ഇന്ന് പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഒരു സിനിമക്കുപോകാം എന്ന് വിചാരിച്ചത്. ഞാന്‍ ഒരു ആക്ഷന്‍ ഫാന്‍ ആയതുകൊണ്ട്
Jackie Chan-ന്‍റെ
Karate Kid കാണാന്‍ തീരുമാനിച്ചു.
New Theater-ല്‍
ആണ് ഷോ. ഇടക്ക് ഇടക്ക് മഴ പെയ്യുന്നുണ്ട് . എന്നിരുനാലും ബൈക്കില്‍ത്തന്നെ
യാത്രതിരിച്ചു. മെയിന്‍ റോഡ് വഴി പോയാല്‍ എത്തുമെന്ന് ഉറപ്പൊന്നും
ഇല്ലാത്തതുകൊണ്ട് (അതുവഴി പോയാല്‍ ചിലപ്പോള്‍ അമ്പലത്തറ റോഡിലെ ജപ്പാന്‍
കുഴിയിലോ അല്ലെങ്കില്‍ അവിടുത്തെ വെള്ളപൊക്കത്തിലോ വീണു ചാകും എന്ന്
പേടിച്ചിട്ടാണ്)ബൈപാസ് വഴിയാണ് തിയേറ്ററില്‍ എത്തിയത്.
തിയേറ്ററിന്റെ ഗേറ്റ് കടന്നു വണ്ടി പാര്‍ക്ക് ചെയ്യാനായി ചെന്നപ്പോളാണ്
കണ്ടത് നല്ല ചെളിയുള്ള മണ്ണില്‍ മഴയും വെയിലും നല്ലരീതിയില്‍ കിട്ടുന്ന
ഒരു സ്ഥലമാണ് പാര്‍ക്കിംഗ് ഏരിയ. അവിടെ വണ്ടി പാര്‍ക്ക് ചെയ്യുന്നതിന്
ശരിക്കുംപറഞ്ഞാല്‍ തിയേറ്ററുകാര്‍ ഇങ്ങോട്ടാണ് പൈസ തരേണ്ടത്. എന്നിരുനാലും
ഞാന്‍ 2രൂപയുടെ പാസ്സ് എടുത്ത് വണ്ടി പാര്‍ക്ക് ചെയ്തു.
ടിക്കറ്റ് കൌന്‍ണ്ടറില്‍ ടിക്കറ്റ് കൊടുക്കുന്ന ആള്‍ എത്തിയിട്ടില്ല.
ടിക്കറ്റ് എടുക്കുവനായി തരക്കേടില്ലാത്ത ഒരു ക്യുവും ഉണ്ട്. ഒരു ഇടച്ചാല്
വഴി കയറിവേണം ടിക്കറ്റ് കൌന്‍ണ്ടറിന്‍റെ അടുത്തെത്താന്‍. ടിക്കെറ്റ്
എടുക്കുവാന്‍ ക്യു നില്‍ക്കുവാനുള്ള ഇടച്ചാലിനെപറ്റി പറഞ്ഞാല്‍....കൃത്യം
ഒരു ആള്‍ക്ക് നില്‍ക്കുവാനുള്ള വീതിയില്‍ 8-9 അടി പൊക്കമുള്ള ചുമരുകള്‍
ഇരുഭാഗത്തും കെട്ടിപോക്കിയിട്ടുണ്ട്. കൂടാതെ ആ ചുമരുകളില്‍ മുഴുവന്‍
വര്‍ഷങ്ങളായി സംസ്കാര സംഭന്നരായ മലയാളികള്‍ മുറുക്കാന്‍ മുറുക്കിയും
മറ്റും തുപ്പി നിറച്ചതായി കാണാം.....തറയില്‍ മിക്കഇടങ്ങളിലും മഴയത്ത്
ഒഴുകിവന്ന വെള്ളം കെട്ടി നല്ല ചെളിയായി കെട്ടികിടക്കുന്നു. തറയുടെ
ബാക്കിയുള്ള സ്ഥലങ്ങളില്‍ വശങ്ങളിലെ മരങ്ങളില്‍നിന്നും വീണ ഇലകള്‍ ചീഞ്ഞ്
അളിഞ്ഞ് കിടക്കുന്നു. ആകെകുടെ നല്ല വൃത്തിയും നല്ല
സു(ദുര്‍)ഗന്ധവും........അങ്ങനെ ഒരുവിതത്തില്‍ അതിലൂടെയെല്ലാം കടന്ന്
കൌന്‍ണ്ടറില്‍ നിന്നും ടിക്കറ്റ് എടുത്തു. ടിക്കറ്റ് ചാര്‍ജ് 35 രൂപ....
തിയേറ്ററിനുള്ളില്‍ കയറിയതിനുശേഷം അടുത്ത പണി നല്ല ഒരു സീറ്റ്
കണ്ടുപിടിക്കുക എന്നതായിരുന്നു....പല സീറ്റുകളും നോക്കിയെങ്കിലും
മിക്കവയും കീറിപറിഞ്ഞ് ഒരു പരുവമായതായിരുന്നു. ചില സീറ്റുകള്‍ക്കാകട്ടെ
അതിന്റെ ഫ്രെയിം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൂടാതെ മിക്ക സീറ്റുകളുടെയും
പുറകില്‍ വളരെ മനോഹരമായി പല ആളുകളുടെയും പേരുകള്‍ കൊറിയിട്ടിരിക്കുന്നത്
കാണാം. അങ്ങനെ തപ്പി തപ്പി ഒരുവിതത്തില്‍ ഒരു നല്ല സീറ്റ് കണ്ടുപിടിച്ച്
ഇരിപ്പായി....പടം തുടങ്ങി സാമാന്യം തരക്കേടില്ലാത്ത പടം....ഒരുവിധം നല്ല
ആളും കാണാനുണ്ട്.....
സമയം കടന്ന് പോയി ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്ന് ടോയിലെറ്റില്‍ പോകാമെന്ന്
കരുതി പുറത്തേക്കിറങ്ങി.....പുറത്ത് പല സ്ഥലങ്ങളിലും പുകവലി പാടില്ല എന്ന
ബോര്‍ഡ് വച്ചിട്ടുണ്ട്. പക്ഷെ അവിടെ പുകവലിക്കാതെ നില്‍ക്കുന്ന വിരലില്‍
എണ്ണാവുന്ന ആളുകളെ മാത്രമേ ഞാന്‍ കണ്ടുള്ളൂ. അങ്ങനെ നില്‍ക്കുമ്പോളാണ്
പുറത്ത് അതിമനോഹരമായ മറ്റൊരു കാഴ്ച കണ്ടത്.
ടോയിലെറ്റില്‍ പോകണമെങ്കില്‍ തിയേറ്ററിനു വെളിയിലൂടെ മഴ മുഴുവന്‍
നനഞ്ഞുവേണം പോകാന്‍. എന്നാല്‍ അങ്ങനെ പോകാമെന്നുവച്ചാലോ...........പോകുന്ന
വഴിയില്‍ അരയടി പൊക്കത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നു അതുലൂടെവേണം
പോകാന്‍.....രണ്ടുംകല്പിച്ചു അതിലൂടെ നടന്ന് ഞാന്‍ ടോയിലെറ്റില്‍
എത്തി...............ടോയിലെറ്റിന്‍റെ അകത്തു കയറി ചുമരിലോട്ടു
നോക്കിയപ്പോല്‍ത്തന്നെ മഹാന്‍മാരായ ചില മലയാളികള്‍ എഴുതിവച്ച ചില
മഹദ്‌വചനങ്ങള്‍ (പുളിച്ച തെറി) ചുവരിലുടനീളം കണ്ടു. മാത്രമല്ല പല
യൂറിനലുകളിലും മൂത്രം കെട്ടി നില്‍ക്കുന്നു...............കൂടാതെ നല്ല
സു(ദുര്‍)ഗന്ധവും............ഇതെല്ലാം കണ്ടു മതിയായി പുറത്തേക്കു ഇറങ്ങി
വീണ്ടും സീറ്റില്‍ പോയി ഇരുന്നു.....
സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ കയ്യിലൂടെ എന്തോ ഒന്ന് ഇഴ്ഞ്ഞു
കയറുന്നതുപോലെ തോന്നി. അത് എന്താണെന്നു നോക്കാതെ ഞാന്‍ പെട്ടന്ന് അതിനെ
തട്ടികളഞ്ഞു. അല്‍പം സമയം കഴിഞ്ഞപ്പോള്‍ വീണ്ടും എന്തോ എന്‍റെ കയ്യിലൂടെ
കയറുന്നതുപോലെ തോന്നി അപ്പോള്‍ത്തന്നെ ഞാന്‍ എന്‍റെ മൊബൈല്‍ ഓണാക്കി
അതിന്റെ വെളിച്ചത്തില്‍ എന്താണെന്നു നോക്കി. പക്ഷെ അത് എന്താണെന്നു
എനിക്ക് മനസ്സിലായില്ല . അപ്പോള്‍ എന്‍റെ അടുത്തിരുന്ന ഒരു ചേട്ടന്‍
പറഞ്ഞു "പേടിക്കണ്ട അത് മൂട്ടയാണ് എന്‍റെ ദേഹത്തുക്കുടെയും കുറച്ചുനേരം
മുന്പേ കയറിയതെയുള്ളു......."
ഇതെല്ലാം സഹിച്ച് പടം കണ്ട് പുറത്തിറങ്ങിയ എനിക്ക്
തിയേറ്ററിന്റെ ഈ ദുരവസ്ഥക്ക് കാരണക്കാര്‍ ആരാണെന്നു
മനസ്സിലാകുനില്ല.............
തിയേറ്ററിലെ അടിസ്ഥാന സൌകര്യങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഉടമസ്ഥരാണോ................????
അതോ, എത്ര നല്ല സെറ്റപ്പിനേയും കുളമാക്കുന്ന ചില മലയാളികളുടെ സംസ്ക്കാരമാണോ.............????
ഒന്നുറപ്പ്
......ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിയേറ്റര്‍ പരിശോധിച്ച് വേണ്ട നടപടികള്‍
സ്വീകരിക്കുകയും, തിയേറ്റര്‍ ജീവനക്കാര്‍ കാണികളെ വേണ്ടരീതിയില്‍
നിയന്ത്രിക്കുകയും ചെയ്താല്‍ ഈ വിധത്തിലുള്ള പ്രശ്നങ്ങള്‍ 90%-വരെ
പരിഹരിക്കാന്‍ കഴിയും. അത്തരത്തിലുള്ള ഒരു നല്ല നാളെക്കായി ഞാന്‍
കാത്തിരിക്കുന്നു..............................