ജൊഹന്നാസ് ബര്ഗ്ഇറ്റാലിയന് പ്ലേമേക്കര്‍ ആന്ദ്രെ പിര്‍ലോയ്ക്ക് ലോകകപ്പിലെ ആദ്യ
രണ്ടുമത്സരങ്ങള്‍ നഷ്ടപ്പെടും. കാലിലുണ്ടായ പേശിവലിവു
വഷളായതിനെത്തുടര്‍ന്നാണിത്. പിര്‍ലോയ്ക്കു പകരം റിക്കാര്‍ഡോ
മോണ്ടോവിലോ കളിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. പരാഗ്വെയ്ക്കും
ന്യൂസിലന്‍ഡിനുമെതിരേയാണ് ഇറ്റലിയുടെ ആദ്യമത്സരങ്ങള്‍.
2006ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോയുടെ അഭാവം
ഇറ്റലിക്കു കനത്ത തിരിച്ചടിയാണ്. ലോകകപ്പിനു തൊട്ടുമുമ്പുണ്ടായ
പരിക്കുമായാണു പിര്‍ലോ ദക്ഷിണാഫ്രിക്കയിലെത്തിയത്. എങ്കിലും താരത്തിനു
കളിക്കാനാവുമെന്നായിരുന്നു കോച്ച് മാഴ്സലോ ലിപ്പിയുടെ കണക്കുകൂട്ടല്‍.