malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
yeldo987
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
real hero
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
allambans
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
mohan.thomas
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
ajith_mc86
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
deathrace
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
dracula
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
maadambi
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
mohan
Awards...and other honours!!!!!!!!!!!!!! - Page 11 I_vote_lcapAwards...and other honours!!!!!!!!!!!!!! - Page 11 I_voting_barAwards...and other honours!!!!!!!!!!!!!! - Page 11 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Awards...and other honours!!!!!!!!!!!!!! - Page 11 Image
Powered by website-hit-counters.com .
flag
Awards...and other honours!!!!!!!!!!!!!! - Page 11 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Awards...and other honours!!!!!!!!!!!!!!

Go down 
+26
saivar
vettukuzhi
manzoor
shyam
velayudhan
suku
balagolapan
merlin
mangalasseri
balram
Sandeep
willy
menon
MANNADIYAR
bellari raja
M.R.P
mohan.thomas
raja
yeldo987
dracula
maadambi
safalpu
mohan
naayakan
ajith_mc86
real hero
30 posters
Go to page : Previous  1, 2, 3 ... 9, 10, 11
AuthorMessage
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyTue Nov 29, 2011 3:01 am

രഞ്ജിത്തും സുരാജും അവാര്‍ഡ് വാങ്ങാനെത്തിയില്ല

[You must be registered and logged in to see this image.]

സംസ്ഥാന ഫിലിം അവാര്‍ഡ്ദാനച്ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരാജ് വെഞ്ഞാറമൂടും എത്തിയില്ല. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ ഒ.കെ. ജോണിയും ചടങ്ങില്‍ പങ്കെടുത്തില്ല്‌ള.

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ജോണിയും ചടങ്ങില്‍ എത്താഞ്ഞതെങ്കില്‍ സുരാജ് വെഞ്ഞാറമൂട് ഷൂട്ടിങ് തിരക്കിലായിരുന്നു എന്നാണ് സംഘാടകര്‍ പറയുന്നത്. അവാര്‍ഡ്ദാനച്ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ സലിംകുമാര്‍ എത്തിയപ്പോഴും മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ കാവ്യാമാധവന്‍ എത്തിയപ്പോഴും നിലയ്ക്കാത്ത കൈയടിയായിരുന്നു.

സിനിമാ സംബന്ധിയായ മികച്ച ലേഖനത്തിനുള്ള അവാര്‍ഡുകള്‍ ഡോ. ബിജു, എന്‍.വി. സുജിത്കുമാര്‍ എന്നിവര്‍ക്ക് നല്‍കിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മമ്ത മോഹന്‍ദാസ് (മികച്ച രണ്ടാമത്തെ നടി), ബിജുമേനോന്‍ (മികച്ച രണ്ടാമത്തെ നടന്‍), മികച്ച രണ്ടാമത്തെ ചിത്ര (മകരമഞ്ഞ്) ത്തിന്റെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ ജോസ് കെ. മാനുവല്‍, പി.എസ്. രാധാകൃഷ്ണന്‍ മികച്ച ഡോക്യുമെന്ററി സംവിധായിക മീനാദാസ് നാരായണന്‍, പ്രത്യേക ജൂറി പരാമര്‍ശം നേടിയ തലൈവാസല്‍ വിജയ് (യുഗപുരുഷന്‍), പ്രത്യേക ജൂറി പരാമര്‍ശം നേടിയ പ്രേംലാല്‍, പ്രത്യേക ജൂറി അവാര്‍ഡ് നേടിയ വിപിന്‍ വിജയ് (ചിത്രസൂത്രം), മികച്ച നവാഗത സംവിധായകന്‍ മോഹന്‍ രാഘവനുവേണ്ടി അമ്മ കെ.കെ. അമ്മിണി, മികച്ച കൊറിയോഗ്രാഫിക്ക് മധു ഗോപിനാഥ്, സജീവ് വക്കം, മികച്ച ഡബിങ്ങിന് റിസബാവ, പ്രവീണ, മികച്ച വസ്ത്രാലങ്കാരത്തിന് എസ്.ബി. സതീശന്‍, മികച്ച മേക്കപ്പ്മാന്‍ പട്ടണം റഷീദ്, ശബ്ദലേഖനത്തിന് ശുഭദീപ് സെന്‍ഗുപ്ത, അജിത്ത് എം. ജോര്‍ജ്, മികച്ച കലാസംവിധായകന്‍ കെ. കൃഷ്ണന്‍കുട്ടി, മികച്ച ചിത്രസംയോജകന്‍ സോബിന്‍ കെ. സോമന്‍, മികച്ച ക്ലാസിക്കല്‍ ഗായകന്‍ ഡോ. ബാലമുരളീകൃഷ്ണ, മികച്ച പിന്നണിഗായിക രാജലക്ഷ്മി, മികച്ച പിന്നണിഗായകന്‍ ഹരിഹരന്‍, മികച്ച പശ്ചാത്തലസംഗീതമൊരുക്കിയ ഐസക് തോമസ് കോട്ടുകാപ്പള്ളി, മികച്ച സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ്, മികച്ച തിരക്കഥാകൃത്ത് സലിം അഹമ്മദ്, മികച്ച ഛായാഗ്രഹണത്തിന് ഷഹനാദ് ജലാല്‍, എം.ജെ. രാധാകൃഷ്ണന്‍, മികച്ച കഥാകൃത്ത് മോഹന്‍ശര്‍മ, മികച്ച ബാലതാരം കൃഷ്ണപത്മകുമാര്‍ തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.



