malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
yeldo987
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
real hero
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
allambans
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
mohan.thomas
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
ajith_mc86
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
deathrace
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
dracula
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
maadambi
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
mohan
Fanfights -------- Posts .......... - Page 41 I_vote_lcapFanfights -------- Posts .......... - Page 41 I_voting_barFanfights -------- Posts .......... - Page 41 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Fanfights -------- Posts .......... - Page 41 Image
Powered by website-hit-counters.com .
flag
Fanfights -------- Posts .......... - Page 41 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Fanfights -------- Posts ..........

Go down 
+52
balagolapan
pandit
achayan
nishpakshan
kannan nair
kiwi
thankan
mancheri majeed
shyam
meeshamadhavan
narendrannair
neelakandan
appukuttan
manikandan
thanthonni
machan
mithravishnu
thalathil dineshan
vettukuzhi
menon
balram
willy
M.R.P
Sandeep
naayakan
raja
yeldo987
dracula
bellari raja
ombhatia
merlin
devan
sanjeev
thambi
pazhassi
Alexander
manavalan
mangalasseri
dilipfan
safalpu
suku
Hero Vicky
mohan
real hero
Anoop
maadambi
deathrace
MANNADIYAR
mohan.thomas
roshanpeter
ajith_mc86
innhotel2010
56 posters
Go to page : Previous  1 ... 22 ... 40, 41, 42, 43, 44  Next
AuthorMessage
meeshamadhavan
New Member
New Member
meeshamadhavan


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyFri May 13, 2011 3:00 pm

അതി സാമര്‍ത്ഥ്യം!

[You must be registered and logged in to see this image.]


ഗെഥേ പറഞ്ഞു- 'സ്വന്തം ആഗ്രഹങ്ങളും കഴിവുകളും തമ്മിലുള്ള അന്തരം അറിയുന്നവനാണ്‌ യഥാര്‍ത്ഥ ഭാഗ്യവാന്‍' എന്ന്‌. നമ്മുടെ പയ്യന്‍സ്‌ പൃഥ്വിരാജ്‌ ഈ വാരികള്‍ കേട്ടിട്ടുണ്ടാവുമോയെന്തോ. നന്ദനത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍, ആ സിനിമ കഴിഞ്ഞാല്‍ ഉടനെ പഠനത്തിനായി വീണ്ടും ഫോറിനില്‍ പോകാനിരുന്നതാണ്‌. നന്ദനം നല്ല മൈലേജ്‌ നേടിയപ്പോള്‍ അവസരങ്ങളുടെ പെരുമഴയായി. വളരെ പെട്ടെന്നാണ്‌ മോഹന്‍ലാലിനും മമ്മൂട്ടിക്കും തൊട്ടു പിന്നാലെ പൃഥ്വിയെത്തിയത്‌. പത്തുമുപ്പത്‌ പ്രോജക്‌ടുകള്‍ മലയാളത്തില്‍ പൃഥ്വിയെക്കാത്ത്‌ നില്‍ക്കുന്നു. മണിരത്നത്തിന്റെ സിനിമയിലൂടെ ഇന്ത്യയില്‍തന്നെ ശ്രദ്ധിക്കപ്പെട്ടവനായി. സാക്ഷാല്‍ ബോളിവുഡില്‍ നിന്നുപോലും പൃഥ്വിയെത്തേടി ഓഫറുകള്‍ വരുന്നു. ഇതിനിടയിലാണ്‌ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന 'ഉറുമി'യിലെ നായകനായി ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടാന്‍ പോന്ന വേഷം ചെയ്യുന്നത്‌. ഈ സിനിമയിലൂടെ നിര്‍മാതാവിന്റെ കുപ്പായംകൂടി അണിയുകയാണ്‌. കോടികള്‍ ചെലവിട്ടെടുക്കുന്ന ഉറുമി പ്രദര്‍ശന വിജയത്തിനപ്പുറം ഒരുപാട്‌ ശ്രദ്ധ നേടുന്ന സിനിമയായി മാറാം.

അഭിനയത്തിനപ്പുറം സിനിമാനിര്‍മാണ- വിതരണ കമ്പനികൂടി ആരംഭിച്ചതിനാലാകണം പൃഥ്വി പുതിയൊരു ചുവടുകൂടി വയ്‌ക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത്രെ! സംവിധാനത്തിലേക്ക്‌ കടന്നാലും അതില്‍ അഭിനയിക്കില്ലാന്നു പറയുന്നു. അപ്പോ മറ്റൊരാളായിരിക്കും നായകന്‍. പൃഥ്വിയുടെ അച്‌ഛന്‍ സുകുമാരന്‌ സംവിധായകനാകണമെന്നുണ്ടായിരുന്നു. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മകളു'ടെ റൈറ്റ്‌സും വാങ്ങിയിരുന്നു. പടങ്ങളൊക്കെ കുറഞ്ഞിട്ടും സംവിധാനത്തൊപ്പി വയ്‌ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, പൃഥ്വി സംവിധാനിക്കും, ഉറപ്പ്‌. ചിലപ്പോള്‍ ഇന്ദ്രജിത്തിനെ നായകനുമാക്കും. ആയിക്കോ. എന്നാലും ഒരു കാര്യം പറയാതെ വയ്യ- സംവിധാനത്തിലിറങ്ങും മുമ്പ്‌ നൂറ്റൊന്നു തവണ ചിന്തിക്കണം- വേണോന്ന്‌. എന്നിട്ടും മനസ്‌ പറയുന്നെങ്കില്‍ ആയിക്കോട്ടെ. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലാന്നാണല്ലോ പ്രമാണം.



courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat May 14, 2011 9:05 am

dilipfan wrote:
പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?

[You must be registered and logged in to see this image.]


പൃഥ്വിരാജിന്‍റെ വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന വിവാഹങ്ങളേക്കാള്‍ മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.

പൃഥ്വിരാജിന്‍റെ പേരുചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള്‍ നിറഞ്ഞുനിന്ന സംവൃത സുനിലും മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. അതുപോലെ മലയാള സിനിമയിലെ താര സൂര്യന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.

സംവൃതാ സുനില്‍ സിംഗപ്പൂരില്‍ ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്‍. സുരേഷ്ഗോപിയും അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കാനായി പോയി.

