റൊബീഞ്ഞോയെക്കൊണ്ടു
ഗോളടിപ്പിച്ചിട്ടും വീരനായകനായില്ല, ചുവപ്പു കാര്ഡകണ്ടുപുറത്തായപ്പോള്
ദുരന്ത നായകനുമായില്ല, ഫിലിപ്പെ മെലോയ്ക്ക് വില്ലനാകാനായിരുന്നു യോഗം.
കാരണം, ഹോളണ്ടിന്റെ സമനില ഗോള്‍ ഈ ബ്രസീലിയന്‍ പ്രതിരോധ ഭടന്റെ
പിഴവില്‍ നിന്നായിരുന്നു. വെസ്ലി സ്നൈഡറുടെ ഫ്രീ കിക്ക് ഈ അഞ്ചാം
നമ്പറുകാരന്റെ മൊട്ടത്തലയില് തട്ടിയാണ് ബ്രസീല്‍ ഗോളി ജൂലിയോ സീസറെ
കീഴടക്കി വലയില്‍ കയറിയത്.
മെലോയുടെ ഹെഡ്ഡര്‍ അഡ്വാന്‍സ് ചെയ്തു വന്ന സീസറിനെ ഞെട്ടിച്ച കളഞ്ഞു.
ശരിക്കും മെലോ പന്തു തൊടാതിരുന്നതെങ്കില് സീസര്‍ തട്ടിയകറ്റിയേനെ.
പിന്നീട് 73ാം മിനിറ്റില്‍ ആര്യന് റോബനെ വീഴ്ത്തിയതിനു ചുവപ്പുകാര്‍ഡു
കണ്ടു പുറത്തായപ്പോള്‍ മെലോ ടീമിനു വീണ്ടും ഭാരമായി.