ജൊഹാന്നസ്ബര്ഗ്പ്രിമിയര് ലീഗിലെ വിദേശ ഗോള്‍ കീപ്പര്‍മാരുടെ അതിപ്രസരം കാരണമാണ്
ഇംഗ്ലണ്ടില്‍ നിലവാരമുള്ള ഗോള്‍ കീപ്പര്‍മാര്‍ ഉയര്‍ന്നുവരാത്തതെന്നു
ജര്‍മനിയുടെ ഇതിഹാസ താരം ഒലിവര്‍ കാന്‍.
ഓഗസ്റ്റില്‍ 40 വയസ് തികയുന്ന ഡേവിഡ് ജയിംസാണ് നാളെ പ്രീ ക്വാര്‍ട്ടറില്‍
ജര്‍മനിയെ നേരിടുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വല കാക്കുക.
യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഫസ്റ്റ് ചോയ്സ് ഗോളി റോബര്‍ട്ട്
ഗ്രീന്‍ വരുത്തിയ പിഴവ് അവര്‍ക്കു ജയം നിഷേധിച്ചിരുന്നു. കാന്‍റെ
പിന്‍ഗാമിയായി ജര്‍മന്‍ ഗോള്‍ വലയ്ക്കു മുന്നില്‍ മാനുവല്‍
ന്യൂവറുമുണ്ടാകും.
പ്രധാന ഇംഗ്ലിഷ് ക്ലബ്ബുകളെല്ലാം വിദേശ ഗോളിമാരെ ഇറക്കുമതി
ചെയ്യുകയാണെന്നു കാന്‍ ചൂണ്ടിക്കാട്ടി. യുവ പ്രതിഭകളെ
വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടാകുന്നില്ല. അതേസമയം, രാജ്യത്തിന്‍റെ
നമ്പര്‍ വണ്‍ ഗോളി സ്വന്തം ടീമില്‍നിന്നാകണമെന്നാണ് ജര്‍മനിയിലെ മുന്‍നിര
ക്ലബ്ബുകള്‍ ആഗ്രഹിക്കുന്നത്. ഗോര്‍ഡന്‍ ബാങ്ക്സിനെയും പീറ്റര്‍
ഷില്‍ട്ടനെയും ഡേവിഡ് സീമാനെയും പോലുള്ള മഹരഥന്‍മാര്‍ ഇംഗ്ലണ്ടിന്‍റെ വല
കാത്തിട്ടുണ്ടെന്നും കാന്‍ ഓര്‍മിപ്പിച്ചു