| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Vakkukal...Vaachakangal...... Sat Dec 03, 2011 3:31 am | |
| മുല്ലപ്പെരിയാര്‍: സൂപ്പറുകള്‍ക്ക് സ്വാര്‍ത്ഥത[You must be registered and logged in to see this image.] മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സൂപ്പര്‍താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം കാണാന്‍ വേണ്ടി മൗനം തുടരുന്നത് ശരിയല്ല, ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് മൗനം തുടരുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും വിനയന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരങ്ങള്‍ മൗനം തുടരുന്നത് ഇതിനോടകം തന്നെ വിവാദമായിരുന്നു. താരങ്ങളായ റിമ കല്ലിങ്കല്‍, സുരേഷ് ഗോപി, സംവിധായകന്‍ രഞ്്ജിത്ത് എന്നിവര്‍ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി ഫാന്‍സ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിനായി കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു. എന്നിട്ടും മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് അവരേയും അത്ഭുതപ്പെടുത്തി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച താരങ്ങള്‍ക്കെതിരെ നടന്‍ സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷം ഇല്ലാതിരുന്ന മുല്ലപ്പെരിയാര്‍ സ്‌നേഹം കാണിക്കുന്ന താരങ്ങളെ കല്ലെടുത്ത് എറിയണമെന്നായിരുന്നു സലിമിന്റെ പ്രതികരണം. | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Vakkukal...Vaachakangal...... Sat Dec 03, 2011 3:36 am | |
| ജഗതി മദ്യപിച്ചിരുന്നുവെന്ന് രഞ്ജിനി[You must be registered and logged in to see this image.] മലയാളം ചാനല്‍ ലോകത്ത് സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു നടന്‍ ജഗതി ശ്രീകുമാറും അവതാരക രഞ്ജിനിയും തമ്മിലുള്ള വാക്‌പോര്. ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാര്‍ സിങറിന്റെ ഫൈനല്‍ വേദിയില്‍ വച്ച് ടിവി അവതാരകര്‍ക്കെതിരെ ജഗതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജഗതിയുടെ വാക്കുകളെ അനുകൂലിയ്ക്കാനും എതിര്‍ക്കാനും ആളേറെയുണ്ടായി.
പിന്നീട് രഞ്ജിനി മറുപടിയുമായി രംഗത്തെത്തിയതോടെ സംഭവം ചൂടുപിടിയ്ക്കുക തന്നെ ചെയ്തു. മലയാളിയുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സമൂഹം രണ്ട് ചേരിയായി തിരിഞ്ഞു തന്നെ സംഭവം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടനെതിരെ പ്രകോപരമായി ആരോപണവുമായി രഞ്ജിനി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. [You must be registered and logged in to see this image.] ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ജഗതിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഏഷ്യനെറ്റിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജഗതി മദ്യപിച്ചിരുന്നുവെന്നാണ് രഞ്ജിനി ഇപ്പോള്‍ ആരോപിയ്ക്കുന്നത്.
ചാനല്‍ ഷോയില്‍ പങ്കെടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ജഗതി നടത്തരുതായിരുന്നുവെന്നും മദ്യപിച്ചിരുന്നതിനാലാണ് നടന്‍ ഈ രീതിയില്‍ സംസാരിച്ചതെന്നും അഭിമുഖത്തില്‍ രഞ്ജിനി പറയുന്നുണ്ട്. എന്നാല്‍ ജഗതിയെപ്പോലെ മുതിര്‍ന്നൊരു നടന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മദ്യപിച്ചെത്തിയെന്ന ആക്ഷേപം എത്രപേര്‍ വിശ്വിസിയ്ക്കുമെന്ന് കണ്ടുതന്നെ അറിയണം. | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Vakkukal...Vaachakangal...... Sat Dec 03, 2011 3:38 am | |
| താന്‍ നന്നായെന്ന് രഞ്ജിനി!![You must be registered and logged in to see this image.] മലയാളം ടെലിവിഷന്‍ ചാനലുകളിലെ നമ്പര്‍ വണ്‍ അവതാരകയാരെന്ന് ചോദിച്ചാല്‍ ഏതു കൊച്ചുകുട്ടിയും പറയും രഞ്ജിനി ഹരിദാസെന്ന പേര്. ഏഷ്യാനെറ്റില്‍ കഴിഞ്ഞ അഞ്ച വര്‍ഷമായി തുടരുന്ന സ്റ്റാര്‍ സിങര്‍ റിയാലിറ്റി ഷോയുടെ നട്ടെല്ലാണ് ഈ സുന്ദരി.
