ശ്രീലങ്കയ്ക്കെതിരെ
നടക്കുന്ന
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ശ്രീശാന്തും മധ്യനിര ബാറ്റ്സ്മാന്
യുവരാജ് സിംഗും ടീമിലെ തിരിച്ചെത്തി.
ഇഷാന്ത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ ഷാഹയെയും
ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീകാന്തിന്റെ
നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പ
ജൂലൈ പതിനെട്ടിനു തുടങ്ങും.
സിംബാബ്വെ ത്രിരാഷ്ട്ര പരമ്പര, ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വിട്ടുനിന്ന
സച്ചിന് ടെണ്ടുല്‍ക്കറും ടീമില്‍
തിരിച്ചെത്തിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ് സ്ഥാനം നിലനിര്‍ത്തി. സുരേഷ്
റെയ്നയും ടീമിലുണ്ട്. പരുക്കേറ്റ്
പുറത്തിരിക്കുകയായിരുന്ന വീരേന്ദര്‍ സെവാഗും തിരിച്ചെത്തിയിട്ടുണ്ട്.
ടീം: എം എസ് ധോണി,
ഓജ, വൃദ്ധിമാന്‍ ഷാ,
സച്ചിന്
ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, യുവരാജ്
സിംഗ്, സുരേഷ് റെയ്ന,
വി വി
എസ് ലക്ഷ്മണ്, വീരേന്ദര്‍ സെവാഗ്, ഇഷാന്ത്
ശര്‍മ, ശ്രീശാന്ത്, ഹര്ഭജന്
സിംഗ്, ഗൌതം ഗംഭീര്‍,
സഹീര്ഖാന്, അമിത് മിശ്ര,
മുരളി
വിജയ്