ഡര്ബന്ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഓരോ താരങ്ങളും പരിശീലകരും പിന്തുടരുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ജര്‍മന്‍ താരങ്ങളില്‍ ചിലര്‍ തങ്ങളുടെ ചില വിശ്വാസങ്ങളെക്കുറിച്ച് ജര്‍മന്‍ ഫുട്ബോള്‍ ഫാന്‍സ് വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.
ഫിലിപ് ലാം (ക്യാപ്റ്റന്‍)- മത്സരത്തിനു മുന്‍പ് ടീം അംഗങ്ങളെല്ലാം ഒരുമിച്ച് കൈകോര്‍ത്ത് വൃത്താകൃതിയില്‍ നിന്നാല്‍ ഏറെ ആത്മവിശ്വാസം തോന്നും.
മാനുവെല്‍ ന്യൂയെര്‍ (ഗോളി)- മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് രണ്ട് ഗോള്‍പോസ്റ്റിലും ക്രോസ് ബാറിലും സ്പര്‍ശിക്കും. അത് ഏറെ വിശ്വാസം നല്‍കും.
പെര്‍ മെര്‍റ്റെസക്കര്‍ - മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പേ മുഖം ഷേവ് ചെയ്യും. ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റെയ്ഗര്‍ - മത്സരത്തിനായി താരങ്ങളില്‍ ഏറ്റവും അവസാനം സ്റ്റേഡിയത്തിലെത്തുകയെന്നതാണ് എന്‍റെ രീതി. ബസില്‍ നിന്നിറങ്ങുന്നതും ഫീല്‍ഡിലേക്കിറങ്ങുന്നതും ഏറ്റവും അവസാനമായിരിക്കും. കൂടാതെ വെളുത്ത ബൂട്ടണിഞ്ഞേ കളിക്കാനിറങ്ങൂ.