ജൊഹാന്നസ്ബര്ഗ്ബെല്ലാക്കില്ലെങ്കില് എന്താ, ഒരുപാട് അങ്കം ജയിക്കാന്‍ പോന്നവര്‍
ഇനിയുമുണ്ട് എന്നു തെളിയിക്കുന്നതായിരുന്നു ജര്‍മന്‍ പ്രകടനം.
ഓസ്ട്രേലിയയ്ക്കു മേല്‍ സര്‍വാധിപത്യം പുലര്‍ത്തിയ ജര്‍മന്‍പട ഒരിടത്തും
അവരെ തലപൊക്കാന്‍ അനുവദിച്ചില്ല. ഓസ്ട്രേലിയന്‍ ഗോള്‍ മുഖത്ത് നിരന്തരം
ഇരച്ചു കയറി. എട്ടാം മിനിറ്റില്‍ ലൂകാസ് പൊഡൊള്‍സ്കിയുടേതായിരുന്ന ആദ്യ
ഗോള്‍. വലതു വിങ്ങില്‍ നിന്നു തോമസ് മുള്ളര്‍ നല്‍കിയ റിവേഴ്സ് പാസ്
സ്വീകരിച്ചു കിടിലന്‍ ലെഫ്റ്റ് ഫുട്ട് ഡ്രൈവ്.
ഒറ്റ ഗോളില്‍ ഒതുങ്ങാന്‍ ജര്‍മന്‍കാര്‍ തയാറായിരുന്നില്ല. മിറസ്ലോവ്
ക്ലോസെയുടെയായിരുന്നു അടുത്ത ഊഴം. ലാമിന്‍റെ റൈറ്റ് ക്രോസ്.
ഓസ്ട്രേലിയന്‍ ഗോളി ഷ്വാര്‍സറിനെ കബളിപ്പിച്ച് ഉയര്‍ന്നു പൊങ്ങിയ ക്ലേസെ
തലകൊണ്ടു ചെത്തിവിട്ടു.
അടുത്ത ഗോളിന് 68ാം മിനിറ്റ് വരെ കാത്തു. ഓസ്ട്രേലിയന്‍
പ്രതിരോധക്കോട്ടയിലേക്കു നുഴഞ്ഞു കയറിയ തോമസ് മുള്ളറിന്‍റെ വലതു ഫുട്ട്
ഷോട്ട് തീയുണ്ടയായി വലയിലേക്കു കയറിയപ്പോള്‍ ഗോളിക്കു നോക്കി
നില്‍ക്കാനെ ആയുള്ളൂ. ആവശ്യത്തിനുള്ളതായപ്പോള്‍ ക്ലോസെയെ കോച്ച്
ജോക്വിം ലോ തിരിച്ചു വിളിച്ചു. പകരക്കാരനായിറങ്ങിയ കക്കൂവു ഗ്രൗണ്ട്
നിറഞ്ഞാടി. 70ാം മിനിറ്റില്‍ ഒസിലിന്‍റെ ക്രോസ് സ്വീകരിച്ചു കക്കാവു
ക്ലോസ് റേഞ്ചില്‍ പോസ്റ്റിലോക്കു തട്ടിയിട്ടു. കൂടുതലൊന്നും
ചെയ്യാനില്ലാതിരുന്ന ഓസ്ട്രേലിയ അവസാന നിമിഷങ്ങളില്‍ പൂര്‍ണമായും
പ്രതിരോധത്തിലൂന്നി.
ഇതിനിടെ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കു മൂന്നു മഞ്ഞ കാര്‍ഡും ഒരു ചുവപ്പു
കാര്‍ഡും കിട്ടി. 56ാം മിനിറ്റില്‍ കിം കാഹിലിനായിരുന്നു റെഡ് കാര്‍ഡ്.
ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റെഗറെ ഫൗള്‍ ചെയ്തതാണു കാഹിലിനു വിനയായത്