|
| Memories........ | |
|
+20pandit achayan perumal menon merlin naayakan mangalasseri M.R.P mohan real hero machan narendrannair bellari raja vettukuzhi MANNADIYAR deathrace thanthonni mohan.thomas thalathil dineshan yeldo987 24 posters | |
Author | Message |
---|
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Memories........ Sat Oct 15, 2011 5:20 am | |
| റാണിയുടെ മരണാനന്തരചിത്രവും സൂപ്പര്‍ഹിറ്റ് [You must be registered and logged in to see this image.] പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും അനുശോചന സന്ദേശങ്ങളയച്ച് റാണിചന്ദ്രയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുകൊണ്ടു. ചലച്ചിത്രതാരമായ് ഉദിച്ചുയര്‍ന്ന പ്പോള്‍ റാണിചന്ദ്രയെ ഏറെ ഇഷ്ടപ്പെട്ട കൊച്ചിയിലെ ഒരു ചെമ്മീന്‍ എക്‌സ്‌പോര്‍ട്ടര്‍ സമ്മാനിച്ച സ്വര്‍ണ്ണമാലയുടെ ലോക്കറ്റിന്റെ അടപ്പില്‍ ഇരുവരുടേയും ഫോട്ടോകള്‍ പതിച്ചിരുന്നു.
കത്തികരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് ഈ ലോക്കറ്റായിരുന്നുവത്രേ. കുലീനയായ റാണിചന്ദ്രയുടെ വേര്‍പാട് മലയാളസിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. പാതിവഴിയിലെത്തിയ ഭദ്രകാളി എന്ന ചിത്രം റാണിചന്ദ്രയുമായ് മുഖസാമ്യമുള്ള പെണ്‍കുട്ടിയെ വെച്ച് പിന്നീട് പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ സിനിമ ഗംഭീര വിജയവുമായിരുന്നു, ഒരു പക്ഷേ മരണം സമ്മാനിച്ച വിജയം. ഇവിടെ സിനിമാവൃത്തങ്ങളും ചാനലുകളുമൊക്കെ ഭൂതകാലത്തെ സിനിമയുടെ വക്താക്കളെ മറന്നുപോകുന്നത് വലിയ കഷ്ടമാണ്. അവരുടെ വേര്‍പാടിനെ അനുസ്മരിപ്പിക്കുന്ന വിധം ഒരു സിനിമയെങ്കിലും സംപ്രേക്ഷണം ചെയ്തുകൊണ്ട് ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് കാട്ടികൊടുക്കാനുള്ള ബാദ്ധ്യത നിറവേറ്റേണ്ടതുണ്ട്.
ജീവിച്ചിരിക്കുന്ന ഒളിമങ്ങിയ പ്രതിഭകളെ ബോധപൂര്‍വ്വം മറന്നുപോകുന്ന കാലത്ത് മരിച്ചുപോയ വരെ ഓര്‍മ്മിക്കണമെന്ന് വാശിപിടിക്കാനാവില്ല, എങ്കിലും സ്മരണകള്‍ ഉണ്ടായിരിക്കേണ്ടതുതന്നെയാണ്. | |
| | | achayan New Member
Posts : 56 Points : 62 Reputation : 0 Join date : 2011-02-06 Location : thoduphauz
| Subject: Re: Memories........ Tue Oct 18, 2011 12:18 am | |
| പ്രേംനസീറിന്റെ മരണം: ഒരു ഫ്ലാഷ്‌ബാക്ക് പി കെ ശ്രീനിവാസന്‍ [You must be registered and logged in to see this image.] മരണം ചാരനാണ്. അവന്‍ കടന്നുവരുന്നത് അതിഗൂഢമായാണ്. പതുക്കെപ്പതുക്കെ കാലടികള്‍ വച്ചുള്ള അവന്റെ വരവ് ആര്‍ക്കുമറിയില്ല. സാവധാനം അവന്റെ തണുത്തകൈകള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ പോലും നാമറിയുന്നില്ല അവന്റെ ചെയ്തികള്‍ എന്തെന്ന്. തൊട്ടും തലോടിയും അവന്‍ നമുക്കുമുന്നില്‍ നില്‍ക്കുന്നതുപോലും സമീപത്തുള്ളവര്‍ അറിയില്ല. എത്ര വലിയവനാണെങ്കിലും മരണത്തിനു പക്ഷഭേദമില്ല. മരണം പത്രക്കാരെ മാത്രമല്ല പ്രേംനസീറിനെപ്പോലും പറ്റിച്ച കഥ വിചിത്രമാണെന്നു ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തോന്നുന്നു.
1988 ഡിസംബര്‍ 26 നാണ് പ്രേംനസീറിനെ അസുഖമായി വിജയാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെട്ടെന്നുണ്ടായ അസുഖം. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് അപകടമൊന്നും വരുത്തരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ആശുപത്രിയിലേക്ക് സിനിമാരംഗത്തുള്ളവരുടെ പ്രളയം. വിദേശത്തുനിന്ന് എത്തിയ മരുന്നുകളുമായി ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കുന്നു. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രേംനസീറിന്റെ നില മെച്ചപ്പെട്ടുവരികയായിരുന്നു. പക്ഷേ സന്ദര്‍ശകരുടെ അനാവശ്യമായ കടന്നുകയറ്റം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതാകട്ടെ അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.
