| ചിക്കന്‍ | |
|
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചിക്കന്‍ Wed May 26, 2010 7:22 pm | |
| ചിക്കന്‍ കാഷ്യൂ കറി (ശ്രീലങ്കന്‍)ചേരുവകള്‍
- കോഴി എട്ടായി നുറുക്കിയത് -1 കിലോ
- ഉപ്പ്,കുരുമുളകുപൊടി -ആവശ്യത്തിന്
- enna -3 ടേബിള്‍ സ്പൂണ്‍
- ഉലുവ -2 ടേബിള്‍ സ്പൂണ്‍
- സവാള അരിഞ്ഞത് -300 ഗ്രാം
- പച്ചമുളക് അരിഞ്ഞത് -12
- വെളുത്തുള്ളി അരിഞ്ഞത് -12 അല്ലി
- ഗ്രാമ്പു,ഏലക്കാപ്പൊടി - ഓരോ നുള്ള്
- കറിവേപ്പില -1 തണ്ട്
- പട്ട -1 കഷണം
- മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
- മുളക് പേസ്റ്റ് -1 ടീസ്പൂണ്‍
- കുറുകിയ തേങ്ങാപ്പാല്‍ -3 തേങ്ങാപ്പാല്‍
- കറിപ്പൊടി -3 ടീസ്പൂണ്‍
- അണ്ടിപരിപ്പ് -500 ഗ്രാം
- ഗ്രീന്‍പീസ് -200 ഗ്രാം
- തേങ്ങയുടെ രണ്ടാം പാല്‍ -3 കപ്പ്
പാകം ചെയ്യുന്ന വിധം ഉപ്പും കുരുമുളകുപൊടിയും ഇറച്ചിയില്‍ പുരട്ടി വെയ്ക്കുക.എണ്ണ ചൂടാക്കി 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.10 മുതല്‍ 14 വരെയുള്ള ചേരുവകളും ചേര്‍ക്കുക.ഇറച്ചിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ 15 മുതല്‍ 17 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വേവുന്നതുവരെ വേവിക്കുക.അണ്ടിപരിപ്പ് കുറച്ചുസമയം കൂടി വേവിക്കണം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:23 pm | |
| ചിക്കന്‍ ശ്വേഷുവാന്‍
ചേരുവകള്‍
1.കോഴികഷണം എല്ല് ഇല്ലാതെ ചെറുതായി മുറിച്ചത് -അര കിലോ 2. ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍ 3. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍ 4. വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -3 ടേബിള്‍ സ്പൂണ്‍ 5. എണ്ണ -1 ടേബിള്‍ സ്പൂണ്‍ 6. പഞ്ചസാര -10 ഗ്രാം 7. ചില്ലിസോസ് -1 ടേബിള്‍ സ്പൂണ്‍ 8. ടൊമാറ്റോ സോസ് -2 ടേബിള്‍ സ്പൂണ്‍ 9. സോയാ സോസ് -4 ടേബിള്‍ സ്പൂണ്‍ 10. അജിനോമോട്ടോ -1 നുള്ള് 11. ഉപ്പ്,കുരുമുളക് -(രുചിക്ക്)
പാകം ചെയ്യുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ സോയാസോസ്,2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍, 2 ടേബിള്‍സ്പൂണ്‍ മൈദ,ഒരു നുള്ള് അജിനോമോട്ടോ,ഒരു നുള്ള് കുരുമുളകുപൊടി,പാകത്തിന് ഉപ്പ് ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കി കോഴിക്കഷണങ്ങള്‍ അതിലിട്ട് 20 മിനിട്ട് വെയ്ക്കുക.കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കുക.വേറൊരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ പഞ്ചസാരയിട്ട് ഇളക്കി ബ്രൌണ്‍കളര്‍ ആക്കിയതിനുശേഷം 2,3,4 ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.ഇത് ബ്രൌണ്‍കളര്‍ ആകുമ്പോള്‍ 7,8 ചേരുവകള്‍ ചേര്‍ക്കുക.പിന്നിട് അജിനോമോട്ടോ,കുരുമുളക്,ഉപ്പ് എന്നിവ ചേര്‍ക്കുക.ഇതെല്ലാം കൂടി 100 മില്ലി വെള്ളം ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.ഇതില്‍ കോഴിക്കഷണങ്ങള്‍ ഇട്ട് 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍ വിതറി 5 മിനിട്ട് ചെറുതീയില്‍ വെയ്ക്കുക.ഇത് നല്ലൊരു പാത്രത്തിലേയ്ക്ക് മാറ്റി കാരറ്റും കാപ്സിക്കവും കാബേജിലയും ഉപയോഗിച്ച് അലങ്കരിക്കുക.നൂഡില്‍സിന്റെ കൂടെയും ചൈനീസ്ഫ്രൈഡ് റൈസിന്റെ കൂടെയും കഴിക്കാന്‍ നല്ലതാണ് . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:23 pm | |
| കടായ് ചിക്കന്‍ ചേരുവകള്‍
- ചിക്കന്‍ -1 കിലോ
- സവാള കഷണങ്ങളാക്കിയത് -40 എണ്ണം
- തക്കാളി കഷണങ്ങളാക്കിയത് -4 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 കുടം
- പച്ചമുളക് അരിഞ്ഞത് -10
- മല്ലിയില -കുറച്ച്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംചിക്കന് ചെറുകഷണങ്ങളാക്കി സവാളയും ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.വെന്തുകഴിഞ്ഞ് ഇറക്കിവെച്ച് മല്ലിയില ഇട്ട് അലങ്കരിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:24 pm | |
| ചിക്കന്‍ റോള്‍ ചേരുവകള്‍
- റൊട്ടി കഷണങ്ങള്‍ -12 എണ്ണം
- വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
- ചിക്കന്‍ എല്ലില്ലാതെ വേവിച്ചു പൊടിച്ചത് -കാല്‍ കിലോ
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- വിനാഗിരി -1 ടീസ്പൂണ്‍
- ചില്ലി സോസ് -1 ടേബിള്‍ സ്പൂണ്‍
- വെണ്ണ -50 ഗ്രാം
- ചെറുതായി അരിഞ്ഞ പച്ചമുളക് -4
- ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
- വെര്‍മ്മ സെല്ലി -പാകത്തിന്
- മൈദ -കാല്‍ കപ്പ്
- വെളിച്ചെണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധംചീനച്ചട്ടിയില് 3 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് 10-11 ചേരുവകള്‍ വഴറ്റുക.എന്നിട്ട് 3 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഇഞ്ചിയും ഇട്ടു തോര്‍ത്തി ഉപ്പും ഇട്ടു വാങ്ങുക.റൊട്ടി കഷണങ്ങള്‍ വെള്ളത്തില്‍ മുക്കി കൈവെള്ളയില്‍ വെച്ച് പരത്തി നേരത്തെ തയ്യാറാക്കിയ ഇറച്ചിക്കൂട്ട് ഒരു ടേബിള്‍ സ്പൂണ്‍ വെച്ച് പതുക്കെ തെറുത്തെടുക്കുക.ഇതിന്റെ വശങ്ങളില്‍ മൈദ കലക്കിയത് പുരട്ടി കാഞ്ഞ എണ്ണയില്‍ വറുത്തു കോരുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:28 pm | |
| ചിക്കന്‍ 65ചേരുവകള്‍
- ചിക്കന്‍ -500 ഗ്രാം
- ഇഞ്ചി,വെളുത്തുള്ളി -5 ടീസ്പൂണ്‍ (അരച്ച് കുഴമ്പ് രൂപത്തിലാക്കിയത് )
- ചിക്കന്‍ മസാല -3 ടീസ്പൂണ്‍
- ഗരം മസാലപ്പൊടി -3 ടീസ്പൂണ്‍
- മുളകുപൊടി -5 ടീസ്പൂണ്‍
- മുട്ട -2
- ചിക്കനില്‍ നിറം കൊടുക്കുന്ന പൊടി -1 ടീസ്പൂണ്‍
- വിനാഗിരി -6 ടീസ്പൂണ്‍
- ഗോതമ്പുപൊടി (അരിപ്പൊടി) -250 ഗ്രാം
- അജിനോമോട്ടോ -1 നുള്ള്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്നവിധംചിക്കന് ചെറിയ കഷണങ്ങളാക്കിയത്തില്‍ 2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍ മുട്ട അടിച്ച് പതപ്പിക്കുക.അതില്‍ 7 മുതല്‍ 11 വരെയുള്ള ചേരുവകള്‍ ചേര്‍ക്കണം.അവസാനം നേരത്തെ മസാലപ്പൊടി പുരട്ടി വെച്ച ചിക്കന്‍ ചേര്‍ത്ത് അരമണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെ വെച്ചിരിയ്ക്കണം.അതിനുശേഷം ഇത് എണ്ണയില്‍ നല്ലപോലെ മൊരിച്ച് എടു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:28 pm | |
| ചിക്കന്‍ വറുവാല്
- ചിക്കന്‍ -250 ഗ്രാം
- വെളുത്തുള്ളി,ഇഞ്ചി -3 ടീസ്പൂണ്‍ (കുഴബുരൂപത്തിലാക്കിയത്)
- സവാള -2
- ഉള്ളി -2
- ടൊമാറ്റോ -1
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- ചുവന്നമുളക് -10
- മല്ലിയില, കറിവേപ്പില -കുറച്ച്
- ഗരം മസാലപ്പൊടി -5 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -2 ടീസ്പൂണ്‍
- ഉലുവ -കാല്‍ ടീസ്പൂണ്‍
- ചിക്കന്‍ മസാല -5 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധംഎണ്ണ ചൂടാക്കി ഉലുവാ,ഉള്ളി,മുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ വഴറ്റിയിട്ടു നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍ കടുക് വറുത്തതിനുശേഷം സവാള ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയിട്ടു ടൊമാറ്റോ ചേര്‍ക്കണം.ഇത് വേകുന്നതുവരെ വഴറ്റണം.പിന്നിട് ഇതില്‍ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് 2-3 മിനിട്ട് വരെ വീണ്ടും വഴറ്റണം.അതിനുശേഷം ഇതില്‍ നേരത്തെ തയ്യാറാക്കിയ അരച്ച മിശ്രിതം മഞ്ഞള്‍പ്പൊടി,ഗരം മസാലപ്പൊടി,ചിക്കന്‍ മസാല,ഉപ്പ് എന്നിവ ചേര്‍ത്തിട്ട് മല്ലിയില വിതറി ഒരു അടപ്പ് വെച്ച് അടച്ച് 20 മിനിട്ട് വേവിക്കണം.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:29 pm | |
