| Gossips ----HOT Latest news.... | |
|
+57pandit kannan nair achayan manzoor shyam meeshamadhavan mancheri majeed appukuttan baasha neelakandan willy smitha nishpakshan perumal manikandan vikalan nair Alexander avatar bharathchandran machan kiwi thalathil dineshan mithravishnu menon thanthonni M.R.P narendrannair maadambi allambans vettukuzhi thambi yeldo987 naayakan balram roshanpeter raja sanjeev safalpu bellari raja dracula ombhatia innhotel2010 merlin manavalan devan mangalasseri MANGALASSERY KARTHIKEYAN dilipfan suku ajith_mc86 Anoop deathrace mohan MANNADIYAR mohan.thomas real hero 61 posters |
|
Author | Message |
---|
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Gossips ----HOT Latest news.... Sun Jan 09, 2011 8:03 am | |
| അനുഷ്ക അക്ഷയുടെ മുഖത്ത് തുപ്പി!
ചിത്രീകരണങ്ങള്ക്കിട്ടെ നടക്കുന്ന പല സംഭവങ്ങളും പുറത്തുവരാറുണ്ട്. നടിമാരും നടന്മാരുമൊക്കെ പിണങ്ങിപ്പോകുന്നത്.
അടിയ്ക്കുന്ന ഷോട്ടുകളും മറ്റും എടുക്കുമ്പോള്‍ നായകന് നായികയെ യഥാര്‍ത്ഥത്തില്‍ തല്ലിപ്പോകുന്നതും തുടങ്ങി ഒട്ടേറെ രസകരമായ സംഭവങ്ങള്‍ കേട്ടിരിക്കുന്നു.
അക്ഷയ് കുമാര്‍ നായകനാകുന്ന പട്യാല ഹൗസ് എന്ന ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ചിത്രത്തിലെ നായിക അനുഷ്ക ശര്‍മ്മ അക്ഷയുടെ മുഖത്ത് തുപ്പി.
ചിത്രത്തിലെ ഒരു ഡയലോഗ് പറയുന്നതിനിടെയാണ് അനുഷ്കയ്ക്ക് അബദ്ധം പറ്റിയത്. ഡയലോഗിനിടെ തൂങ്ക് എന്ന വാക്ക് ഉച്ചരിച്ചപ്പോള്‍ അനുഷ്കയുടെ വായില്‍ നിന്നും തുപ്പല് തെറിച്ച് അക്ഷയുടെ മുഖത്ത് വീണു.
അനുഷ്കയുള്‍പ്പെടെ എല്ലാവരും സ്തബ്ധരായി. എന്നാല്‍ അക്ഷയ് കുമാര്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ കൈകൊണ്ട് തുപ്പല് തുടച്ചുകളഞ്ഞ് സീന്‍ റീടേക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. സഹതാരങ്ങളോട് വളരെ നല്ല പെരുമാറ്റത്തിന് പ്രശസ്തനാണ് അക്ഷയ്കുമാര്‍ | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Gossips ----HOT Latest news.... Sun Jan 09, 2011 8:09 am | |
| റാണിയും വിദ്യയും അതിരു കടക്കുന്നു [You must be registered and logged in to see this image.] ചിത്രമായ നോ വണ്‍ കില്‍ഡ് ജസീക്ക' എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി ചിത്രത്തിലെ താരങ്ങളായ റാണി മുഖര്‍ജിയും വിദ്യാ ബാലനും സര്‍വ്വ അതിരുകളും ലംഘിക്കുന്നു.
ചിത്രത്തിന്റെ പ്രമോഷന് പരിപാടിയ്ക്കിടെ റാണിയും വിദ്യയും ചുണ്ടുകള്‍ചേര്‍ത്ത് ചുംബനം നടത്തിയതും കൈവിരലുകളില്‍ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ട് കൂടിയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.
കോഫി വിത് കരണ്‍ പരിപാടിക്കിടെ ഇവര്‍ അതിരുകള്‍ ലംഘിക്കുന്നത് കണ്ട് അവതാരകന് കരണ്‍ ജോഹറിന് പോലും നാണം വന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍.
ജസീക്കാ ലാല്‍ വധക്കേസിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് എല്ലായിടത്തുനിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്കുമാര് ഗുപ്ത സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഉള്‍കളികളും പൊള്ളത്തരങ്ങളും സാമൂഹ്യവ്യസ്ഥയിലെ മോശംവശങ്ങളുമാണ് വിളിച്ചുപറയുന്നത്.
യഥാര്‍ത്ഥ സംഭവവും ചിത്രത്തിന്റെ സ്ക്രിപ്റ്റും നല്ലവണം മനസിലാക്കിയാണ് രാജ്കുമാര് ഗുപ്ത ചിത്രമൊരുക്കിയതെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ വിനോദത്തിനായി ചില ത്രില്ലിംഗ് ഘടകങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. ഇവയും പ്രേക്ഷകശ്രദ്ധയാര്കര്ഷിക്കുന്നു. ചിത്രം വലിയൊരു വിജയമായി മാറുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചിത്രത്തില്‍ റാണിയും വിദ്യയും വളരെ ശക്തമായ കഥാപാത്രങ്ങളാണ്. ജസീക്കായുടെ മൂത്ത സഹോദരിയായ സബ്രീനാലാല്‍ എന്ന കഥാപാത്രത്തെയാണ് വിദ്യാബലന് അവതരിപ്പിക്കുന്നത്. റാണി മുഖര്‍ജി ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലെത്തുന്നു. ചിത്രത്തിന് എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Gossips ----HOT Latest news.... Sun Jan 09, 2011 6:21 pm | |
| kollamedaa.manavalaa....thanks.. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Gossips ----HOT Latest news.... Tue Jan 11, 2011 7:18 pm | |
| നടി സാമന്തയെ ഒരു സംഘം അപമാനിച്ചു [You must be registered and logged in to see this image.] സാമന്തയെ തിരുപ്പതിയില്‍ വച്ച് ഒരു സംഘം പുരുഷന്മാര് ചേര്‍ന്ന് അപമാനിച്ചു. ഒരു ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സാമന്ത തിരുപ്പതി ക്ഷേത്രനഗരത്തില്‍ എത്തിയത്.
ഡിസംബര്‍ 7ന് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുത്ഘാടനം കാണാന്‍വേണ്ടി സ്ഥലത്ത് ഒട്ടേറെപ്പേര്‍ തടിച്ചൂകൂടിയിരുന്നു.