മോഹന്‍ലാല്‍ ദുബായില്‍ ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന്‍ നായരും, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ് മോഹന്‍ലാലിന് എത്താന്‍ കഴിയാതിരുന്നത്. മോഹന്‍ലാലിനുവേണ്ടി ആന്‍റണി പെരുമ്പാവൂര്‍ എത്തി പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്നു.

പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാറിന്‍റെ ഡോര്‍ വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സത്കാരം ബഹിഷ്കരിച്ചത്


courtesy : [You must be registered and logged in to see this link.]



URUMI van "laaabham" undaakkiyathu kondaaano orkkaappurathoru kalyaanam???
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyThu May 19, 2011 4:21 pm

എന്റെ പിഴ, വലിയ പിഴ...

[You must be registered and logged in to see this image.]


ഒടുവില്‍ പൃഥ്വിക്ക്‌ ക്ഷമ പറയേണ്ടി വന്നു. ആരാധകരെയും മാധ്യമ പ്രവര്‍ത്തകരെയും വെറുപ്പിച്ച്‌ രഹസ്യവിവാഹം കഴിച്ചതിനാണ്‌ പൃഥ്വി പത്രസമ്മേളനത്തില്‍ പരസ്യമായി മാപ്പപേക്ഷിച്ചത്‌. തന്റെ പ്രണയവാര്‍ത്തകള്‍ മുമ്പ്‌ മാധ്യമങ്ങളില്‍ വന്നപ്പോള്‍ അതിനെ രൂക്ഷമായ ഭാഷയില്‍ നിരാകരിക്കുകയും വിവാഹദിവസം മാധ്യമ പ്രവര്‍ത്തകരെ പൂര്‍ണമായും അവഗണിക്കുകയും ചെയ്‌ത പൃഥ്വിക്കെതിരേ മാധ്യമങ്ങളും ആരാധകരും തിരിഞ്ഞിരുന്നു. പൃഥ്വിയുടെ പുതിയ ചിത്രമായ മാണിക്യക്കല്ലിന്റെ വിജയത്തെ വരെ ഈ രോഷം ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ്‌ പൃഥ്വി ആരാധകരോടും മാധ്യമങ്ങളോടും ക്ഷമാപണം നടത്തിയത്‌.

തിരുവനന്തപുരം പ്രസക്ലബ്ബില്‍ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ താന്‍ ഇത്തരത്തില്‍ വിവാഹം കഴിക്കാനുള്ള കാരണങ്ങള്‍ പൃഥ്വി മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിച്ചു. പരിപാടിക്കിടെ വിവാഹത്തെക്കുറിച്ച്‌ ചോദ്യം ഉയര്‍ന്നു. ഈ ചോദ്യം പ്രതീക്ഷിച്ചാണ്‌ താരം വന്നതും. താന്‍ ഉത്തരം പറയാന്‍ ബാധ്യസ്‌ഥനാണെന്നും പൃഥ്വി വ്യക്‌തമാക്കി. ''വിവാഹം സംബന്ധിച്ച ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ഞാന്‍ ബാദ്ധ്യസ്‌ഥനാണ്‌. രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌ ഞാന്‍ വിവാഹക്കാര്യം രഹസ്യമാക്കി വച്ചത്‌. ഒന്ന്‌ എന്റെ ഭാര്യയായ സുപ്രിയാ മേനോന്‍ ഒരു മാധ്യമ പ്രവര്‍ത്തകയാണ്‌. അവള്‍ക്ക്‌ ഇലക്ഷന്‍ വാര്‍ത്തകള്‍ എടുക്കാനും മറ്റും കേരളത്തിലും വരേണ്ടി വരും. അവളുടെ പേര്‌ ഞാന്‍ വെളിപ്പെടുത്തിയാല്‍, അത്‌ അവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടും. രണ്ടാമത്തെ കാരണം ഞാനിഷ്‌ടപ്പെടുന്ന പെണ്‍കുട്ടിയെ താലിക്കെട്ടുന്നത്‌ എന്റെ അച്‌ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചായിരിക്കണമെന്ന്‌ നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ ചടങ്ങിന്‌ സാക്ഷിയാകാന്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമെ പാടുള്ളൂ എന്നതും എന്റെ ഒരു ആഗ്രഹമായിരുന്നു.''- പൃഥ്വി പറഞ്ഞു.



[You must be registered and logged in to see this image.]

ഭാര്യയ്‌ക്കും തനിക്കും തുല്യ പങ്കാളിത്തമുള്ള ദാമ്പത്യ ജീവിതമാണ്‌ നയിക്കുന്നതെന്നും പൃഥ്വിരാജ്‌ പറഞ്ഞു. വിവാഹം കഴിഞ്ഞുവെന്നു കരുതി സിനിമയില്‍ തന്റെ മാര്‍ക്കറ്റിന്‌ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും പൃഥ്വി വ്യക്‌തമാക്കി. അതിനു ശേഷം മുന്‍പ്‌ ലഭിച്ച ശമ്പളത്തേക്കാള്‍ കൂടുതല്‍ ചോദിച്ചെന്നും അതു ലഭിച്ചെന്നും പൃഥ്വി വെളിപ്പെടുത്തി. പൃഥ്വിയുടെ വിശദീകരണം മാണിക്യകല്ലിന്റെ കളക്ഷന്‍ ഉയര്‍ത്തുമോ എന്നാണ്‌ ഇനി അറിയാനുള്ളത്‌. അതോ മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്ന ഒരു നടന്റെ പതനത്തിന്റെ ആരംഭമാകയിരിക്കുമോ ഇതെന്നും കണ്ടുതന്നെ അറിയണം.


courtesy : [You must be registered and logged in to see this link.]
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyWed May 25, 2011 10:27 pm

ആദാമിന്റെ മകന്‍ അബു മോഷണമെന്ന് ആരോപണം

[You must be registered and logged in to see this image.]

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം.

സീരിയല്‍ സംവിധായകനായ അബ്ബാസ് കാളത്തോട് ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ സംവിധായകനും മറ്റുമെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബ്ബാസ് കാളത്തോട്.

