഒരു വാര്‍ത്ത മാത്രമായിരുന്നെങ്കില്‍ മല്ലുസിങ് പൃഥ്വിയെ വച്ച് ഫോട്ടോഷൂട്ട് പോലും പൂര്‍ത്തിയാക്കിയ ചിത്രമാണ്. തികച്ചും വ്യത്യസ്തമായ ഈ കഥാപാത്രം പൃഥ്വിയുടെ അഭിനയ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയാണ്.
എന്തായാലും ഡേറ്റ്ക്ലാഷ് എന്നൊരു ന്യായവാദം നിരത്തി പൃഥ്വിയ്ക്ക് ഈ തെറ്റുകളെ മായ്ക്കാനാവില്ല. കൃത്യമായ പ്ലാന്‍ ചെയ്ത് സിനിമയെ ഗൗരവമായി സമീപിയ്ക്കുന്ന നിലയിലേയ്ക്ക് പൃഥ്വി ഇതുവരേയും വളര്‍ന്നിട്ടില്ല എന്നാണ് ഈ പുറത്താകല്‍ അല്ലെങ്കില്‍ പുറത്താക്കല്‍ വിവാദങ്ങള്‍ തെളിയിക്കുന്നത്.
സിനിമാ പാരമ്പര്യം പേറുന്ന ഒരു കുടുംബത്തില്‍ നിന്നെത്തിയ പൃഥ്വിയില്‍ നിന്ന് ഇത്ര ഉത്തരവാദിത്വമില്ലാത്ത ഒരു സമീപനമാവില്ല നിര്‍മ്മാതാക്കളും സംവിധായകരും അടങ്ങുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുക.
ഒരു ഭാഗത്ത് ഓണ്‍ലൈനിലൂടെയും മൊബൈലിലൂടെയും പൃഥ്വിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ അതിനെ മറികടക്കണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കാന്‍ പൃഥ്വിയ്ക്കും കഴിയണം. | |
|
| |
Sponsored content
| Subject: Re: Fanfights -------- Posts .......... | |
| |
|
| |
| Fanfights -------- Posts .......... | |
|