കടയ്ക്കുള്ളില്‍ വച്ച് ചടങ്ങുകള്‍ കഴിഞ്ഞശേഷം പുറത്തേയ്ക്കുവരുമ്പോള്‍ ഒരുകൂട്ടമാളുകള്‍ മര്യാദവിട്ട് പെരുമാറുകയായിരുന്നുവത്രേ. ആള്‍ക്കൂട്ടത്തില്‍ നിന്നും ഇരച്ചെത്തി സാമന്തയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
തന്നെ തൊടാന്‍ എത്തിയവരില്‍ ഒരാളെ സാമന്ത തല്ലിയെന്നാണ് റിപ്പോര്‍ട്ട്. സാമന്തയുടെ സുരക്ഷാഉദ്യോഗസ്ഥരെ വരെ ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ സംഘത്തിന്റെ വിളയാട്ടം. ഇതിന് മുമ്പ് ശ്രിയ ശരണ്‍, ജനീലിയ തുടങ്ങിയവര്‍ക്കെല്ലാം ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Gossips ----HOT Latest news.... Tue Jan 11, 2011 7:28 pm | |
| ദീപിക സിദ്ദാര്ദ്ധിനെ ചുംബിച്ചെന്ന് !! [You must be registered and logged in to see this image.] ചുംബന സീനില്‍ അഭിനയിയ്ക്കാന്‍ തനിയ്ക്ക് മടിയൊന്നും ഇല്ലെന്ന് ദീപിക പദുകോണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലും തനിയ്ക്ക് ഇതില്‍ മടിയില്ലെന്ന ദീപിക തെളിയിച്ചിരിയ്ക്കുന്നു. സ്വന്തം കാമുകന് സിദ്ദാര്‍ദ്ധ് മല്യയെ സ്വന്തം കുടുംബത്തിന് മുമ്പില്‍ വച്ച് പരസ്യമായി ചുംബിച്ചാണ് ദീപിക ഇത് തെളിയിച്ചത്.
ഡന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ ദീപികയുടെ ജന്മദിനം ആഘോഷിയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. പദുകോണ്‍ കുടുംബം പുതുവത്സരവും ദീപികയുടെ ജന്മദിനവും ആഘോഷിയ്ക്കാന്‍ തിരഞ്ഞെടുത്തത് ഇക്കുറി കോപ്പന് ഹേഗനായിരുന്നു. അതിന് കാരണമുണ്ട്. ദീപിക അവിടെയാണ് ജനിച്ചത്. ദീപികയ്ക്ക് ഒരു വയസ്സ് ആവുന്നതിന് മുമ്പ് തന്നെ പദുകോണ്‍ ദമ്പതിമാര്‍ ഇന്ത്യയിലേയ്ക്ക് ചേക്കേറി.
പാര്‍ട്ടിയ്ക്കിടയില്‍ ദീപികയെയും കുടുംബത്തിനേയും അതിശയിപ്പിച്ചുകൊണ്ട് സിദ്ധാര്‍ദ്ധ് മല്യഎത്തി. ഈ മധുരതരമായ അതിശയിപ്പിയ്ക്കലിന് ദീപിക മറുപടി പറഞ്ഞത് ചുടു ചുംബനത്തിലൂടെയായിരുന്നു. കുടുംബത്തിന് മുമ്പില്‍ വച്ച് ദീപിക ചുംബിച്ചപ്പോള്‍ സിദ്ദാര്ദ്ധും ഒരു നിമിഷം ഞെട്ടിയിട്ടുണ്ടാവണം.
ഇരുവരും പിന്നെ കോപ്പന്‍ഹേഗന്‍ തെരുവില്‍ അടിച്ച് പൊളിച്ചെന്നാണ് വര്‍ത്തമാനം | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Gossips ----HOT Latest news.... Thu Jan 13, 2011 11:17 pm | |
| അശ്ലീല വീഡിയോ: രഞ്ജിത വീടൊഴിയണമെന്ന് അയല്‍ക്കാര്‍! [You must be registered and logged in to see this image.] ‘ആസാമി’ നിത്യാനന്ദയുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോയിലുള്ളത് രഞ്ജിതയാണെന്ന് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രഞ്ജിതയ്ക്ക് വാടകവീട്ടില്‍ പോലും സ്വസ്ഥതയില്ല. ഇപ്പോള്‍ രഞ്ജിത താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഉടന്‍ ഒഴിഞ്ഞ് വേറെയെവിടേക്കെങ്കിലും പോകണമെന്നാണ് അയല്‍ക്കാര്‍ രഞ്ജിതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം. ഒരു പ്രമുഖ തമിഴ് പ്രസിദ്ധീകരണമാണ് ടിനഗറിലെ രഞ്ജിതയുടെ അയല്‍ക്കാര്‍ രഞ്ജിതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘മാന്യമായി ജീവിക്കുന്നവരുടെ ഫ്ലാറ്റ് സമുച്ചയമാണിതെന്നും തോന്നിയ പോലെ ജീവിക്കുന്നവരെ ഇവിടെ താമസിപ്പിക്കില്ല’ എന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.
ലൈംഗികകേളി വീഡിയോ പുറത്തുവന്നയുടന്‍ രഞ്ജിത മുങ്ങുകയായിരുന്നു. തുടര്‍ന്ന് കേസ് ഒതുങ്ങുന്നതുവരെ പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ചെന്നൈയിലും ബാംഗ്ലൂരിലുമായി രഹസ്യമായി താമസിച്ച് വരികയായിരുന്നു. ചെന്നൈയില്‍ രഞ്ജിതയ്ക്ക് രണ്ട് വീടുകളുണ്ട്. അതിലൊരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഒരു വീടാകട്ടെ പൂട്ടിയ നിലയിലുമാണ്. ഈ രണ്ട് വീടുകളിലും താമസിക്കാതെ ‘പോഷ് ഏരിയ’ ആയ ടിനഗറിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ ആരുമറിയാതെ താമസിച്ച് വരികയായിരുന്നു രഞ്ജിത.
പകല്‍ മുഴുവന്‍ പുറത്തുവരാതെ വീട്ടില്‍ കഴിയുകയും ഇരുട്ടിയാല്‍ ആരും കാണാതെ പുറത്തുപോവുകയും ചെയ്തിരുന്നതിനാല്‍ രഞ്ജിത തങ്ങള്‍ക്കൊപ്പം ഫ്ലാറ്റ് സമുച്ചയത്തില്‍ കഴിയുന്ന കാര്യം താമസക്കാര്‍ മനസിലാക്കിയിരുന്നില്ല. ഈയടുത്ത ദിവസമാണ് തങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത് ‘വീഡിയോ താരം’ ആണെന്ന് താമസക്കാര്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് രഞ്ജിത വീടൊഴിഞ്ഞ് പോകണമെന്ന് താമസക്കാര്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു.
“ഇവിടെ താമസിക്കുന്ന കുടുംബങ്ങളില്‍ ഉള്ളത് മാന്യരായ സ്ത്രീകള്‍ ആണെന്നും രഞ്ജിതയെപ്പോലൊരു സ്ത്രീ ഇവിടെ താമസിക്കരുത്” എന്നുമാണ് അയല്‍വീടുകളിലെ സ്ത്രീകള്‍ രഞ്ജിതയോട് പറഞ്ഞിരിക്കുന്നതത്രെ. താനൊരു വാടകവീട് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും വീട് കിട്ടിയാല്‍ ഉടന്‍ ഫ്ലാറ്റ് കാലിയാക്കിക്കൊടുക്കാമെന്നും അതുവരെ ദയവായി അലമ്പ് ഉണ്ടാക്കരുതെന്നും രഞ്ജിത പറഞ്ഞതായി പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Gossips ----HOT Latest news.... Fri Jan 14, 2011 12:04 am | |
| 'സെക്സ് 'കാരണം കാമുകന് മഡോണ യെ വിട്ടു [You must be registered and logged in to see this image.] മഡോണ എഴുതിയ സെക്സ് എന്ന പുസ്തകമാണ് താനവരെ ഉപേക്ഷിക്കാന്‍ കാരണമെന്ന് വനില ഐസ്(റോബര്‍ട്ട് വാന്‍ വിങ്കിള്‍-43) പറയുന്നു.
മഡോണയുടെ കാമുകനായിരുന്ന ഈ റിയാലിറ്റി ഷോ താരം എട്ടുമാസം കഴിഞ്ഞപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അശ്ലീലത നിറഞ്ഞ സെക്സ് എന്ന പുസ്തകത്തില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതാണ് ഐസിന് തീരെ പിടിക്കാതിരുന്നത്.
1992ല്‍ പ്രസിദ്ധീകരിച്ച സെക്സ് എന്ന പുസ്തകത്തില്‍ നഗ്നയായി നില്ക്കുന്ന മഡോണയോടൊപ്പം തന്റെ ചിത്രവും പ്രസിദ്ധീകരിച്ചത് തരംതാണ പ്രവൃത്തിയാണെന്നാണ് അദ്ദേഹം പറയുന്നത്.
നഗ്നയായി ചുറ്റി നടക്കുന്നതും ഫോട്ടോകള്‍ എടുക്കുന്നതും അവരുടെ സ്വകാര്യ ഇഷ്ടങ്ങളായിട്ടാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പുസ്തകം പുറത്തുവന്നപ്പോള്‍ അതില്‍ എന്റെ ചിത്രം കണ്ട് ഞാന്‍ ഞെട്ടി. ഈ പുസ്തകം ഒരു പരിപൂര്‍ണ അശ്ലീലപുസ്തകമാണ്- ഐസ് പറയുന്നു.
മഡോണയ്ക്ക് തന്നെക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ നല്ലൊരു പ്രണയിനി ആയിരുന്നുവെന്ന് പറയാന്‍ ഐസ് മടികാണിച്ചിട്ടില്ല. എന്നാല്‍, സെക്സ് പുറത്തുവന്നതോടെ താന്‍ നാണംകെട്ടുപോയി എന്ന് അദ്ദേഹം പറയുന്നു. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Fri Jan 14, 2011 12:51 am | |
| ബോള്ഡാകാനുള്ള വഴി [You must be registered and logged in to see this image.] നാം ആദ്യം സ്വഭാവങ്ങളെ വളര്‍ത്തുക, പിന്നെ അവ നമ്മെ വളര്‍ത്തിക്കോളും....
ഈ പോളിസിയിലാണെന്നു തോന്നുന്നു നമ്മുടെ രമ്യാനമ്പീശന്. സിനിമയില്‍വന്ന സമയത്ത് രമ്യ ഒരു തൊട്ടാവാടി ആയിരുന്നത്രെ. പച്ചവെള്ളംപോലും ചവച്ചു കുടിക്കുന്ന പാവം. ഇപ്പോള്‍ തന്റേടി ഇമേജ് വളര്ത്തിയെടുക്കുകയാണത്രെ! അപ്പോഴാരും തലയില്‍ കയറിയിരിക്കാന്‍ വരില്ലത്രെ. തൊട്ടാല്വാടിയായിരുന്നപ്പോള് പലരും തളര്‍ത്താന്‍ നോക്കി. മോഡേണ്‍ വേഷമിട്ടാല്പോലും അവളുടെ ജാഡ കണ്ടില്ലേന്നു പറയുമായിരുന്നു. ഇപ്പോ ബോള്‍ഡായി. ഏതു വസ്ത്രവും ധരിക്കാമെന്നായി.
ഇത്രയൊക്കെ വിശാലമാക്കണ്ട രമ്യേ. നാടന്‍വേഷം മാത്രം ചെയ്തോണ്ടിരുന്നാല്‍ വീട്ടിലിരുന്നുപോകും. അതിനാല്‍ മുടിയൊക്കെ മുറിച്ച് മോഡേണ്‍ വേഷമിട്ട്, അല്പം ഗ്ലാമറില്‍ അഭിനയിക്കാം എന്നാണ് തീരുമാനം എന്നങ്ങു പറഞ്ഞാല്‍ പോരെ? തമിഴിലും തെലുങ്കിലുമൊക്കെ പിടിച്ചുകയറണമെങ്കില്‍ പാവാടയും ധാവണിയും പോരല്ലോന്നുംകൂടി ജാമ്യത്തിനായി പറഞ്ഞേക്കണം. ഇങ്ങനെ തുറന്നു പറയുന്നതിനാണ് തന്റേടം, ബോള്‍ഡ് എന്നൊക്കെ പറയുന്നത്. ഇതു മനസിലാക്കാതെപോയ രമ്യാനമ്പീശനിരിക്കട്ടെ തൂവല്‍.
പിന്നെ, ഒരു രഹസ്യംകൂടി പറഞ്ഞേക്കാം- രമ്യാനമ്പീശനിലെ, നമ്പീശന്കൂടി കളഞ്ഞേക്ക്. ഒരമ്പലവാസി ലുക്ക്. രമ്യാഗുപ്ത, രമ്യറെഡ്ഡി, രമ്യസെന്, രമ്യറാവു, രമ്യഗൗണ്ടര് എന്നോ മറ്റോ മാറ്റ് വേഗം. Courtesy : Mangalam ...[You must be registered and logged in to see this link.] | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Wed Jan 19, 2011 1:39 am | |
| ഭാരതിരാജ ചിത്രത്തില്‍ രഞ്ജിത [You must be registered and logged in to see this image.] വിവാദവും അതുസംബന്ധിച്ച കോലാഹലങ്ങളും എല്ലാം കഴിഞ്ഞ് നടി രഞ്ജിത വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു.
മലയാളത്തില്‍ രഞ്ജിത അഭിനയിക്കുന്ന ചിത്രം അടുത്തുതന്നെ പുറത്തിറങ്ങും. ഈ ചിത്രമാണെങ്കില്‍ നേരത്തേ ചിത്രീകരണം കഴിഞ്ഞതാണ്. വിവാദസമയത്ത് പുറത്തുവന്ന മണിരത്നം ചിത്രമായ രാവണില്‍ രഞ്ജിത അഭിനയിച്ചിരുന്നു.
എന്നാല്‍ രഞ്ജിതയുടെ റോള്‍ എഡിറ്റ് ചെയ്ത് വളരെ കുറച്ചുമാത്രമേ ചിത്രത്തിലുണ്ടായിരുന്നു. എന്തായാലും ഇതെല്ലാം കഴിഞ്ഞ് താരമിപ്പോള്‍ തമിഴിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ഭാരതിരാജയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ രഞ്ജിത കരാര്‍ ഒപ്പുവച്ചുകഴിഞ്ഞുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ചിത്രത്തില്‍ രഞ്ജിതയുടേത് വളരെ പ്രധാനപ്പെട്ട ഒരു റോള്‍ ആണെന്നാണ് സൂചന.
ഈ റോള്‍ രഞ്ജിതയ്ക്കുമാത്രമേ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുവെന്ന വിശ്വാസത്തിലാണത്രേ ഭാരതി രാജ താരത്തിന് റോള്‍ നല്‍കിയിരിക്കുന്നത്. 1992ല്‍ നാടോടി തെന്‍ട്രല്‍ എന്ന ഭാരതിരാജ ചിത്രത്തിലൂടെയായിരുന്നു രഞ്ജിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Wed Jan 19, 2011 1:49 am | |
| ബാലയും ശ്വേതയും വീണ്ടും ജോഡികള്‍ [You must be registered and logged in to see this image.] തമിഴകത്തുനിന്നെത്തിയ നടന് ബാല ഇപ്പോള്‍ മലയാളചലച്ചിത്ര ലോകത്തെ സ്ഥിരം സാന്നിധ്യമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായകനായും സഹനടനായുമൊക്കെ ബാല വിലസുകയാണ്.
ശ്വേത മേനോന് നായികയായ അനിലിന്റെ കയം ആണ് ബാലയുടേതായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം. ബാല-ശ്വേതമേനോന് കൂട്ടുകെട്ട് വീണ്ടും വരുന്നു. ശിവപ്രസാദ് ഒരുക്കുന്ന സ്ഥലം എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ജോഡികളാകുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഭൂമിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കഥയാണ് ഭസ്ഥലം' പറയുന്നത്. രഘുത്തമന് എന്ന കഥാപാത്രമായി ഒരു സര്‍വേയറുടെ വേഷത്തിലാണ് ബാലയെത്തുന്നത്.
പൊക്കന്മൂപ്പന്റെ മകളായ ചന്ദ്രിക എന്ന കഥാപാത്രത്തിനാണ് ശ്വേത ജീവന് നല്‍കുന്നത്. സംവിധായകന് ശിവപ്രസാദ്തന്നെയാണ് ചിത്രത്തിനുവേണ്ടി കഥയൊരുക്കുന്നത്.
1991 ല്‍ മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെയെത്തിയ ശ്വേത കുറച്ചുചിത്രങ്ങള്ക്കുശേഷം ബോളിവുഡില്‍ ശ്രദ്ധയൂന്നി.
പിന്നീട് നാളുകള്‍ക്കുശേഷം മലയാളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ അഭിനയപ്രാധാന്യമുള്ള റോളുകളാണ് ശ്വേതയ്ക്ക് ലഭിച്ചത്. ഒട്ടേറെ പുരസ്കാരങ്ങളും താരം സ്വന്തമാക്കി. എന്നാല്‍ കയത്തിലെ അഭിനയത്തിലൂടെ വീണ്ടും ഗ്ലാമര്‍ നടിയെന്ന് പരിവേഷം ശ്വേതയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നു. കയം ചിത്രവുമായി ബന്ധപ്പെട്ട് വന്നു ചില വിവാദങ്ങള്‍ ഇതിന് കൂടുതല്‍ കളമൊരുക്കി | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Wed Jan 19, 2011 1:53 am | |
| പുതിയ ആല്‍ബത്തിനായി ബ്രിട്ട്നി ഒരുങ്ങുന്നു [You must be registered and logged in to see this image.] ആല്‍ബത്തിനായുള്ള ഒരുക്കത്തിലാണ് പാട്ടുകാരിയായ ബ്രിട്ട്നി സ്പിയേഴ്സ്. ദിനം പ്രതി പുത്തന്‍ ഗോസിപ്പുകള്‍ക്ക് കളം ഒരുക്കുന്ന ബ്രിട്ട്നി അതില്‍ നിന്നൊക്കെ വിട്ട് കാര്യമായി പരിശീലനത്തിലേര്പ്പെട്ടിരിയ്ക്കുകയാണ് ഇപ്പോള്‍.
'ഹോള്‍ഡ് ഇറ്റ് എഗന്‍സ്റ്റ് മീ' എന്ന ആല്‍ബത്തിന്റെ പരസ്യം തുടങ്ങികഴിഞ്ഞു. പുതിയ ആല്‍ബത്തില്‍ എല്ലാ പാട്ടുകളും ബ്രിട്ട്നി ഒറ്റയ്ക്കായിരിയ്ക്കും പാടുന്നത്.
ദിനവും പതിവ് തെറ്റാതെ ഇപ്പോള്‍ ബ്രിട്ട്നി സ്റ്റുഡിയൊയില്‍ എത്തുന്നുണ്ട്. ഇത് പരിശീലനത്തിനാണെന്നാണ് കരുതു്നനത്. പരിചാരകരുടെ അകമ്പടിയോടെ എത്തുന്ന ബ്രിട്ട്നി അധിക പ്രസംഗങ്ങള്‍ ഒന്നും കാട്ടാറില്ല. അധിക പ്രസംഗം കാണിച്ചാല്‍ മാത്രം പടമെടുത്ത് പ്രചാരം നല്കുന്ന പാപ്പരാസി കൂട്ടം കാത്ത് നില്‍ക്കുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുകയാണ് ഇപ്പോള്‍ ബ്രിട്ട്നി | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Wed Jan 19, 2011 2:02 am | |
| മല്ലിക ശെരാവത്ത് വീണ്ടും ഐറ്റം നൃത്തത്തില്‍ [You must be registered and logged in to see this image.]ശെരാവത്ത് വീണ്ടും ഐറ്റം നൃത്തത്തിന് ഒരുങ്ങുന്നു. ഇടക്കാലത്ത് ഐറ്റം നമ്പരില്‍ നിന്ന വിട്ട് നിന്ന മല്ലിക എന്തേ വീണ്ടും ഇതിന് ഒരുങ്ങുന്നു. ബോളിവുഡിലെ മല്ലികയുടെ വില കുറയുകയാണോ? തന്റെ കണ്ണ് ഹോളിവുഡിലാണെന്നാണ് മല്ലിക എല്ലാ അഭിമുഖത്തിലും പറയുന്നത്.
എന്തായാലും ഇവിടത്തെ വാര്‍ത്ത വേറൊന്നാണ്. നിര്‍മാതാവിന്റെ കൈയില്‍ നിന്ന് ഒരു ചില്ലി തുട്ടുപോലും വാങ്ങാതെയാണത്രെ മല്ലിക ഈ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. മല്ലിക ആയിരിയ്ക്കും ഐറ്റം നൃത്തം ചെയ്യാന്‍ ഏറ്റവും മികച്ചതെന്നായിരുന്നു സംവിധായകന്റെ നിലപാട്. അത് കേട്ട മാത്രയില്‍ മല്ലിക സമ്മതം മൂളുകയും ചെയ്തു.
അനീസ് ബാസ്മിയുടെ 'താങ്ക് യു' എന്ന ചിത്രത്തിലാണ് മല്ലിക ഐറ്റം നൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അക്ഷയ് കുമാറും ഈ നൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനൊപ്പം ബോബി ദിയോള്‍, സുനില്‍ ഷെട്ടി, റാസിയ തുടങ്ങിയവരും നൃത്തത്തില്‍ എത്തും. പ്രീതം ആണ് പാട്ടിന് ഈണം നല്‍കുന്നത് | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Gossips ----HOT Latest news.... Sun Jan 23, 2011 10:28 am | |
| നിത്യയുമായുള്ള ബന്ധം തുടരുമെന്ന് രഞ്ജിത [You must be registered and logged in to see this image.] ആരെന്തൊക്കെ പറഞ്ഞാലും നിത്യാനന്ദ സ്വാമിയുമായുള്ള ബന്ധം തുടരുക തന്നെ ചെയ്യുമെന്ന് നടി രഞ്ജിത. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ‘ലൈംഗികകേളി’ വീഡിയോയിലുള്ളത് നിത്യയും താനും അല്ലെന്നും എന്തൊക്കെ അപവാദങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാലും സ്വാമിയുമായുള്ള ബന്ധം താന്‍ തുടരുമെന്നും രഞ്ജിത പറഞ്ഞത്. ബാംഗ്ലൂരിലെ ബിഡദിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ രാവും പകലും പൂജകളില്‍ മുഴുകി കഴിയുകയാണ് ഇപ്പോള്‍ രഞ്ജിത.