എട്ടു വര്‍ഷം മുന്‍പ് താനിറക്കിയ മരുപ്പച്ച എന്ന ഹ്രസ്വചിത്രത്തിന്റെ അനുകരണമാണ് സിനിമയെന്നാണ് ആരോപണം. ചിത്രത്തിലെ മക്ക എന്ന ഗാനവും അനുകരണമാണെന്ന് അബ്ബാസ് കാളത്തോട് ആരോപിക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബു പുതിയ വിവാദങ്ങളിലേക്ക് ചെന്നുവീഴുകയാമ്.

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദികളില്‍ മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദാണ്. ചിത്രത്തില്‍ വൃദ്ധന്റെ വേഷം അവതരിപ്പിച്ച നടന്‍ സലീം കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.



courtesy : [You must be registered and logged in to see this link.]
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat May 28, 2011 4:49 pm

തിയറ്റര്‍ കാലി; പക്ഷേ പടം ഹിറ്റെന്ന് വിനയന്‍


[You must be registered and logged in to see this image.]

തിയറ്ററില്‍ ആളില്ലെങ്കിലും പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ഹിറ്റാണെന്ന് സംവിധായകന്‍ വിനയന്‍. ആദ്യവാരം തന്നെ ബോക്‌സ്ഓഫീസില്‍ സിനിമ മോശം പ്രകടനം കാഴ്ചവെയ്ക്കുമ്പോഴാണ് വിനയന്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇനീഷ്യല്‍ കളക്ഷനും സാറ്റലൈറ്റ് വില്‍പനാവകാശവും ചേരുമ്പോള്‍ ഒന്നരക്കോടി മുടക്കിയ ചിത്രം ഏറെ തിരിച്ചുപിടിച്ചുവെന്നാണ് വിനയന്‍ അവകാശപ്പെടുന്നത്.

യക്ഷിയും ഞാനും റിലീസ് ചെയ്തപ്പോഴും ഇതേ കാര്യം തന്നെയാണ് വിനയന്‍ പറഞ്ഞിരുന്നത്. പടം ലാഭമുണ്ടാക്കിയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിനയനുമായി തെറ്റിയ നിര്‍മാതാവ് റൂബന്‍ ഗോമസ് സിനിമ വന്‍നഷ്ടമാണ് വരുത്തിവെച്ചതെന്ന് പിന്നീട് വെളിപ്പെടുത്തി.

രഘുവിന്റെ സ്വന്തം റസിയയുടെ കാര്യത്തിലും ഇതുപോലെ എന്തെങ്കിലും സംഭവിയ്ക്കുമോയെന്നാണ് ചലച്ചിത്രരംഗം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാലേ ഈ സിനിമയുടെ ഗതി എന്തെന്ന കാര്യം വ്യക്തമാവൂ.

അതേസമയം പുതിയ ഹൊറര്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ വിനയന്‍ ആരംഭിച്ചുകഴിഞ്ഞു. വന്‍ ബജറ്റില്‍ ഡ്രാക്കുളയെയാണ് മലയാള സിനിമയിലെ ഈ ഒറ്റയാന്‍ വെള്ളിത്തിരിയിലെത്തിയ്ക്കുന്നത്.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Jul 30, 2011 9:21 am

താരങ്ങളുടെ സമ്പാദ്യം: ഉദ്യോഗസ്‌ഥര്‍ നക്ഷത്രമെണ്ണി

കൊച്ചി: ആഡംബര വസതികള്‍ നിര്‍മിക്കുന്നതിലും പുരാവസ്‌തുക്കള്‍ ശേഖരിക്കുന്നതിലും കമ്പക്കാരനായ സൂപ്പര്‍താരം മോഹന്‍ലാലും ഭൂസ്വത്ത്‌ സമ്പാദിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും നാട്ടിലും മറുനാട്ടിലുമായി വാരിക്കൂട്ടിയ കോടികള്‍ക്കു മുന്നില്‍ ആദായനികുതി അധികൃതര്‍ കണ്ണുമിഴിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളവരില്‍ ഒരാളാണ്‌ നടന്‍ മമ്മൂട്ടി എന്നാണ്‌ ഒരുമാസമായി ഇതേക്കുറിച്ച്‌ ആദായ നികുതി വകുപ്പു നടത്തുന്ന അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. മോഹന്‍ലാലിന്റെ ഇന്ത്യയിലെ വസതികള്‍ക്കുപുറമെ ദുബായിലുള്ള വില്ലകള്‍, ഫ്‌ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നീളും.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ്‌ ഖലിഫ ടവറില്‍ ഫ്‌ളാറ്റ്‌ സമ്പാദിച്ച ഇന്ത്യക്കാരായ അപൂര്‍വം കോടീശ്വരന്‍മാരില്‍ ഒരാളാണ്‌ മോഹന്‍ലാല്‍. ബിസിനസ്‌ പങ്കാളികള്‍ക്കൊപ്പം പലേടത്തും സ്വത്തുവാങ്ങിക്കുട്ടുന്ന ശീലമുള്ള ലാല്‍ ഖലീഫ ടവറിലെ ഫ്‌ളാറ്റ്‌ സ്വന്തമാക്കിയത്‌ 10 കോടിരൂപ ചെലവിട്ടാണെന്നാണ്‌ ആദായനികുതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടവറില്‍ ഫ്‌ളാറ്റ്‌ സ്വന്തമാക്കാന്‍ പണം മാത്രംപോര സ്വാധീനവും ആവശ്യമാണ്‌. ഇതിനിടെ, മോഹന്‍ലാല്‍ ഭാര്യ സുചിത്രയുടെ പേരില്‍ വാങ്ങിയ ദുബായിലെ വില്ലക്കു വേണ്ടി ബാങ്ക്‌ വായ്‌പയെടുത്തതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്‌. ദുബായിലെ സ്‌ഥിരതാമസക്കാരനും ലാവ്‌ലിന്‍ കേസില്‍ സാക്ഷിയുമായ വിവാദ വ്യവസായിയുടെ സ്‌ഥാപനത്തില്‍ സുചിത്ര ജോലി ചെയ്യുന്നുവെന്നു കാട്ടിയാണ്‌ ശമ്പള സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ചതത്രേ. ഈ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ വായ്‌പ സംഘടിപ്പിച്ച്‌ ഒരുവര്‍ഷം മുമ്പ്‌ നിര്‍മിച്ചതാണ്‌ ഈ വില്ല.