1989 ജനുവരി 15ന് അസുഖമേറിയപ്പോള്‍ പ്രേംനസീറിനെ രണ്ടാം നിലയിലെ ഐസി യൂണിറ്റിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലാണ്. എപ്പോഴും എന്തും സംഭവിക്കാം. സിനിമാരംഗത്തുള്ളവരും പത്രപ്രവര്‍ത്തകരുമൊക്കെ വിജയാ ഹെല്‍ത്ത് സെന്ററിന്റെ ചുറ്റുവട്ടത്തില്‍ കാത്തുനില്‍ക്കുകയാണ്. അന്നു തമിഴ്‌നാട്ടില്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടാക്കുന്നതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഉറക്കമൊഴിഞ്ഞ് രംഗത്തുണ്ട്. നസീറിന്റെ കുടുംബക്കാരെയല്ലാതെ ഐസിയു പരിസരത്ത് ആരെയും പ്രവേശിപ്പിക്കുന്നില്ല. എല്ലാത്തിനും മുന്നിലായി നില്‍ക്കുന്നത് അനുജന്‍ പ്രേംനവാസ്. അദ്ദേഹമാണ് ഞാനുള്‍പ്പെടെയുള്ള പത്രക്കാര്‍ക്ക് ഇടയ്ക്കിടെ വിവരങ്ങള്‍ നല്‍കുന്നത്. രണ്ടാം നിലയില്‍ നിന്ന് അദ്ദേഹത്തിന്റെ ആംഗ്യങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയാണ് എല്ലാവരും. അന്നു മൊബൈല്‍ ഫോണൊന്നുമില്ല. വിജയാ ഹെല്‍ത്ത് സെന്ററിലെ റിസപ്ഷനിലുള്ള ഫോണ്‍ മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം.
ജനുവരി 16 പുലര്‍ച്ചെ. സമയം 3.10. ഇടയ്ക്കിടെ കേരളത്തില്‍ നിന്നും ന്യൂസ് ഏജന്‍സികളില്‍ നിന്നും തുരുതുരാ ഫോണ്‍ വന്നുകൊണ്ടിരിക്കുന്നു. എന്തായി? നസീര്‍ സാര്‍ രക്ഷപ്പെടുമോ? നിരന്തരം ഫോണ്‍ വന്നപ്പോള്‍ റിസപ്ഷനിലെ സ്റ്റാഫ് പറഞ്ഞു, ഇത്രയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യുക. അവര്‍ സ്ഥലം വിട്ടു. പിന്നെ ഞാനടങ്ങുന്ന പത്രക്കാരാണ് ഫോണ്‍ ഇന്‍ചാര്‍ജ്. ഞാനും മാതൃഭൂമി കറസ്പോണ്ടന്റ് പി എസ് ജോസഫും പ്രധാനികളായി രംഗത്ത്. ഞാനന്നു കേരളകൌമുദി - കലാകൌമുദി ലേഖകനാണ്. പിടിഐ, യുഎന്‍ഐ തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് ഓരോ അഞ്ചുമിനിട്ടിലും ഫോണ്‍ വരും. പ്രേംനസീറിന് ഇപ്പോള്‍ എങ്ങനെയുണ്ട്? രക്ഷപ്പെടുമോ? സുഹൃത്തുക്കളായ ലേഖകന്മാരാണ് മറ്റേതലയ്ക്കല്‍. എങ്കിലും ഉത്തരം പറയാന്‍ പ്രയാസം. അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വിളിക്കുന്നത്.
സമയം 3.50. പ്രേംനവാസ് രണ്ടാം നിലയില്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു. ‘രക്ഷയില്ല, പോയി’ എന്നര്‍ത്ഥം വരാവുന്ന രീതിയിലൊരു ആംഗ്യം വന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പ്രേംനസീര്‍ അന്തരിച്ചിരിക്കുന്നു! മാത്രമല്ല സങ്കടം സഹിക്കാനാകാതെ പ്രേംനവാസ് തലയില്‍ കൈവച്ച് നില്‍ക്കുന്നതുകൂടി കണ്ടപ്പോള്‍ ഞങ്ങളുടെ സംശയം മാറി. അതാ വലിയൊരുവാര്‍ത്ത! ആദ്യം ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടു കൊടുത്തു. നാലുമണിക്കുള്ള ബുള്ളറ്റിനില്‍ പോയാല്‍ ഇന്ത്യയിലെ പത്രങ്ങളൊക്കെ അവസാന എഡിഷനില്‍ കവര്‍ ചെയ്യും. വാര്‍ത്ത പോയി.
സമയം 4.10. മദ്രാസില്‍ പ്രതിനിധികളില്ലാത്ത കേരളത്തിലെ പത്രമോഫീസുകളില്‍ നിന്ന് നിരന്തരം ഫോണ്‍ വരുന്നുണ്ട്. അവരോട് പറയാന്‍ വരട്ടെയെന്നു കരുതി ഞാനും ജോസഫും മറ്റുചില പത്രക്കാരും കൂടി ആശുപത്രിയുടെ മുകളിലേക്ക് ഓടി. സമയം 4.20. ഐസി യൂണിറ്റ് തള്ളിത്തുറന്ന് അകത്തേക്ക് നോക്കി. ദൈവമേ! ഇതെന്തു പരീക്ഷണം? അതാ മഹാനടന്റെ നെഞ്ച് അതിശക്തമായി ഉയരുകയും താഴുകയും ചെയ്യുന്നു! ഇനിയും മരിച്ചിട്ടില്ലാത്ത പ്രേംനസീര്‍! ഇനിയെന്താണ് ചെയ്യുക? ഏജന്‍സി വാര്‍ത്തകള്‍ പോയിക്കഴിഞ്ഞു. മരണം സംഭവിച്ചില്ലെങ്കില്‍ ഞങ്ങളാകും കുറ്റക്കാര്‍. വ്യാജവാര്‍ത്ത കൊടുത്തുവെന്ന മാനക്കേടുമുണ്ടാകും | |
