ഹിറ്റ്ലറെ കേന്ദ്ര
കഥാപാത്രമാക്കി
ഒരുക്കുന്ന ഡിയര്‍ ഫ്രണ്ട് ഹിറ്റ്ലറില്‍ നിന്ന് അനുപം ഖേര്‍ പിന്‍മാറി. ആരാധകരുടെ അഭ്യര്‍ത്ഥന
മാനിച്ചാണ് തീരുമാനമെന്ന് അനുപം ഖേര്‍
പറഞ്ഞു. ഹിറ്റ്ലറിന്റെ അവസാന ദിവസങ്ങളെക്കുറിച്ചാണ് സിനിമയില്‍ പറയുന്നത്. ഹിറ്റ്‌ലറെ മഹാനായി കാണിക്കാനുള്ള
ശ്രമമല്ല ചിത്രമെന്ന് സംവിധായകനും
തിരക്കഥാകൃത്തും വ്യക്തമാക്കിയിരുന്നെങ്കിലും പിന്‍മാറാനുള്ള തീരുമാനം മാറ്റാന്‍ ഖേര്‍ തയ്യാറായില്ല.
ഒരു വെല്ലുവിളി എന്ന രീതിയിലാണ് ഈ ചിത്രത്തില്‍
അഭിനയിക്കാന്‍ താന്‍ ആദ്യം തയ്യാറായതെന്ന്
അനുപം ഖേര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്‍റെ കഥയെയും കഥാപാത്രത്തെയും കുറിച്ച് കൂടുതല്‍
മനസ്സിലക്കിയതോടെ ചിത്രത്തില്‍ നിന്ന്
പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഖേര്‍ പറഞ്ഞു. കച്ചവട താല്‍പ്പര്യങ്ങള്‍ക്കല്ല താന്‍ മുന്‍തൂക്കം
നല്‍കുന്നതെന്നും പൊതുതാല്പര്യം കൂടി
കണക്കിലെടുത്താണ് തീരുമാനമെന്നും അനുപം ഖേര്‍ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഹിറ്റ്ലറുടെ
സംഭാവനയെക്കുറിച്ചും സുഭാഷ്ചന്ദ്ര
ബോസിന്‍റെ ആസാദ് ഹിന്ദ് ലീജിയണിന് ജര്‍മനിയില്‍ എന്തു സംഭവിച്ചുവെന്നും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന്
നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍
ചിത്രത്തിനെതിരെ ഇന്ത്യന്‍ ജൂത ഫെഡറേഷന്‍
രംഗത്തു വന്നിരുന്നു.
രാകേഷ് രഞ്ജന്‍ കുമാര്‍ ഒരുക്കുന്ന 'ഡിയര്‍ ഫ്രണ്ട് ഹിറ്റ്ലര്‍', ഹിറ്റ്ലറും കാമുകിയും തമ്മിലുള്ള അവസാനകാലത്തെ
ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. ഗാന്ധിജി
ഹിറ്റലര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്ന വാചകമാണ് ചിത്രത്തിന്‍റെ പേര്.