മോഹന്‍ലാലിന്റെ തേവരയിലെ വസതി രണ്ടാള്‍പൊക്കമുള്ള മതില്‍ക്കെട്ടിനകത്താണ്‌. ഇവിടെ നിന്ന്‌ രണ്ട്‌ ആനക്കൊമ്പുകള്‍ ലഭിച്ചത്‌ വനസംരക്ഷണ നിയമത്തിന്റെ ലംഘനമാകുമോ എന്ന്‌ പരിശോധിച്ചുവരികയാണ്‌. കോടികള്‍ ചെലവിട്ടു നിര്‍മിച്ച ഈ വീട്‌ കൊച്ചി നഗരത്തിലെ തന്നെ അത്യാധുനിക വസതികളില്‍ ഒന്നാണ്‌. തേവര കായലിനു അഭിമുഖമായുള്ള വീടിനു റിമോട്ട്‌ കണ്‍ട്രോള്‍ വഴി തുറക്കാവുന്ന ഗേറ്റും മതിലുകളില്‍ നിരീക്ഷണ കാമറകളുമുണ്ട്‌. വിദേശ നായകളും ഇറക്കുമതി തത്തകളും കുരങ്ങും വിലസുന്ന തൊടികള്‍. മുറ്റത്ത്‌ നീല കാരവന്‍. കാവല്‍ക്കാര്‍, അകത്തളങ്ങളില്‍ നിറയെ പുരാവസ്‌തുക്കള്‍, അന്യര്‍ക്ക്‌ തുറക്കാന്‍ കഴിയാത്ത ബയോമെട്രിക്‌ ലോക്കുകള്‍ ഉപയോഗിച്ച്‌ പൂട്ടിയ മുറികള്‍, ഇടക്കിടെ വന്നുപോകുന്ന അതിഥികള്‍, വല്ലപ്പോഴും മാത്രമെത്തുന്ന വീട്ടുടമ. റെയ്‌ഡ് നടന്ന ഇന്നലെയും മോഹന്‍ലാലിന്റെ വീട്ടില്‍ ഏതാനും ജോലിക്കാര്‍ മാത്രം.
[/b]


[You must be registered and logged in to see this image.]



courtesy : [You must be registered and logged in to see this link.]
30.07.2011
[You must be registered and logged in to see this link.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Aug 20, 2011 3:46 pm

പൃഥ്വിയുടെ തേജാഭായി ഓടില്ലെന്ന് തിയേറ്ററുകാര്‍


[You must be registered and logged in to see this image.]


ഒരു വലിയ തിരിച്ചുവരവും കോമഡി പരീക്ഷണവും ലക്ഷ്യമിട്ടാണ് ഓണം-റംസാന്‍ ചിത്രമായ തേജാഭായി ആന്റ് ഫാമിലിയുമായി പൃഥ്വിരാജ് വരുന്നത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ലെന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനായി നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്ത തീയതി തെറ്റിപ്പോയെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. സാധാരണനിലയില്‍ റംസാന്‍ മാസത്തില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിക്കാറില്ല. കേരളത്തിലെ മുസ്ലീം ജനസംഖ്യതന്നെയാണ് ഇതിന് പ്രധാന കാരണം.

പക്ഷേ ഇതില്‍ നിന്നു വിപരീതമായിട്ടാണ് തേജാഭായി റിലീസ് ചെയ്യുന്നത്. മലബാര്‍ മേഖലയില്‍ നിന്നാണ് കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്റെ നാല്‍പത് മുതല്‍ നാല്‍പ്പിത്തിയഞ്ച് ശതമാനം വരെ ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് മലബാര്‍ മേഖലയിലെ തിയേറ്റര്‍ ഉടമകള്‍ തേജാഭായിയുടെ നിര്‍മ്മാതാക്കളോട് റിലീസിങ് ഓഗസ്റ്റ് 31ലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിര്‍മ്മാതാവായ ശാന്ത മുരളിയും വിതരണക്കാരായ മുരളി മൂവീസ് മാധവന്‍നായരും ഓഗസ്റ്റ് 26ന് തന്നെ പടം റിലീസ് ചെയ്യണമെന്ന തീരുമാനത്തില്‍ നിന്നും മാറാന്‍ തയ്യാറല്ല. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

റംസാന്‍ കാലത്ത് അധികം പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്താത്തത് കളക്ഷനെ ബാധിക്കുമെന്നും ഒപ്പം ഓണമാകുമ്പോഴേയ്ക്കും ചിത്രത്തിന് പഴയതെന്ന തോന്നലുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

എന്തായാലും റംസാനില്‍ റിലീസ് ചെയ്യുന്ന തേജാഭായ് പൃഥ്വിയ്ക്കും കൂട്ടര്‍ക്കും ഭാഗ്യമാകുമോ പാരയാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖിലയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Aug 20, 2011 3:58 pm

aano valya kaaryamaayippoyi...

oru padam irangunnathinu munpe pottum ennu parayunnathu engane aanu...

Sagar Eliyas Jacky van vijayam aakum ennu paranjalle vannathu ennittenthaayi...?

Manjil virinja pookkal enna padam irangmbol..athilulullavar ella m puthumughangal..oru avg nu appurathu aarum pratheekshichilla ennitttoo...

chumma...vilayiruthalukal nadathaan pattumo...padam irangatte....
Back to top Go down
mancheri majeed
New Member
New Member
mancheri majeed


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyMon Aug 22, 2011 1:12 pm

Edei Suku...nee Mod aayirikkaan oru yogyathayum illatha aalaanu....
Back to top Go down
manavalan
Active member
Active member
manavalan


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Sep 10, 2011 11:15 am

അഭിനയത്തിന് ബ്രേക്ക്; പൃഥ്വി പഠിക്കാന്‍ പോകുന്നു

ഒട്ടേറെ പ്രതീക്ഷകളോടെ എത്തിയ ഓണച്ചിത്രം തേജാഭായി ആന്റ് ഫാമിലിയും പരാജയപ്പെട്ടതോടെ നടന്‍ പൃഥ്വിരാജ് അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഈ ബ്രേക്ക് കൂടുതല്‍ പ്രയോജനകരമാക്കാനായി വിദേശത്തേയ്ക്ക് ഒരു കോഴ്‌സുചെയ്യാന്‍ പോവുകയാണത്രേ പൃഥ്വി. കൂടെ ഭാര്യ സുപ്രിയ മേനോനുമുണ്ടെന്നാണ് സൂചന. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണത്രേ പൃഥ്വി ഉന്നതപഠനത്തിന് ചേരാനൊരുങ്ങുന്നത്.

