ബെര്‍ലിന്‍: ലോകകപ്പില്‍ അമിതപ്രതീക്ഷകള്‍ വേണ്ടെന്ന് ജര്‍മ്മന്‍
ആരാധകര്‍ക്ക് മൈക്കല്‍ ബല്ലാക്കിന്റെ മുന്നറിയിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍
ജര്‍മ്മനിയുടെ എതിരാളികളായ ഓസ്ട്രേലിയ, സെര്‍ബിയ, ഘാന എന്നിവര്‍
കരുത്തരാണ്. അതുകൊണ്ടുതന്നെ ഇത്തവണ ജര്‍മ്മന്‍ മുന്നേറ്റം ദുഷ്കരമായേക്കാം.
പരിക്കേറ്റ
ബല്ലാക്ക് ഇത്തവണ കളിക്കാന്‍ സാധ്യതയില്ല. ജര്‍മ്മനി
ജയിക്കാന്‍വേണ്ടിയുള്ള ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ സര്‍വ്വകരുത്തും
ഉപയോഗിച്ച് പൊരുതാന്‍ കഴിയുന്ന ടീമാണ് ജര്മ്മനിയുടേതെന്നും ബല്ലാക്ക്
പറഞ്ഞു.