courtesy : [You must be registered and logged in to see this link.]
Back to top Go down
velayudhan
New Member
New Member
velayudhan


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyThu Dec 01, 2011 12:11 am

Renjith ..mullaperiyaar inodulla sneham kondaanennu thonunnilla...varaathirunnathu...
thanne vimarshicha salim kumar inoru pani....Salim Kumar enthayaalum vaangaan varumello... allathe ippol ...mullaperiyaar inodu ee sneham okke evide ninnu vannu...

mullaperiyaar samarasamithi ...kazhinja 1200 divasaamaayi niraharam kidakkaukayaanu...avide poyi kaaryam enthaanu thirakkan sremicho ... ee mullepriyaar snehi....ithinu munpu mattenthinekilum ...kaaryangal...mullaperiyaar inu vendi cheithittundo...?

kurachu aalukale mandanmaar aakaan vendi ulla thanthram....
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySun Dec 04, 2011 10:15 pm

ആദാമിന്റെ മകനെ ഒഴിവാക്കിയത് വിവാദമാവുന്നു

[You must be registered and logged in to see this image.]


തിരുവനന്തപുരം: സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി വിവാദമാവുന്നു. ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പങ്കെടുത്തതിനാലാണ് ചിത്രത്തെ ഒഴിവാക്കിയതെന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ പ്രിയദര്‍ശന്‍ അറിയിച്ചത്.

ചിത്രം ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. അതു കൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ചിത്രം ഇതിനോടകം ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരിച്ചതിനാല്‍ അന്താരാഷ്ട്ര മേളയില്‍ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് പ്രിയന്‍ പറഞ്ഞത്.എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് സംവിധായകന്‍ ഒഴിഞ്ഞുമാറി.

നാല്‍പ്പത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് രജതമയൂരം ലഭിച്ചിരുന്നു. 14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം ആദാമിന്റെ മകന്‍ അബുവായിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyMon Dec 05, 2011 9:23 am

SALIM KUMAAR ippo vere aaaro aaayenna oru bhaavamaanu..

aaake kittiyathu oru national award alle


ithraykkum ahankarikkano?
Back to top Go down
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyMon Dec 05, 2011 8:54 pm

alppanu artham kittiyaal ardharaathrikkum kuda pidikkum..
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyThu Dec 08, 2011 11:08 pm

രഞ്ജിത്തിന് പരോക്ഷ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

[You must be registered and logged in to see this image.]