ബിബിസിയില്‍ ജോലിക്കാരിയായ സുപ്രിയ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ മൂന്നുമാസത്തെ കോഴ്‌സ് ചെയ്യാനായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലേയ്ക്ക് പോകുന്നുണ്ട്. ഭാര്യയ്‌ക്കൊപ്പം പൃഥ്വിയും പോവുകയാണത്രേ.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പൃഥ്വിയുടെ ഇഷ്ടത്തിനുള്ള കോഴ്‌സുകളൊന്നും ലഭിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സുപ്രിയ പറയുന്നു.

അതേസമയം, 2013 വരെ പൃഥ്വിരാജ് പലചിത്രങ്ങള്‍ക്കായി തന്റെ ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ്. ഇതിനിടെ താരം എങ്ങനെ മൂന്നുമാസം കോഴ്‌സിനായി ചെലവിടുമെന്ന് ചോദ്യമുയരുന്നുണ്ട്.

പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.

ആസ്‌ത്രേലിയയിലെ തസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ പൃഥ്വി നായകനാകുന്നത്. അതോടെ താരത്തിളക്കം ലഭിച്ച പൃഥ്വി പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല.



courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySun Sep 11, 2011 10:06 am

SOUTH INDIAyil ninnum COLUMBIA kandittulla eka hero enna RAJUMAN aaanennu addehathinte bhaaarya parayumaaayirikkum......
Back to top Go down
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyFri Sep 16, 2011 3:17 am

ചാക്കോച്ചനെ കളത്തിലിറക്കി മമ്മൂട്ടിയുടെയും ലാലിന്‍റെയും വടം‌വലി

[You must be registered and logged in to see this image.]


കുഞ്ചാക്കോ ബോബന്‍റെ കഷ്ടകാലം കഴിഞ്ഞു. രണ്ടാം വരവ് ഒരു വരവു തന്നെയായിരുന്നു. തൊട്ടതെല്ലാം പൊന്ന്. തുടര്‍ച്ചയായി ഹിറ്റുകള്‍. ചാക്കോച്ചനെ എഴുതിത്തള്ളിയവരെല്ലാം ആ വിജയങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു.

എല്‍‌സമ്മ എന്ന ആണ്‍കുട്ടി, മമ്മി ആന്‍റ് മീ, സീനിയേഴ്സ്, ട്രാഫിക്, മേക്കപ്പ്‌മാന്‍, സകുടുംബം ശ്യാമള, ഗുലുമാല്‍, ത്രീ കിംഗ്സ്, റേസ് തുടങ്ങി അഭിനയിച്ച സിനിമകള്‍ മിക്കതും ഹിറ്റുകളായി. കൃത്യമായ പ്ലാനിംഗോടെയുള്ള നീക്കമാണ് ചാക്കോച്ചനെ വിജയനായകനാക്കിയത്.

ഈ ഓണം ചാക്കോച്ചന്‍ അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ഒരു സിനിമയെങ്കിലും തിയേറ്ററിലെത്തിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചാക്കോച്ചന്‍റെ രണ്ടു സിനിമകളാണ് ഓണത്തിന് പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.

ഓഗസ്റ്റ് 27ന് ചാക്കോച്ചന്‍ നായകനായ ‘ഡോക്ടര്‍ ലവ്’ പ്രദര്‍ശനത്തിനെത്തും. കോളജ് കാമ്പസില്‍ പ്രണയപ്പനി പിടിച്ചുനടക്കുന്നവര്‍ക്ക് ചികിത്സ നടത്തുന്ന പ്രണയഡോക്ടറായാണ് ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. കെ ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍. മാക്സ്‌ലാബ് ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമയാണിത്.

മോഹന്‍ലാലിന് ചാക്കോച്ചനെ ഓണത്തിന് കളത്തിലിറക്കാമെങ്കില്‍ മമ്മൂട്ടിയും ഒരുകൈ നോക്കാന്‍ തന്നെയാണ് തീരുമാനം. ഓഗസ്റ്റ് 31 ചാക്കോച്ചന്‍ നായകനാകുന്ന ‘സെവന്‍‌സ്’ റിലീസ് ചെയ്യും. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൌസ്.

അങ്ങനെ രണ്ട് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റുമുട്ടുന്നതിന് ഈ ഓണക്കാലം സാക്‍ഷ്യം വഹിക്കും
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Sep 17, 2011 2:25 am

vadamvali enthaayii?????
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyWed Sep 21, 2011 3:01 pm

ഞാന്‍ മമ്മൂട്ടിയെ പോലെ: പൃഥ്വിരാജ്

[You must be registered and logged in to see this image.]


അഭിനയത്തില്‍ താന്‍ മമ്മൂട്ടിയുടെയും കമലഹാസന്‍റെയും പാതയിലാണെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ തന്‍റെ ചേഷ്ടകളോ സ്വഭാവരീതികളോ കാണാന്‍ കഴിയില്ലെന്നും കഥാപാത്രങ്ങളുടേതായ മാനറിസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

“ലാലേട്ടന്‍ പൊലീസ് ഓഫീസറായി അഭിനയിച്ചാലും ഓട്ടോ ഡ്രൈവറായി അഭിനയിച്ചാലും അതില്‍ മോഹന്‍ലാല്‍ ഉണ്ടാകും. പക്ഷേ, അത് കാഴ്ചക്കാരനെ അറിയിക്കാതെ കഥാപാത്രവുമായി സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. എന്‍റെ അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും, ആ കഥാപാത്രങ്ങളിലെല്ലാം സുകുമാരനുണ്ട്. സുകുമാരന്‍ നടക്കുന്നതുപോലെ, സംസാരിക്കുന്നതു പോലെയാണ് കഥാപാത്രങ്ങളും.” - എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തരാണ് താനും മമ്മൂട്ടിയുമെന്ന് പൃഥ്വിരാജ് പറയുന്നു.