| | | achayan New Member
Posts : 56 Points : 62 Reputation : 0 Join date : 2011-02-06 Location : thoduphauz
| Subject: Re: Memories........ Tue Oct 18, 2011 12:22 am | |
| “അസ്സേ, ഇത് എന്നോട് വേണമായിരുന്നോ?” പി കെ ശ്രീനിവാസന്‍ [You must be registered and logged in to see this image.] പത്രസുഹൃത്തുക്കളുടെ മുഖത്ത് നാളെ എങ്ങനെ നോക്കും? പ്രേംനസീര്‍ കിടക്കയില്‍ നിന്ന് സുഖം പ്രാപിച്ചുവന്നാല്‍ ആദ്യം സുഹൃത്തുക്കളായ എന്റേയും ജോസഫിന്റേയും കഴുത്തിനാവും പിടിക്കുക. എന്നിട്ടു പറയും, ‘അസ്സേ, ഇത് എന്നോട് വേണമായിരുന്നോ?’ എല്ലാം പ്രേംനവാസിന്റെ കഥകളിമുദ്രയുടെ ഫലം! പിന്നെ പ്രേംനസീര്‍ മരിക്കേണ്ടത് എന്റേയും ജോസഫിന്റേയും ആവശ്യമായിത്തീര്‍ന്നു. അതിനും വഴിയില്ലല്ലോ. ഒന്നേയുള്ളൂ വഴി. ഉടന്‍ ഏജന്‍സികളെ വിളിച്ച് വാര്‍ത്ത കൊല്ലുക. (കില്ലിംഗ് എന്നാണ് പത്രക്കാരുടെയിടയിലെ അതിന്റെ ഓമനപ്പേര്) ഞങ്ങള്‍ താഴേയ്ക്ക് നെട്ടോട്ടമോടി. ഏജന്‍സിക്കാരെ വിളിച്ചു പറഞ്ഞു, ‘സുഹൃത്തുക്കളേ, ക്ഷമിക്കണം. അദ്ദേഹം മരിച്ചിട്ടില്ല. ഞങ്ങള്‍ നേരില്‍ കണ്ടതാണ്, അനുജന്‍ പ്രേംനവാസിന്റെ കഥകളി മുദ്രയിലുണ്ടായ ഒരപകടമാണ്. ദയവായി വാര്‍ത്ത കൊല്ലുക.’
സമയം 4.40. വാര്‍ത്ത മരിച്ചതായി ഏജന്‍സി സുഹൃത്തുക്കള്‍ അറിയിച്ചു. ജോസഫിന്റെ സന്ദേശമെത്തിയപ്പോള്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ രാത്രിഞ്ചരന്മാര്‍ നിരാശരായി. അവര്‍ മന്ത്രിച്ചു. ‘എങ്കിലും നസീര്‍ മരിക്കാതെപോയത് നഷ്ടമായിപ്പോയി.’ അവര്‍ പ്രസ് ഓടാന്‍ നിര്‍ദേശം കൊടുത്തു സ്ഥലം വിട്ടു. ഞാന്‍ കേരളകൌമുദിയിലെ ഡ്യൂട്ടിയിലുള്ള എഡിറ്റര്‍ ഇന്‍ചാര്‍ജിനെ വിളിച്ചുപറഞ്ഞു. ‘പത്തുമിനിറ്റ് വെയിറ്റ് ചെയ്യണം, മരിച്ചതായിത്തന്നെ തലക്കെട്ടുകള്‍ നിരത്തി വയ്ക്കുക. ഞാന്‍ അറിയിച്ചിട്ട് പ്രസ് ഓടിയാല്‍മതി’. എന്റെ മനസ്സ് അങ്ങനെ പറയിപ്പിച്ചതാണ്. അഞ്ചു മണിക്കുമേല്‍ പ്രസ് പിടിച്ചുനിര്‍ത്താനാവില്ലെന്ന് എനിക്കറിയാം.
സമയം 5.05. അതാ രണ്ടാം നിലയില്‍നിന്ന് പ്രേംനവാസിന്റെ യഥാര്‍ത്ഥ കൈമുദ്രവരുന്നു. പ്രേംനസീര്‍ മരിച്ചു. ദൈവമേ, ഈ മുദ്ര ശരിയാണോ? എന്തായാലും ഞാന്‍ തിരുവനന്തപുരത്തെ കേരളകൌമുദിയിലേക്ക് സന്ദേശം കൊടുത്തു: നസീര്‍ അന്തരിച്ചു. പ്രസ് ഓടട്ടെ. ഏജന്‍സികളേയും വിളിച്ചറിയിച്ചു. ഹതം ഹോഗാ! അപ്പോഴേക്കും കേരളത്തിലെ പത്രക്കാരുടെ വിളി നിന്നിരുന്നു. നേരം വെളുത്താല്‍, അച്ചടിയന്ത്രത്തിന്റെ ശബ്ദം നിലച്ചാല്‍ എന്തു വാര്‍ത്ത, എന്തു പ്രേംനസീര്‍? കേരളത്തില്‍ കേരളകൌമുദി മാത്രം വാര്‍ത്ത അച്ചടിച്ചു: ‘മഹാനടന്‍ പ്രേംനസീര്‍ അന്തരിച്ചു!’
പിറ്റേദിവസം രാവിലെ കേരളകൌമുദിയുടെ എക്സ്ക്ലൂസീവ് നേട്ടം അറിഞ്ഞാണ് ചീഫ് എഡിറ്റര്‍ എം എസ് മണി തിരുവനന്തപുരം ഓഫീസില്‍ കയറിവരുന്നത്. ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ’ എന്നു പാലാക്കാരന്‍ കൊച്ചൌസേപ്പ് പാടിയപോലെ ചീഫ് എഡിറ്റര്‍, ഇന്‍ചാര്‍ജിനെവിളിച്ച് ഒരു പൊതി കൈയ്യില്‍ വച്ചു കൊടുത്തു. ‘ഇതാ ഇരിക്കട്ടെ മൂന്ന് ഇന്‍ക്രിമെന്റ്!’ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ! പക്ഷേ കൊതുകുകടിയുമേറ്റ് ടെന്‍ഷനടിച്ച് റിപ്പോര്‍ട്ടുചെയ്ത എനിക്ക് രാത്രിബത്ത പോലും കിട്ടിയില്ല. അതാണ് ട്രാവന്‍കോറിയന്‍ പത്രപ്രവര്‍ത്തനം! ആറേഴുമാസം കഴിഞ്ഞ് ഞാന്‍ ആ പത്രസ്ഥാപനത്തോട് സലാം പറഞ്ഞു, “ഗുഡ്‌ബൈ!”
