| അവിയല്‍ | |
|
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അവിയല്‍ Fri May 28, 2010 2:47 am | |
| ശീമച്ചക്ക അവിയല്‍ Seemachakka Aviyal
ചേരുവകള്‍
1.ശീമച്ചക്ക -1 2.തേങ്ങ -അരമുറി ജീരകം -1 നുള്ള് മഞ്ഞള്‍പൊടി -അരടീസ്പൂണ്‍ മുളകുപൊടി - 1 ടീസ്പൂണ്‍ വെളുത്തുള്ളി -2 അല്ലി 3.ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷ്ണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:47 am | |
| മരച്ചീനി അവിയല്‍ Maracheeni Aviyal
ചേരുവകള്‍
1.മരച്ചീനി -അരകിലോ 2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍ 3.തേങ്ങ -അര കപ്പ് ജീരകം -കാല്‍ ടീസ്പൂണ്‍ മുളകുപൊടി -1 ടീസ്പൂണ്‍ വെളുത്തുള്ളി -3 അല്ലി 4.ഉപ്പ് - പാകത്തിന് 5.കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:47 am | |
| ചക്ക അവിയല്‍ (മാങ്ങാ ചേര്‍ത്തത്)
ചേരുവകള്‍
1.ചക്കച്ചുള -2 കപ്പ് മാങ്ങ -1 മുരിങ്ങയ്ക്ക -2 2.തേങ്ങ -അരമുറി ജീരകം -1 നുള്ള് പച്ചമുളക് -4 ചുവന്നുള്ളി -2 വെളുത്തുള്ളി -2 അല്ലി 3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍ 4. ഉപ്പ് -പാകത്തിന് 5. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍ കറിവേപ്പില -2 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.മാങ്ങയും മുരിങ്ങയ്ക്കയും കഷ്ണങ്ങള്‍ ആക്കുക.ഉപ്പും മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:48 am | |
| ചേമ്പ് അവിയല്‍ Chembu Aviyal
ചേരുവകള്‍
1.ചേമ്പ് -200 gram 2.തേങ്ങ -അര കപ്പ് ജീരകം -1 നുള്ള് പച്ചമുളക് -3 ചുവന്നുള്ളി -3 3.മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍ 4.ഉപ്പ് -പാകത്തിന് 5.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍ 6.കറിവേപ്പില - 1 കതിര്‍പ്പ് 7.തൈര് - കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
ചേമ്പ് തൊലി കളഞ്ഞ് നീളത്തില്‍ അരിയുക.കഴുകി വൃത്തിയാക്കിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ക്കുക. നന്നായി വെന്തുടയുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെച്ചു ഉപയോഗിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:48 am | |
| ഏത്തയ്ക്ക,കൂര്‍ക്ക അവിയല്‍ Banana Aviyal
ചേരുവകള്‍
1.ഏത്തയ്ക്ക - 2 2.കൂര്‍ക്ക - 100 ഗ്രാം 3.തേങ്ങ - അരമുറി പച്ചമുളക് - 3 ജീരകം - കാല്‍ ടീസ്പൂണ്‍ ചെറിയ ഉള്ളി - 3 4. ഉപ്പ് - പാകത്തിന് 5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 6. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍ കറിവേപ്പില - 1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
ഏത്തയ്ക്കായും കൂര്‍ക്കയും തൊലി കളഞ്ഞ് അവിയലിന്റെ കഷ്ണങ്ങളായി അരിയുക.മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.തേങ്ങയും ബാക്കി ചേരുവകളും അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക.കഷ്ണങ്ങള്‍ തവികൊണ്ട് ഉടച്ചെടുക്കുക.വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:48 am | |
| കൂര്‍ക്ക അവിയല്‍ Koorkka Aviyal
കൂര്‍ക്ക അവിയല്‍ Koorkka Aviyal ചേരുവകള്‍
1. കൂര്‍ക്ക (ചീവിക്കഴിജ്ജത്) - 200 ഗ്രാം 2. തേങ്ങ - അരമുറി ജീരകം - 1 നുള്ള് പച്ചമുളക് - 3 മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ ചെറിയ ഉള്ളി - 3 ചുള 3. ഉപ്പ് - പാകത്തിന് 4. വെളിച്ചെണ്ണ - പാകത്തിന് 5. കറിവേപ്പില - 1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
കൂര്‍ക്ക തൊലികളഞ്ഞ് കഴുകിയെടുത്ത് കഷ്ണങ്ങള്‍ ആക്കിയെടുക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കൂര്‍ക്ക കഷ്ണങ്ങള്‍ വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:49 am | |
| ഏത്തയ്ക്ക അവിയല്‍ Banana Avial ചേരുവകള്‍
1. ഏത്തയ്ക്ക - 3 2. തേങ്ങ - ഒന്നര കപ്പ് ജീരകം - കാല്‍ ടീസ്പൂണ്‍ ചുവന്നുള്ളി - 2 മുളകുപൊടി - 1 ടീസ്പൂണ്‍ 3. കറിവേപ്പില - 1 കതിര്‍പ്പ് വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍ 4. ഉപ്പ് - പാകത്തിന് 5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഏത്തയ്ക്കാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ് വേവിച്ച ഏത്തയ്ക്കാകഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:49 am | |
| മുട്ട -മുരിങ്ങയ്ക്ക അവിയല്‍ Egg Avial with drum sticks
ചേരുവകള്‍
1.മുരിങ്ങയ്ക്ക - 2 2.കോഴിമുട്ട - 2 3.തേങ്ങ - അരമുറി പച്ചമുളക് - 3 ജീരകം - 1 നുള്ള് ചുവന്നുള്ളി - 2 മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 4. ഉപ്പ് - പാകത്തിന് 5. കറിവേപ്പില - 1 കതിര്‍പ്പ് 6.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുരിങ്ങയ്ക്കാകഷ്ണങ്ങള്‍ നെടുകെ പിളര്‍ന്ന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.മുട്ട പുഴുങ്ങി തോടു കളഞ്ഞ് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ച് കലക്കി മുരിങ്ങയ്ക്കാ കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കുക.തിളപ്പിച്ചതിനുശേഷം പുഴുങ്ങിയ മുട്ട നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയതും കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:49 am | |
| ചീര അവിയല്‍ Cheera Avial ചേരുവകള്‍
1. ചീര - 1 പിടി 2. പുളിയുള്ള മാങ്ങ -1 3. തേങ്ങ - 1 കപ്പ് പച്ചമുളക് - 2 ജീരകം - 1 നുള്ള് ചുവന്നുള്ളി - 2 മുളകുപൊടി - അരടീസ്പൂണ്‍ 4. ഉപ്പ് - പാകത്തിന് 5. കറിവേപ്പില - 1 കതിര്‍പ്പ് വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചീര കഴുകി അരിയുക.മാങ്ങാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞ് ഇടണം .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞു വെച്ച ചേരുവകള്‍ വേവിയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വേവിച്ച് കൂട്ടില്‍ ചേര്‍ത്തിളക്കി തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെച്ച് ഉപയോഗിക്കാം . | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:50 am | |
| കൂട്ട് അവിയല്‍ Koottavial
കൂട്ട് അവിയല്‍ Koottavial
ചേരുവകള്‍
1.ചേന - 500 ഗ്രാം വെള്ളരിയ്ക്ക - 500 ഗ്രാം കാരറ്റ് - 100 ഗ്രാം ഏത്തയ്ക്ക - 1 മുരിങ്ങയ്ക്ക -1 പച്ചപയര്‍ - 50 ഗ്രാം അമരയ്ക്ക - 50 ഗ്രാം പച്ചമുളക് - 2 ചുവന്നുള്ളി - 4 2. ഉപ്പ് - പാകത്തിന് 3. തേങ്ങ - അര മുറി മുളകുപൊടി - 1 ടീസ്പൂണ്‍ മജ്ജല്പൊടി - അര ടീസ്പൂണ്‍ ജീരകം - കാല്‍ ടീസ്പൂണ്‍ 4. തൈര് - 2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക . വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: അവിയല്‍ Fri May 28, 2010 2:50 am | |
| വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes
വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes
ചേരുവകള്‍
1.വാഴപ്പിണ്ടി - 1 ഇടത്തരം കഷണം 2.തേങ്ങ - 1 കപ്പ് ജീരകം - കാല്‍ ടീസ്പൂണ്‍ മജ്ജല്പ്പൊടി - അര ടീസ്പൂണ്‍ മുളകുപ്പൊടി - 1 ടീസ്പൂണ്‍ ചുവന്നുള്ളി - 2 3.പുളി - അല്‍പ്പം 4.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍ കറിവേപ്പില - 1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
വാഴപ്പിണ്ടി നൂല് കളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് വേവിയ്ക്കുക. രണ്ടാമത്ത് ചേരുവകള്‍ അരച്ചെടുക്കുക.വേവിച്ച കഷണങ്ങളില്‍ അരപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് തിളപ്പിയ്ക്കുക.നന്നായി വെന്തശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.
| |
|
| |
Sponsored content
| Subject: Re: അവിയല്‍ | |
| |
|
| |
| അവിയല്‍ | |
|