“മമ്മുക്കയുടെ മാനറിസങ്ങള്‍ ഒരിക്കലും കഥാപാത്രങ്ങളിലേക്ക് കടന്നുവരാറില്ല. എന്‍റെ ശൈലിയും അങ്ങനെയുള്ളതാണ്. എന്‍റെ കഥാപാത്രങ്ങളില്‍ നിങ്ങള്‍ക്ക് എന്‍റെ ചേഷ്ടയോ സ്വഭാവോ കാണാന്‍ കഴിയില്ല.” - പൃഥ്വി പറയുന്നു.

“കമലഹാസനാണോ രജനീകാന്താണോ നല്ല നടന്‍ എന്നു ചോദിച്ചാല്‍ പലരും കമലഹാസന്‍റെ പേര് പറയും. പക്ഷേ, രജനീകാന്തിനെപ്പോലെ പ്രേക്ഷകനോട് സംവദിക്കാന്‍ ഏത് നടന് കഴിയും? അത് അഭിനയത്തിന്‍റെ വേറൊരുതരം സിദ്ധിയാണ്” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.



source : [You must be registered and logged in to see this link.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 08, 2011 2:24 am

Prithvirajinte interview.... kalyanathinu munpu vanithayil vannathu






[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 08, 2011 2:25 am

[You must be registered and logged in to see this image.]
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySun Oct 16, 2011 9:25 pm

ഹെല്‍മെറ്റില്ല: മോഹന്‍ലാലിനെതിരെ പരാതി


[You must be registered and logged in to see this image.]


തിരുവനന്തപുരം: ഹെല്‍മറ്റ് ധരിയ്ക്കാതെ ബൈക്കോടിച്ച് നടന്‍ മോഹന്‍ലാല്‍ നിയമം ലംഘിച്ചുവെന്ന് പരാതി. പുതിയ ചിത്രമായ സ്‌നേഹവീടിലെ ഒരു രംഗത്തില്‍ ലാല്‍ പരസ്യമായി നിയമം ലംഘിച്ചുവെന്നാണ് ഡിജിപിയ്ക്ക് ലഭിച്ച പരാതിയിലുള്ളത്.

നടനെതിരെ കേസെടുക്കണമെന്നും പിഴയിടാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടു വച്ച് കെഎല്‍ 3344 എന്ന നമ്പറിലുള്ള ബൈക്കാണ് ലാല്‍ ഓടിച്ചതെന്നും പരാതിയില്‍ വിവരിച്ചിട്ടുണ്ട്.

ഇതുമാത്രമല്ല, ഹെല്‍മെറ്റ് ധരിയ്ക്കാതെ മോഹന്‍ലാല്‍ ബൈക്കോടിയ്ക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. റോഡ് സേഫ്റ്റി അഡൈ്വസറി കമ്മിറ്റി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജോര്‍ജ്ജാണ് പരാതിക്കാരന്‍. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നടന്‍ പിഴയടക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷമാദ്യം മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലും സമാനമായ ഒരു രംഗമുണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിയ്ക്കാതെ മമ്മൂട്ടി ബൈക്കോടിച്ചു വരുമ്പോള്‍ പൊലീസ് തടഞ്ഞുനിര്‍ത്തുന്നതും പിഴയിടാക്കുന്നതുമായ രംഗങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 36
Location : Ernakulam

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyTue Oct 18, 2011 8:10 pm

മമ്മൂട്ടിക്ക് ഓടിക്കാം, മോഹന്‍‌ലാലിന് പറ്റില്ല!

[You must be registered and logged in to see this image.]


മലയാളത്തിന്റെ അഭിമാനമായ നടന്‍... മൂന്ന് പതിറ്റാണ്ടുകളോളം കേരളീയരെ രസിപ്പിച്ച മഹാപ്രതിഭ... ചാര്‍ത്തിക്കൊടുക്കാന്‍ ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പാവം ലാലിന് ഇപ്പോള്‍ കാലക്കേടാണെന്ന് തോന്നുന്നു! ലഭിച്ച കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്നും കാണിച്ച് ഒരു റിട്ടയേര്‍ഡ് ആര്‍മിക്കാരന്‍ ഈയടുത്ത ദിവസമാണ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍‌കിയത്. കോട്ടയത്ത് നിന്നൊരാള്‍ സാക്ഷാല്‍ എകെ ആന്റണിക്ക് തന്നെ മോഹന്‍‌ലാലിനെതിരെ പരാതി നല്‍‌കി. സുകുമാര്‍ അഴീക്കോടും തിലകനും നേരിട്ടും അല്ലാതെയും മാധ്യമങ്ങളിലൂടെ ലാലിനെ കുത്തുന്നത് വേറെയും.

ഇപ്പോഴിതാ, പുതിയൊരു പരാതി കൂടി ലാലിനെതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഡിജിപിക്കാണ് ഇത്തവണത്തെ പരതി പോയിരിക്കുന്നത്. ഹെല്‍മറ്റ് ധരിയ്ക്കാതെ ബൈക്കോടിച്ച് നടന്‍ മോഹന്‍ലാല്‍ നിയമം ലംഘിച്ചുവെന്ന് പരാതി. പുതിയ ചിത്രമായ സ്‌നേഹവീടിലെ ഒരു രംഗത്തില്‍ ബിജുമേനോനെ പിറകിലിരുത്തി മോഹന്‍ലാല്‍ ബൈക്കോടിക്കുന്ന ഒരു രംഗമുണ്ട്. ഇതിനെതിരയാണ് പരാതി.

