| Channel ..News........... | |
|
+20thambi willy baasha saivar M.R.P bellari raja dilipfan smitha merlin sanjeev mancheri majeed appukuttan manikandan mohan mangalasseri suku thanthonni MANNADIYAR mohan.thomas yeldo987 24 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സാറ്റലൈറ്റ് റേറ്റ്: ചാനലുകള്‍ ഒന്നിയ്ക്കുന്നു Wed Jun 16, 2010 1:32 pm | |
| സിനിമകളുടെ ഭീമമായ സാറ്റലൈറ്റ് റേറ്റുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളം ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെടിഎഫ്) രംഗത്ത്.
സിനിമകളുടെ സാറ്റലൈറ്റ് റേറ്റുകളില്‍ കുറവ് വരുത്തണമെന്നാണ് ഇവര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിക്കപ്പെടുന്ന ഭീമമായ തുക ചാനലുകള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കെടിഎപ് പ്രസിഡന്റ് കെ മാധവനും ജനറല്‍ സെക്രട്ടറി ജോണ്‍ ബ്രിട്ടാസും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനകളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് കെടിഎഫ്. ഇപ്പോഴത്തേതില്‍ നിന്നും 30 ശതമാനമെങ്കിലും ചാനല്‍ റേറ്റില്‍ കുറവ് വരുത്തണമെന്നാണ് കെടിഎഫ് ആവശ്യപ്പെടുന്നത്.
സമീപകാലത്തായി സിനിമകളുടെ ചാനല്‍ സംപ്രേക്ഷണവകാശം വന്പന്‍ തുകകള്‍ക്കാണ് വിറ്റുപോകുന്നത്. നല്ലൊരു താരനിരയുള്ള സിനിമകളാണെങ്കില്‍ കോടികളാണ് നിര്‍മാതാക്കള്‍ക്ക് ലഭിയ്ക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്പെ നഷ്ടസാധ്യതകള്‍ പരമാവധി കുറയ്ക്കാന്‍ ഇതുവഴി നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Channel ..News........... Wed Jun 16, 2010 10:00 pm | |
| great.....................
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Wed Jun 16, 2010 10:09 pm | |
| ivanmaaru thanneyalle kodikal koduthu ithu vaangunnathu.... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Channel ..News........... Thu Jun 17, 2010 6:06 am | |
| anneram channel ukal thammil malsaram allayirnuuno.. ippozhum malsaram thanne... ithokke onnum nadakkan pokunnilla | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Channel ..News........... Tue Nov 30, 2010 6:09 am | |
| ഭഗത്തും ഇന്ത്യാവിഷന്‍ ഉപേക്ഷിക്കുന്നു [You must be registered and logged in to see this image.] നികേഷ് കുമാറിന് പിന്നലെ ഇന്ത്യാവിഷനിലെ മറ്റൊരു പ്രമുഖന്‍ കൂടി ചാനല്‍ വിടുന്നു. ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്റര്‍ ഭഗത് ചന്ദ്രശേഖറാണ് ഇന്ത്യാവിഷന്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ചെയര്‍മാനായുള്ള സാക്ഷി മീഡിയാഗ്രൂപ്പ് ഉടന്‍ മലയാളത്തില്‍ ആരംഭിക്കുന്ന ‘സാക്ഷി ടി വി’യുടെ തലപ്പത്തേക്കാണ് ഭഗത് ചന്ദ്രശേഖര്‍ പോകുന്നത്.
ഇതുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ബാംഗ്ലൂര്‍ ഓഫീസിലെത്തി ഭഗത് രണ്ടുതവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 2011 തുടക്കത്തില്‍ മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന സാക്ഷി ടി വിയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലെ വന്‍ മീഡിയാ ഗ്രൂപ്പ് ആണ് സാക്ഷി. ആന്ധ്രയില്‍ സാക്ഷി ദിനപ്പത്രത്തിന് 11 ലക്ഷത്തിലധികം കോപ്പി പ്രചാരമുണ്ട്. 23 എഡിഷനുകളും ഇതിനുണ്ട്.
