വെജിറ്റബിള്‍ സാന്‍ഡ് വിച്ച്
ചേരുവകള്‍
1.റൊട്ടികഷണം -20
2.ബീന്‍സ്,കാരറ്റ്,കോളിഫ്ലവര്‍
ഇവ ചെറുതായി അരിഞ്ഞ്
ആവിയില്‍ വേവിച്ചത് -2 കപ്പ്
3. ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് -1 കപ്പ്
4. പച്ചമുളക് ചെറുതായി
അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
5. ഇഞ്ചി ചെറുതായി അരിഞ്ഞത് -അര ടീസ്പൂണ്‍
6. സവാള കൊത്തിയരിഞ്ഞത് -കാല് കപ്പ്
7. വെണ്ണ -1 ടേബിള്‍ സ്പൂണ്‍
8. വെജിറ്റബിള്‍ ഓയില്‍ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി,സവാള ഇവ വഴറ്റുക.വഴന്നു വരുമ്പോള്‍ ആവിയില്‍ വേവിച്ച ചേരുവകളും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കുക.റൊട്ടി കഷണത്തിന്റെ ഒരു വശം മാത്രം എണ്ണ പുരട്ടി കൂട്ടുനിരത്തി
വെണ്ണ പുരട്ടിയ മറ്റേ കഷണം കൊണ്ട് ഒട്ടിക്കുക