നിലവിലുള്ള
ചാംപ്യന്‍മാര്‍ ഇറ്റലി കപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഇന്ന്
തുടക്കമിടും. ലാറ്റിനമേരിക്കന്‍ കരുത്തരായ പരാഗ്വെയാണ് എതിരാളികള്‍.
സ്ലൊവാക്യയും ന്യൂസിലന്‍ഡുമുള്‍പ്പെടുന്ന ടീമില്‍ നിന്ന് അടുത്ത
റൗണ്ടിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളാണ് ഇവര്‍.
മത്സരം കേപ് ടൗണ്‍ സ്റ്റേഡിയത്തില്‍.
ഇറ്റലി
2006 ലോകകപ്പില്‍ പ്രതിരോധത്തിന്‍റെ മികവില്‍ ലോകകപ്പുയര്‍ത്തിയ ഇറ്റലി
വയസന്‍ പടയെന്ന പേരുകേള്‍പ്പിച്ചാണെത്തുന്നത്. എന്നാല്‍ യുവതാരങ്ങളും
വെറ്ററന്‍ താരങ്ങളും ഉള്‍പ്പെടുന്ന പെര്‍ഫെക്റ്റ് മിക്സാണ് ടീമെന്ന്
കോച്ച് മാഴെസെലൊ ലിപ്പി ആണയിടുന്നു. മെക്സിക്കോയ്ക്കെതിരേ തോല്‍വിയും
സ്വിറ്റ്സര്‍ലന്‍ഡിനെതിരേ സമനിലയുമായി ചാംപ്യന്‍മാരുടെ തയാറെടുപ്പുകള്‍
അത്ര എഫക്റ്റീവായില്ല
ടീം ന്യൂസ്
പരാഗ്വെയ്ക്കെതിരേ 4-3-3 ഫോര്‍മേഷനാകും ഇറ്റലി പിന്തുടരുക. ക്യാപ്റ്റന്‍
ഫാബിയൊ കന്നവാരോ നയിക്കുന്ന പ്രതിരോധം തന്നെയാണ് ഇറ്റലിയുടെ കരുത്ത്.
ആല്‍ബെര്‍ട്ടോ ഗിലാര്‍ഡിനൊ മെയ്ന്‍ സ്ട്രൈക്കറുടെ റോളില്‍.
സ്റ്റാര്‍ ടു വാച്ച്
ജിയോര്‍ജിയോ ചിയെല്ലിനി
കന്നവാരോയ്ക്കൊപ്പം ഇറ്റലിയുടെ പ്രതിരോധക്കോട്ട കാക്കുന്ന ചിയെല്ലിനി
മികച്ച ഫോമില്‍. മിഡ്ഫീല്‍ഡിലോ മുന്നേറ്റ നിരയിലോ ആക്രമണങ്ങള്‍
മെനഞ്ഞെടുക്കുന്ന താരങ്ങളുടെ അഭാവം ചിയെല്ലിനിയുടെ ഉത്തരവാദിത്വം
വര്‍ധിപ്പിക്കുന്നു.
പരാഗ്വെ
യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍, അര്‍ജന്‍റീന ടീമുകളെ കീഴടക്കിയ പരാഗ്വെ ഈ
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചനം. ഗ്രീസിനെ
പരാജയപ്പെടുത്തുകയും ഐവറി കോസ്റ്റിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്ത
ടീമിന്‍റെ പ്രധാന പ്രശ്നം പ്രതിരോധത്തിലെ വീഴ്ചകള്‍.
ടീം ന്യൂസ്
സ്ട്രൈക്കര്‍ ജെറാര്‍ഡൊ മാര്‍ട്ടിനൊയുടെ അഭാവത്തില്‍ അര്‍ജന്‍റീനയില്‍
ജനിച്ച ലൂക്കാസ് ബാരിയോസ് എത്തും. 4-4-2 ഫോര്‍മേഷനാകും പരാഗ്വെ
പിന്തുടരുക. റോക്കി സാന്‍റ ക്രൂസ് ബാരിയോസിനൊപ്പം മുന്നേറ്റ
നിരയിലിറങ്ങും.
സ്റ്റാര്‍ ടു വാച്ച്
ലൂക്കാസ് ബാരിയോസ്
അര്‍ജന്‍റൈന്‍ ടീമിലെത്താമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ബാരിയോസിന്
ഡീഗൊ മറഡോണ നിരാശയേകി. ഇതേത്തുടര്‍ന്ന് പരാഗ്വെയ്ന്‍ ടീമിലെത്തിയ
ബാരിയോസ് തുടക്കം മുതല്‍ മികച്ച ഫോമില്‍. മൂന്ന് മത്സരങ്ങളില്‍ മൂന്നു
ഗോളുകളും താരം സ്വന്തമാക്കി