അട്ടിമറി
വീരന്‍മാരും വമ്പന്‍ സ്രാവുകളും കൊമ്പുകോര്‍ക്കുന്നു. സ്ലൊവാക്യയുടെ
ഫോം ഏതു ടീമിനും വെല്ലുവിളി. ഹോളണ്ടാകട്ടെ, യൂറോപ്യന്‍ പ്രതീക്ഷയുടെ
അമരക്കാരും.
ഹോളണ്ട്
പ്രാഥമിക റൗണ്ടില്‍ സമ്പൂര്‍ണജയം. ഗ്രൂപ്പ് ജേതാക്കളായി മുന്നേറ്റം.
ആര്യന്‍ റോബന്‍റെ തിരിച്ചുവരവ് കരുത്തുവര്‍ധിപ്പിക്കുന്നു. റോബന്‍ വാന്‍
പെഴ്സിയും മികച്ച ഫോമില്‍. വാന്‍ഡര്‍ വാര്‍ട്ട് പുറത്തിരുന്നേക്കും.
റോഡ് ടു സക്സസ്
ഡെന്‍മാര്‍ക്കിനെതിരേ ജയം (2-0)
ജപ്പാനെതിരേ ജയം (1-0)
കാമറൂണിനെതിരേ ജയം (2-1)
സ്റ്റാര്‍ ടു വാച്ച്
ആര്യന്‍ റോബന്‍
പരുക്കിനെ അതിജീവിച്ചു. ഫോം നഷ്ടമായിട്ടില്ല. കാമറൂണിനെതിരേ കളിച്ചതു
പത്തു മിനിറ്റാണെങ്കിലും പ്രതിഭ കാട്ടി. സ്ലൊവാക്യയ്ക്കെതിരേ കളി
നിയന്ത്രിക്കുകയാവും നിയോഗം.
സ്ലൊവാക്യ
ആദ്യ റൗണ്ടിലെ ജയന്‍റ് കില്ലേഴ്സ്. നിലവിലെ ചാംപ്യന്‍മാരായ ഇറ്റലിയെ
കടപുഴക്കി കരുത്തറിയിച്ചു. ജയം ഫ്ളൂക്കല്ലെന്നു തെളിയിക്കണം. റോബര്‍ട്ട്
വിറ്റെക്- മരെക് ഹാംസിക് സഖ്യം പ്രതീക്ഷ.
റോഡ് ടു സക്സസ്
ന്യൂസിലന്‍ഡിനോടു സമനില (1-1)
പരാഗ്വയോടു തോല്‍വി (2-0)
ഇറ്റലിക്കെതിരേ ജയം (3-2)
സ്റ്റാര്‍ ടു വാച്ച്
റോബര്‍ട്ട് വിറ്റെക്ക്
അപകടകാരിയായ സ്കോറര്‍. ഫിനിഷിങ് മികവിന്‍റെ പാരമ്യത്തില്‍.
മൂന്നുഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലും മുമ്പന്‍.
ഹോളണ്ട് ഡിഫന്‍സിനെ പരീക്ഷിക്കും