എന്നാല്‍ മാങ്ങയുള്ള മാവിന്് ഏറ് കിട്ടുമെന്ന് പറയുമ്പോലെ ചാനല്‍ അവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശിയ്ക്കപ്പെടുന്നതും രഞ്ജിനി തന്നെയാണ്. രഞ്ജിനിയുടെ മംഗ്ലീഷും വേഷവിധാനങ്ങളും എന്തിന് ക്യാമറയ്ക്ക് മുന്നിലെ ചലനങ്ങള്‍ പോലും പതിവായി വിമര്‍ശിയ്ക്കപ്പെടാറുണ്ട്.
തുടക്കത്തില്‍ ഈ വിമര്‍ശനങ്ങളെയൊന്നും കൂസാതെയായിരുന്നു രഞ്ജിനി മുന്നോട്ടുപോയിരുന്നത്. എന്നാലിപ്പോള്‍ തനിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലെ പോസറ്റീവ് കാര്യങ്ങളെ ഉള്‍ക്കൊള്ളുവെന്നാണ് ചാനല്‍ താരം പറയുന്നത്.
ഏറെ വിമര്‍ശിയ്ക്കപ്പെട്ട ഭാഷാശൈലിയില്‍ മാറ്റം വരുത്താനും മംഗ്ലീഷ് പ്രയോഗങ്ങള്‍ പരമാവധി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അവതാരക പറയുന്നു. എപ്പോഴും പുതിയ മോഡലിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും റിയാലിറ്റി ഷോയുടെ അവതരകയായെത്തുമ്പോള്‍ ഇത് ഏറെ അത്യാവശ്യമാണെന്നുമാണ് തന്റെ വേഷവിധാനങ്ങളെ വിമര്‍ശിയ്ക്കുന്നവരോട് രഞ്ജിനിയ്ക്ക് പറയാനുള്ളത് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Dec 05, 2011 9:31 am | |
| pakshe ethra nannaaayaalum maaanam maryaadakku thuniyudukkillaannu vachaal pinnenthaaa cheyyuka | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Dec 05, 2011 9:32 am | |
| - appukuttan wrote:
- മുല്ലപ്പെരിയാര്‍: സൂപ്പറുകള്‍ക്ക് സ്വാര്‍ത്ഥത
[You must be registered and logged in to see this image.]
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സൂപ്പര്‍താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം കാണാന്‍ വേണ്ടി മൗനം തുടരുന്നത് ശരിയല്ല, ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് മൗനം തുടരുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും വിനയന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരങ്ങള്‍ മൗനം തുടരുന്നത് ഇതിനോടകം തന്നെ വിവാദമായിരുന്നു. താരങ്ങളായ റിമ കല്ലിങ്കല്‍, സുരേഷ് ഗോപി, സംവിധായകന്‍ രഞ്്ജിത്ത് എന്നിവര്‍ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി ഫാന്‍സ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിനായി കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു. എന്നിട്ടും മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് അവരേയും അത്ഭുതപ്പെടുത്തി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച താരങ്ങള്‍ക്കെതിരെ നടന്‍ സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷം ഇല്ലാതിരുന്ന മുല്ലപ്പെരിയാര്‍ സ്‌നേഹം കാണിക്കുന്ന താരങ്ങളെ കല്ലെടുത്ത് എറിയണമെന്നായിരുന്നു സലിമിന്റെ പ്രതികരണം. theeera bhedamaayillaannu thonnunnu | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Fri Dec 09, 2011 5:25 pm | |
| ഡാം: ഒന്നിച്ച് നില്‍ക്കണമെന്ന് എആര്‍ റഹ്മാന്‍ [You must be registered and logged in to see this image.] ദുബയ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരമല്ല വിവേകപരമായ സമീപനമാണു വേണ്ടതെന്ന് പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍.
തിരക്കുകളിലായതിനാല്‍ എന്താണ് അവിടെ സംഭവിക്കുന്നത് അറിയില്ലെന്നും ദുബയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ റഹ്മാന്‍ പറഞ്ഞു.
നമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. ഇപ്പോള്‍ എന്തുണ്ടാവുമെന്നതാണ് ഭാവി നിര്‍ണയിക്കുന്നത്.
ഇരു സംസ്ഥാനങ്ങള്‍ക്കും സമാനതകള്‍ ഏറെയുണ്ട്. ഒരുമിച്ചാണ് കേരളവും തമിഴ്‌നാടും മുന്നോട്ടു പോകേണ്ടത്. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാം മനോഹരമായി അവസാനിക്കുമെന്നാണെന്റെ പ്രതീക്ഷ - റഹ്മാന്‍ പറഞ്ഞു. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Fri Dec 09, 2011 5:28 pm | |
| പാതിരാമണലിന് ശനിദശ: പത്മകുമാര്‍ [You must be registered and logged in to see this image.]മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഹിറ്റ് ചിത്രമായ ശിക്കാറിന് ശേഷം സംവിധായകന്‍ പത്മകുമാര്‍ പ്രഖ്യാപിച്ച പ്രൊജക്ടാണ് പാതിരാമണല്‍. ശിക്കാറിന്റെ തരംഗത്തില്‍ പ്രഖ്യാപിച്ചതായതിനാല്‍ത്തന്നെ പാതിരാമണല്‍ വലിയ പ്രതീക്ഷകളുയര്‍ത്തുകയും ചെയ്തിരുന്നു.
ആദ്യം നടന്‍ പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു പത്മകുമാര്‍ ഈചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നമായപ്പോള്‍ ജയസൂര്യയെ നായകനാക്കിയതായി പ്രഖ്യാപിച്ചു, ഷൂട്ടിങും തുടങ്ങി. പക്ഷേ ചിത്രമിപ്പോഴും എങ്ങുമെത്താതെ നില്‍ക്കുകയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ചും മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരുന്ത് എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും പത്മകുമാര്‍ പറയുന്നുണ്ട്.
പാതിരാമണലിനെ ശനിദശ വിട്ടുമാറുന്നില്ല, ഷൂട്ടിംഗ് ഇരുപത്തിയഞ്ചു ശതമാനത്തോളം പൂര്‍ത്തിയാക്കി. ഇതിനിടെ ജയസൂര്യയുടെ കാലിനേറ്റ പരുക്ക് എല്ലാം അവതാളത്തിലാക്കി. ജയസൂര്യ സുഖപ്പെട്ടപ്പോഴയേയ്ക്കും മഴക്കാലം കഴിഞ്ഞു.
കുട്ടനാട്ടില്‍ ഒരു മഴക്കാലത്തു നടക്കുന്ന കഥയാണിത്. കഥയില്‍ മഴയ്ക്കു വളരെ പ്രാധാന്യമുള്ളതിനാല്‍ ഇനി അടുത്ത മഴക്കാലത്തേ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയൂ- പത്മകുമാര്‍ പറയുന്നു.
പാതിരാമണലിനുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടും ഷൂട്ടിംഗ് മുടങ്ങിയപ്പോള്‍ സങ്കടം തോന്നി. നിരാശയുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതില്‍നിന്നു പുറത്തുവന്നല്ലേ മതിയാകൂ?- പത്മകുമാര്‍ ചോദിക്കുന്നു. ബാബു ജനാര്‍ദനനാണ് പാതിരാമണലിന് തിരക്കഥ ഒരുക്കുന്നത് | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Fri Dec 09, 2011 5:29 pm | |
| പരുന്ത്-മാടമ്പി മത്സരം പാടില്ലായിരുന്നു[You must be registered and logged in to see this image.] മമ്മൂട്ടിയെ നായകനാക്കി എടുത്ത പരുന്തും തന്റെ ഡ്രീം പ്രൊജക്ടായിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു. പക്ഷേ അതേസമയത്ത് പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ മാടമ്പിയോട് മത്സരിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം വിലയിരുത്തുന്നു.