തിരുവനന്തപുരം: പുരസ്‌കാര ജേതാക്കള്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ ഇനി അവര്‍ക്കായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുള്ളൂവെന്ന് സിനിമയുടെ ചുമതലയുള്ള മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സിനിമയുടെ പേരില്‍ ലഭിക്കുന്ന അവാര്‍ഡുകള്‍ നിഷേധിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും ഇത് അനുവദിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

അവാര്‍ഡ് സ്വീകരിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിത്തന്നാല്‍ മാത്രമേ അത് പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്നതാണ് തന്റെ അഭിപ്രായം. അവാര്‍ഡ് നല്‍കുന്നതിനുള്ള ചടങ്ങുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം വേണ്ടെന്ന് പറയുന്നത് ശരിയല്ല. അക്കാദമി നിശ്ചയിക്കുന്ന പ്രത്യേക ജൂറിയംഗങ്ങളാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഇതിനെ നിസ്സാരവത്ക്കരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൂന്ന് ജില്ലയിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ അക്കാദമിയില്‍ നേരിട്ടെത്തി അവാര്‍ഡ് സ്വീകരിക്കാമെന്നായിരുന്നു രഞ്ജിത്തിന്റെ നിലപാട്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രമാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
Back to top Go down
saivar
New Member
New Member
saivar


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyTue Dec 13, 2011 1:52 am


രഞ്ജിത്ത് ഇടപെട്ടു; സംവിധായകന്‍ നിരാഹാരം നിര്‍ത്തി




[You must be registered and logged in to see this image.]


ആദിമധ്യാന്തം എന്ന സിനിമയെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഷെറി നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. സംവിധായകരായ രഞ്ജിത്ത്, ടി വി ചന്ദ്രന്‍ എന്നിവരുമായ് നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് ഷെറി നിരാഹാരം നിര്‍ത്തിയത്.

ചിത്രം രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തിയേറ്റര്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഷെറിക്ക് ഉറപ്പ് നല്‍കി. ആദിമധ്യാന്തത്തിന്റെ ഡി വി ഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കൈരളി തിയേറ്ററിന് മുന്നില്‍ ഷെറി നിരാഹാരം ഇരുന്നത്.

അതേസമയം, ചിത്രത്തിന് ധാര്‍മ്മിക പിന്തുണയുമായി ഡി വൈ എഫ് ഐയും രംഗത്തെത്തിയിട്ടുണ്ട്
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySat Dec 17, 2011 10:48 pm

സുവര്‍ണ്ണ ചകോരം ദി കളര്‍ ഓഫ് ദി മൌണ്ടെയിന്‍സിന്


പതിനാറാമത് കേരളരാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ പതിനൊന്ന് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം കൊളംബിയന്‍ സിനിമയായ കാര്‍ലോസ് സീസര്‍ ആര്‍ബലെസിന്റെ 'കളര്‍ ഓഫ് ദി മൌണ്ടേയ്ന്‍' കരസ്ഥമാക്കി.

കൊളംബിയന്‍ മലയോരഗ്രാമത്തിന്റെ വര്‍ത്തമാന ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന ഈ ചിത്രം തോക്കിനും മൈനിനുമിടയില്‍ സ്വപ്നങ്ങളെ ബലി കഴിക്കേണ്ടിവരുന്ന സാധാരണ മനുഷ്യരുടെ കഥ പറയുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ വെച്ച് ജൂറി ചെയര്‍മാന്‍ ബ്രൂസ് ബെറസ് ഫോര്‍ഡാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പതിനഞ്ച് ലക്ഷം രൂപയാണ് സുവര്‍ണചകോരം നേടിയ സിനിമയ്ക്ക് ലഭിക്കുന്നത്.

സബാസ്റ്റിയന്‍ ഹിരിയറ്റ് സംവിധാനം ചെയ്ത മെക്‌സിക്കന്‍ ചിത്രമായ എ സ്‌റോണ്‍ ത്രോ എവേ എന്ന ചിത്രത്തിനാണ് രജതചകോരം ലഭിച്ചത്. നാല് ലക്ഷം രൂപയാണ്് ഈ ചിത്രത്തിന് ലഭിക്കുക.

പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചിരിക്കുന്നത് പാബ്‌ളോ പെരല്‍മെന്‍ സംവിധാനം ചെയ്ത ദി പെയിന്റിംഗ് ലെസന്‍ എന്ന ചിലി ചിത്രത്തിനാണ്. രണ്ടുലക്ഷം രൂപയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ദി ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് നല്‍കുന്ന ഫിപ്രസി പുരസ്‌കാരം ഫ്യൂച്ചര്‍ ലാസ്‌ററ് സ്‌ഫോര്‍ എവര്‍ എന്ന ടര്‍ക്കി ചിത്രത്തിനാണ്.

ഓസ്‌കാന്‍ ആല്‍ഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫിപ്രസിയുടെ മികച്ച മലയാള ചിത്രമായി തെരെഞ്ഞെടുത്തിരിക്കുന്നത് ആദാമിന്റെ മകന്‍ അബുവാണ്. മത്സരവിഭാഗത്തില്‍ നിന്നു അവസാനം നിമിഷം പുറം തള്ളിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിനാണ് ഹസ്സന്‍കുട്ടി പുരസ്‌കാരവും ലഭിച്ചത്.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് അറ്റ് ദ എന്‍ഡ് ഓഫ ഇറ്റ് ഓള്‍ (അബോഷേഷേ) എന്ന അദിതി റോയിയുടെ ഇന്ത്യന്‍ ചിത്രത്തിനാണ്. ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ മുഖ്യാതിഥിയായ് എത്തിയത് പ്രശസ്ത സംവിധായകനായ സുഭാഷ്ഘായാണ്.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySun Dec 18, 2011 9:15 pm

നിരുത്തരവാദിത്വം നിരാശപ്പെടുത്തിയ മേള


പതിനാറാമത് കേരളരാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരശീല വീഴുമ്പോള്‍, നിരാശയാണ് പ്രതിനിധികളെ മദിക്കുന്നത്. വര്‍ഷങ്ങളായ് അടുക്കും ചിട്ടയോടുകൂടി നടന്നുവന്നിരുന്ന ഒരു ചലച്ചിത്രമേളയെ എങ്ങിനെ നിരുത്തരവാദപരമായ് നടത്താം എന്ന് തുടക്കം മുതല്‍ തെളിയിച്ച ഈ മേളയുടെ പോരായ്മകള്‍ ഒട്ടേറെയാണ്.

പതിനായിരത്തോളം പ്രതിനിധികള്‍ ഇതില്‍ പതിനഞ്ചു ശതമാനം വനിതകളും ഇരുപത്തഞ്ചു ശതമാനം വിദ്യാര്‍ത്ഥികളുമായിരുന്നു. ആറായിരം പേര്‍ക്ക് മാത്രമേ ഒരേസമയം സിനിമ കാണാന്‍ സാധിക്കുകയുള്ളു. കൈരളി, ശ്രീ, ന്യൂ, അജന്ത, ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീപത്മനാഭ, ധന്യ, രമ്യ, കലാഭവന്‍ എന്നീ തിയറ്ററുകളിലായ് 65 രാജ്യങ്ങളില്‍ നിന്നെത്തിയ 200 ഓളം ചിത്രങ്ങളാണ് എട്ട് ദിവസങ്ങളിലായ് പ്രദര്‍ശിപ്പിച്ചത്.

എല്ലാ തവണയും ആവശ്യപ്പെടുന്നവര്‍ക്ക് പാസുകള്‍ തപാലില്‍ അയച്ചുകൊടുത്തിരുന്നു, ഇത്തവണ അതുണ്ടായില്ല. അതുകൊണ്ടുതന്നെ പാസിനുവേണ്ടി പ്രതിനിധികള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. എട്ടാം തിയ്യതി തന്നെ കലാഭവനില്‍ വലിയ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ ലൈനില്‍ രജിസ്‌റര്‍ ചെയ്യുകയും ഡിഡി അയച്ചചുകൊടുക്കുകയും ചെയ്ത പലര്‍ക്കും സമയത്തിന് പാസ് ലഭിച്ചില്ല. രണ്ടുമണിക്കൂറോളം വെയിലില്‍ ക്യൂ നിന്ന് കൗണ്ടറില്‍ എത്തുമ്പോഴാണ് പലരും പാസ് കിട്ടാതെ നിരാശരായത്. എപ്പോള്‍ ലഭിക്കുമെന്ന് മറുപടി പറയാന്‍ ആരും ഇല്ലാത്ത അവസ്ഥ.

പാസ് ലഭിച്ചവര്‍ക്ക് ഫെസ്റ്റിവല്‍ ബുക്കും സ്‌ക്രീനിംങ് ഷെഡ്യൂളും ലഭിച്ചില്ല. ഒമ്പതാം തിയ്യതി കാലത്ത് 9 മണിമുതല്‍ പ്രദര്‍ശനം തുടങ്ങിയെങ്കിലും നല്ലൊരു പങ്ക് പ്രതിനിധികളും ക്യൂവില്‍ തന്നെയായിരുന്നു പാസിനും ഫെസ്‌റിവല്‍ കിറ്റിനുംവേണ്ടി.

ഓണ്‍ലൈനില്‍ പണമടച്ച പലര്‍ക്കും വീണ്ടും പണമടക്കേണ്ടിവന്നു. ഒന്നിനും ഉത്തരവാദിത്തപ്പെട്ട ആരേയും കലാഭവനില്‍ കാണാതായപ്പോള്‍ പ്രതിനിധികള്‍ പലരും ഫെസ്‌റിവല്‍ ബുക്കുകള്‍ ഓഫീസില്‍ കൈയ്യേറി തോന്നിയതുപോലെ
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySun Dec 18, 2011 9:17 pm

കയ്യൂക്കുള്ളവര്‍ കാഴ്ചക്കാരായി



മേള തുടങ്ങിമൂന്ന് ദിവസമായിട്ടും പാസുകള്‍ ലഭിക്കാത്തവര്‍ ഒട്ടേറെ. സിനിമ കാണാന്‍ വന്നവരോട് പാസ് ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അതുകൊണ്ട് തന്നെ ആളുകള്‍ തോന്നിയ പോലെ തിയറ്ററുകളില്‍ കയറി. ബാല്‍ക്കണി സീറ്റുകള്‍ മുന്‍കൂട്ടി റജിസ്‌ററര്‍ ചെയ്തവരെ പുറം തള്ളി കയ്യൂക്കുള്ളവര്‍ സീറ്റ് കൈക്കലാക്കി.

മുഖ്യധാര സിനിമക്കാരുടെ നേതൃത്വത്തില്‍ നടന്ന മേളയില്‍ ബാല്‍ക്കണി സീറ്റുകള്‍ ജൂറി അംഗങ്ങള്‍ക്കുപുറമേ മുഖ്യധാരയിലെ വിഐപികള്‍ക്കുവേണ്ടി റിസര്‍വ്വ്ഡ് ആക്കിനിര്‍ത്തിയെങ്കിലും പതിവുപോലെ അവരെ ആരെയും ഈ വഴിക്കുകണ്ടില്ല, താരങ്ങളില്ല, സംവിധായകരും കുറവ്.

ഈ സംവിധാനം ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു.നടത്തിപ്പിലുണ്ടായ ