ബെര്‍ലിന്‍: ലോകകപ്പിനുളള ജര്‍മന്‍ ടീമിനെ ഫിലിപ് ലാം നയിക്കും.
ക്യാപ്റ്റന്‍ മൈക്കല്‍ ബല്ലാക്കിന് പരിക്കേറ്റതോടെയാണ് ലാമിന്
ലോകകപ്പില്ദേശീയ ടീമിനെ നയിക്കാനുളള അസുലഭ ഭാഗ്യം ലഭിച്ചത്. തീരുമാനം
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ചെല്‍സി താരമായ ബല്ലാക്കിന് ഇക്കഴിഞ്ഞ എഫ് എ കപ്പ് ഫൈനലിനിടെയാണ്
പരിക്കേറ്റത്. പോര്‍ട്‌സ്‌മൗത്തിന്റെ കെവിന്‍ ബോട്ടെംഗിന്റെ ഫൗളാണ്
ബല്ലാക്കിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തകര്‍ത്തത്.