ഇസ് ലാമാബാദ്പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെതിരേ പാക് പാര്‍ലമെന്ററി പാനല്‍ രംഗത്ത്. ക്രിക്കറ്റ് ബോര്‍ഡിനെ നീക്കണമെന്നും താത്ക്കാലിക ബോര്‍ഡിനെ നിയമിക്കണമെന്നുമാണു പാനല്‍ നിര്‍ദേശം. പാക്കിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒത്തുകളി നടന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണിത്. ആരോപണം പിസിബി തളളിയെങ്കിലും അന്വേഷണം നടത്താന്‍ പാക് സര്‍ക്കാര്‍ ഉത്തരവിട്ടു. ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റും അന്വേഷണം നടത്തുന്നുണ്ട്.
സിഡ്നി ടെസ്റ്റിലാണ് ഒത്തുകളിയുണ്ടായതായി സംശയിക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ 206 റണ്‍സിനു പിന്നിലായ ഓസീസ് അത്ഭുതകരമായി ജയിക്കുകയായിരുന്നു. നാലു ക്യാച്ചുകളും ഒരു റണ്‍ ഔട്ടും നഷ്ടപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ സംശയനിഴലിലാണ്