“നിത്യാനന്ദ സ്വാമികളും ഞാനും തമ്മില്‍ ഇപ്പോഴും ദൃഢമായ ബന്ധമാണുള്ളത്. ഇക്കാര്യം മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അപവാദപ്രളയത്തിന് ശേഷം ജനുവരി ഒന്നിനാണ് സ്വാമികളെ ഞാന്‍ വീണ്ടും കണ്ടത്. ഞാന്‍ നിത്യാനന്ദ സ്വാമികളുടെ ഭക്തയായി തന്നെ തുടരും. സ്വാമികളുടെ ആശീര്‍വാദം എനിക്ക് വേണം. മാധ്യമങ്ങളില്‍ പ്രചരിച്ച ആ വ്യാജ ക്ലിപ്പിംഗ് എന്റെ ജീവിതം തകര്‍ത്തു. എന്റെ കുടുംബവും ഭര്‍ത്താവുമാണ് അപ്പോഴെല്ലാം എനിക്ക് തുണയായി നിന്നത്.”
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആ വ്യാജ ക്ലിപ്പിംഗ് ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് എത്തിച്ചതിന് ലെനിന് കറുപ്പന് ലജ്ജിക്കണം. എന്നെ മോഹിച്ച് കിട്ടാത്തതുകൊണ്ടാണ് അയാള്‍ അത് ചെയ്തത്. ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോയതിനാല്‍ ഞാന്‍ മൌനം പാലിക്കുകയായിരുന്നു. വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ഞാന്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ എന്നെ ആക്രമിക്കും എന്ന ഭയം ഉണ്ടായിരുന്നു.”
“ഒരുകാര്യം എന്നെ ഏറെ വിഷമിപ്പിക്കുന്നു. മനുഷ്യര്‍ വിശ്വസിക്കുന്നത് മനുസ്ഷ്യരെയല്ല, പകരം യന്ത്രങ്ങളെയാണ്. എന്റെയും നിത്യാനന്ദ സ്വാമികളുടെയും പോലുള്ള രണ്ട് പേര് അഭിനയിച്ച ആ വ്യാജ ക്ലിപ്പ് കണ്ടപ്പോള്‍ പൊതുജനം അതൊക്കെ സത്യമെന്ന് ധരിച്ചുപോയി. സ്വാമിയുടെയും എന്റെയും മേല്‍ വീണ കളങ്കം തുടച്ചുകളയുകയാനുള്ള വഴികള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിയമത്തിന്റെ സഹായവും ഞാന്‍ തേടിയിട്ടുണ്ട്. ഇതിനിടയില്‍, നല്ല കഥാപാത്രമുള്ള സിനിമ കിട്ടിയാല്‍ ഞാന്‍ വീണ്ടും അഭിനയിക്കും” - രഞ്ജിത പറയുന്നു.
പുതുവത്സരത്തിന് ശേഷം, ഒന്നിടവിട്ട ദിവസങ്ങളില്‍ രഞ്ജിതയുടെ ‘പാവം പറച്ചില്’ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും വീഡിയോ ക്ലിപ്പില്‍ ഉള്ളത് നിത്യാനന്ദയും രഞ്ജിതയും തന്നെയാണെന്ന് കര്‍ണാടക പൊലീസ് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട് | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Gossips ----HOT Latest news.... Wed Jan 26, 2011 7:53 am | |
| വാണിഭത്തിന് നടി യമുനയുടെ സ്പെഷ്യല്‍ ട്രിക് [You must be registered and logged in to see this image.]ഒരാള്‍ക്കൊപ്പം ഒരു തവണ മാത്രം.. പെണ്വാണിഭത്തിനിടെ പിടിയിലായ തെന്നിന്ത്യന്‍ നടി യമുനയുടെ തന്ത്രത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പൊലീസ് റെയ്ഡുകളില് നടിമാര്‍ കുടുങ്ങുന്നത് ഏറിയപ്പോഴാണ് നടി യമുന ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.
എത്ര പ്രിയപ്പെട്ട ഇടപാടുകാരനായാലും ഒരൊറ്റ തവണ മാത്രമേ യമുന കിടപ്പറ പങ്കിടൂ. മണിക്കൂറിന് ഒരു ലക്ഷം രൂപയായിരുന്നു നടി യമുന വാങ്ങിയിരുന്നത്.പിന്നീട് ഇതിന്റെ ഇരട്ടി കാശുതരാമെന്ന് പറഞ്ഞാലും അയാളെ തിരിഞ്ഞുനോക്കില്ല. ഇടപാടുകാര്‍ക്കൊപ്പം സംഗമിയ്ക്കുപ്പോള് പൊലീസ് വന്നാലും സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് ന്യായം പറഞ്ഞ് തലയൂരാനായിരുന്നു നടി ഈ തന്ത്രം മെനഞ്ഞത്. ഇതിനൊക്കെ യമുനയെ സഹായിച്ചത് കൂട്ടിക്കൊടുപ്പുകാരനായിരുന്ന നിന്ന സുരക്ഷിത് സുമന് എന്നയാളാണ്.
ഇടപാടുകാരുടെ ഒരു ഡാറ്റാ ബേസ് തന്നെ സുരക്ഷിത് സൂക്ഷിച്ചിരുന്നു. ഇത് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യാനും ഇയാള്‍ ശ്രദ്ധിച്ചു. ഒരു തവണ വന്നവര്‍ വീണ്ടും വരുന്നത് ഒഴിവാക്കിയിരുന്നത് ഈ ഡാറ്റാ ബേസിന്റെ സഹായത്തോടെയായിരുന്നു. വര്‍ഷങ്ങളായി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന നടി ഇത്രയും കാലം കുടുങ്ങാതിരുന്നത് ഇതിനാലാണെന്നും പൊലീസ് പറയുന്നു.
യമുനയടങ്ങുന്ന സെക്സ് റാക്കറ്റിന് രാജ്യം പലഭാഗത്തും കണ്ണികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിന് പുറമെ ദില്ലി, മുംബൈ തുടങ്ങിയ മെട്രോകളിലെ മോഡലുകളും നടിമാരും ഏജന്റായ സുരക്ഷിത്തിന്റെ ലിസ്റ്റില്‍ ഉണ്ടത്രേ. തെന്നിന്ത്യയിലേയും ബോളിവുഡിലേയും ചില പ്രശസ്ത നടിമാരും പട്ടികയിലുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു. Read: In English സേഫായ ഇടപാടുകള്‍ക്ക് വേണ്ടി സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് സുരക്ഷിത് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവിടെ റെയ്ഡ് ഉണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാംഗ്ലൂരിലെ റോയല്‍ ഗാര്‍ഡീനിയ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ യമുനയും കൂട്ടരും കുടുങ്ങിയത്.
ബാംഗ്ലൂര്‍ സോഫ്റ്റ്വേര്‍ കമ്പനി സിഇഒയായ നന്ദകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യമുന അഭിനയിച്ച കണ്ഡീരവ എന്ന ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെയാണ് സിനിമയിലെ നടി പെണ്‍വാണിഭക്കേസില്‍ കുടുങ്ങിയത്. നടി യമുനയ്ക്കൊപ്പം ഏഴ് പെണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും ഇവര്‍ക്കെല്ലാം ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട് | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Gossips ----HOT Latest news.... Mon Jan 31, 2011 11:28 am | |
| ദീപികയ്ക്ക് വേണ്ടി സ്വന്തം സിദ്ധാര്‍ത്ഥ് [You must be registered and logged in to see this image.] ദീപിക പദുക്കോണ്‍ പറയുന്നത് സിദ്ധാര്‍ത്ഥ് മല്യ ‘ജസ്റ്റ് ഫ്രണ്ട്’ ആണെന്നാണ്. പക്ഷേ, സിദ്ധാര്‍ത്ഥ് ദീപികയ്ക്ക് നല്കുന്ന കരുതല്‍ അതിലും ഏറെ കൂടുതലാണെന്ന് ആര്‍ക്കും മനസ്സിലാവും.
ദീപികയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സിദ്ധാര്‍ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫ്ലാറ്റ് അവര്‍ക്ക് സമ്മാനമായി നല്‍കിയെന്ന വാര്‍ത്ത സിനിമാ ലോകത്ത് പരന്നിട്ട് അധികമായില്ല. എന്നാല്‍, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്‍ പോര എന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.
ദീപികയുടെ കൂട്ടുകെട്ട് നല്കിയ ഒരു പുത്തനാശയം സിദ്ധാര്‍ത്ഥ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പ്രോത്സാഹനത്തില്‍ സിദ്ധാര്‍ത്ഥ് ഒരു സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ദീപിക തന്നെയായിരിക്കും നായിക.
ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതി. സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
എന്തായാലും, ആരും ഒരു ‘ജസ്റ്റ് ഫ്രണ്ടി’നു വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്യില്ല എന്നാണ് ബോളിവുഡില്‍ പരക്കുന്ന വാര്‍ത്ത | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Gossips ----HOT Latest news.... Tue Feb 01, 2011 12:18 am | |
| മല്ലികയുടെ ചുംബന റെക്കാര്‍ഡ് തകരുന്നു [You must be registered and logged in to see this image.]ഹോട്ട് മല്ലിക ഷെരാവത്തിന്റെ വെള്ളിത്തിരയിലെ ചുംബന റെക്കാര്‍ഡിന്റെ അടിത്തറയിളകുന്നു. മല്ലികയുടെ 17 ചുംബനരംഗങ്ങളുള്ള ഖ്വായിഷിന്റെ റെക്കാര്‍ഡ് തകര്‍ക്കുന്നത് ഉടനെ തിയറ്ററുകളിലെത്തുന്ന യേ സാലി സിന്ദഗി എന്ന ചിത്രമാണ്.
സുധീര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 22 ചൂടന്‍ ചുംബന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തിലെ നായികാനായകന്മാരായ അതിഥി റാവുവും അരുണോദയ് സിങും സ്നേഹവും വഴക്കുമെല്ലാം വരുമ്പോള്‍ ചുംബനത്തിലൂടെയാണ് പ്രതികരിയ്ക്കുന്നതത്രേ. ചുംബനരംഗങ്ങളും ധാരാളിത്തവുമായെത്തുന്ന ത്രില്ലര്‍ ചിത്രത്തില്‍ സ്നേഹത്തിനും സ്നേഹപ്രകടനങ്ങള്‍ക്കും അതിയായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
മുന്‍കുട്ടി മനസിലാക്കാന്‍ പറ്റാത്ത ജീവിതത്തെയും ബന്ധങ്ങളിലുണ്ടാകുന്ന അസ്വാരസ്യങ്ങളുമാണ് സുധീര്‍ മിശ്ര ചിത്രത്തിലൂടെ പറയുന്നത്. ഖ്വായിഷില് ഹിംമാന്ഷു മാലിക്കുമായി ചേര്‍ന്ന് 17 ചുംബനരംഗങ്ങളിലാണ് മല്ലിക അഭിനയിച്ചിരുന്നത് | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Gossips ----HOT Latest news.... Fri Feb 04, 2011 10:56 pm | |
| സോണാലി അടിവസ്ത്രമിടാതെ പാര്‍ട്ടിയില്‍! [You must be registered and logged in to see this image.] ബോളിവുഡില്‍ വീണ്ടും അടിവസ്ത്രമില്ലാതെ താരം പുറത്തിറങ്ങി. ഇത്തവണ വിവാദത്തിലായിരിക്കുന്ന മുന്‍കാല നായിക സോണാലി ബാന്ദ്രെയാണ്.
കഴിഞ്ഞ ദിവസം സംവിധായകന് കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി ഫെബ്രുവരി ഒന്നിന് മുംബൈയില്‍ നടത്തിയ പാര്‍ട്ടിയിലാണ് സംഭവം. പാര്‍ട്ടിയ്ക്ക് വന്ന സോണാലി അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഇത് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
വിരുന്നില്‍ ഷാരൂഖ് ഖാന്, ഭാര്യ ഗൗരി, ഐശ്വര്യ റായ്, കത്രീന, രണ്‍ബീര്‍, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്‍, ഹൃത്വിക് റോഷന്, ഭാര്യ സൂസന്ന, ശില്പ ഷെട്ടി, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരനിരയുണ്ടായിരുന്നു.
ഐശ്വര്യയ്ക്കൊപ്പമാണ് സോണാലി വിരുന്നിനെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് സോണാലി എത്തിയത്.പാര്‍ട്ടിയില്‍ വളരെ കൂളായി പെരുമാറിയ സോണാലി വസ്ത്രമിടാത്തകാര്യം അറിയുന്നതായി ഭാവിയ്ക്കുകപോലും ചെയ്തിട്ടില്ലത്രേ.
ഒന്നും സംഭവിക്കാത്തമട്ടില്‍ ഫോട്ടോഗ്രാഫര്‍മാരോട് ചിരിച്ചും പോസ് ചെയ്തുമായിരുന്നുവത്രേ സോണാലിയുടെ പെരുമാറ്റം.പാര്‍ട്ടി പുരോഗമിക്കുന്നതിനിടെ കാര്യം മനസ്സിലാക്കിയ ഐശ്വര്യ ഇക്കാര്യം സോണാലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും മാറിനില്ക്കാന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ സിനിമകളില്‍ അധികം അവസരമില്ലാത്ത താരം പരസ്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. വിവാഹിതയായ സോണാലി ഒരു കുഞ്ഞിന്റെ അമ്മയാണ്. നേരത്തേ ബോളിവുഡ് താരമായ യാന ഗുപ്ത സമാനമായ വിവാദത്തില്‍ അകപ്പെട്ടിരുന്നു | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Gossips ----HOT Latest news.... Sat Feb 05, 2011 2:09 am | |
| മുന്‍പ് ഹോളിവുഡ് ഇലായിരുന്നു ഈ പരിപാടി കൂടുതല്‍ പോപ് ഗായിക ബ്രിട്നി സ്പീര്‍സ് ഇതിന്റെ ഒരു ഉസ്താദ് ആണ്... ഇപ്പോള്‍ ബോളിവുഡ് ഇലെക്കും എത്തിയിരിക്കുന്നു .. ഇവിടെ ശമിത ഷെട്ടി , യാന ഗുപ്ത , തുടങ്ങിയവരും ഇതേ പരിപാടി നടത്തിയിട്ടുണ്ട് . | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Gossips ----HOT Latest news.... Sun Feb 06, 2011 12:30 am | |
| ഭൂമിക ചാവ്ലയും വിവാഹമോചനത്തിന് [You must be registered and logged in to see this image.] വിവാഹജീവിതം മടുത്ത നടിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി. ബോളിവുഡിലെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ഭൂമിക ചാവ്ലയുടെ ദാമ്പത്യ ജീവിതമാണ് തകര്‍ച്ചയെ അഭിമുഖീകരിയ്ക്കുന്നത്. ഭര്‍ത്താവ് ഭരത് താക്കൂറുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഭൂമിക ഡിവോഴ്സ് നോട്ടീസ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഭരതിന്റെ മറ്റൊരു ബന്ധമാണ് ഭൂമികയെ വിവാഹമോചനത്തിന് പ്രേരിപ്പച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നുണയാണെന്ന് ബോധ്യപ്പെടുത്താന്‍ ഭരത് ശ്രമിച്ചെങ്കിലും അതൊന്നും ഭൂമിക വിശ്വസിച്ചില്ലത്രേ. പ്രശസ്തനായ യോഗ ഗുരുവാണ് ഭരത് താക്കൂര്‍. ലോകമൊട്ടുക്കും യോഗ-മെഡിറ്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിയ്ക്കുന്ന ഭരതിന് പക്ഷേ സ്വന്തം ദാന്പത്യം ജീവിതം സംരക്ഷിയ്ക്കാന്‍ സാധിച്ചില്ല.
ഭൂമികയെ പിരിയുന്നതില്‍ ഭരതിന് നിരാശയുണ്ടെങ്കിലും വിവാഹമോചനം വേണമെന്ന വാശിയിലാണ് നടിയെന്ന് പറയപ്പെടുന്നു. പാര്‍ട്ടികളും മറ്റുപൊതുപരിപാടികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇവര്ക്കിയിലുള്ള അകല്‍ച്ച പുറത്തായത്.
നാല് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2007 ഒക്ടോബര്‍ 21നാണ് ഭരതും ഭൂമികയും വിവാഹിതരായത്. വിവാഹത്തിന് ശേഷം വെള്ളിത്തിര വിടുകയെന്ന പതിവ് തെറ്റിച്ച ഭൂമിക സിനിമയില്‍ സജീവമായി തുടര്‍ന്നിരുന്നു. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ അഭിനയിച്ച നടി മോഹന്‍ലാല്‍ നായകനായ ഭ്രമരത്തിലൂടെ മലയാളത്തിലുമെത്തി | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Gossips ----HOT Latest news.... Sun Feb 06, 2011 12:33 am | |
| റെയ്ഡില്‍ തുണച്ച ഷാഹിദിന് പ്രിയങ്കയുടെ ചുംബനം!! [You must be registered and logged in to see this image.] പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം ഇപ്പോള്‍ നാട്ടില്‍പ്പാട്ടാണ്. രണ്ടുപേരും എത്രയോ വട്ടം ഇത് മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പലസന്ദര്‍ഭത്തിലും പിടിക്കപ്പെട്ടു.
ഇപ്പോഴിതാ അവസാനം ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്താനായി പ്രിയങ്കയുടെ വീട്ടിലെത്തിയപ്പോള്‍ ഷാഹിദ് അവിടത്തെ സ്വീകരണമുറിയില്‍ അല്വവസ്ത്രധാരിയായി ഉറങ്ങുന്നു!. ഇതില്‍ക്കൂടുതല്‍ എന്ത് തെളിവുവേണം ഇവര്‍ തമ്മിലുള്ള ബന്ധത്തിന് എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്.
പ്രിയങ്കയുടെ വീട്ടില്‍ ഷാഹിദിനെ കണ്ടതെല്ലാം പഴങ്കഥ. ഇപ്പോള്‍ കേള്‍ക്കുന്നത് വീട്ടുകാരുടെ മുന്നില്‍ വച്ച് ഇവര്‍ പരസ്യമായി കെട്ടിപ്പിടിക്കാനും ചുംബിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നുവെന്നാണ്.
ആദായനികുതി റെയ്ഡ് നടക്കുമ്പോള്‍ ടെന്ഷനായ പ്രിയങ്കയെ തൊട്ടടുത്തിരുന്ന് ആശ്വസിപ്പിച്ചത് ഷാഹിദാണ്. എന്ത് പ്രശ്നം വന്നാലും താന്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു പ്രിയങ്കയെ ഷാഹിദ് ആശ്വസിപ്പിച്ചത്.
ഇത് ഫലിക്കുകയും ചെയ്തു റെയ്ഡ് തുടങ്ങിയപ്പോള്‍ പരിഭ്രാന്തിയായി കാണപ്പെട്ട പ്രിയങ്ക പിന്നീട് തണുത്തു. എന്തായാലും ആ നിര്‍ണായക നിമിഷത്തില്‍ ഷാഹിദ് നല്കിയ പിന്തുണ പ്രിയങ്ക മറന്നില്ലെന്നു മാത്രമല്ല തിരിച്ച് വളരെ മധുരമായൊരു സമ്മാനം ഷാഹിദിന് നല്‍കുകയും ചെയ്തു.
അടുത്ത ദിവസം പുറത്തുവച്ച് ഷാഹിദിനെ കണ്ട പ്രിയങ്ക കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം നല്കി. ഈ സമയത്ത് പ്രിയങ്കയുടെ അമ്മയും കൂടെയുണ്ടായിരുന്നുവത്രേ.
എന്തായാലും ഈ ഒരു റെയ്ഡോടുകൂടി കല്യാണം കഴിയ്ക്കണോ വേണ്ടയോ എന്ന് സംശയിച്ചുനില്ക്കുന്ന ഷാഹിദിന്റെ പ്രിയങ്കയുടെയും ബന്ധം കൂടുതല്‍ ദൃഡമായി എന്നാണ് കേള്‍ക്കുന്നത് | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Gossips ----HOT Latest news.... Sun Feb 06, 2011 4:11 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Gossips ----HOT Latest news.... Wed Feb 09, 2011 1:12 am | |
| ഹുസൈന്റെ 'കണ്ണില്‍' വിദ്യാ ബാലന് [You must be registered and logged in to see this image.] അങ്ങനെയിരിക്കുമ്പോള്‍ വിഖ്യാത ചിത്രകാരന് എം.എഫ്. ഹുസൈന് ഏതെങ്കിലും ഒരു ബോളിവുഡ് നടിയെ കണ്ട് ആരാധന തോന്നും. പിന്നെ ഹുസൈന്റെ ഭാവനകളില്‍ വിടരുക അവരായിരിക്കും. മാധുരി ദീക്ഷിതില്‍ തുടങ്ങി തബുവിലൂടെ വളര്‍ന്ന് അനുഷ്ക ശര്‍മ്മയിലൂടെ എത്തി നില്ക്കുന്ന ഹുസൈന്റെ ആരാധന ഒടുവില്‍ ചെന്നെത്തിയിരിക്കുന്നത് ആരിലാണെന്ന് കേട്ടില്ലേ? മലയാളിയായ ബോളിവുഡ് നായിക വിദ്യാ ബാലനാണ് ഹുസൈന്റെ പുതിയ ക്രേസ്!
വിദ്യയുടെ നഗ്നതയാണ് ഹുസൈന്റെ പുതിയ വിഷയം. ഇതിനായി നടിയുടെ അനുമതി ഹുസൈന് തേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സില്‍ക് സ്മിതയാകാന് തയാറെടുക്കുന്ന വിദ്യയ്ക്ക് ഹുസൈന്റെ ആവശ്യം അംഗീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. നൂല്ബന്ധമില്ലാതെയാകും വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോല്‍ തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍ താരം സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ അഭിനയിക്കുന്നത്. ഇതില്‍ അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ട്. ഈ വേളയില്‍ത്തന്നെ ഹുസൈന് വേണ്ടി നഗ്നയാവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യയെന്നാണ് കേള്‍ക്കുന്നത്. ഹുസൈന്റെ ക്ഷണം കിട്ടിയതോടെ വിദ്യ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രേ. ആഗോള പ്രശസ്തിയിലേക്ക് ചുളുവില്‍ ചുവടുവയ്ക്കാമെന്നാണ് വിദ്യയുടെ കണക്കുകൂട്ടല്‍. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Gossips ----HOT Latest news.... Thu Feb 17, 2011 10:58 pm | |
| - kiwi wrote:
- സോണാലി അടിവസ്ത്രമിടാതെ പാര്‍ട്ടിയില്‍!
[You must be registered and logged in to see this image.]
ബോളിവുഡില്‍ വീണ്ടും അടിവസ്ത്രമില്ലാതെ താരം പുറത്തിറങ്ങി. ഇത്തവണ വിവാദത്തിലായിരിക്കുന്ന മുന്‍കാല നായിക സോണാലി ബാന്ദ്രെയാണ്.
കഴിഞ്ഞ ദിവസം സംവിധായകന് കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി ഫെബ്രുവരി ഒന്നിന് മുംബൈയില്‍ നടത്തിയ പാര്‍ട്ടിയിലാണ് സംഭവം. പാര്‍ട്ടിയ്ക്ക് വന്ന സോണാലി അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഇത് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
വിരുന്നില്‍ ഷാരൂഖ് ഖാന്, ഭാര്യ ഗൗരി, ഐശ്വര്യ റായ്, കത്രീന, രണ്‍ബീര്‍, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്‍, ഹൃത്വിക് റോഷന്, ഭാര്യ സൂസന്ന, ശില്പ ഷെട്ടി, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരനിരയുണ്ടായിരുന്നു.
ഐശ്വര്യയ്ക്കൊപ്പമാണ് സോണാലി വിരുന്നിനെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് സോണാലി എത്തിയത്.പാര്‍ട്ടിയില്‍ വളരെ കൂളായി പെരുമാറിയ സോണാലി വസ്ത്രമിടാത്തകാര്യം അറിയുന്നതായി ഭാവിയ്ക്കുകപോലും ചെയ്തിട്ടില്ലത്രേ.
ഒന്നും സംഭവിക്കാത്തമട്ടില്‍ ഫോട്ടോഗ്രാഫര്‍മാരോട് ചിരിച്ചും പോസ് ചെയ്തുമായിരുന്നുവത്രേ സോണാലിയുടെ പെരുമാറ്റം.പാര്‍ട്ടി പുരോഗമിക്കുന്നതിനിടെ കാര്യം മനസ്സിലാക്കിയ ഐശ്വര്യ ഇക്കാര്യം സോണാലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും മാറിനില്ക്കാന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ സിനിമകളില്‍ അധികം അവസരമില്ലാത്ത താരം പരസ്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. വിവാഹിതയായ സോണാലി ഒരു കുഞ്ഞിന്റെ അമ്മയാണ്. നേരത്തേ ബോളിവുഡ് താരമായ
യാന ഗുപ്ത സമാനമായ വിവാദത്തില്‍ അകപ്പെട്ടിരുന്നു Aishwarya engane kandu? | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Gossips ----HOT Latest news.... Thu Feb 17, 2011 11:02 pm | |
| - neelakandan wrote:
- ഹുസൈന്റെ 'കണ്ണില്‍' വിദ്യാ ബാലന്
[You must be registered and logged in to see this image.]
അങ്ങനെയിരിക്കുമ്പോള്‍ വിഖ്യാത ചിത്രകാരന് എം.എഫ്. ഹുസൈന് ഏതെങ്കിലും ഒരു ബോളിവുഡ് നടിയെ കണ്ട് ആരാധന തോന്നും. പിന്നെ ഹുസൈന്റെ ഭാവനകളില്‍ വിടരുക അവരായിരിക്കും. മാധുരി ദീക്ഷിതില്‍ തുടങ്ങി തബുവിലൂടെ വളര്‍ന്ന് അനുഷ്ക ശര്‍മ്മയിലൂടെ എത്തി നില്ക്കുന്ന ഹുസൈന്റെ ആരാധന ഒടുവില്‍ ചെന്നെത്തിയിരിക്കുന്നത് ആരിലാണെന്ന് കേട്ടില്ലേ? മലയാളിയായ ബോളിവുഡ് നായിക വിദ്യാ ബാലനാണ് ഹുസൈന്റെ പുതിയ ക്രേസ്!
വിദ്യയുടെ നഗ്നതയാണ് ഹുസൈന്റെ പുതിയ വിഷയം. ഇതിനായി നടിയുടെ അനുമതി ഹുസൈന് തേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സില്‍ക് സ്മിതയാകാന് തയാറെടുക്കുന്ന വിദ്യയ്ക്ക് ഹുസൈന്റെ ആവശ്യം അംഗീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. നൂല്ബന്ധമില്ലാതെയാകും വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോല്‍ തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍ താരം സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ അഭിനയിക്കുന്നത്. ഇതില്‍ അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ട്. ഈ വേളയില്‍ത്തന്നെ ഹുസൈന് വേണ്ടി നഗ്നയാവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യയെന്നാണ് കേള്‍ക്കുന്നത്. ഹുസൈന്റെ ക്ഷണം കിട്ടിയതോടെ വിദ്യ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രേ. ആഗോള പ്രശസ്തിയിലേക്ക് ചുളുവില്‍ ചുവടുവയ്ക്കാമെന്നാണ് വിദ്യയുടെ കണക്കുകൂട്ടല്‍. Njanum padamokke varakkum. | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Gossips ----HOT Latest news.... Tue Feb 22, 2011 6:09 pm | |
| njaaanum..................... | |
|
| |
Sponsored content
| Subject: Re: Gossips ----HOT Latest news.... | |
| |
|
| |
| Gossips ----HOT Latest news.... | |
|