(ചെന്നൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷിയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്) courtesy : [You must be registered and logged in to see this link.] | |
| | | pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Memories........ Tue Nov 08, 2011 3:25 am | |
| | |
| | | shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Memories........ Thu Nov 17, 2011 12:51 pm | |
| പുരുഷ സൗന്ദര്യത്തിന്റെ അനശ്വരനടനം- ജയന്‍ [You must be registered and logged in to see this image.]അനശ്വരനായ ജയന്റെ ഓര്‍മ്മയുടെ ഹൃദയതാളം സൂക്ഷിക്കുന്ന മലയാളത്തിന് കൂട്ടിരിക്കാന്‍ സ്പന്ദനം നിലയ്ക്കാത്ത ഒരു സിറ്റിസന്‍ വാച്ച് കൂടിയുണ്ട്. ഷോളാവാരത്ത് മുപ്പത്തൊന്നു കൊല്ലം മുമ്പ് ഹെലികോപ്റ്ററിനടിയില്‍ തകര്‍ന്നടിയുമ്പോള്‍ ജയന്റെ കൈയ്യില്‍ നിന്നും തെറിച്ച് പോയ ആ വാച്ച് ഓര്‍മ്മതെറ്റില്ലാതെ മിടിച്ചുകൊണ്ടിരിക്കുന്നത് കൊല്ലത്ത് ജയന്റെ സഹോദരന്റെ മകന്‍ ആദിത്യന്റെ ശേഖരത്തിലാണ്.
മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഉജ്ജ്വലമായ ഉദിച്ചുയര്‍ന്ന മറ്റൊരു താരമില്ല. ജയന്റെ ശവസംസ്‌ക്കാരം പോലെ ജനപങ്കാളിത്തം കൊണ്ടും ഹൃദയവേദനയുടെ സമര്‍പ്പണം കൊണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ച മറ്റൊരു താരഅസ്തമയവുമില്ല. എന്നിട്ടും അഭിനയിച്ചു ജയിച്ച നൂറില്‍പരം ചിത്രങ്ങളല്ലാതെ ജയന് ഒരു സ്മാരകമൊരുക്കാത്ത, ജയന്റെ പേരില്‍ ഒരു പുരസ്‌ക്കാരം ഏര്‍പ്പെടുത്താത്ത സര്‍ക്കാരും സിനിമ ഇന്‍ഡസ്ട്രിയും കൊടിയ അവഗണനയുടെ സഹകാരികളാണ്.
ഈ നവംബര്‍ 16ന് മുപ്പത്തിയൊന്നാണ്ടുകള്‍ പിന്നിടുകയാണ് മലയാളത്തിലെ എക്കാലത്തേയും ആക്ഷന്‍ ഹീറോയുടെ വേര്‍പാടിന്. സിനിമയോടും തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധത തട്ടിയെടുത്ത ജീവിതം.
മരണം സംഭവിക്കുമ്പോള്‍ മുപ്പത്തേഴ് സിനിമകളുടെ കരാറുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു ജയന്. ഇന്നുവരെ മലയാളത്തില്‍ ഒരു താരത്തിനും ഇത്രയും തിരക്കുണ്ടായിട്ടില്ല. ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നൊന്നായി ഹിറ്റുകള്‍ തീര്‍ക്കുമ്പോള്‍ ജയന് പകരം വെയ്ക്കാന്‍ മറ്റൊരു താരമില്ല വഴിവിട്ടു ചിന്തിക്കാന്‍ പ്രമേയവുമില്ല എന്ന അവസ്ഥ. | |
| | | shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Memories........ Thu Nov 17, 2011 12:53 pm | |
| നേവിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് [You must be registered and logged in to see this image.] കൊല്ലം ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്ന് പത്താം ക്‌ളാസ് കഴിഞ്ഞ ജയന്‍ നേവിയില്‍ ജോയിന്‍ ചെയ്തു. പതിനാറുകൊല്ലത്തെ നേവി ഓഫീസറുടെ ജോലിക്കുശേഷം അടക്കാനാവാത്ത അഭിനയമോഹം സിനിമയിലേക്ക് വഴിനടത്തുകയായിരുന്നു.
എറണാകുളത്തെ സൗഹൃദ കൂട്ടങ്ങളില്‍ ജയന്റെ അഭിനയവിഷയം സജീവമായിരുന്നു. ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ മാത്യുവിലൂടെ ശാപമോക്ഷം എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നു. ഇതിനുമുമ്പ് പോസറ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലൊരു ചെറിയവേഷം, വിധുബാല നായികയായ പേരിടാത്ത ചിത്രത്തില്‍ സ്വഭാവനടന്റെ വേഷം ഇതുപക്ഷേ റിലീസ് ചെയ്തില്ല.
എന്നാല്‍ 1974ലെ ശാപമോക്ഷമായിരുന്നു ജയനും ശാപമോക്ഷം നല്കിയത്. തുടര്‍ന്ന് ഹരിഹരന്റെ പഞ്ചമിയിലെ വില്ലനായ ഫോറസ്‌റ് റെയ്ഞ്ചര്‍, നവോദയായുടെ തച്ചോളിഅമ്പു, ശ്രീകുമാരന്‍ തമ്പിയുടെ ഏതോ ഒരു സ്വപ്നത്തിലെ വേറിട്ട സന്യാസിയുടെ കഥാപാത്രം വീണ്ടും ഹരിഹരന്റെ ശരപജ്ഞരം. ശരപജ്ഞരത്തിന് ശേഷം ജയന്‍ തിരക്കുകളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.
രണ്ട് വര്‍ഷം കൊണ്ട് നിലത്തുനില്ക്കാന്‍ അനുവദിക്കാത്ത വിധം സിനിമകള്‍.മലയാളത്തിലെ പ്രഗല്ഭരായ സംവവിധായകരും നിര്‍മ്മാതാക്കളും ജയനുവേണ്ടി ക്യൂ നില്‍ക്കുന്ന അവസ്ഥ. രണ്ടുവര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തെട്ടോളം സിനിമകള്‍, മരണം സംഭവിച്ചപ്പോള്‍ അഭിനയിച്ചു പൂര്‍ത്തീകരിക്കാത്ത പത്തോളം ചിത്രങ്ങള്‍ ഇതായിരുന്നു ജയന്റെ തിരക്കുകളുടെ യഥാര്‍ത്ഥ ചിത്രം.
സര്‍പ്പം, ഇരുമ്പഴികള്‍, ആവേശം, ചന്ദ്രഹാസം, നായാട്ട്, മൂര്‍ഖന്‍, ചാകര, കരിമ്പന, മനുഷ്യമൃഗം, അങ്ങാടി, കാന്തവലയം പൗരുഷത്തിന്റെ ശരീരഭാഷ അടക്കിവാണ സിനിമകള്‍ ഇങ്ങിനെയെത്രയെത്ര. മരണശേഷം റിലീസ് ചെയ്ത ചിത്രങ്ങളാണ് അഗ്‌നിശരം, ആക്രമണം, അഭിനയം, തടവറ, സഞ്ചാരി, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, എന്റെ ശത്രുക്കള്‍ തുടങ്ങിയവ. ചിലസീനുകള്‍ കൂട്ടിചേര്‍ത്തും അപൂര്‍ണ്ണമായവ ഒഴിവാക്കിയും ആലപ്പി അഷ്‌റഫ് എന്ന സിനിമ പ്രവര്‍ത്തകന്റെ ജയനെ അനുകരിക്കുന്ന ശബ്ദവും ഒക്കെ കൊണ്ടാണ് ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയത്.
പഞ്ചപാണ്ഡവര്‍ എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടുമില്ല. മറ്റ് നിര്‍മ്മാതാക്കളില്‍ പലരും ജയന്റെ അഭാവത്തില്‍ സിനിമകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ജയന് വൈവിധ്യങ്ങളുള്ള കഥാപാത്രങ്ങള്‍ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളു. ഏതോ ഒരു സ്വപ്നം, ശരപഞ്ചരം, അങ്ങാടി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. | |
| | | shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Memories........ Thu Nov 17, 2011 12:55 pm | |
| സിനിമയിലെ സാധാരണക്കാരന്‍ [You must be registered and logged in to see this image.] ജയന്‍-സീമ കൂട്ടുകെട്ടും, പാട്ടുകളും സിനിമയുടെ ഒരു ട്രെന്റ് തന്നെയായ് മാറുകയായിരുന്നു. ഡ്യൂപ്പുകളില്ലാത്ത ആക്ഷന്‍ രംഗങ്ങളും സ്‌റണ്ടും ജയന്‍ രസകരമായ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. അന്ന് മലയാളസിനിമ അടക്കി വാണിരുന്നത് ഒരുകൂട്ടം താരങ്ങളായിരുന്നു. പ്രേംനസീര്‍, മധു, സോമന്‍, സുകുമാരന്‍, എന്നിങ്ങനെ ....കരുത്തിന്റെയും പുരുഷ സൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായെത്തിയ ജയന്റെ ആക്ഷന്‍ ഹീറോയിസം മറ്റുള്ളവരെ ഏറെ പിന്‍തള്ളി.
ജയനെ കേന്ദ്രീകരിച്ചുകൊണ്ട് മുഖ്യധാര സിനിമ നീങ്ങാന്‍ തുടങ്ങിയപ്പോഴും നിഷ്‌കളങ്കമായ് നിറഞ്ഞുചിരിക്കുന്ന ജയന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ വിനയത്തിന്റെ പ്രതിരൂപമായിരുന്നെന്നും അടയാളപ്പെടുത്തിയത് ജയന്റെ വരവില്‍ അവസരം കുറഞ്ഞ സഹപ്രവര്‍ത്തകര്‍ തന്നെയാണ്.
തന്റെ സ്വന്തം ഫിയറ്റ് കാറില്‍ സ്വന്തം ഡ്രസ്സുകള്‍ നിറച്ച സ്യൂട്ട്‌കേസുമായെത്തുന്ന ജയന് പ്രൊഡക്ഷന്‍ ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള സൗഹൃദങ്ങള്‍ക്ക് ഏറ്റകുറിച്ചിലുണ്ടായിരുന്നില്ല. ഷൂട്ടിംഗ് വൈകുന്ന വേളകളില്‍ മദ്യപിച്ച് അല്പസ്വല്പം ബോറായ് തുടങ്ങുന്ന സഹപ്രവര്‍ത്തകരെ മദ്യപിക്കാത്ത ജയന്‍ സ്വന്തം കാറോടിച്ച് വീട്ടിലെത്തിച്ച് (മുറിയിലെത്തിച്ച് ) പോയിരുന്നതായുംപില്ക്കാലത്ത് ഓര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
സിനിമയ്ക്ക് കച്ചവട സാദ്ധ്യതകള്‍ക്കപ്പുറം വൈവിധ്യങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടാതെ പോയ തിരക്കുകാലത്ത് തിളങ്ങി നിന്ന ജയന് അതുകൊണ്ട് തന്നെ ബുദ്ധി ജീവികള്‍ക്കു ചര്‍ച്ച ചെയ്യാന്‍ പാകത്തിലുള്ള വേഷങ്ങള്‍ ലഭിച്ചില്ല. | |
| | | shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: Memories........ Thu Nov 17, 2011 1:02 pm | |
| ജയന്റെ ഒഴിവിലെത്തിയത് മമ്മൂട്ടിയും ലാലും [You must be registered and logged in to see this image.] ജയനുള്ളിലെ നടന്‍ ചൂഷണം ചെയ്യപ്പെടാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, മറിച്ച് സിനിമയുടെ, വ്യവസ്ഥിതിയുടെ പ്രശ്‌നമായിരുന്നു. ജയനുശേഷം 1980 കളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ വഴിത്തിരുവുകള്‍ ഉണ്ടായി.
നടന്റെ ആകസ്മികമായ നിര്യാണത്തിന് ശേഷം വന്ന രതീഷ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇവരില്‍ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ലാലും സിനിമയുടെ വസന്തകാലത്ത് മുളച്ചുപൊന്തി സുഗന്ധം പടര്‍ത്തി വിരാജിച്ച് നില്ക്കുന്നു.
ഇന്നും അവര്‍ സൂപ്പര്‍താരങ്ങളായ് നിലനില്‍ക്കുന്നതും വൈവിധ്യങ്ങളിലൂടെ ഉടച്ചു വാര്‍ത്തെടുക്കപ്പെട്ട അഭിനയ തികവു തന്നെയാണ്. മലയാള സിനിമയ്ക്ക് ഏറ്റവും സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത ജയനോട് സിനിമ അനാദരവ് കാട്ടരുതായിരുന്നു.
പുതിയ കാലത്തെ യുവതാരങ്ങള്‍ ജയന്റെ അഭിനയവഴി തേടണമെന്ന് പറയുന്നില്ലെങ്കിലും ഇടപെടലുകള്‍ മറിച്ചുനോക്കുന്നത് നന്നാവും. കോമഡിക്കാര്‍ പരിഹാസരൂപമായ് ജയനെ ആഘോഷിച്ച് ഏറെഗുണമുണ്ടാക്കിയതല്ലേ. ഓര്‍മ്മിക്കാന്‍ നിങ്ങളെങ്കിലും തയ്യാറാവുക.ഒരു നല്ല മനുഷ്യനെ വെറും കോമാളിയാക്കി പുതിയ തലമുറയെ കാണിക്കുന്നതിന്റെ പാപം തീരാനായെങ്കിലും അത് ഉപകരിക്കും. | |
| | | MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Memories........ Fri Nov 18, 2011 12:15 am | |
| ithu nalloru thread aaanalloo....... | |
| | | roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Memories........ Tue Nov 22, 2011 10:24 pm | |
| Pazhayakala nadanmaaraya ummer ineyum bahadoor ineyum pattiyulla oormakal koodi aarenkilum share cheithaal adipoli aayirunnu.... | |
| | | menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Memories........ Wed Dec 07, 2011 6:10 pm | |
| ജോണ്‍സണ്‍ മാഷെ ആദരിക്കാന്‍ റഹ്മാന്‍ തൃശൂരിലെത്തും [You must be registered and logged in to see this image.] മണ്‍മറഞ്ഞ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ സാംസ്കാരിക കേരളം തൃശൂരില്‍ ഒരുക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാന്‍ സംബന്ധിക്കും. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ചടങ്ങ് നടക്കുക. ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന മെഗാഷോ ഫെബ്രുവരി 11-ന് തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഗാനഗന്ധര്‍വന്‍ യേശുദാസ്, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവരും പിന്നണിഗായകരും ഈ പരിപാടിയില്‍ സംബന്ധിക്കും.
ജോണ്‍സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൌണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാഷോയുടെ ലക്‌ഷ്യം. മെഗാഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനായോഗം തീരുമാനിച്ചിട്ടുണ്ട്. എംപി വിന്‍സെന്റ് എംഎല്‍എയാണ് സംഘാടക സമിതി ചെയര്‍മാന്‍. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് കോ - ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും.
തൃശൂര്‍ മേയര്‍ ഐപി പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെആര്‍ വിശ്വംഭരന്‍, ഗായകന്‍ ഫ്രാങ്കോ, തോമസ് കൊള്ളന്നൂര്‍, എന്‍ഐ വര്‍ഗീസ്, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോക്‌ടര്‍ സികെ തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് ജോയ് എം മണ്ണൂര്‍, എംപി സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്, ആറ്റ്ലി തുടങ്ങിയവര്‍ ആലോചനായോഗത്തില്‍ പങ്കെടുത്തു. സംവിധായകന്‍ പ്രിയനന്ദനന്‍, വാണിജ്യപ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. | |
| | | menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Memories........ Wed Dec 07, 2011 6:29 pm | |
| മോനിഷ-ഓര്‍മ്മകളിലെ പൊന്നോണപൂവ് [You must be registered and logged in to see this image.] മരിച്ചാലും അമ്മ വിളിച്ചാല്‍ ഞാന്‍ വരുംകുട്ടിയായിരിക്കെ അമ്മയുടെ മടിയിലിരുന്ന്‌കൊണ്ട് ഇങ്ങനെ പറയുമ്പോള്‍ അമ്മയ്ക്കുമുന്‍പേ ഞാന്‍ മരണത്തിലേക്ക് കയറിപോകുമെന്ന് അവള്‍ക്ക് അറിയാമായിരുന്നോ?