2008 ജൂലൈ ആദ്യവാരത്തിലാണ് പരുന്തും മാടമ്പിയും പുറത്തിറങ്ങിയത്. രണ്ടും ഒറ്റയാന്മാരെപ്പോലെയുള്ള രണ്ട് പലിശക്കാരുടെ കഥ പറയുന്ന ചിത്രമായിരുന്നു. ഏതാണ്ട് ഒരേ കഥ, രണ്ടിലും സൂപ്പര്‍താരങ്ങള്‍, മത്സരം കടുത്തതായിരുന്നു. പക്ഷേ ഹിറ്റായത് മാടമ്പി, പരുന്ത് തകര്‍ന്നടിഞ്ഞു. ഇതില്‍ താന്‍ ഏറെ നിരാശപ്പെട്ടിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു.
പരുന്തിന് അല്‍പം പാളിച്ചകളുണ്ടായി എന്നതു നേരാണ്. പക്ഷേ, അത്രമോശം പടമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. വന്‍ കൊമേഴ്‌സ്യല്‍ ചിത്രമെന്ന പ്രതീതിയിലാണ് പ്രേക്ഷകര്‍ ആ സിനിമ കാണാനെത്തിയത്. പബ്ലിസിറ്റിയും ആ തരത്തിലായിരുന്നു. പലയിടത്തും ചിത്രം റിലീസ് ചെയ്തത് രാത്രിയിലാണ്.
ആ കാലത്തിറങ്ങിയ മാടമ്പിയെന്ന ചിത്രവുമായി അനാവശ്യ മല്‍സരം വന്നതും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. എങ്കിലും പരുന്ത് എനിക്കിഷ്ടപ്പെട്ട ചിത്രം തന്നെയാണ്- അദ്ദേഹം പറയുന്നു. ഒപ്പം താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും അഭിമാനം തോന്നിയത് ശിക്കാറിന്റെ കാര്യത്തിലാണെന്നും അദ്ദേഹം പറയുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Sat Dec 10, 2011 8:33 pm | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Vakkukal...Vaachakangal...... Mon Dec 12, 2011 3:38 am | |
| angane parayaathedei....oru malsarathinonnum..Mammookka valarnnittilla angane parayu...allenkil dhaa...vyaapariyum arabiyum varunnundello...aaranu jayikkuka ennu nokkaam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Mon Dec 12, 2011 7:05 pm | |
| | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: Vakkukal...Vaachakangal...... Tue Dec 13, 2011 2:01 am | |
| പലരും എന്നെ അഭിനന്ദിക്കാന്‍ മടിച്ചു: സലിം കുമാര്‍[You must be registered and logged in to see this image.]പറവൂര്‍: ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടാന്‍ കൂട്ടായ പ്രാര്‍ഥന വേണമെന്ന് നടന്‍ സലിം കുമാര്‍. മാല്യങ്കര എസ്എന്‍എം കോളെജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടന നല്‍കിയ സ്വീകരണത്തിനിടെയാണ് സലിം കുമാര്‍ തന്റെ പഴയ സഹപാഠികളോടും അധ്യാപകരോടും അവാര്‍ഡ് കിട്ടാന്‍ പ്രാര്‍ഥിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഓസ്‌കാറിനെക്കുറിച്ച് പറഞ്ഞ സലിംകുമാര്‍ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്കുണ്ടായ ചില അനുഭവങ്ങളും വേദിയില്‍ പങ്കുവച്ചു. സിനിമയില്‍ ഉന്നതങ്ങളിലുള്ള പലരും തന്നെയൊന്നു ഫോണ്‍ ചെയ്യാന്‍ പോലും മടിച്ചുവെന്ന് സലിം കുമാര്‍ വേദനയോടെ വെളിപ്പെടുത്തുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ച പഴയ സഹപാഠികള്‍ കൂട്ടുകാരനുവേണ്ടി പ്രാര്‍ഥിയ്ക്കുമെന്ന് ഉറപ്പുനല്‍കി. അധ്യാപകര്‍ ശിഷ്യന് ഉയര്‍ച്ചയുണ്ടാകട്ടെയെന്ന് ആശംസിച്ചു. ചടങ്ങില്‍ സലിം കുമാറിന് ഉപഹാരവും നല്‍കിയിട്ടുണ്ട്. | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: Vakkukal...Vaachakangal...... Tue Dec 13, 2011 2:04 am | |
| ഡാം: ആശങ്കയകറ്റണമെന്ന് പ്രകാശ് രാജ്[You must be registered and logged in to see this image.]തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നടന്‍ പ്രകാശ് രാജ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം ജീവന്‍വച്ചുള്ള കളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കാനാണ് ചിലരുടെ നീക്കമെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നടന്‍ പാര്‍ത്ഥിപനും മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടിരുന്നു. മലയാളചലച്ചിത്രലോകത്തെ പലപ്രമുഖ താരങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്നതിനിടെയാണ് ദേശീയ അവാര്‍ഡ് ജേതാവും തെന്നിന്ത്യയിലെ പ്രമുഖ താരവുമായി പ്രകാശ് രാജ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അണക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണുമെന്ന് മലയാളതാരങ്ങള്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനം നടത്തിയ നടന്‍ ജയറാമിനോട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എന്താണ് നിലപാടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുതേയെന്നായിരുന്നു ജയറാമിന്റെ മറുപടി. | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Vakkukal...Vaachakangal...... Mon Dec 19, 2011 2:15 am | |
| Tamizhanmmaar ee kanakkinu poyaal idukkiyum kondu pokunna lekshanam undu.... | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Wed Dec 21, 2011 3:13 am | |
| മദ്യപിച്ചുവെന്ന വാര്‍ത്ത സത്യമോ [You must be registered and logged in to see this image.] മൈഥിലി ലഹരിയുടെ വലയിലാണെന്ന വാര്‍ത്ത മലയാളി പ്രേക്ഷകര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യപിയ്ക്കുന്ന നടിയ്ക്ക് രാത്രി എട്ട് മണി കഴിഞ്ഞാല്‍ നാവിന് കണ്‍ട്രോളുണ്ടാവില്ലെന്നും പാതിരാത്രിയായാലും ഉറങ്ങാതെ ലഹരിയുടെ വലയിലായിരിക്കുമെന്നും നിര്‍മാതാക്കള്‍ പരാതിപ്പെടുന്നുവെന്നായിരുന്നു വാര്‍ത്ത.
രാത്രി 12 വരെയൊക്കെ ഉറക്കമൊളിയ്ക്കുന്ന താരത്തെ രാവിലെ പത്ത് മണിയ്ക്ക് വിളിച്ചാലും ഉറക്കത്തിലാണെന്ന് മറുപടിയാണ് കിട്ടുക. ഒരു സംവിധായകന്‍ ഫോണില്‍ നടിയെ വിളിച്ചപ്പോള്‍ സംഭാഷണത്തിനിടെ മതിയെടോ എനിയ്ക്കിനി കുടിയ്ക്കാന്‍ വയ്യെന്ന് നടി പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ ജീവിതത്തിലൊരിയ്ക്കലും മദ്യപിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്. പത്തനം തിട്ടയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടു തന്നെ കള്ളത്തരങ്ങളൊന്നും തനിയ്ക്ക് അറിയില്ല. ക്ലബുകളിലൊന്നും പോവാറില്ല. പോവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ പേടികൊണ്ട് അതൊന്നും വേണ്ടന്ന് വച്ചിരിയ്ക്കുകയാണെന്ന് താരം.
തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് സിനിമയിലെ ചിലര്‍ തന്നെയാവാമെന്ന് നടി. അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മൈഥിലി അഭിമുഖത്തില്‍ വെളിപ്പെടുത്തി. | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Wed Dec 21, 2011 3:15 am | |
| മൈഥിലിയുമായി ഉടക്കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ [You must be registered and logged in to see this image.] തന്നെ കുറിച്ച് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ മോശം വാര്‍ത്ത പ്രചരിയ്ക്കുമ്പോഴും അതിനു പിറകില്‍ പ്രവര്‍ത്തിയ്ക്കുന്നതാരാണെന്നറിയാതെ കുഴങ്ങുകയാണ് യുവനടി മൈഥിലി.
അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ ഡേറ്റ് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് മൈഥിലി പറയുന്നു. ആ സമയത്ത് താന്‍ ഷൂട്ടിങ് തിരക്കിലായിരുന്നു. അതുകൊണ്ട് അല്പം കഴിഞ്ഞ് മാനേജരെ വിളിച്ചാല്‍ മതിയെന്ന് മറുപടി നല്‍കി.
എന്നാല്‍ ഉടന്‍ തന്നെ അയാളുടെ സ്വരം മാറി. നിനക്ക് അഹങ്കാരമാണെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ ചീത്തവിളിയ്ക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ താന്‍ ഫോണ്‍ കട്ടു ചെയ്്തെന്നും മൈഥിലി.
എന്തായാലും തനിയ്‌ക്കെതിരെ ഉയരുന്ന ഗോസിപ്പുകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു മാത്രമാണ് മൈഥിലിയ്ക്ക് പറയാനുള്ളത്.
കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മൈഥിലി ഇപ്പോള്‍. ജയറാം നായകനാവുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിയ്ക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവനടി | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Wed Dec 21, 2011 3:17 am | |
| മലയാളത്തിലഭിനയിക്കാന്‍ ഭാവനയ്ക്ക് സമയമില്ല [You must be registered and logged in to see this image.]മലയാള സിനിമയില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ നടി ഭാവനയ്ക്ക് അവിടെ കൈനിറയെ അവസരങ്ങളാണ്. ഇപ്പോള്‍ മലയാളത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് നടിയുടെ പോളിസി.
എന്നാല്‍ ഇപ്പോള്‍ ഭാവനയ്ക്ക് അതിനും സമയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിനായി ഭാവനയുടെ അടുത്തെത്തുന്ന സംവിധായകരോട് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സമയമില്ലെന്നാണത്രേ നടിയുടെ മറുപടി.
കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കായി ഡേറ്റു കൊടുത്തു പോയെന്നും അതിനാല്‍ ഇനി മലയാള സിനിമയ്ക്കായി സമയം നീക്കി വയ്ക്കാനാകില്ലെന്നുമാണ് ഭാവന പറയുന്നത്.
കന്നഡയില്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു നടി. കന്നഡയില്‍ ഭാവനയുടെ മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് റോമിയോ.
പ്രിയദര്‍ശന്റെ ഒരു മരുഭൂമി കഥയ്ക്കു ശേഷം മലയാളത്തില്‍ താന്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ഭാവന പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടി വരികയാണെങ്കില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നടിയുടെ നിലപാട് | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: Vakkukal...Vaachakangal...... Wed Dec 21, 2011 3:19 am | |
| സിനിമാക്കാരെ തടഞ്ഞ വാര്‍ത്ത കെട്ടിച്ചമച്ചത്:ഗണേഷ് [You must be registered and logged in to see this image.]തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളചലച്ചിത്രപ്രവര്‍ത്തകരെ തടഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍.
ഇത് വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കുവേണ്ടി കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന പണിചെയ്യുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്. തമിഴ്‌നാട്ടില്‍ ഷൂട്ടിംഗ് തടസപ്പെടുത്തി എന്നു പറയുന്നയാളെ എനിക്ക് നല്ലപോലെ അറിയാം-ഗണേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം തെങ്കാശിയില്‍ വച്ച് എം എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ തമിഴ് സംഘടന ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയില്‍ എത്തിയ സംവിധായകന്‍ വൈശാഖിനെയും കൂ്ട്ടരെയും എംഡിഎംകെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Dec 21, 2011 8:41 am | |
| - nishpakshan wrote:
- മദ്യപിച്ചുവെന്ന വാര്‍ത്ത സത്യമോ
[You must be registered and logged in to see this image.]
മൈഥിലി ലഹരിയുടെ വലയിലാണെന്ന വാര്‍ത്ത മലയാളി പ്രേക്ഷകര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യപിയ്ക്കുന്ന നടിയ്ക്ക് രാത്രി എട്ട് മണി കഴിഞ്ഞാല്‍ നാവിന് കണ്‍ട്രോളുണ്ടാവില്ലെന്നും പാതിരാത്രിയായാലും ഉറങ്ങാതെ ലഹരിയുടെ വലയിലായിരിക്കുമെന്നും നിര്‍മാതാക്കള്‍ പരാതിപ്പെടുന്നുവെന്നായിരുന്നു വാര്‍ത്ത.
രാത്രി 12 വരെയൊക്കെ ഉറക്കമൊളിയ്ക്കുന്ന താരത്തെ രാവിലെ പത്ത് മണിയ്ക്ക് വിളിച്ചാലും ഉറക്കത്തിലാണെന്ന് മറുപടിയാണ് കിട്ടുക. ഒരു സംവിധായകന്‍ ഫോണില്‍ നടിയെ വിളിച്ചപ്പോള്‍ സംഭാഷണത്തിനിടെ മതിയെടോ എനിയ്ക്കിനി കുടിയ്ക്കാന്‍ വയ്യെന്ന് നടി പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ ജീവിതത്തിലൊരിയ്ക്കലും മദ്യപിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്. പത്തനം തിട്ടയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടു തന്നെ കള്ളത്തരങ്ങളൊന്നും തനിയ്ക്ക് അറിയില്ല. ക്ലബുകളിലൊന്നും പോവാറില്ല. പോവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ പേടികൊണ്ട് അതൊന്നും വേണ്ടന്ന് വച്ചിരിയ്ക്കുകയാണെന്ന് താരം.
തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത് സിനിമയിലെ ചിലര്‍ തന്നെയാവാമെന്ന് നടി. അടുത്തിടെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മൈഥിലി അഭിമുഖത്തില്‍ വെളിപ്പെടുത്തി. vellamadichittundel athu sammathgichoode.......... veruthe enthinaa kudiyanmaarude vila kalayikkunne | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Vakkukal...Vaachakangal...... Thu Dec 22, 2011 6:59 am | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Vakkukal...Vaachakangal...... Thu Dec 22, 2011 6:59 am | |
| ചലച്ചിത്രമേളയെ നിയന്ത്രിച്ചതു ഗുണ്ടകളും രാഷ്‌ട്രീയക്കാരും: ഷെറി
കണ്ണൂര്‍: തിരുവനന്തപുരത്ത് ഒരാഴ്‌ചയോളം നടന്ന ചലച്ചിത്രമേളയെ നിയന്ത്രിച്ചതു ഗുണ്ടകളും രാഷ്‌ട്രീയക്കാരുമാണെന്നു സംവിധായകന്‍ ഷെറി. നിയന്ത്രിക്കാന്‍ എല്‍പ്പിച്ച വോളണ്ടിയര്‍മാര്‍ പോലും കാണികളോടു കൂവാന്‍ ആഹ്വാനം ചെയ്യുന്ന കാഴ്‌ചയായിരുന്നു.
അധികൃതര്‍ക്കു പോലും ബോധ്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സിനിമയായ 'ആദിമധ്യാന്ത'ത്തെ ഫെസ്‌റ്റിവലില്‍നിന്ന് ഒഴിവാക്കാനാണ് സംഘാടകര്‍ ശ്രമിച്ചത്. ഇതിനു പിന്നിലെ ചേതോവികാരം എന്തെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷെറി.
ആദിമധ്യാന്തത്തിനെതിരേ സാമുദായികശക്‌തികളെ പോലും ഇളക്കിവിടാന്‍ സംഘാടകര്‍ ശ്രമിച്ചു. തന്റെ സിനിമയെ വൈരുധ്യമായ കാരണങ്ങള്‍ നിരത്തി തകര്‍ക്കാന്‍ ശ്രമിച്ച സിനിമാ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മാനസികാസ്വാസ്‌ഥ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഫെഫ്‌കയുടെ ഓഫീസില്‍ പോലും കയറി അദ്ദേഹം തെറിവിളി നടത്തി. ചലച്ചിത്രമേളയില്‍ താന്‍ വേട്ടയാടപ്പെട്ട സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഷെറി ആവശ്യപ്പെട്ടു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu Dec 22, 2011 9:22 am | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Vakkukal...Vaachakangal...... Mon Jan 02, 2012 7:56 am | |
| കാവ്യ ഒരു സാധാരണക്കാരി: പൂനം ബജ്‍വ [You must be registered and logged in to see this image.] വെനീസിലെ വ്യാപാരി മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൂനം ബജ്‍വ. തെലുങ്കിലൂടെ സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പൂനം മമ്മൂട്ടിയ്‌ക്കൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നു. മമ്മൂട്ടി ഒരു തികഞ്ഞ അഭിനേതാവാണെന്ന് പൂനം പറയുന്നു.
മലയാള സിനിമയില്‍ തന്റെ സുഹൃത്ത് കാവ്യയാണെന്ന് പൂനം. ചൈന ടൗണില്‍ കാവ്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. കാവ്യ സിംപിള്‍ ആണ്. നടിയാണെന്ന ഭാവം തീരെയില്ല. തീര്‍ത്തും ഡൗണ്‍ ടു എര്‍ത്ത്-പൂനം പറയുന്നു.
മോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും തനിയ്ക്ക് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ മുന്നോട്ടുള്ളൂ എന്ന നിലപാടിലാണ് നടി. | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: Vakkukal...Vaachakangal...... Tue Jan 10, 2012 3:27 am | |
| യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണം [You must be registered and logged in to see this image.]ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
മുതിര്‍ന്ന സംഗീതജ്ഞനും മതേതരത്വത്തെ ബഹുമാനിയ്ക്കുന്നയാളുമായ യേശുദാസിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിയ്ക്കാന്‍ അധികൃതര്‍ തയാറാവണം. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗുരുവായൂരില്‍ യേശുദാസിനെ പ്രവേശിപ്പിയ്ക്കുന്ന കാര്യത്തില്‍ ഹിന്ദു സമൂഹം പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യേശുദാസിന് ശ്രീനാരായണ പുരസ്‌കാരം സമ്മാനിയ്ക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അമ്പതിനായിരം രൂപ സമ്മാനത്തുകയുള്ള ശ്രീ നാരായണ പുരസ്‌കാരം ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളാണ് യേശുദാസിന് സമ്മാനിച്ചത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Jan 10, 2012 8:57 am | |
| - thanthonni wrote:
- കാവ്യ ഒരു സാധാരണക്കാരി: പൂനം ബജ്‍വ
[You must be registered and logged in to see this image.]
വെനീസിലെ വ്യാപാരി മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൂനം ബജ്‍വ. തെലുങ്കിലൂടെ സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പൂനം മമ്മൂട്ടിയ്‌ക്കൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നു. മമ്മൂട്ടി ഒരു തികഞ്ഞ അഭിനേതാവാണെന്ന് പൂനം പറയുന്നു.
മലയാള സിനിമയില്‍ തന്റെ സുഹൃത്ത് കാവ്യയാണെന്ന് പൂനം. ചൈന ടൗണില്‍ കാവ്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. കാവ്യ സിംപിള്‍ ആണ്. നടിയാണെന്ന ഭാവം തീരെയില്ല. തീര്‍ത്തും ഡൗണ്‍ ടു എര്‍ത്ത്-പൂനം പറയുന്നു.
മോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും തനിയ്ക്ക് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ മുന്നോട്ടുള്ളൂ എന്ന നിലപാടിലാണ് നടി. pooooooooooooooname engineyaanennu kavya paranjo???? | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|