|
| സൂപ്പ് | |
| | Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സൂപ്പ് Wed May 26, 2010 4:11 pm | |
| പച്ചക്കറി സൂപ്പ്
ചേരുവകള്‍
1.കാബേജ്,ചീര,മുള്ളങ്കി ബീന്‍സ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് -250 ഗ്രാം സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ് ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍ കറിവേപ്പില -1 കതിര്‍പ്പ് മല്ലിയില -അല്പം 2.മൈദ -1 ടീസ്പൂണ്‍ 3.കുരുമുളകുപൊടി -അര ടീസ്പൂണ്‍ 4. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച് ഒരു കുക്കറില്‍ 20 മിനിട്ട് ചെറു രീതിയില്‍ വേവിക്കുക.വെന്തു കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരച്ചെടുക്കുക.മൈദ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി കുറുക്കി ഇതില്‍ ചേര്‍ക്കുക.പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ ഉപയോഗിക്കാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:11 pm | |
| ചിക്കന്‍ സൂപ്പ് ചേരുവകള്‍
- കോഴിയിറച്ചി -250 ഗ്രാം
- സവാള -2
- മസാലപ്പൊടി -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- മൈദ -2 ടേബിള്‍സ്പൂണ്‍
- വെണ്ണ -1 ടേബിള്‍സ്പൂണ്‍
- ഉപ്പ്,കറിവേപ്പില -പാകത്തിന്
- ഇഞ്ചി -1 ചെറിയ കഷണം
പാകം ചെയ്യുന്ന വിധം വൃത്തിയാക്കിയ ഇറച്ചി ചെറു കഷണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇറച്ചി കഷണങളും ഇഞ്ചിയും മസാലപ്പൊടിയും ,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവയും ചേര്‍ത്ത് നന്നായി വേവിക്കുക.നന്നായി വെന്തുടഞ്ഞു കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെയ്ക്കുക.ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത ചാറും മൈദയും ചേര്‍ത്തിളക്കി തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ കുരുമുളകുപൊടി വിതറി വാങ്ങി വെച്ച് ഉപയോഗിക്കാം | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:12 pm | |
| ടൊമാറ്റോ സൂപ്പ്
ചേരുവകള്‍
1. പഴുത്ത തക്കാളി -കാല്‍ കിലോ കാരറ്റ് -2 2. സവാള -2 വെണ്ണ -1 ടീസ്പൂണ്‍ മൈദ -1 ടീസ്പൂണ്‍ 3. പഞ്ചസാര -കാല്‍ ടീസ്പൂണ്‍ 4. ഉപ്പ് -അര ടീസ്പൂണ്‍ 5. ടൊമാറ്റോ സോസ് -അര കപ്പ് 6. വെള്ളം -3 കപ്പ്
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ വെണ്ണയും മാവും ഒന്നിച്ചിട്ട് ചെറു തീയില്‍ വഴറ്റുക.തക്കാളി,കാരറ്റ്,സവാള എന്നിവ വലിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.വെണ്ണ നെയ്യാവുന്നതിനുമുമ്പ് പച്ചക്കറികള്‍ ചേര്‍ത്തു വഴറ്റുക. പിന്നിട് വെള്ളം ചേര്‍ത്തു പച്ചക്കറികള്‍ വേവിച്ച് ഉടച്ചെടുക്കുക. കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക.ഇതില്‍ ടൊമാറ്റോസോസ് ചേര്‍ക്കുക.ഒടുവില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:12 pm | |
| നൂഡില്‍ സൂപ്പ് ചേരുവകള്‍
- വേവിച്ച് അടിച്ചെടുത്ത തക്കാളി -1 കപ്പ്
- കാരറ്റ് ചിരണ്ടിയത് -1 കപ്പ്
- സ്പ്രിംഗ് ഒനിയന്‍ നീളത്തിലരിഞ്ഞത് -4
- വേവിച്ച നൂഡില്‍സ് -2 കപ്പ്
- പാചക എണ്ണ -1 ടേബിള്‍സ്പൂണ്‍
- കോണ്‍ ഫ്ലവര്‍ -1 ടേബിള്‍സ്പൂണ്‍
- കാബേജ് നീളത്തിലരിഞ്ഞത് -1 കനം കുറഞ്ഞത്
- ബീന്‍സ് മുളപ്പിച്ചത് -അര കപ്പ്
- അജിനോമോട്ടോ -അര ടീസ്പൂണ്‍
- ഉപ്പ്,കുരുമുളക് -പാകത്തിന്
പാകം ചെയ്യുന്ന വിധംഒരു പാനില്‍ എണ്ണയൊഴിച്ചു കോണ്‍ഫ്ലവര്‍,വൈറ്റില്‍ സോയാഫ്ലവര്‍ ഇവ ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.ഇതിലേയ്ക്ക് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പ്,കുരുമുളക്,അജിനോമോട്ടോ,സൂപ്പ് ക്യൂബ് ഇട്ട് ഇളക്കി തിളപ്പിക്കുക.ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് തീ കുറച്ച് പച്ചക്കറികള്‍ വേവുന്നതുവരെ വെയ്ക്കുക.ശേഷം വാങ്ങി വിളമ്പുക. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:13 pm | |
| ഒനിയന്‍ സൂപ്പ്ചേരുവകള്
- ബ്രഡ് -12
- മസ്റ്റേര്‍ഡ് -2,3,ടീസ്പൂണ്‍
- സവാള ചെറുതായി അരിഞ്ഞത് -5
- വെള്ളം -1 ലിറ്റര്‍
- ബീഫ്സ്റ്റോക്ക് ക്യൂബ് (പൊടിച്ചത്) -2
- ചെഡഡാര്‍ചീസ് (ഗ്രേറ്റ് ചെയ്തത്) -60 ഗ്രാം
- വെണ്ണ -60 ഗ്രാം
- ഉപ്പ് -പാകത്തിന്
- കുരുമുളകുപൊടി -കുറച്ച്
- ബ്രാണ്ടി -3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധംഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതിലോട്ട് ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക.ഇതിലോട്ട് ബീഫ്സ്റ്റോക്ക് ക്യൂബ് ചേര്‍ത്ത് 3 മിനിട്ട് നേരം ഇളക്കുക.വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചേക്കുക.ബ്രഡ് രണ്ടു വശവും റോസ്റ്റ് ചെയ്ത് ഒരു വശത്ത് മസ്റ്റേര്‍ഡും ഗ്രേറ്റ്ഡ് ചീസും പരത്തി വെച്ച് ഉരുകുന്നതുവരെ ഗ്രില്‍ ചെയ്യുക,ശേഷം ചെറിയ ചതുരത്തില്‍ മുറിച്ചു വെയ്ക്കുക.സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം ബ്രാണ്ടി ഒഴിച്ച് പാത്രത്തിലേയ്ക്ക് പകര്‍ന്ന് 2,3, ചീസ് കഷണം അതിലേയ്ക്കിടുക. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:13 pm | |
| വെജിറ്റബിള്‍ ക്ലീയര്‍ സൂപ്പ് ചേരുവകള്‍
- കാരറ്റ് -1/2
- ചൈനീസ്‌കാബേജ് -4,6 ഇലത്തോട്
- സെലറി -1 സ്റ്റാള്‍ക്
- സ്പ്രിംഗ് ഒനിയന്‍ -1
- റെഡ് കാപ്സിക്കം -1
- സ്നോപീസ് -8,10
- വെളുത്തുള്ളി -2,3 അല്ലി
- സ്പിനാച്ച് -12,16 ഇലത്തോട്
- കൂണ്‍ -6,8
- വെജിറ്റബിള്‍ സ്റ്റോക്ക് -4,5 കപ്പ്
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
- പെപ്പര്‍ കോണ്‍സ് ചതച്ചത് -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- മുളപ്പിച്ച ബീന്‍സ് -അര കപ്പ്
- നാരങ്ങാനീര് -1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംകാരറ്റ് നീളത്തില്‍ മുറിച്ച് കനം കുറച്ച് സ്ലൈസ് ചെയ്തു വെയ്ക്കുക.ചൈനീസ് കാബേജ് ഒരു ഇഞ്ച് കഷണമായി മുറിച്ചു വെയ്ക്കുക.സ്പ്രിംഗ് ഒനിയന്‍ സ്ലൈസ് ചെയ്യുക.കുരു കളഞ്ഞ ചുവന്ന കാപ്സിക്കം ഒരു ഇഞ്ച് വണ്ണത്തില്‍ മുറിച്ചു വെയ്ക്കുക.സ്നോപീസ് രണ്ടായി മുറിച്ചു വെയ്ക്കുക.വെളുത്തുള്ളി ചതച്ചു വെയ്ക്കുക.കൂണ്‍ കനം കുറച്ചു നീളത്തില്‍ മുറിക്കുക.ഒരു പാനില്‍ വെജിറ്റബിള്‍ സ്റ്റോക്ക് ചൂടാക്കി ചതച്ച വെളുത്തുള്ളിയിട്ട് തിളപ്പിക്കുക.ഇതിലോട്ടു അരിഞ്ഞ കൂണ്‍,കാരറ്റ്,ചൈനീസ് കാബേജ്,റെഡ് കാപ്സിക്കം , സ്പ്രിംഗ് ഒനിയന്‍,സ്നോപീസ് എന്നിവയിട്ട് 2-3 മിനിട്ട് നേരം വേവിക്കുക.ഇതിലോട്ടു അജിനോമോട്ടോ ചതച്ച് കുരുമുളക്,ഉപ്പ്, മുളപ്പിച്ച ബീന്‍സ് എന്നിവ ചേര്‍ക്കുക.നാരങ്ങാനീര് ഒഴിച്ച് വാങ്ങുക. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:14 pm | |
| വെജിറ്റബിള്‍ ന്യൂഡില്‍സൂപ്പ് ചേരുവകള്‍
- കൂണ്‍ -4,5
- കാരറ്റ് -1(സാമാന്യം വലിപ്പം)
- കാപ്സിക്കം -1/2
- സ്പിനാച്ച് -10 ഇല
- വെളുത്തുള്ളി -2,3 അല്ലി
- റെഡ് ചില്ലിഹോള്‍ -1
- എണ്ണ -4,5 കപ്പ്
- വെജിറ്റബിള്‍ സ്റ്റോക് -4,5 കപ്പ്
- ന്യൂഡില്‍സ് -400 ഗ്രാം
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
- വെളുത്ത കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വിനാഗിരി -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധംകുരു കളഞ്ഞ കാപ്സിക്കം,കാരറ്റ്,കൂണ്‍ ഇവ നീളത്തില്‍ അരിയുക.സ്പിനാച്ച് അരിഞ്ഞുവെയ്ക്കുക. വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ച് വെയ്ക്കുക.ചുവന്ന മുളക് അരിഞ്ഞു വെയ്ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് ചതച്ച വെളുത്തുള്ളിയിട്ട് കുറച്ചു നേരം വഴറ്റുക.ഇതിലോട്ടു കാപ്സിക്കം ,കാരറ്റ്,കൂണ്‍ ഇട്ട് 2 മിനിട്ട് നേരത്തേയ്ക്ക് വഴറ്റുക.എന്നിട്ട് ചുവന്ന മുളക് ചേര്‍ത്ത് സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക.ഇതില്‍ ന്യൂഡില്‍സ് ഇട്ട് ചെറിയ തീയില്‍ 2-3 മിനിട്ട് വഴറ്റുക.അജിനോമോട്ടോ,ഉപ്പ്,വെളുത്ത കുരുമുളകുപൊടി,വിനാഗിരി ഇവയും സ്പിനാച്ച് ഇലകളും ഒരു മിനിട്ട് ചെറിയ തീയില്‍ വേവിച്ച ശേഷം വാങ്ങി വെയ്ക്കുക. | |
| | | yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: സൂപ്പ് Wed May 26, 2010 4:14 pm | |
| സ്വീറ്റ്കോണ്‍ വെജിറ്റബിള്‍ സൂപ്പ് ചേരുവകള്‍
- കാരറ്റ് -കാല്‍ കിലോ
- കാബേജ് -കാല്‍ കിലോ
- സ്പ്രിംഗ് ഒനിയന്‍ ഗ്രീന്‍സ് -1
- കോണ്‍സ്റ്റാച്ച് -3 ടേബിള്‍സ്പൂണ്‍
- എണ്ണ -2 ടേബിള്‍സ്പൂണ്‍
- സ്വീറ്റ്കോണ്‍ കെര്‍നന്‍സ് -അര കപ്പ്
- വെജിറ്റബിള്‍ സ്റ്റോക്ക് -4,5 കപ്പ്
- സ്വീറ്റ് കോണ്‍ (ക്രീം) -150 ഗ്രാം
- ഉപ്പ് -പാകത്തിന്
- വെളുത്ത കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
- പഞ്ചസാര -2 ടേബിള്‍സ്പൂണ്‍
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംകാരറ്റ്,കാബേജ്,സ്പിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വെയ്ക്കുക.നാലാമത്തെ ചേരുവ അര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ 2 മിനിട്ട് വഴറ്റുക. ഇതിലോട്ടു വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക.എന്നിട്ട് സ്വീറ്റ് കോണ്‍ ഒഴിച്ച് 2-3 മിനിട്ട് നേരത്തേയ്ക്ക് വേവിക്കുക.(മിക്സ് ആകുന്നതുവരെ) ഉപ്പ്,വെളുത്ത കുരുമുളകുപൊടി,അജിനോമോട്ടോ,പഞ്ചസാര എന്നിവ ചേര്‍ക്കുക.കലക്കി വെച്ച കോണ്‍സ്റ്റാച്ച് ഇതില്‍ ഇളക്കി ഒഴിച്ച് കൂടിയ തീയില്‍ സൂപ്പ് കട്ടിയാകുന്നതുവരെ തീയില്‍ വെയ്ക്കുക.ശേഷം അരിഞ്ഞ സ്പിംഗ് ഒനിയന്‍ തൂകി വിളമ്പുക. | |
| | | Sponsored content
| Subject: Re: സൂപ്പ് | |
| |
| | | | സൂപ്പ് | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |