പതിവില്ലാത്തവിധം
പ്രതീക്ഷകളുടെ ഭാരവുമായാണ് ഹോളണ്ട് ഈ ലോകകപ്പിനെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഇ യില്‍ ഡെന്‍മാര്‍ക്കിനെതിരേ ഇന്ന് ഓറഞ്ച് പടയിറങ്ങുമ്പോള്‍
വിജയത്തുടക്കം മാത്രം മനസില്‍. ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയാണ്
വേദി.
ഹോളണ്ട്
ഹംഗറി, ഘാന, മെക്സിക്കോ, യുഎസ്എ എന്നീ ടീമുകള്‍ക്കെതിരേ സൗഹൃദ മത്സരങ്ങളിലെ വിജയവുമായാണ് ഹോളണ്ട് എത്തിയിരിക്കുന്നത്.
ടീം ന്യൂസ്
പരുക്കേറ്റ ആര്യന്‍ റോബന്‍ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ഇന്ന്
ഇറങ്ങാന്‍ സാധ്യത കുറവ്. 4-2-3-1 ശൈലിയാകും ഇന്ന് സ്വീകരിക്കുക. ഡിര്‍ക്
ക്യുയിറ്റും റഫേല്‍ വാന്‍ഡര്‍ വാര്‍ട്ടും ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയേക്കും
സ്റ്റാര്‍ ടു വാച്ച്
റോബന്‍റെ അഭാവത്തില്‍ റോബിന്‍ വാന്‍ പെഴ്സിയാകും ലൈംലൈറ്റില്‍.
മെക്സിക്കോ, ഘാന, ഹംഗറി ടീമുകള്‍ക്കെതിരേ ഗോളുകള്‍ അടിച്ചുകൂട്ടിയ
പെഴ്സി മികച്ച ഫോമിലും
ഡെന്‍മാര്‍ക്ക്
പരുക്കും ഫോമില്ലായ്മയും ഡെന്‍മാര്‍ക്കിനെ വലയ്ക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരേ സന്നാഹ മത്സരങ്ങളില്‍
വഴങ്ങിയ തോല്‍വിയും ടീമിന് ഇരുട്ടടിയായി
ടീം ന്യൂസ്
സ്റ്റാര്‍ സ്ട്രൈക്കര്‍ നിക്കൊളാസ് ബെന്‍ഡ്നര്‍ പരുക്കിന്‍റെ
പിടിയിലായതിനാല്‍ ഇന്നിറങ്ങാന്‍ സാധ്യത വിരളം. സൊറെന്‍ ലാര്‍സന്‍
പകരക്കാരനായേക്കും. സൈമണ്‍ കെയറും തോമസ് സൊറെന്‍സനും ഇറങ്ങുമെന്ന്
ഉറപ്പ്.
സ്റ്റാര്‍ ടു വാച്ച്
ഹോളണ്ട് താരങ്ങളുടെ ആക്രമണത്തില്‍ കോട്ട കെട്ടാന്‍ ഡെന്‍മാര്‍ക്ക്
ആശ്രയിക്കുന്നത് ഡാനിയെല്‍ അഗ്ഗറെ. സെന്‍റര്‍ ബാക്കില്‍ ഈ ലിവര്‍പൂള്‍
താരത്തിന് ഇന്ന് പിടിപ്പത് പണിയുണ്ടാകും.