ഇന്ത്യാവിഷന്‍റെ രാത്രി ഒമ്പതു മണിക്കുള്ള ന്യൂസ് നൈറ്റിന്‍റെ പ്രധാന അവതാരകനാണ് ഭഗത് ചന്ദ്രശേഖര്‍. മുഖാമുഖം, ജനസഭ തുടങ്ങിയ പ്രധാന പരിപാടികളും ഭഗത് അവതരിപ്പിക്കുന്നുണ്ട്. ഭഗത് കൂടി പടിയിറങ്ങുന്നതോടെ ഇന്ത്യാവിഷന്‍റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാവിഷന്‍ സി ഒ ഒ ആയിരുന്ന നികേഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ‘റിപ്പോര്‍ട്ടര്‍’ എന്ന ടെലിവിഷന്‍ ചാനല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Channel ..News........... Tue Nov 30, 2010 6:45 am | |
| | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Channel ..News........... Wed Dec 01, 2010 4:40 am | |
| | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Channel ..News........... Fri Sep 16, 2011 2:31 am | |
| രഞ്ജിനിയ്ക്ക് നേരെ ജഗതിയുടെ ഒളിയമ്പ് [You must be registered and logged in to see this image.] ഏഷ്യാനെറ്റിലെ നമ്പര്‍വണ്‍ അവതാരക രഞ്ജിനി ഹരിദാസിന് നടന്‍ ജഗതി ശ്രീകുമാറിന്റെ രൂക്ഷവിമര്‍ശനം. ഏഷ്യാനെറ്റിന്റെ തന്നെ കുട്ടികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനല്‍ വേദിയില്‍വച്ചാണ് ജഗതി രഞ്ജിനിയെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചത്.
ഞായറാഴ്ച നടന്ന ഫൈനലിന്റെ തത്സമയസംപ്രേക്ഷണത്തില്‍ ജഗതിയുടെ ഹ്രസ്വപ്രസംഗം ഏഷ്യാനെറ്റ് മുഴുവന്‍ സംപ്രേക്ഷണം ചെയ്യേണ്ടിവന്നെങ്കിലും സ്വാതന്ത്ര്യദിനത്തിലെ റീടെലികാസ്റ്റിങില്‍ ഈരംഗങ്ങള്‍ ചാനല്‍ തന്ത്രപൂര്‍വം ഒഴിവാക്കി.
സ്വാതന്ത്ര്യ ദിനത്തലേന്ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനലിലാണ് ജഗതിയുടെ ഒളിയമ്പ്. അവസാന റൗണ്ടില്‍ വന്ന അഞ്ചു പേരില്‍ മൂന്നാം സ്ഥാനത്തുവന്ന കുട്ടിക്ക് സമ്മാനം കൊടുക്കാനാണ് ജഗതി എത്തിയത്. ഇതിനിടെ അവസാനത്തെ രണ്ടുപേരില്‍ ആരായിരിക്കും രണ്ടാമന്‍ എന്ന് ഊഹിച്ചു പറയാമോയെന്ന് സ്റ്റേജിലുണ്ടായിരുന്ന ജയറാമിനോട് രഞ്ജിനി ചോദിച്ചു. ജയറാം മൗനംപാലിച്ചപ്പോള്‍ ജഗതിച്ചേട്ടന്‍ ഉത്തരം പറയൂവെന്നായി രഞ്ജിനി.
ഒന്നാം സമ്മാനം നല്‍കേണ്ടത് ഇവര്‍ക്കാര്‍ക്കുമല്ലെന്നും മറിച്ച്, അഞ്ചുപേരില്‍ നിന്ന് രണ്ടാമത് പുറത്തായ യദുവിനാണെന്നും ജഗതിയുടെ മറുപടി. ഇതിനെ ജനം കൈയ്യടികളോടെയാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് ജഗതി പേരുപറയാതെ അവതാരകയ്‌ക്കെതിരെ തിരിഞ്ഞത്.
മഞ്ച് സ്റ്റാര്‍ സിങറിന്റെ പ്രത്യേകത അവതാരക നസ്‌റിയയുടെ പെരുമാറ്റമാണെന്നും ആ കുട്ടി പരിപാടിയില്‍ അനാവശ്യമായി ഇടപെടാറില്ലെന്നും ജഗതി പറഞ്ഞു. എന്നാല്‍ മറ്റൊരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ടെന്നുമായിരുന്നു നടന്റെ വിമര്‍ശനം. മത്സരാര്‍ഥികള്‍ പാടിക്കഴിഞ്ഞാലുടന്‍ ഗുഡ് പെര്‍ഫോമന്‍സെന്നൊക്കെ പറയും. ഇതിനിടെ രഞ്ജിനിയുടെ ആക്ഷനുകള്‍ ചെറുതായി അനുകരിയ്ക്കാനും താരം തയാറായി. വിധി പറയേണ്ടത് അവതാരകരല്ലെന്നും ജഡ്ജസാണെന്നും പറഞ്ഞ നടന്‍ സ്റ്റാര്‍ സിങര്‍ ഉള്‍പ്പെടയുള്ള മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താക്കളെയും വെറുതെവിട്ടില്ല.
മത്സരാര്‍ഥികളെ തെറ്റുകള്‍ ബോധ്യപ്പെടുത്തുന്നതിന് പകരം പരിഹസിയ്ക്കാനാണ് വിധികര്‍ത്താക്കള്‍ ശ്രമിയ്ക്കാറുള്ളതെന്നും ജഗതി പറഞ്ഞു. ഇങ്ങനെ കോമഡിയുണ്ടാക്കാനും അവര്‍ ശ്രമിയ്ക്കാറുണ്ട്. എന്നാല്‍ മഞ്ച് സ്റ്റാര്‍ സിങര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞ് വിധി കര്‍ത്താക്കളായ സുജാതയെയും ജി വേണുഗോപാലിനെയും പ്രശംസിയ്ക്കാനും താരം മറന്നില്ല. ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ ഞാനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ് | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Channel ..News........... Fri Sep 16, 2011 2:33 am | |
| അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി [You must be registered and logged in to see this image.] ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ വേദിയില്‍ വച്ച് തന്നെ പരസ്യമായി അപമാനിച്ച നടന്‍ ജഗതി ശ്രീകുമാറിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് രഞ്ജിനി ജഗതിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
ജഗതിയുടെ പേര് എടുത്തുപറയാന്‍ മിസ്റ്റര്‍ മൂണ്‍ എന്നുപറഞ്ഞാണ് രഞ്ജിനി ജഗതിയെ കടന്നാക്രമിക്കുന്നത്. ജഗതിയുടെ അമ്പിളിയെന്ന വിളിപ്പേരാണ് രഞ്ജിനി മൂണ്‍ ആക്കി മാറ്റിയത്.
തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.
എനിക്ക് കരഞ്ഞുകൊണ്ട് സ്‌റ്റേജില്‍ നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്‍ പല്ലിന് പകരം പല്ല എന്ന രീതിയില്‍ തിരിച്ച് വിമര്‍ശിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി ഞാന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു- രഞ്ജിനി പറയുന്നു.
എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജിനി കുറിപ്പില്‍ തുറന്നടിച്ചിട്ടുണ്ട്. ഇനി രഞ്ജിനയുടെ ഈ പ്രതികരണത്തോട് ഹാസ്യസാമ്രാട്ട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ഏപ്രില്‍ 14ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനലിനിടെയായിരുന്നു രഞ്ജിനിയുടെ അവതരണ രീതിയിലെയും സംഭാഷണത്തെയും മറ്റും ജഗതി വിമര്‍ശിച്ചത്.
ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്‍ ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനി തന്നെയായിരുന്നു ജഗതിയോട് മത്സരഫലം ഊഹിച്ചുപറയാനായി ആവശ്യപ്പെട്ടത്. ജഗതി വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ പലവിധ ചേഷ്ടകളുമായി രഞ്ജിനി അടുത്തുതന്നെയുണ്ടായിരുന്നു.
ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ താനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ഒപ്പം ഇന്നേ ദിവസം താന്‍ രഞ്ജിനി ഡേയായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. എന്തായാലും തന്റെ മുന്നില്‍ വച്ച് അപമാനിക്കുന്ന തരത്തില്‍ ഒരാള്‍ വിമര്‍ശനമുന്നയിച്ചിട്ടും പുഞ്ചിരിയും മനസ്സാന്നിധ്യവും കൈവിടാതെ രഞ്ജിനി അവതാരകയുടെ ജോലി പൂര്‍ത്തിയാക്കിയത് ചെറിയകാര്യമല്ല. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Channel ..News........... Fri Sep 16, 2011 2:38 am | |
| | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Channel ..News........... Sat Sep 24, 2011 6:45 pm | |
| ആകാശദൂതിന്റെ രണ്ടാം ഭാഗം സൂര്യയില്‍[[You must be registered and logged in to see this image.] ആകാശദൂത് എന്ന ചിത്രം എക്കാലത്തും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് അനാഥത്വമെന്ന അനിശ്ചിതത്വത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്ന നാലു കുട്ടികള്‍ ഓരോ തവണ ചിത്രം കാണുമ്പോഴും പ്രേക്ഷകരുടെ നെഞ്ചിലെ വിങ്ങലായി മാറും.
