ചാംപ്യന്‍മാരായ
ഇറ്റലി ഡെയ്ഞ്ചര്‍ സോണില്‍. അസൂറികള്‍ അതിജീവിക്കുമോ? എഫ് ഗ്രൂപ്പ്
സ്ലൊവാക്യയ്ക്കെതിരായ കളി ഉത്തരം തരും. ജയിച്ചാല്‍ നോക്കൗട്ട് പ്രവേശനം.
സ്ലൊവാക്യയ്ക്ക് ജയം മാത്രം പോരാ; കണക്കുകളും തുണയ്ക്കണം.
ഇറ്റലി
സമ്പാദ്യം രണ്ടു സമനിലകള്‍ മാത്രം. ഗോളടിക്കാനാളില്ല. പ്രതിരോധം
പഴയതുപോലെ ശക്തമല്ല. 2006ലെ കളിയുടെ നിഴലെങ്കിലും
വീണ്ടെടുത്തില്ലെങ്കില്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന ചാംപ്യന്‍മാരെന്ന
പേരുദോഷം. പ്രതിസന്ധിയില്‍ മികവു കാട്ടുന്നതു പതിവ്.
ടീം ന്യൂസ്
മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോ മടങ്ങിവരും. ക്ലോഡിയോ മാര്‍ച്ചിസോ പുറത്ത്. ജിയാംപാവ്ലോ പസീനി മുന്നേറ്റനിരയില്‍.
സ്റ്റാര്‍ ടു വാച്ച്
ആന്ദ്രെ പിര്‍ലോ, പരുക്കുകാരണം ആദ്യകളികളില്‍ ഇറങ്ങിയില്ല. പ്ലേമേക്കറുടെ തിരിച്ചു വരവ് ഇറ്റലിക്കു കരുത്ത്.
സ്ലൊവാക്യ
അവസാനക്കാര്‍. മികച്ചഗോള്‍ ശരാശരിയിലെ ജയം സാധ്യതകള്‍ നിലനിര്‍ത്തും. ലോകകപ്പ് വേദിയില്‍ പരിചയസമ്പന്നരല്ല.
ടീം ന്യൂസ്
മിഡ്ഫില്‍ഡില്‍ മിറോസ്ലാവ് സ്റ്റോച്ച് എത്തും. കോര്‍ണല്‍ സലാട്ടയ്ക്കു പകരം മാരെക് ചെക്ക്.
സ്റ്റാര്‍ ടു വാച്ച്
റോബര്‍ട്ട് വിറ്റെക്, സ്ലൊവാക്യയുടെ ഏക ഗോളിനുടമ. ഇറ്റലിക്കെതിരേ
മിന്നി. ഹാംസിക്കിന്‍റെ നീക്കങ്ങളെ വിറ്റെക് മുതലെടുത്താല്‍ ഇറ്റലി
വിറയ്ക്കും