| ചിക്കന്‍ പ്ലാസ സലാഡ് (ഇറ്റാലിയന്‍)
ചേരുവകള്‍
മക്രോണി -250 ഗ്രാം തൈര് -100 മി.ലി. ചിക്കന്‍ -1 കിലോ പഴുത്ത ടൊമാറ്റോ അരിഞ്ഞത് -8 മയോണി സോസ് -100 മി.ലി. കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മക്രോണി വേവിച്ച് ഊറ്റി തണുത്ത വെള്ളമൊഴിച്ച് അരിച്ച് തൈര് ചേര്‍ത്തിളക്കുക.ചിക്കന്‍ വേവിച്ച് പിച്ചി ചീന്തിയെടുത്ത് ബാക്കി ചേരുവകളും മക്രോണിയും ചേര്‍ത്ത് ഇളക്കി എടുക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:30 pm | |
| ചിക്കന്‍ ചോപ്സ്ചേരുവകള്
- ചിക്കന്‍ -300 ഗ്രാം
- ടൊമാറ്റോ -1
- ഉള്ളി -1
- ഗ്രാമ്പു -2
- പട്ട -2
- ഏലക്ക -2
- മുളകുപൊടി -4 ടീസ്പൂണ്‍
- അണ്ടിപരിപ്പ് -200 ഗ്രാം
- മല്ലിപ്പൊടി -3 ടീസ്പൂണ്‍
- കുരുമുളക് -1 ടീസ്പൂണ്‍
- പുതിനയില -കുറച്ച്
- ഇഞ്ചി,വെളുത്തുള്ളി -3 ടീസ്പൂണ്‍ (കുഴമ്പ് രൂപത്തിലാക്കിയത്)
- ഗരംമസാല -3 ടീസ്പൂണ്‍
- ചുവന്നമുളക് -4
- നെയ്യ് -250 ഗ്രാം
- മല്ലിയില -കുറച്ച്
പാചകം ചെയ്യുന്ന വിധംഒരു പരന്ന പാത്രത്തില്‍ കഷണങ്ങളാക്കിയ 3 മുതല്‍ 12 വരെയുള്ള ചേരുവകള്‍ നന്നായി വറുത്തതിനുശേഷം അരച്ചെടുക്കണം.അതിനുശേഷം ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ചിട്ട് അതില്‍ കഷണങ്ങളാക്കിയ ഉള്ളി,ടൊമാറ്റോ,ചിക്കന്‍ എന്നിവ നന്നായി വഴറ്റണം.എന്നിട്ട് ഇതില്‍ നേരത്തെ തയ്യാറാക്കിയ അരച്ച മിശ്രിതം ഉപ്പും ചേര്‍ത്തിട്ട് ചെറിയ തീയില്‍ 40 മിനിട്ട് വേവിക്കണം.അവസാനം ഗരം മസാലയും മുളകുപൊടിയും ,മല്ലിയിലയും ചേര്‍ക്കണം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:30 pm | |
| ഗ്രേയ്പ്പി ചിക്കന്‍ ചേരുവകള്‍
- ചിക്കന്‍ കഷണങ്ങളാക്കിയത് -2 കിലോ
- സവാള -5 എണ്ണം
- വെളുത്തുള്ളി -1 വലിയ കുടം
- ഇഞ്ചി -2 കഷണം
- പച്ചമുളക് -5 എണ്ണം
- കശുവണ്ടി പരിപ്പ് -10 എണ്ണം
- വെള്ളമുന്തിരിപ്പഴം -15 എണ്ണം
- പാചക എണ്ണ -1 കപ്പ്
- മുളകുപൊടി -അര ടീസ്പൂണ്‍
- മല്ലിപ്പൊടി -3 ടീസ്പൂണ്‍
- മഞ്ഞപ്പൊടി -അര ടീസ്പൂണ്‍
- ഏലക്ക - 4 എണ്ണം
- പട്ട -3 കഷണം
- ഗ്രാമ്പു -2 എണ്ണം
- പെരുംജീരകം -അര ടീസ്പൂണ്‍
- പുതിനയില അരിഞ്ഞത് -2 സ്പൂണ്‍
- ഉപ്പ് - പാകത്തിന്
- തേങ്ങാപ്പാല്‍ -1 തേങ്ങയുടെ
പാകം ചെയ്യുന്ന വിധം കോഴിക്കഷണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക.കുറച്ച് എണ്ണ ഒഴിച്ച് കശുവണ്ടി മൂപ്പിച്ച് കോരുക. അരിഞ്ഞുവെച്ച സവാള മൂപ്പിച്ചെടുക്കുക.വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് എന്നിവ അരച്ചെടുത്ത് ബാക്കി എണ്ണയില്‍ വഴറ്റുക.ഇതില്‍ കോഴിക്കഷണങ്ങള്‍ ഇട്ട് ഇളക്കുക.നന്നായി ചൂടായി വരുമ്പോള്‍ മുളക്,മല്ലി,മഞ്ഞള്‍ എന്നി പൊടികളും 12 മുതല്‍ 14 വരെയുള്ള ചേരുവകള്‍ പൊടിച്ചതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.തേങ്ങയുടെ രണ്ടാംപാല്‍ ഉള്‍പ്പെടെ 4 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് 30 മിനിട്ട് നേരം വേവിക്കുക.വെന്തശേഷം ഒന്നാംപാലും മുറിച്ചുവെച്ചിരിയ്ക്കുന്ന മുന്തിരിയും ചേര്‍ത്ത് അധികം തിളയ്ക്കാതെ വാങ്ങി കടുക് വറുത്തതും പുതിനയിലയും ചേര്‍ത്ത് ഇളം ചൂടോടെ ഉപയോഗിക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:31 pm | |
| ചിക്കന്‍ ടിക്ക
- ചിക്കന്‍ എല്ലില്ലാതെ വലിയ കഷണങ്ങള്‍ -അര കിലോ
- മുളകുപൊടി -2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- നാരങ്ങാനീര് -1 ടീസ്പൂണ്‍
- തേങ്ങ അരച്ചത് -അര കപ്പ്
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- ജീരകം മൂപ്പിച്ചു പൊടിച്ചത് -1 ടീസ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- ടൊമാറ്റോ പ്യൂരി -അര കപ്പ്
- എണ്ണ,ഉപ്പ്,കടുക്,കറിവേപ്പില -പാകത്തിന്
- ഇഞ്ചി,വെളുത്തുള്ളി അരച്ചത് -1 ടേബിള്‍ സ്പൂണ്‍
- സവാള -2 എണ്ണം
പാകം ചെയ്യുന്ന വിധംചിക്കന് ഒരു സ്പൂണ്‍ മുളകുപൊടി,ഉപ്പ്,നാരങ്ങാനീര്,മഞ്ഞള്‍പ്പൊടി ഇവ ഇട്ട് 10 മിനിട്ട് വെയ്ക്കുക.എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് കറിവേപ്പില ഇടുക.ഇഞ്ചി,വെളുത്തുള്ളി അരച്ചത് ചേര്‍ത്തിളക്കുക.സവാള അരിഞ്ഞ് വഴറ്റി അരച്ചത് ചേര്‍ക്കുക.തേങ്ങയും ചേര്‍ക്കുക.മല്ലിപ്പൊടി,1 സ്പൂണ്‍ മുളകുപൊടി,ഗരംമസാല , ജീരകപ്പൊടി ഇവ ചേര്‍ത്തിളക്കി ടൊമാറ്റോ പ്യൂരി ഒഴിച്ച് ഒരു കപ്പ് വെള്ളവുമൊഴിച്ചു ചെറുതീയില്‍ വെയ്ക്കുക.ചൂടായ എണ്ണയില്‍ ചിക്കന്‍ വറുത്തു കോരി ഈ കൂട്ടില്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കി വാങ്ങുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:31 pm | |
| ചിക്കന്‍ റോസ്റ്റ്
ചിക്കന്‍ റോസ്റ്റ്
ചേരുവകള്‍
കോഴി കഷണങ്ങളാക്കിയത് -1 1/4 കിലോ എണ്ണ -3 ടേബിള്‍ സ്പൂണ്‍ സവാള അരിഞ്ഞത് -100 ഗ്രാം തക്കാളി അരിഞ്ഞത് -100 ഗ്രാം ഉപ്പ് -പാകത്തിന്
പുരട്ടാന്‍
ഇഞ്ചി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍ ഏലക്കാപ്പൊടി -10 ഗ്രാം ഗ്രാമ്പു പൊടി -10 ഗ്രാം ഗരം മസാല പൊടി -10 ഗ്രാം
പാകം ചെയ്യുന്ന വിധം
പുരട്ടാനുള്ളവ വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് കോഴികഷണങ്ങളില്‍ പുരട്ടി കുറച്ച് സമയം വെച്ചശേഷം ആവശ്യത്തിന് ഉപ്പും 2 ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.
എണ്ണയില്‍ സവാളയും തക്കാളിയും വഴറ്റി കോഴിയിട്ട് വേവിച്ചെടുക്കുക.സവാള വറുത്തത് മുകളില്‍ വിതറി മല്ലിയില തൂകി അലങ്കരിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:32 pm | |
| ചിക്കന്‍ ഉള്ളി റോസ്റ്റ് ചേരുവകള്‍
- ചിക്കന്‍ 2 ഇഞ്ച് കഷണങ്ങള്‍ ആക്കിയത് -250 ഗ്രാം
- ചെറിയ ഉള്ളി അരിഞ്ഞത് -അര കപ്പ്
- പച്ചമുളക് കീറിയത് -5
- വെളുത്തുള്ളി -10 അല്ലി
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- പെരുംജീരകം -1 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ -1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
- കറിവേപ്പില -2 തണ്ട്
പാകം ചെയ്യുന്ന വിധം ചേരുവകളെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് വെള്ളം തളിച്ച് പൈറക്സ് ഡിഷിലാക്കി അടച്ച് 5 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്യുക.പാത്രം തുറന്ന് എണ്ണയൊഴിച്ച് ഉപ്പും ഇട്ട് നന്നായിളക്കി 10 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്യുക.5 മിനിട്ടിനുശേഷം ഇളക്കിക്കൊടുക്കണം.1 മിനിട്ടുള്ളപ്പോള്‍ കറിവേപ്പില ചേര്‍ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:32 pm | |
| ചിക്കന്‍ മസാല
ചേരുവകള്‍
1.ചിക്കന്‍ കഷണങ്ങള്‍ ആക്കിയത് -1 കിലോ 2.തക്കാളി -3 3.കുരുമുളക് -അര ടീസ്പൂണ്‍ പെരുംജീരകം -അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ വറ്റല്‍മുളക് -10 ഇഞ്ചി -1 കഷണം ഗ്രാമ്പു -4 കറുവപ്പട്ട -1 കഷണം വെളുത്തുള്ളി -10 അല്ലി 4.ചുവന്നുള്ളി അറിഞ്ഞത് -ഒരു കപ്പ് 5.പച്ചമുളക് -4 6.വെളിച്ചെണ്ണ -അര കപ്പ് 7.ഉപ്പ്,കറിവേപ്പില -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തക്കാളി നാലായി മുറിയ്ക്കുക.പച്ചമുളക് അറ്റം പിളര്‍ന്നെടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി,പച്ചമുളക്,തക്കാളി എന്നിവ പ്രത്യകം വഴറ്റികോരുക.മൂന്നാമത്തെ ചേരുവകള്‍ നന്നായി അരച്ച് ബാക്കിയുള്ള എണ്ണയില്‍ വഴറ്റുക.കോഴി കഷണങളും ഉപ്പ് ചേര്‍ത്ത് വഴറ്റിയശേഷം പാകത്തിന് വെള്ളവും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക.നന്നായി വെന്തശേഷം വഴറ്റിക്കോരിവച്ചചേരുവകളും കറിവേപ്പിലയുമിട്ട് ഉലര്‍ത്തിയെടുക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:33 pm | |
| ചിക്കന്‍ പുലാവ് ചേരുവകള്‍
- കോഴി -750 ഗ്രാം
- ബിരിയാണി അരി -500 ഗ്രാം
- സവാള -1 കിലോ
- വെളുത്തുള്ളി -15 അല്ലി
- പച്ചമുളക് -8 എണ്ണം
- കുരുമുളക് -15 എണ്ണം
- ഗ്രാമ്പു -15 എണ്ണം
- കറുവപ്പട്ട -2 കഷണം
- കസ്കസ് -1 ടേബിള്‍സ്പൂണ്‍
- ജീരകം -2 ടേബിള്‍സ്പൂണ്‍
- മൈദ -3 ടേബിള്‍സ്പൂണ്‍
- മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
- ഇഞ്ചി -1 കഷണം
- പുളി,ഉപ്പ് -ആവശ്യത്തിന്
- തേങ്ങ - 1 എണ്ണം
- വാനസപ്തി -300 ഗ്രാം
- മല്ലിയില -കുറച്ച്
- മഞ്ഞള്‍പ്പൊടി -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം6 മുതല്‍ 11 വരെയുള്ള ചേരുവകള്‍ എണ്ണയില്ലാതെ വറുത്ത് 4 സവാള,8 വെളുത്തുള്ളി,തേങ്ങ ഇവ ചേര്‍ത്ത് അരച്ചെടുക്കുക. പച്ചമുളക്,സവാള ഇവ അരിഞ്ഞ് നെയ്യില്‍ വഴറ്റി വെളുത്തുള്ളി,ഇഞ്ചി ഇവ ചതച്ചിട്ട് ഇളക്കുക.പിന്നെ മുളകുപൊടി,മഞ്ഞള്‍പ്പൊടി,കോഴി കഷണങ്ങള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. പാതിവേവാകുമ്പോള്‍ തേങ്ങ അരപ്പും അരിയും ചേര്‍ത്തിളക്കുക.അരിയുടെ ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഇളക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:33 pm | |
| ചിക്കന്‍വിത്ത് കറിലീവ്സ്
ചേരുവകള്‍
ചിക്കന്‍ കാലുകള്‍ (തൊലികളഞ്ഞ് വെള്ളം തുടച്ച് എടുത്തത്) -4 സവാള അരിഞ്ഞത് -2 തക്കാളി അറിഞ്ഞത് -2 മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍ പച്ചമുളക് അരിഞ്ഞത് -4 കശകശ -1 ടീസ്പൂണ്‍ കറിവേപ്പില -കാല്‍ കപ്പ് ഉപ്പ് -പാകത്തിന്
പാകം ചെയുന്ന വിധം
തക്കാളി,സവാള,മല്ലിപ്പൊടി,പച്ചമുളക്,കശകശ,കറിവേപ്പില എന്നീ ചേരുവകള്‍ എണ്ണയില്‍ വഴറ്റി തണുക്കാന്‍ വെയ്ക്കുക.എന്നിട്ട് നന്നായി അരിച്ചെടുത്ത് ചിക്കന്‍ കാലുകള്‍ കത്തിക്കൊണ്ട് നന്നായി വരഞ്ഞ് അതില്‍ തേച്ചു പിടിപ്പിക്കുക.ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി മൊരിച്ച് എടുക്കുക.മൈക്രോവേവിലാണ് പാകം ചെയ്യുന്നതെങ്കില്‍ ക്രിസ്പില്‍ പത്തു മിനിട്ട് മൊരിച്ച് എടുത്താല്‍ മതി.എണ്ണ ആവശ്യമില്ല. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:34 pm | |
| ചില്ലി ചിക്കന്‍
ചേരുവകള്‍
ചിക്കന്‍ (എല്ലില്ലാത്തത്) -400 ഗ്രാം മുട്ട -1 കോണ്‍സ്റ്റാച്ച് -6 ടേബിള്‍സ്പൂണ്‍ ഉപ്പ് -പാകത്തിന് സോയസോസ് -2 ടേബിള്‍സ്പൂണ്‍ ചില്ലിസോസ് -2 ടേബിള്‍സ്പൂണ്‍ ഉള്ളി -2(സാമാന്യം വലിപ്പം) വെളുത്തുള്ളി -8,10 അല്ലി പച്ചമുളക് -6,8 കാപ്സിക്കം -2 (സാമാന്യം വലിപ്പം) എണ്ണ -3 ടേബിള്‍സ്പൂണ്‍ അജിനിമോട്ടോ -കാല്‍ ടീസ്പൂണ്‍ പെപ്പര്‍കോണ്‍സ് -അര ടീസ്പൂണ്‍ ചിക്കന്‍ സ്റ്റോക്ക് -3 കപ്പ്
പാകം ചെയ്യുന്ന വിധം
ചിക്കനെ വിരല്‍ നീളത്തില്‍ അരിയുക.മറിനേറ്റ് ചെയ്യുവാനായി മുട്ട,4 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ച്,ഉപ്പ്,1 ടീസ്പൂണ്‍ സോയസോസ്,1 ടീസ്പൂണ്‍ ചില്ലിസോസ് ചിക്കന്‍ കഷണങളില്‍ പുരട്ടി ഒന്നര മണിക്കൂര്‍ വെയ്ക്കുക.2 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ച് ഒന്നര കപ്പ് വെള്ളത്തില്‍ കലക്കുക.സവാളയെ ചതുരത്തില്‍ അരിയുക.കാപ്സിക്കം കട്ടിയായി നീളത്തില്‍ അരിയുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് മറിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ 2 മിനിട്ട് ഡീപ്ഫ്രൈ ചെയ്ത് എടുക്കുക.അതിനുശേഷം പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയിട്ട് വഴറ്റുക.സവാളയും പച്ചമുളകും ഇട്ട് കുറച്ചുനേരം വഴറ്റുക.ബാക്കിയുള്ള സോയസോസ്,ചില്ലിസോസ്,അജിനിമോട്ടോ,പെപ്പര്‍കോണ്‍സ്,ഉപ്പ്,ചിക്കന്‍ സ്റ്റോക്ക് എന്നിവയിട്ട് നന്നായി ഇളക്കുക.ഇത് ഒന്ന് കുറുകിയതിനുശേഷം വറുത്ത ചിക്കന്‍ 1 മിനിട്ട് ഇളക്കിയതിനുശേഷം ചൂടോടെ സെര്‍വ് ചെയ്യുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:34 pm | |
| ചിക്കന്‍ മൊഗലന്ചേരുവകള്
- ചിക്കന്‍ -400 ഗ്രാം
- വെളുത്തുള്ളി അല്ലി -6
- ഗ്രാമ്പു -4
- പട്ട -1
- ചുവന്നമുളക് -8
- ഉള്ളി -2
- ഇഞ്ചി -30 ഗ്രാം
- ഏലക്ക -4
- ജീരകം -1 ടീസ്പൂണ്‍
- ചൂടുവെള്ളം -6 കപ്പ്
- നാരങ്ങാനീര് -1 ടീസ്പൂണ്‍
- എണ്ണ -അര കപ്പ്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഉള്ളി വഴറ്റിയിട്ടു അതില്‍ നേരത്തെ അരച്ച മിശ്രിതം ചേര്‍ക്കണം.എണ്ണ മുകളില്‍ തെളിയുന്നതുവരെ ചെറിയ തീയില്‍ വഴറ്റണം.എന്നിട്ട് അതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ആ മിശ്രിതവുമായി നന്നായി യോജിപ്പിക്കണം.പിന്നിട് അതില്‍ 6 കപ്പ് വെള്ളമൊഴിച്ച് ചിക്കന്‍ മൃദുവാകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കണം.അവസാനം ഇതില്‍ നാരങ്ങാനീര് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:34 pm | |
| ചിക്കന്‍ പെപ്പി ഡിഗോ
ചേരുവകള്‍
കോഴി -400 ഗ്രാം പൈനാപ്പിള്‍ -10 മുറി ഉള്ളി -50 ഗ്രാം അരിഞ്ഞ സെലറി -അര കപ്പ് അജിനോമോട്ടോ -1 നുള്ള് സോയാസോസ് -2 ടീസ്പൂണ്‍ ടൊമാറ്റോ സോസ് -2 ടീസ്പൂണ്‍ കുരുമുളകുപൊടി -അര ടീസ്പൂണ്‍ ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴി വരഞ്ഞ് ഉപ്പ്,കുരുമുളകുപൊടി,അജിനോമോട്ടോ,സോയാസോസ് ഇവ പുരട്ടി വറക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉള്ളി,സെലറി,പൈനാപ്പിള്‍ ഇവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക.ഇതില്‍ 1 ടീസ്പൂണ്‍ സോയാസോസ്,ടൊമാറ്റോസോസ്,കുരുമുളകുപൊടി,ഉപ്പ് ഇവ ചേര്‍ത്ത് ഒരു കപ്പ് വെള്ളവും ഒഴിച്ച് തിളയ്ക്കുമ്പോള്‍ കോഴി അതിലിട്ട് 10 മിനിട്ട് അടച്ചു വേവിക്കുക.കോഴിയെ സെലറിയും പൈനാപ്പിളും കൊണ്ട് അലങ്കരിക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:35 pm | |
| പെപ്പെര്‍ ചിക്കന്‍
- ഉള്ളി -2
- ടൊമാറ്റോ -1
- ഇഞ്ചി -15 ഗ്രാം
- കുരുമുളക് -6 ടീസ്പൂണ്‍
- മല്ലിപ്പൊടി -5 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -2 ടീസ്പൂണ്‍
- കറിവേപ്പില,മല്ലിയില -കുറച്ച്
- ചിക്കന്‍ -100 ഗ്രാം
- ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധംഒരു ഉള്ളി വലുതായിട്ട് അരിഞ്ഞ് ബ്രൌണ്‍ നിറമാകുന്നതുവരെ എണ്ണയില്‍ വഴറ്റണം.ഇതില്‍ മല്ലിയില, ഇഞ്ചി, മഞ്ഞള്‍പ്പൊടി,കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം.ഈ മിശ്രിതം നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ശേഷിച്ച ഉള്ളിയും,കറിവേപ്പിലയും വഴറ്റിയിട്ട് ടൊമാറ്റോ ചേര്‍ക്കണം.ടൊമാറ്റോ വെന്തുകഴിഞ്ഞ ഉടനെ ചിക്കന്‍ ചേര്‍ക്കണം.പിന്നിട് ഇതില്‍ നേരത്തെ തയ്യാറാക്കിയ മിശ്രിതവും,ഉപ്പും ചേര്‍ക്കണം.ഇത് ഒരു പാത്രം വെച്ച് അടച്ച് 45 മിനിട്ട് തിളപ്പിക്കണം.അവസാനം മല്ലിയില വിതറി ഉപയോഗിക്കാം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:35 pm | |
| ചിക്കന്‍ ലോലിപോപ്പ് ചേരുവകള്‍
- കോഴിക്കാല്‍ -6 എണ്ണം
- തൈര് -3 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി അരച്ചത് -അര ടീസ്പൂണ്‍
- വെളുത്തുള്ളി അരച്ചത് -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- ചില്ലി സോസ് -അര ടീസ്പൂണ്‍
- സോയാ സോസ് -അര ടീസ്പൂണ്‍
- ഓറഞ്ച് റെഡ് കളര്‍ -1 നുള്ള്
- അജിനോമോട്ടോ -1 നുള്ള്
- ഉപ്പ് -പാകത്തിന്
- മുട്ട -1
- റൊട്ടിപ്പൊടി -1 കപ്പ്
- എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം 2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നല്ലപോലെ കുഴച്ച് കോഴിക്കാലും ഇട്ട് ഇളക്കി ഫ്രിഡ്ജില്‍ 12 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ചുവടുകട്ടിയുള്ള പാത്രത്തില്‍ കോഴിക്കാലില്‍ വെള്ളമൊഴിക്കാതെ മറിച്ചും തിരിച്ചും ഇട്ട് വേവിക്കുക.അരപ്പ് മുഴുവനും കോഴിക്കാലില്‍ പിടിച്ചതിനുശേഷം അടിച്ച് പതപ്പിച്ചു വെച്ചിരിയ്ക്കുന്ന മുട്ടക്കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയിലിട്ട് വറുക്കുക.അലുമിനിയം ഫോയില്‍ ചെറുതായി വെട്ടി കോഴിക്കാലില്‍ ഭംഗിയായി ചുറ്റുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:36 pm | |
| പേപ്പര്‍ ചിക്കന്‍
ചേരുവകള്‍
1. ചിക്കന്‍ ബ്രസ്റ്റ് (എല്ലില്ലാത്തത്) -300 ഗ്രാം 2. ചുവന്നമുളക് -2,3 സ്പ്രിംഗ് ഒനിയന്‍ -8,10 ഇഞ്ചി -ഒരു ചെറിയ കഷണം 3. ഫൈവ് സ്പൈസ്പൌഡര്‍ -കാല്‍ ടീസ്പൂണ്‍ ഡ്രൈഷെറി -2 ടേബിള്‍സ്പൂണ്‍ സോയസോസ് -2 ടേബിള്‍സ്പൂണ്‍ പഞ്ചസാര -1 ടീസ്പൂണ്‍ ഉപ്പ് -പാകത്തിന് 4. മുട്ട -1 5. റൈസ് /ബട്ടര്‍ പേപ്പര്‍ -ആവശ്യത്തിന് 6. എണ്ണ -വറുക്കാന്‍ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
ചിക്കന്റെ നെഞ്ച് ഭാഗം നന്നായി കഴുകി അര ഇഞ്ച് വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കുക.ചുവന്ന മുളക് അര കപ്പ് ചൂടുവെള്ളത്തില്‍ പത്ത് മിനിട്ട് നേരം മുക്കി നീളത്തില്‍ അരിഞ്ഞുവെയ്ക്കുക.സ്പ്രിംഗ് ഒനിയന്‍ പൊടിയായി അരിയുക.ഇഞ്ചിയും പൊടിപൊടിയായി അരിയുക.അരിഞ്ഞ ചേരുവകളും മൂന്നാമത്തെ ചേരുവകളും നന്നായി ചേര്‍ത്ത് ഇളക്കുക. ഇതിനെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഫ്രിഡ്ജില്‍ വെയ്ക്കുക.മുട്ട ഒരു നുള്ള് ഉപ്പിട്ട് നന്നായി അടിച്ചെടുക്കുക.റൈസ് പേപ്പര്‍ /ബട്ടര്‍ പേപ്പര്‍ 6*6 സൈസില്‍ 16 കഷണങ്ങള്‍ ആയി മുറിക്കുക. ഓരോ പീസ് പേപ്പര്‍ അടിച്ച് വെച്ചിരിയ്ക്കുന്ന മുട്ട തേച്ച്2 ടീസ്പൂണ്‍ മറിനേറ്റ് ചെയ്ത ചിക്കന്‍ അതില്‍ വെച്ച് കുറച്ചു കൂട്ടും അതിന്റെ മുകളില്‍ തൂകി റോള്‍ ചെയ്ത് 2 അറ്റവും ഒട്ടിച്ചു വെയ്ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് ഈ റോളിനെ 2 മുതല്‍ 3 മിനിട്ട് നേരം വറുത്തു കോരുക.എണ്ണ വാര്‍ന്നതിനുശേഷം ഇഷ്ടമുള്ള സോസിന്റെ നേരെ വിളമ്പുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:36 pm | |
| ചിക്കന്‍ സ്റ്റൂ ചേരുവകള്‍
- കോഴി വലിയ കഷണങ്ങള്‍ ആക്കിയത് -1 കിലോ
- ഉരുളക്കിഴങ്ങ് ചതുരമാക്കിയത് -2 എണ്ണം
- സവാള - 2
- ഇഞ്ചി അരിഞ്ഞത് -1 കഷണം
- പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- ഏലക്കാ പൊടിച്ചത് -4
- ഗ്രാമ്പു പൊടിച്ചത് -1
- പട്ട പൊടിച്ചത് -1 കഷണം
- രണ്ടായി കീറിയ പച്ചമുളക് -5 എണ്ണം
- വറ്റല്‍ മുളക് -3 എണ്ണം
- കറിവേപ്പില,മല്ലിയില,പുതിനയില -കുറച്ച്
- തക്കാളി -3 എണ്ണം
- വെളുത്തുള്ളി -4 അല്ലി
- തേങ്ങാപ്പാല്‍.മൂന്നു പാലെടുക്കണം -1 തേങ്ങ
- ഉപ്പ്,എണ്ണ -പാകത്തിന്
- കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക.പച്ചമുളകിട്ടു വാടുമ്പോള്‍ ചിക്കന്‍ ഇട്ടു നന്നായി വഴറ്റുക.വേവിച്ചു മുറിച്ച ഉരുളക്കിഴങ്ങും ഇട്ട് വഴറ്റി പൊടിച്ചിടുക.ഇതില്‍ രണ്ടും മൂന്നും തേങ്ങാപ്പാല്‍ ഒഴിച്ച് ഉപ്പും ചേര്‍ത്തു വറ്റിക്കുക.തക്കാളി ചതുരമായി മുറിച്ചിടുക.5 മിനുട്ട് കഴിഞ്ഞ് തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഒരു ഉള്ളി അരിഞ്ഞ് വറ്റല്‍മുളക്,കറിവേപ്പില ഇവ ചേര്‍ത്ത് മൂക്കുമ്പോള്‍ കറിയില്‍ കോരിയൊഴിച്ച് മല്ലിയിലയും പുതിനയിലയും മുകളില്‍ വിതറി അടച്ചുവെയ്ക്കുക | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:36 pm | |
| ചിക്കന്‍ -ഒണിയന്‍ മസാല ചേരുവകള്‍
- ചിക്കന്‍ -1 കിലോ
- സവാള -4
- മുളകുപൊടി -4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളക് -10
- തക്കാളി -3
- വെളുത്തുള്ളി -4 അല്ലി
- ഇഞ്ചി -1 കഷണം
- ഏലയ്ക്ക -3
- ഗ്രാമ്പു -3
- കറുവപ്പട്ട -1 കഷണം
- ചെറു നാരങ്ങ -1
- വെളിച്ചെണ്ണ -കാല്‍ കപ്പ്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംചിക്കന് വൃത്തിയാക്കിയശേഷം വലിയ കഷണങളായി നുറുക്കുക.ഒരു ടീസ്പൂണ്‍ മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി കഷണങളില്‍ പുരട്ടി 10 മിനിട്ട് വെയ്ക്കണം. ബാക്കിയുള്ള മുളകുപൊടി,വെളുത്തുള്ളി,ഇഞ്ചി,ഗ്രാമ്പു,ഏലയ്ക്ക ,കുരുമുളക് എന്നിവ അരച്ചുവെയ്ക്കുക. സവാള നീളത്തില്‍ കനം കുറച്ചരിയുക.തക്കാളിയും ചെറുതായി നുറുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള മൂപ്പിക്കുക.ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിവെയ്ക്കുക. തക്കാളിയും മൂപ്പിച്ചെടുക്കുക.മിച്ചം വരുന്ന എണ്ണയില്‍ അരച്ച ചേരുവകളും ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക.തക്കാളി മൂപ്പിച്ചതും,അരപ്പ് മൂപ്പിച്ചതും ഒരു കുഴിഞ്ഞ പാത്രത്തില്‍ ഇടുക.സവാള മൂപ്പിച്ചതില്‍ മുക്കാല്‍ ഭാഗം ഇടുക.ഇറച്ചിയുമിട്ട് അല്പം വെള്ളം ഒഴിച്ച് വേവിക്കുക.എണ്ണ തെളിയുമ്പോള്‍ വാങ്ങാം.ബാക്കിയുള്ള സവാളയും കറിവേപ്പിലയും മുകളില്‍ തൂവി ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:37 pm | |
| ചിക്കന്‍ വിത്ത് സോസ് ചേരുവകള്‍
- കോഴി വലിയ കഷണങ്ങള്‍ -8
- നാരങ്ങാനീര് -250 മി.ലി.
- ചിക്കന്‍ സ്റ്റോക്ക് -100 മി.ലി
- തൈര് -250 മി.ലി.
- കോണ്‍ഫ്ലവര്‍ -1 ടേബിള്‍ സ്പൂണ്‍
- പുതിനയില -20 ഗ്രാം
- എണ്ണ -20 ഗ്രാം
പാകം ചെയ്യുന്ന വിധം കോഴിക്കഷണങ്ങളുടെ ഓരോന്നിന്റെയും നടുവില്‍ ആഴത്തില്‍ വരയുക. അത് വിടര്‍ത്തി നാരങ്ങാനീര് തളിച്ച് വെയ്ക്കുക.3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ പുരട്ടി വെയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ 2 മിനിട്ട് വീതം ഓരോ സൈഡും വറുക്കുക.തൈര് സോസ്‌പാനില്‍ ഒഴിച്ച് 2 മിനിട്ട് ചൂടാക്കി ചിക്കന്‍ ഡ്രെസ്സില്‍ ഒഴിച്ച് വിളമ്പുക. You might also like: | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: ചിക്കന്‍ Wed May 26, 2010 7:37 pm | |
| ചിക്കന്‍ വിത്ത് വെജിറ്റബിള്സ്ചേരുവകള്
- ചിക്കന്‍ -250 ഗ്രാം (2 ഇഞ്ച് കഷണങ്ങള്‍ ആയി മുറിച്ചത്)
- കാരറ്റ് -1 (ചെറിയ കഷണങ്ങള്‍ ആയി നുറുക്കിയത്)
- സവാള -2 (കനം കൂട്ടി അരിഞ്ഞത്)
- തക്കാളി -1
- കാപ്സിക്കം -പകുതി
- മുളകുപൊടി -2 ടീസ്പൂണ്‍
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- ചിക്കന്‍ മസാല -അര ടീസ്പൂണ്‍
- പഞ്ചസാര -1 ടീസ്പൂണ്‍
- എണ്ണ -1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംചേരുവകളെല്ലാം കൂടി വെള്ളം ചേര്‍ക്കാതെ കൂട്ടി യോജിപ്പിച്ച് പൈറക്സ് ഡിഷിലാക്കി 12 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്തെടുക്കുക.ഇടയ്ക്ക് ഇളക്കി കൊടുക്കണം. | |
|
| |
Sponsored content
| Subject: Re: ചിക്കന്‍ | |
| |
|
| |
| ചിക്കന്‍ | |
|