ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാട്ടര്‍ മത്സരങ്ങളിലെ റഫറിയിങില്‍ വന്ന പിഴവുകളില്‍ ഇംഗ്ലണ്ടിനോടും മെക്‌സിക്കോയോടും ഫിഫ പ്രസിഡന്റ് സെപ് ബാസ്റ്റര്‍ മാപ്പു ചോദിച്ചു. ഗോള്‍ ആണോയെന്ന കാര്യം തീരുമാനിയ്ക്കാന്‍ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അടുത്ത മാസം ചേരുന്ന ഫിഫ യോഗത്തില്‍ പരിഗണിയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നോക്കൗട്ട് റൗണ്ടായ പ്രീ ക്വാട്ടറില്‍ ജര്‍മ്മനിയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് തൊടുത്ത പനത് ബാറില്‍ തട്ടി ഗോള്‍ പോസ്റ്റിനുള്ളില്‍ പതിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചിരുന്നില്ല. വീഡിയോ റീപ്ലേകളില്‍ പോസ്റ്റിനുള്ളില്‍ ഗോള്‍ പതിച്ച കാര്യം വ്യക്തമായിരുന്നു. ഗോള്‍ ലഭിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയെ സമനിലയില്‍ പിടിച്ച് മത്സരത്തില്‍ തിരികെ വരാന്‍ ഇംഗ്ലണ്ടിന് കഴിയുമായിരുന്നു. എന്നാല്‍ 2-1 പിന്നിലായ ഇംഗ്ലണ്ടിനെതിരെ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കളിച്ച ജര്‍മ്മനി മത്സരം 4-1ന് ജയിച്ചിരുന്നു.