ഭാവിയിലേക്ക് കാഴ്ചയുള്ള ദൈവജ്ഞരാണ് കുട്ടികള്‍ എന്ന വൈലോപ്പിള്ളിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം മോനിഷയും പാതികാര്യവും പാതി തമാശയുമായിട്ടാവും തന്റെ പ്രിയപ്പെട്ട അമ്മയോടിത് പറഞ്ഞിട്ടുണ്ടാവുക. മനസ്സുകളുടെ അഭിലാഷംഇതാണ് മോനിഷ എന്ന പേരിന്റെ അര്‍ത്ഥം. പൂര്‍ത്തിയാക്കാത്ത അഭിലാഷങ്ങളോടെ നക്ഷത്രക്കണ്ണുകളുള്ള ശാലീനസുന്ദരി മോനിഷ ഉണ്ണി പ്രേക്ഷകന്റെ കണ്ണും കരളും നനയിച്ച് കൊണ്ട് കടന്നുപോയിട്ട് രണ്ട് ദശാബ്ദംപിന്നിടുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി ചരിത്രത്തിന്റെ ഭാഗമായി മാറിയ മോനിഷയുടെ ജീവിതം തേജസ്സുള്ള മിന്നല്‍ പിണര്‍ പോലെ ക്ഷണികമായ് ഒടുങ്ങിയപ്പോള്‍ ഓര്‍മ്മിക്കാന്‍ കുറെ കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്നു.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞകുറിമുണ്ട് ചുറ്റി ലാളിത്യത്തിന്റെ അനിതരസാധാരണമായ ഗ്രാമരൂപമായിരുന്നു ഗൌരിയുടേത്. ഗുരുവായൂര്‍ക്ഷേത്രപരിസരത്ത് ആ കവിതാശകലവും മൂളിനടന്ന പെണ്‍കുട്ടി അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകഹൃദയത്തില്‍ ആദ്യസിനിമകൊണ്ടുതന്നെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അവാര്‍ഡ് നേടിയ നടിയായ് അങ്ങിനെ മോനിഷ തന്റെ ആദ്യചിത്രത്തോടെ വിഖ്യാതയായി. | |
| | | menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Memories........ Wed Dec 07, 2011 6:31 pm | |
| മോനിഷയ്ക്ക് വഴികാട്ടിയത് എംടി [You must be registered and logged in to see this image.] എംടി.യുമായുള്ള കുടുംബസൗഹൃദമായിരുന്നു മോനിഷയെ നഖക്ഷതങ്ങളിലേക്ക് എത്തിച്ചത്. ഹരിഹരന്‍ എം.ടികൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിലെ ത്രിമാന പ്രണയത്തില്‍ ഗൌരി എന്ന വേലക്കാരിയുടെ ദുഃഖം മോനിഷയിലൂടെ പ്രേക്ഷകഹൃദയം ഏറ്റുവാങ്ങി.
1971ല്‍ കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ജനിച്ചത്.അച്ഛന്‍ നാരായണനുണ്ണിയുടെ ബിസിനസ്സുമായ് ബന്ധപ്പെട്ട് ബാംഗ്‌ളൂരില്‍ വളര്‍ന്ന മോനിഷ 9ാംവയസ്സില്‍ സ്‌റേജ് പെര്‍ഫോര്‍മറായി മാറി. ഭരതനാട്യത്തിന് ലഭിക്കുന്ന ഏററവും ശ്രേഷ്ഠമായ സംസ്ഥാന പുരസ്‌ക്കാരം കൌശിക അവാര്‍ഡ് പതിനഞ്ചാം വയസ്സില്‍ മോനിഷയ്ക്ക് ലഭിക്കുകയുണ്ടായി.
ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷ, 1985ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യചിത്രത്തില്‍ തന്നെ നായികയായെത്തുന്നത്. നഖക്ഷതങ്ങള്‍ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങള്‍ക്ക് പിന്നീട് മോനിഷയ്ക്ക് തുണയായ്.
എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്‍, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ ഏറെ മുന്നോട്ട് പോയി. ശോഭന, കാര്‍ത്തിക, ഗീത, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്‌കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.
കമലദളം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, അധിപന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ ഏഴുവര്‍ഷങ്ങള്‍ക്കിടയില്‍ വേഷമിട്ടു. | |
| | | menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: Memories........ Wed Dec 07, 2011 6:32 pm | |
| ചെപ്പടിവിദ്യയ്‌ക്കൊപ്പം വന്നെത്തിയ മരണം [You must be registered and logged in to see this image.] സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് സുധീഷുമൊത്ത് ചെപ്പടിവിദ്യ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള യാത്രക്കിടയിലാണ് മോനിഷയെ തട്ടിയെടുത്ത കാറപകടം സംഭവിക്കുന്നത്.
ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചു നടന്ന അപകടത്തില്‍ കൂടെയുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി തെറിച്ചുവീണ് ഫ്രാക്ചറോടെ രക്ഷപ്പെട്ടപ്പോള്‍ തലച്ചോറിനേറ്റ ആഘാതം മോനിഷയുടെ വിരിയാന്‍ തുടങ്ങുന്ന ജീവിതത്തെ തട്ടിപറിച്ചെടുക്കുകയായിരുന്നു.
കുടുംബം തിയറ്ററുകളില്‍ പോയി സിനിമ കണ്ടിരുന്ന കാലമായിരുന്നു അന്നൊക്കെ, നഖക്ഷതങ്ങളിലെ ഗൗരിയെ ഏതു മലയാളിക്ക് മറക്കാനാവും...? 1992 ഡിസംബര്‍ അഞ്ച് മോനിഷയുടെ വേര്‍പാടില്‍ മലയാളക്കര അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരാനുണ്ടായിരുന്ന മോനിഷയ്ക്ക് കുറേ സ്വപ്നങ്ങളുമുണ്ടായിരുന്നു. കേരളത്തില്‍ വലിയ പറമ്പിന് നടുവില്‍ വീട്, തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ഓരാശ്രയകേന്ദ്രം, നല്ല കരുത്തുള്ള കഥാപാത്രങ്ങളോടെ കുറച്ചുകാലം കൂടി അഭിനയരംഗത്ത് തുടരുക, നൃത്തം ഒരു തപസ്യയാക്കി ഒപ്പം നിര്‍ത്തുക.
എന്നാല്‍ ഒന്നിനും അനുവദിക്കാതെ കാലം വിണ്ണിലെ താരമാകാന്‍ അവളെ കൊണ്ടുപോവുകയായിരുന്നു. മകളുടെ വേര്‍പാടില്‍ തകര്‍ന്നുപോയ ശ്രീദേവിക്ക് ഏറെ സമയം വേണ്ടിവന്നു യഥാര്‍ത്ഥ്യവുമായ് പൊരുത്തപ്പെടാന്‍. മകളുടെ ഓര്‍മ്മകളും ചിലങ്കയുടെതാളങ്ങളും നിറഞ്ഞുനില്ക്കുന്ന ഡാന്‍സ് സ്‌ക്കൂളില്‍ അവര്‍ വീണ്ടും ജീവിച്ചുതുടങ്ങി.
പിന്നീട് ചില സിനിമകളിലൊക്കെ അഭിനയിക്കുകയും ചെയ്തുകൊണ്ട് അവര്‍ കാലത്തിന്റെ അനിവാര്യതയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ ആത്മബന്ധമുള്ള അമ്മയും മകളുമായിരുന്നു ശ്രീദേവിയും മോനിഷയും.
ഇന്നും വിശേഷദിവസങ്ങളില്‍ മകളുടെ ഫോട്ടോയ്ക്ക് മുമ്പില്‍ അവള്‍ക്കിഷ്ടപ്പെട്ട സദ്യ വിളമ്പിവെച്ച് കണ്ണീര്‍പൂക്കള്‍കൊണ്ട് പ്രണാമമര്‍പ്പിച്ച് ആ അമ്മ മരണത്തിലൂടെ ഗാഢമാക്കി ആത്മബന്ധത്തിനെ താലോലിക്കുന്നു. മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ മോനിഷയുടെ കഥാപാത്രങ്ങള്‍ കെടാവിളക്കുകളാണ്.
മോനിഷയെക്കുറിച്ചുള്ള ഓരോ ഓര്‍മ്മകുറിപ്പും മലയാളിയുടെ സാന്നിദ്ധ്യങ്ങളില്‍ അവിസ്മരണീയമായ മിന്നല്‍ തിളക്കത്തോടെ ഉദിച്ചുയരും. ഗൗരി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിലൂടെ....ഇന്നെന്റെ മുറ്റത്ത് പൊന്നോണ പൂവേ നീവന്നു ചിരിതൂകിനിന്നു.അതേ ..മഞ്ഞ പ്രസാദവും, മഞ്ഞക്കുറിമുണ്ടുമൊന്നും അത്ര എളുപ്പം ഓര്‍മ്മയില്‍ ഒളിക്കില്ല. | |
| | | innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Memories........ Fri Dec 09, 2011 4:46 am | |
| malayalathinundaaya theeranashtam.... | |
| | | velayudhan New Member
Posts : 30 Points : 30 Reputation : 0 Join date : 2011-11-06
| Subject: Re: Memories........ Sun Jan 08, 2012 12:23 am | |
| കാലം മറയ്ക്കാത്ത ഓര്‍മയായി കുഞ്ഞാണ്ടി [You must be registered and logged in to see this image.]കോഴിക്കോടിന്റെ കലാകാരനായ എം. കുഞ്ഞാണ്ടിയെ നഗരം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോടന്‍ നാടക പ്രവര്‍ത്തകരുടെ സ്വാശ്രയ സംഘടനയായ 'ശ്രദ്ധ' കോഴിക്കോടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ജനവരി 6ന് വൈകിട്ട് 6ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നാടകപ്രവര്‍ത്തകര്‍ ഒത്തുകൂടും. ചടങ്ങില്‍ പ്രഥമ എം. കുഞ്ഞാണ്ടി അഭിനയ പ്രതിഭ അവാര്‍ഡ് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സി.വിഷ്ണുവിന് സമര്‍പ്പിക്കും.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ. , മാമുക്കോയ, ബി.ടി. മുരളി, കോഴിക്കോട് നാരായണന്‍നായര്‍, ജോയ് മാത്യു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മണിയൂര്‍ അകം നാടകവേദി അവതരിപ്പിക്കുന്ന 'തുന്നല്‍ക്കാരന്‍' എന്ന നാടകം അവതരിപ്പിക്കും. ദേശപോഷിണി കലാസംഘത്തിലൂടെ വളര്‍ന്ന് നാടക രംഗത്തും പിന്നീട് സിനിമാ രംഗത്തും നിറ സാന്നിധ്യമായി മാറിയ വ്യക്തിയായിരുന്നു കുഞ്ഞാണ്ടി.
ജീവസ്സുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍. കെ. നായര്‍, വാസുപ്രദീപ് നിലമ്പൂര്‍ ബാലന്‍, ഉറൂബ്, കുഞ്ഞാവ, കുതിരവട്ടം പപ്പു തുടങ്ങിവയവരുടെ സമകാലികനായിരുന്നു. കുഞ്ഞാണ്ടി എന്ന ആണ്ടിയേട്ടന്‍ ഒരു പ്രൊഫഷണല്‍ നാടകക്കാരനായി ഒരിക്കലും പ്രവര്‍ത്തിച്ചിരുന്നില്ല. 'മാതൃഭൂമി' ജീവനക്കാരനായിരുന്നു. ആകാശവാണിയില്‍ നാടകാവതരണ കാലങ്ങളില്‍ തിക്കോടിയന്റെ കൂടെ കുഞ്ഞാണ്ടി ജന്മം നല്‍കിയ കഥാപാത്രങ്ങള്‍ ശ്രോതാക്കളുടെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കുഞ്ഞാണ്ടി കോഴിക്കോട്ടെ സൗഹൃദ വലയത്തിലെ നിറ സാന്നിധ്യം കൂടിയായിരുന്നു. ഒരു കലാകാരന്‍ എന്തായിരിക്കണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. മികച്ച അഭിനയപാടവത്തോടെ കോഴിക്കോട്ടുകാരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു കുഞ്ഞാണ്ടി എന്ന ആണ്ടിയേട്ടനെ കാലം മറക്കുന്നില്ല. ആണ്ടിയേട്ടന്റെ ഓര്‍മയില്‍ കോഴിക്കോട്ടെ കലാ ആസ്വാദകര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേരുകയാണ്. | |
| | | Sponsored content
| Subject: Re: Memories........ | |
| |
| | | | Memories........ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |