ദേശീയ ടീമില്‍ തുടരണമോ എന്നത് സംബന്ധിച്ച ഭാവി പദ്ധതികള്‍
ലോകകപ്പിന് ശേഷം തീരുമാനിക്കുമെന്ന് പരുക്കേറ്റ ജര്‍മ്മന്‍ നായകന്‍ മൈക്കല്‍
ബല്ലാക്ക് അറിയിച്ചു. ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി
നില്‍ക്കെയാണ് ജര്‍മ്മനിയുടെ നായകന്‍ ബല്ലാക്കിന് പരുക്കേറ്റത്. കാല്‍കുഴയ്ക്ക്
പരുക്കേറ്റ ബല്ലാക്കിന് ചുരുങ്ങിയത് എട്ട് ആഴ്ച വിശ്രമം ആവശ്യമാണ്.
അതേസമയം, പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായാല്‍ ഉടന്‍ തന്നെ
തിരിച്ചുവരുമെന്ന് ചെല്‍സി താരം പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം
കാഴ്ചവച്ച ബല്ലാക്കിനെ ടീമില്‍ നിലനിര്‍ത്താനാണ് ചേല്‍സിയ ലക്‍ഷ്യമിടുന്നത്.
ഇതിനിടെ ബല്ലാക്കിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായ ടാക്ലിങ്
നടത്തിയതിന് കെവിന്‍ പ്രിന്‍സ് ബോടെംഗ് മാപ്പു പറഞ്ഞു.
പരുക്കേല്‍പ്പിച്ചത് മനപൂര്‍വമായിരുന്നില്ലെന്നും തന്നോട് പൊറുക്കണമെന്നും
കെവിന്‍ പറഞ്ഞു. എന്നാല്‍ മാപ്പു പരിഹാരമല്ലെന്നും ജര്‍മ്മനിയുടെ ലോകകപ്പ്
സ്വപ്നങ്ങള്‍ തകര്‍ത്ത ബോടെംഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബല്ലാക്കിന്റെ
ഏജന്റായ മൈക്കല്‍ ബെക്കര്‍ അറിയിച്ചു.