മുരളിയും മാധവിയും ബാലതാരങ്ങളുമെല്ലാം ഓരേപോലെ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ വന്‍വിജയമായി മാറിയ ആകാശദൂതിന് രണ്ടാം ഭാഗം വരുന്നു. അത് ചലച്ചിത്രരൂപത്തിലല്ലെന്നുമാത്രം. ടിവി സീരിയലായിട്ടാണ് രണ്ടാംഭാഗം വരുന്നത്. അമ്മയും അച്ഛനും മരിച്ച പലകുടുംബങ്ങളിലേയ്ക്കായി ദത്തെടുക്കപ്പെട്ട ആ കുട്ടികള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകുമെന്ന്്ുള്ളതിനുള്ള ഉത്തരമായിരിക്കും സീരിയല്‍.
1993ല്‍ പുറത്തിറങ്ങിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ആകാശദൂത് ഒരുക്കിയത്. ഇപ്പോള്‍ സന്തോഷ് എച്ചിക്കാനമാണ് ഇതിന്റെ രണ്ടാം ഭാഗത്തിന് സീരിയല്‍ ആവിഷ്‌കാരം നല്‍കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളൊന്നും ഇല്ലാതെ, ദത്തെടുക്കപ്പെട്ട വീട്ടില്‍ കഴിയുന്ന മോനുവെന്ന ഏറ്റവും ഇള കുട്ടിയുടെ ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്.
മൂത്തകുട്ടിയായ മീനുവായി ചിപ്പിയാണ് അഭിനയിക്കുന്നത്. പ്രേംപ്രകാശ്, ആദിത്യന്‍, യതികുമാര്‍, മനോജ്പിള്ള, രഞ്ജിനി കൃഷ്ണ, കാര്‍ത്തിക, മങ്കാ മഹേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സൂര്യ ടി.വി.യിലൂടെയാണ് ആകാശദൂതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
ആകാശദൂത് കണ്ട് കണ്ണീരണിഞ്ഞ പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്താത്ത തരത്തിലുള്ള കഥയാണ് സന്തോഷ് എച്ചിക്കാനം സീരിയലിന് വേണ്ടി രചിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാനറില്‍ ആദിത്യന്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ നിര്‍മ്മിക്കുന്നത് എം രഞ്ചിത്താണ്.
സാധാരണ സീരിയലുകള്‍പോലെതന്നെ കണ്ണീരിന് ഏറെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വലിച്ചുനീട്ടല്‍ എന്ന സാഹസത്തിലൂടെ ആകാശദൂതിന്റെ രണ്ടാംഭാഗം എത്രകാലം നീണ്ടുപോകുമെന്ന് കണ്ടറിയാം. ഒടുക്കം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു നല്ല ചിത്രത്തെ നശിപ്പിച്ചുവെന്ന് പഴികേള്‍ക്കുന്നതുവരെ കഥവലിച്ചുനീട്ടാതെ മടുപ്പിക്കാതെ നിര്‍ത്തിയാല്‍ നല്ല സീരിയലുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയുന്നതാകും ഈ സീരിയല്‍. | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Channel ..News........... Sun Sep 25, 2011 6:24 pm | |
| ഐഡിയ സ്‌റ്റാര്‍സിംഗര്‍: കല്‍പ്പനയ്‌ക്ക് ഒരുകോടിയുടെ ഫ്‌ളാറ്റ് [You must be registered and logged in to see this image.] തിരുവനന്തപുരം: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐഡിയ സ്‌റ്റാര്‍സിംഗര്‍ സീസണ്‍ 5ന്റെ ഗ്രാന്റ് ഫിനാലെയില്‍ ചെന്നൈയില്‍ നിന്നുളള കല്‍പ്പന ഐഡിയ സ്‌റ്റാര്‍സിംഗര്‍ സീസണ്‍ 5 ആയി തെരഞ്ഞെടുത്തു. കോഴിക്കോട്ടുനിന്നുളള മൃദുലയ്‌ക്കു രണ്ടാം സ്‌ഥാനവും തിരുവനന്തപുരത്തുനിന്നുളള ഇമ്മാനുവലിനു മൂന്നാംസ്‌ഥാനവും ആലപ്പുഴ നിന്നുളള ആന്റണിക്കു നാലാംസ്‌ഥാനവും പാലക്കാട്ടുനിന്നുളള അഖിലിന് അഞ്ചാം സ്‌ഥാനവും ലഭിച്ചു.
ഐഡിയ സ്‌റ്റാര്‍സിംഗര്‍ സീസണ്‍ 5 ന്റെ വിജയിക്ക് ഒരുകോടി രൂപയുടെ ഫ്‌ളാറ്റ് സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15 ലക്ഷം രൂപയുടെ സ്വര്‍ണവും മൂന്നാം സമ്മാനം 7.5 ലക്ഷം രൂപയുടെ സ്വര്‍ണവും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Channel ..News........... Wed Sep 28, 2011 7:18 pm | |
| സ്റ്റാര്‍ സിംഗറില്‍ നിന്ന് ചിത്ര രാജിക്കൊരുങ്ങി?[You must be registered and logged in to see this image.] ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ ആറാം സീസണിന്‍റെ തുടക്കത്തില്‍ തന്നെ കല്ലുകടി. ജഡ്ജിംഗ് പാനലിലെ പ്രമുഖ അംഗമായ ഗായിക കെ എസ് ചിത്ര രാജിവയ്ക്കാനൊരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജിംഗ് പാനലിലെ മറ്റ് പ്രമുഖരായ എം ജി ശ്രീകുമാറും എം ജയചന്ദ്രനും തമ്മിലുള്ള ശീതസമരം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് ചിത്ര രാജിവയ്ക്കാനൊരുങ്ങിയത്.
മകള്‍ മരിച്ചതിന് ശേഷം ദുഃഖഭാരത്താല്‍ തളര്‍ന്നുകഴിയുകയായിരുന്ന ചിത്രയെ ഏറെ നിര്‍ബന്ധിച്ചാണ് ഏഷ്യാനെറ്റ് ആറാം സീസണ്‍ സ്റ്റാര്‍ സിംഗറില്‍ ജഡ്ജാക്കിയത്. സങ്കടങ്ങളില്‍ നിന്ന് അവര്‍ക്ക് അതൊരു മോചനമാകുമെന്ന് ഏവരും ഉപദേശിച്ചു. ഭര്‍ത്താവും ബന്ധുക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണ് അവര്‍ ജഡ്ജാവാന്‍ സമ്മതിച്ചത്. എന്നാല്‍ ആറാം സീസണിന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണത്തിനിടെ എം ജി ശ്രീകുമാറിന്‍റെയും എം ജയചന്ദ്രന്‍റെയും ഈഗോ ഉണര്‍ന്നത് ചിത്രയെ വിഷമിപ്പിച്ചു.
ശ്രീകുമാറും ജയചന്ദ്രനും മത്സരാര്‍ത്ഥികളുടെ പ്രകടനത്തില്‍ തികച്ചും ഭിന്നമായ അഭിപ്രായങ്ങള്‍ പറയുകയും വ്യത്യസ്ത മാര്‍ക്കുനല്‍കുകയും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതോടെ ചിത്രീകരണം തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായി കാര്യങ്ങള്‍. ഇങ്ങനെയാണെങ്കില്‍ ജഡ്ജിംഗ് പാനലില്‍ നിന്ന് താന്‍ രാജിവയ്ക്കുകയാണെന്ന് ചിത്ര അറിയിച്ചു.
ചിത്രയുടെ കടുത്ത തീരുമാനം അറിഞ്ഞതോടെ ഇരുവരും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. അധികം കുഴപ്പം വരാതെ പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് സ്റ്റാര്‍ സിംഗറിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
അമൃത ടി വിയുടെ റിയാലിറ്റി ഷോയില്‍ ജഡ്ജായതിനെ തുടര്‍ന്ന് സ്റ്റാര്‍ സിംഗറില്‍ നിന്ന് ശരത് പിന്‍മാറിയിരുന്നു. ഈ ഒഴിവിലേക്കാണ് സംഗീത സംവിധായകനായ എം ജയചന്ദ്രന്‍ എത്തിയത്. ഹരിഹരന്‍, അനുരാധാ ശ്രീറാം എന്നിവരും സ്റ്റാര്‍ സിംഗര്‍ ആറാം സീസണിലെ ജഡ്ജിംഗ് പാനലിലുണ്ട്.courtesy : [You must be registered and logged in to see this link.] | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Channel ..News........... Wed Oct 05, 2011 7:03 am | |
| യേശുദാസ് ഇടപെട്ടു, സ്റ്റാര്‍ സിംഗര്‍ കോടതിയിലേക്ക്! [You must be registered and logged in to see this image.]ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ കോടതികയറുന്നു. സ്റ്റാര്‍ സിംഗറിന്‍റെ അഞ്ചാം സീസണിന്‍റെ ഫലപ്രഖ്യാപനത്തില്‍ ഗായകന്‍ കെ ജെ യേശുദാസ് അന്യായമായി ഇടപെട്ടു എന്നാരോപിച്ചാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണ്‍ റിയാലിറ്റി ഷോയുടെ ഫലപ്രഖ്യാപനം അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടുപേര്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ആനയറ സ്വദേശി എന്‍ ആര്‍ ഹരിയും തിരുമല സ്വദേശി എം അരവിന്ദുമാണ് ഹര്‍ജിക്കാര്‍.
ഫലപ്രഖ്യാപനത്തില്‍ യേശുദാസ് അന്യായമായ ഇടപെടല്‍ നടത്തിയെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പുഞ്ചക്കരി ജി രവീന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കല്‍പ്പന രാഘവേന്ദ്ര എന്ന പെണ്‍കുട്ടിയാണ് സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണില്‍ ജേതാവായത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കല്‍പ്പന രാഘവേന്ദ്ര നന്നായി പെര്‍ഫോം ചെയ്തെന്നും താന്‍ അതിശയിച്ചുപോയെന്നും സംഗീതത്തിന്‍റെ മികച്ച അടിത്തറ കല്‍പ്പനയ്ക്കുണ്ടെന്നും തനിക്ക് കല്‍പ്പനയുടെ കുടുംബത്തെ അടുത്തറിയാമെന്നും യേശുദാസ് വേദിയില്‍ പറയുകയായിരുന്നു. ഇത് യേശുദാസ് ഫലപ്രഖ്യാപനത്തില്‍ നടത്തിയ ഇടപെടലായി ചൂണ്ടിക്കാണിച്ചാണ് ഹരിയും അരവിന്ദും കോടതിയെ സമീപിച്ചിരിക്കുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Sat Oct 08, 2011 9:04 am | |
| IDDEHATHINU ITHINTE VALLA AAVASHYAVUM UNDAARUNNOO?????? REALITY SHOWKALE VIMARSHICHITTU VIDHI PARAYAAN CHENNATHU ETHAAYAALUM MOSHAMAAYIPPOYI... | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Channel ..News........... Sat Oct 15, 2011 9:50 pm | |
| സംഗീത മാമാങ്കങ്ങള്‍ സുതാര്യമാകണം [You must be registered and logged in to see this image.] രഞ്ജിനി ഹരിദാസ്-ജഗതി ശ്രീകുമാര്‍ പ്രശ്‌നം കൊണ്ട് നിറം കെട്ട മഞ്ച് സ്റ്റാര്‍ സിംഗറിന്റെ പിന്നാലെ ഐഡിയാസ്‌റാര്‍ സിംഗറും വിവാദമായിരിക്കുന്നു. വിജയികളെ തീരുമാനിച്ച കീഴ് വഴക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രേക്ഷകരിലൊരാള്‍ പരാതി നല്‍കിയതോടെ മലയാളത്തിലെ ജനപ്രിയ പരിപാടി ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്.
പരിപാടിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളിലൊന്ന് മലയാളി ഏറ്റവും കൂടുതല്‍ ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തിനുടമയായ കെ.ജെ.യേശുദാസ് എന്ന ദാസേട്ടന്റെ പേരുകൂടി ചേര്‍ത്താണ് എന്നതാണ് ഖേദകരം.
സംഗീതം ജീവിത സപര്യയാക്കിയ അനുഗ്രഹീത ഗായകന്റെ ഉറച്ച ചില നിലപാടുകള്‍ക്കാണ് ഐഡിയ സ്‌റാര്‍ സിംഗര്‍ ഗതി തിരിച്ചുവിട്ടത്, അല്ലെങ്കില്‍ അങ്ങിനെ ചിന്തിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മത്സരവേദികളില്‍ മാറ്റുരച്ച് മാറ്റുരച്ച് ആഘോഷമാക്കുന്ന സംഗീത അനുബന്ധപരിപാടികളെ വിമര്‍ശിക്കുകയും അതിന്റെയൊന്നും ഭാഗമാവാതിരിക്കുകയും ചെയ്ത ആസ്ഥാന ഗായകന്‍ ഐഡിയാസ്‌റാര്‍ സിംഗര്‍ ഫിനാലയുടെ വേദിയില്‍ നിറഞ്ഞുനില്ക്കുകയും ചെയ്തു.
കല്പന രാഘവേന്ദ്രയുടെ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ജഡ്ജസിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ കെല്പുളള ഒരു കമന്റ് കല്പനക്കുവേണ്ടി പറയുകകൂടി ചെയ്തതോടെ ദാസേട്ടനെ ഒരു വികാരമായി കൊണ്ടുനടക്കുന്നവര്‍ ഒന്നു പകച്ചുവെന്ന് തന്നെ പറയാം. | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Channel ..News........... Sat Oct 15, 2011 9:51 pm | |
| സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ അട്ടിമറി? [You must be registered and logged in to see this image.] കെങ്കേമമ്മായി നടത്തിപ്പെട്ട സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ എസ്എംഎസുകള്‍ ഏറ്റവും കുറവുള്ള കല്പനരാഘവേന്ദ്രയാണ് ഒരു കോടിയുടെ ഫ്ളാറ്റ് നേടി വിജയിയായത്. കല്പന മികച്ച ഗായികയാണെന്ന് ഈ സംഗീത പരിപാടിശ്രദ്ധിച്ച ഏവര്‍ക്കും അറിയാം. എന്നാല്‍ ഫൈനലില്‍ അവര്‍പാടിയ സംഗീത എക്‌സര്‍സൈസ് നിലവിലുള്ള സങ്കല്പങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.
ഏറെ നേരം നീണ്ടുനിന്ന ആ നാദ വിസ്മയമാണ് അവരെ ഒന്നാം നിരയിലേക്കുയര്‍ത്തിയത് എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്. അഞ്ചു പേരുള്ള ഫൈനലില്‍ പാതിവഴിയില്‍ രണ്ടുപേരെ ഒഴിവാക്കി, കല്പന യോട് മത്സരിക്കാന്‍ കെല്പുള്ള ആന്റണിയും അഖിലും ആദ്യമേ പുറത്താക്കപ്പെട്ടു.
മൃദുലയും ഹെന്റി ഇമ്മാനുവേലും കല്പന രാഘവേന്ദ്ര യ്ക്ക് വലിയ പ്രതിയോഗികളായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഫൈനലിനോടുള്ള മതിപ്പുകെടുന്ന തരത്തിലായ് പോയി രണ്ടുപേരെ ഒഴിവാക്കി ഫൈനല്‍ പോരാട്ടം ലളിതവല്‍ക്കരിച്ചത്. ഏറ്റവും കൂടുതല്‍ എസ്.എം.എസ് ലഭിച്ച ആന്റണിയോടാണ് പ്രേക്ഷകര്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയത്. ഫൈനലില്‍ ദാസേട്ടന്റെ തുറന്ന അഭിപ്രായം കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി, വിധി ആദ്യമേ തീരുമാനിക്കപ്പെട്ടപോലെ.
യഥാര്‍ത്ഥത്തില്‍ കല്പന തന്നെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതിയവര്‍ക്കുപോലും ചെറിയ കരടായി മാറി ഒരു വര്‍ഷം നിറഞ്ഞോടിയ ആഘോഷത്തിന്റെ കൊട്ടികലാശം. ഐഡിയ സ്‌റാര്‍ സിംഗറിന്റെ ആറാമത് എഡിഷന്‍ മത്സരാര്‍ത്ഥികളെ ദാസേട്ടനെ നിര്‍ത്തി അവതരിപ്പിച്ചതും വല്ലാതെ ബോറടിപ്പിച്ചു.
മുന്‍നിരയിലെ സ്വന്തം സീറ്റില്‍ ഇരുന്ന് ഈ പൊറാട്ട് കാണുവാന്‍ പ്രേരിപ്പിക്കലായിരുന്നു മെച്ചമെന്ന് തോന്നി. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ സംഗീത മാമാങ്കം വിശ്വാസം എന്ന മൂന്നക്ഷരം കൊണ്ട് സുതാര്യമാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.വിവാദങ്ങളല്ലഒരിക്കലും ഉയര്‍ന്ന് വരേണ്ടത് വിശ്വാസ്യതയാണ് ഇത്തരം തുറന്ന പരിപാടികളുടെ ആണിക്കല്ല്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Wed Oct 19, 2011 2:28 am | |
| hihihihiii.....................
aaaraa ee parayunnee?????????? | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Channel ..News........... Mon Oct 24, 2011 4:38 pm | |
| സ്റ്റാര്‍ സിങ്ങര്‍ വിവാദം: യേശുദാസ് വിശദീകരണത്തിന് [You must be registered and logged in to see this image.]ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങര്‍ അഞ്ചാം സീസണിന്റെ ഫിനാലെ വേദിയിലെ തന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് താമസിയാതെ ഗായകന്‍ കെജെ യേശുദാസ് പരസ്യവിശദീകരണം നല്‍കുമെന്ന് റിപ്പോര്‍ട്ട്.
ഒരു പൊതുവേദിയിലായിരിക്കും വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യേശുദാസില്‍ നിന്നും ഒരു വിശദീകരണം കിട്ടാനും അത് തങ്ങളുടെ ക്രെഡിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി ചില ചാനലുകള്‍ ശ്രമിക്കുന്നുണ്ടായിരുന്നുവത്രേ. എന്നാല്‍ ഇത്തരത്തില്‍ ചാനലുകളിലൂടെ വിശദീകരണം നല്‍കാന്‍ യേശുദാസ് തയ്യാറല്ലെന്നാണ് സൂചന.
വിവാദമുണ്ടായതുമുതല്‍ യേശുദാസ് സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് നാലുപാടുനിന്നും സമ്മര്‍ദ്ദമുണ്ട്. അതിനാലാണത്രേ ചിലതെല്ലാം പറയാന്‍ അദ്ദേഹം തീരുമാനിച്ചത്. സീസണ്‍ 5ല്‍ വിജയിയായ കല്‍പന രാഘവേന്ദ്ര ഒന്നാം സമ്മാനത്തിന് അര്‍ഹയാണെന്നുള്ള തരത്തിലുള്ള ഗാനഗന്ധര്‍വ്വന്റെ സംസാരമാണ് വിവാദത്തിന് അടിസ്ഥാനം.
ഈ അഭിപ്രായം പറഞ്ഞത് യേശുദാസ് ആയതുകൊണ്ടുതന്നെ അത് ജൂറി അംഗങ്ങളെ സ്വീധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് കല്‍പന തന്നെ വിജയിയാതുമെന്നുമെല്ലാമാണ് ആരോപണങ്ങള്‍. കോഴിക്കോട്ടുനിന്നുള്ള മത്സരാര്‍ത്ഥി മൃദുലയ്ക്കായിരുന്നു ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്നതെന്നും പറയപ്പെടുന്നു. കല്‍പനയുടെ അവസാനറൗണ്ട് പ്രകടനം കഴിഞ്ഞപ്പോള്‍ സദസ്സില്‍ ഇരിക്കുകയായിരുന്ന യേശുദാസ് എഴുന്നേറ്റ് നിന്ന് കയ്യടിയ്ക്കുകയും ചെയ്തിരുന്നു.
പൊതുവേ റിയാലിറ്റി ഷോകളോട് അകലം സൂക്ഷിക്കുന്ന യേശുദാസ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ എത്തിയതും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കല്‍പനയുടെ അച്ഛന്‍ മുന്‍കാല നടന്‍ രാഘവേന്ദ്രയുമായുള്ള ബന്ധവും ഒപ്പം ഏഷ്യാനെറ്റിലെ ബിസിനസ് മേധാവി ജോണ്‍ ബ്രിട്ടാസുമായുള്ള അടുപ്പവുമാണ് യേശുദാസിനെ സ്റ്റാര്‍ സിങ്ങര്‍ വേദിയിലെത്തിച്ചതെന്നാണ് ശ്രുതി. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Mon Oct 24, 2011 6:13 pm | |
| ellaaam vishadeeekarikkendi varumoo????? | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Channel ..News........... Thu Oct 27, 2011 5:42 am | |
| ellaam vishadeekarichaal..... vijayi...yude bharthaavu marichittillennulla sathyam....yesudas arinjirunno illeyo ennum vishadeekarikkendi varum.... family ye nerathe ariyaa m ennu paranju pakshe ee kaaryam maathram mindiyilla.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Thu Oct 27, 2011 9:29 am | |
| ee prgrm thanne onnu nirthikkittiyaaal kollaaamaaayirunnu.......... | |
|
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Channel ..News........... Fri Oct 28, 2011 5:40 am | |
| athenganeyaa...asianet inte panam kaaykkunna maram alle... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Channel ..News........... Fri Oct 28, 2011 3:58 pm | |
| ipppo nalla aruboran erppaaadaanu ithu............
athinte koode kurachu kurachu malayaalam parayunna thuni udukkaatha aa "PENN"um....
annu jagathy athrayum paranjaaal poraaayirunnu ivale.... | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: Channel ..News........... Wed Nov 02, 2011 7:18 am | |
| sathyam....ippol orumaathrii...m.g yum ...m.g yum koodi orumaathiri eago clash um...aakeppade bore ayi.. | |
|
| |
Sponsored content
| Subject: Re: Channel ..News........... | |
| |
|
| |
| Channel ..News........... | |
|