പാലക്കാട്ടു വച്ച് കെഎല്‍ 3344 എന്ന നമ്പറിലുള്ള ബൈക്കാണ് ലാല്‍ ഓടിച്ചതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. നടനെതിരെ കേസെടുക്കണമെന്നും പിഴയിടാക്കണമെന്നും ഹെല്‍മെറ്റ് ധരിയ്ക്കാതെ മോഹന്‍ലാല്‍ ബൈക്കോടിയ്ക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. റോഡ് സേഫ്റ്റി അഡൈ്വസറി കമ്മിറ്റി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജോര്‍ജ്ജാണ് പരാതിക്കാരന്‍. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നടന്‍ പിഴയടക്കേണ്ടി വരും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ആഗസ്റ്റ് 15 എന്ന സിനിമയില്‍ മമ്മൂട്ടി ഹെല്‍‌മെറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് ധരിയ്ക്കാതെ മമ്മൂട്ടി ബൈക്കോടിച്ചു വരുമ്പോള്‍ പൊലീസ് തടഞ്ഞുനിര്‍ത്തുന്നതും പിഴയിടാക്കുന്നതുമായ രംഗങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്. സിനിമയില്‍ പൊലീസ് പിഴയീടാക്കിയത് കൊണ്ടാണോ എന്തോ മമ്മൂട്ടിക്കെതിരെ ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല!



[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyWed Oct 19, 2011 12:12 am

enthokkeyoo evdokkeyoo sambhavikkanuuu.................
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptyWed Oct 19, 2011 4:59 pm

Mammootty kku helmet vekkan pattillello....coolling glass vekkendathalle..... athukondu oru ilavu kodukkanam....
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 29, 2011 4:11 am

മോഹന്‍ലാലിന് പടമില്ല, വിലക്കെന്ന് സൂചന!

[You must be registered and logged in to see this image.]

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍ എന്ന് വിശേഷണമുള്ള മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി സൂചന. മോഹന്‍ലാലിനെ പുതിയ ചിത്രങ്ങള്‍ക്കായി മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളാരും സമീപിച്ചിട്ടില്ല. തിരുവനന്തപുരത്തെ തിരുവല്ലത്ത്‌ വാങ്ങിയ പുതിയ വീട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന് മാത്രം മോഹന്‍ലാല്‍ ഡേറ്റ് നല്‍കുന്നതാണത്രെ മറ്റ് പ്രമുഖ നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്. അവര്‍ ഒത്തുചേര്‍ന്ന് യൂണിവേഴ്സല്‍ സ്റ്റാറിനെതിരെ കരുക്കള്‍ നീക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി ഡേറ്റിനായി മോഹന്‍ലാലിനെ സമീപിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തുകഴിഞ്ഞതായാണ് അറിയുന്നത്.

അറബിയും ഒട്ടകവും പി മാധവന്‍‌നായരും, കാസനോവ എന്നീ സിനിമകള്‍ക്ക് ശേഷം പുതിയ ചിത്രങ്ങളിലേക്കൊന്നും മോഹന്‍ലാല്‍ കരാറായിട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഗ്രാന്‍റ്മാസ്റ്റര്‍’ എന്ന ചിത്രത്തിലേക്ക് യു ടി വി മോഹന്‍ലാലിന് വമ്പന്‍ പ്രതിഫലം നല്‍കുന്നതായി വാര്‍ത്തയുണ്ടായിരുന്നു എങ്കിലും കരാറില്‍ മോഹന്‍ലാല്‍ ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രങ്ങളില്‍ നിന്ന് അകന്ന് പ്രിയദര്‍ശന്‍റെ ആമീര്‍ ഖാന്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ മോഹന്‍ലാല്‍ ആലോചിക്കുന്നതായി അറിയുന്നു.
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 29, 2011 4:12 am

മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാന്‍ എന്തുചെയ്യണം?

[You must be registered and logged in to see this image.]

മലയാള സിനിമയില്‍ ഒരു താരത്തിന്‍റെയും ഡേറ്റ് സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മാനേജര്‍മാരല്ല എന്ന് ചലച്ചിത്ര സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആര്‍ക്കൊക്കെ ഡേറ്റ് നല്‍കണം, ഏത് സിനിമയില്‍ അഭിനയിക്കണം, എങ്ങനെയുള്ള കഥ തെരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണെന്നാണ് ആരോപണം ഉയരുന്നത്.

മോഹന്‍ലാലിനോട് നേരിട്ട് കഥ പറയാന്‍ സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ കഴിയാറില്ലെന്ന് ഏറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ്. ഒരു കഥയുമായി മോഹന്‍ലാലിലേക്ക് എത്തിപ്പെടുക എന്നത് അസാധ്യമാണെന്ന രീതിയില്‍ പ്രചരണം ശക്തമാണ്.

മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും അപ്രാപ്യനായി മാറുകയാണെന്നും മലയാളത്തിലെ കരുത്തനായ സംവിധായകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പ്രശ്നമില്ലെന്നും കഥ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മമ്മൂട്ടിയുമായി ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്നും രഞ്ജിത് സാക്‍ഷ്യപ്പെടുത്തുന്നു.

മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാക്കനിയായി മാറിയതോടെയാണ് ലാലിനെ വിലക്കാനുള്ള തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ എത്തിയതെന്നാണ് സൂചന.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 29, 2011 6:12 pm

ലാലിന്റെ കാര്യം തീരുമാനിക്കുന്നത് ആന്റണി

[You must be registered and logged in to see this image.]

മലയാള സിനിമയില്‍ ഒരു താരത്തിന്റെയും ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മാനേജര്‍മാരല്ല എന്ന് ചലച്ചിത്ര സംഘടനാ നേതാക്കള്‍ പറയുന്നു. മാനേജര്‍മാര്‍ പാടില്ലെന്നതാണ് വ്യവസ്ഥ.എന്നാല്‍ മോഹന്‍ലാല്‍ ആര്‍ക്കൊക്കെ ഡേറ്റ് നല്‍കണം, ഏത് സിനിമയില്‍ അഭിനയിക്കണം, എങ്ങനെയുള്ള കഥ തെരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരാണെന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.

മമ്മൂട്ടിയെ കാണുകയും കഥപറയുകയും ചെയ്യുകയെന്നത് വലിയ കടമ്പകള്‍ കടക്കേണ്ടുന്ന ഒരു കാര്യമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. ലാലിനെ കാണാന്‍ സംവിധായകനും നിര്‍മ്മാതാക്കളും ഒട്ടേറെ കാത്തുനില്‍ക്കണമെന്നും പലരോടായി പലതും പറഞ്ഞുകഴിഞ്ഞാല്‍ മാത്രമേ ലാലിനെ കാണാന്‍ കഴിയുകയുള്ളുവെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം കൊണ്ടുതന്നെയാണ് രഞ്ജിത്ത് കുറച്ചുനാളായി ലാലിനെ നായകനാക്കി ചിത്രങ്ങളെടുക്കാത്തതെന്നാണ് കേള്‍വി. എന്നാല്‍ മമ്മൂട്ടിയുടെ രീതികളില്‍ രഞ്ജിത്ത് ഏറെ സംതൃപ്തനാണ്.

നേരത്തേ മാനേജര്‍മാരെ വച്ച യുവനടിമാര്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കളോട് മാനേജരെ കാണാന്‍ ആവശ്യപ്പെട്ടുവെന്നതിന്റെ പേരില്‍ യുവനിട നിത്യ മേനോനെതിരെ അപ്രഖ്യാപിത വിലക്കുവന്നിട്ട് അധികനാളായിട്ടില്ല. അതിനിടെയാണ് സൂപ്പര്‍താരവും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്
Back to top Go down
appukuttan
New Member
New Member
appukuttan


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 41
Location : thrissur

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 29, 2011 11:07 pm

പ്രിയന്‍-ലാല്‍ പുനരവതാരം; മമ്മൂട്ടിയ്ക്ക് പേടി

[You must be registered and logged in to see this image.]

മമ്മൂട്ടിയ്ക്കിത് പൊതുവേ ക്ഷീണകാലമാണ്. തുടര്‍ച്ചയായി നാലുചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടിയ്ക്കാകെ മങ്ങലേറ്റിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ വേണം താരത്തിന് ഈ ക്ഷീണമകറ്റാന്‍. ഇതില്‍ മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം ഷാഫിയൊരുക്കുന്ന വെനീസിലെ വ്യാപാരിയാണ്.

നവംബര്‍ നാലിന് വ്യാപാരി തീയേറ്ററിലെത്തിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ വ്യാപാരിയെ നന്നായി തേച്ചുമിനുക്കുമാത്രം പുറത്തിറക്കിയാല്‍ മതിയെന്നാണത്രേ ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്. അതായത് നവംബര്‍ 4ന് വ്യാപാരിയെത്തില്ലെന്ന് ചുരുക്കം.

ധൃതിപിടിച്ച് വെനീസിലെ വ്യാപാരി റിലീസ് ചെയ്യേണ്ട എന്ന തീരുമാനമാണ് മമ്മൂട്ടിക്കുള്ളത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സമയമെടുത്ത് ഭംഗിയായി ചെയ്യണമെന്നാണത്രേ താരത്തിന്റെ നിര്‍ദ്ദേശം. മുമ്പ് നിശ്ചയിച്ചതില്‍ നിന്നും ഒരാഴ്ച കൂടി കഴിഞ്ഞ് നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല നവംബര്‍ 11നാവുമ്പോള്‍ 11-11-11 എന്ന മാന്ത്രിക ഡേറ്റില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുന്നത് ശുഭകരമാകുമെന്നും അണിയറക്കാന്‍ വിചാരിക്കുന്നുണ്ടത്രേ. ആവശ്യത്തിലേറെ വിശ്വാസങ്ങളും അന്തവിശ്വാസങ്ങളുമുള്ളവരാണ് സിനിമക്കാര്‍ എന്നതിനാല്‍ മാന്ത്രിക തീയതിയ്ക്കായി കാത്തിരിക്കുന്നതിനെ കുറ്റം പറയാനൊക്കില്ല.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ അറബിയും ഒട്ടകവും എന്ന ചിത്രമാണ് വ്യാപാരിയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. നവംബര്‍ 4ന് തന്നെയാണ് അറബിയും ഒട്ടകവും വരുന്നത്. പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുനരവതാരം പേടിച്ചാണ് മമ്മൂട്ടി വ്യാപാരിയുടെ തീയതി മാറ്റുന്നതെന്നും ശ്രുതിയുണ്ട്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 EmptySat Oct 29, 2011 11:08 pm

nishpakshan wrote:
മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാന്‍ എന്തുചെയ്യണം?

[You must be registered and logged in to see this image.]

മലയാള സിനിമയില്‍ ഒരു താരത്തിന്‍റെയും ഡേറ്റ് സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മാനേജര്‍മാരല്ല എന്ന് ചലച്ചിത്ര സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആര്‍ക്കൊക്കെ ഡേറ്റ് നല്‍കണം, ഏത് സിനിമയില്‍ അഭിനയിക്കണം, എങ്ങനെയുള്ള കഥ തെരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണെന്നാണ് ആരോപണം ഉയരുന്നത്.

മോഹന്‍ലാലിനോട് നേരിട്ട് കഥ പറയാന്‍ സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ കഴിയാറില്ലെന്ന് ഏറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ്. ഒരു കഥയുമായി മോഹന്‍ലാലിലേക്ക് എത്തിപ്പെടുക എന്നത് അസാധ്യമാണെന്ന രീതിയില്‍ പ്രചരണം ശക്തമാണ്.

മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ലെന്നും അപ്രാപ്യനായി മാറുകയാണെന്നും മലയാളത്തിലെ കരുത്തനായ സംവിധായകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പ്രശ്നമില്ലെന്നും കഥ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മമ്മൂട്ടിയുമായി ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്നും രഞ്ജിത് സാക്‍ഷ്യപ്പെടുത്തുന്നു.

മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാക്കനിയായി മാറിയതോടെയാണ് ലാലിനെ വിലക്കാനുള്ള തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ എത്തിയതെന്നാണ് സൂചന.




anthonichan LAline peruvazhiyilaakkumennu thonnunnu..........


kadha kelkkunnathum ayaaalaayirikkum...
athaanu renjithum paranjathu...
Back to top Go down
Sponsored content





Fanfights -------- Posts .......... - Page 41 Empty
PostSubject: Re: Fanfights -------- Posts ..........   Fanfights -------- Posts .......... - Page 41 Empty

Back to top Go down
 
Fanfights -------- Posts ..........
Back to top 
Page 41 of 44Go to page : Previous  1 ... 22 ... 40, 41, 42, 43, 44  Next
 Similar topics
-
» Fanfights -------- Posts ..........

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: