ക്യാപ്റ്റന്‍ തിലകരത്ന ദില്‍ഷന്‍റെ വെടിക്കെട്ട് പ്രകടനത്തില്‍ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്‍റിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. സിംബാബ്‌വെയെ 9 വിക്കറ്റിനാണ് ലങ്ക തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ സ്കോര്‍ 118 റണ്‍സിലൊതുക്കിയ ബൌളര്‍മാരാണ് ലങ്കന്‍ വിജയത്തിന് അടിത്തറയൊരുക്കിയത്.
ലങ്കയുടെ മാസ്മര ബൌളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ സിംബാബ്‌വെ ഇരുപത്തിനാലാമത്തെ ഓവറില്‍ കൂടാരം കയറി. 69 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത മസാകസ്ദ മാത്രമാണ് സിംബാബ്‌വെ ബാറ്റിംഗ് നിരയില്‍ ലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. പത്ത് റണ്‍സെടുത്ത ലമ്പും 11 റണ്‍സെടുത്ത കവന്‍ട്രിയും ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ടോസ് നേടിയ ശ്രീലങ്ക ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്‍ ഓപ്പണര്‍ ടെയ്‌ലറെ വിക്കറ്റ് കീപ്പര്‍ ചാണ്‍ദിമലിന്‍റെ കയ്യിലെത്തിച്ച് ഫെര്‍ണാണ്ടൊ ആണ് ലങ്കന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് റണ്‍സായിരുന്നു ടെയ്‌ലറുടെ സംഭാവന. തുടര്‍ന്ന് ക്രീസിലെത്തിയ ലമ്പും മസാകാദ്സയുടെ ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിന്‍റെ സൂചന നല്‍കിയെങ്കിലും ആറാം ഓവറില്‍ അജന്ത മെന്‍ഡിസ് ലമ്പിനെ മടക്കിയതോടെ ഈ വെല്ലുവിളിയും അവസാനിച്ചു. പിന്നീട് മസാകാദ്സയുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു സിംബാബ്‌വെയ്ക്ക് തുണ.
ലങ്കയ്ക്ക് വേണ്ടി ഫെര്‍ണാണ്ടോയും അജന്ത മെന്‍ഡിസും ജീവന്‍ മെന്‍ഡിസും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. രണ്‍ദീവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രണ്‍ദീവാണ് മാന്‍ ഓഫ് ദ മാച്ച്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക പതിനഞ്ചാം ഓവറില്‍ അനായാസം ലക്‍ഷ്യം മറികടന്നു. ഓപ്പണര്‍മാരായ ഉപുല്‍ തരംഗയും ദില്‍ഷനും മികച്ച തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്. 40 റണ്‍സില്‍ തരംഗ റണ്ണൌട്ടായെങ്കിലും ദില്‍ഷന്‍റെ വെടിക്കെട്ടില്‍ ലങ്ക വിജയം നേടുകയായിരുന്നു. ഏഴു ഫോറും ഒരു സിക്സുമടക്കം നാല്‍പത്തിയഞ്ച് പന്തില്‍ നിന്നാണ് ദില്‍ഷന്‍ 60 റണ്‍സ് എടുത്തത്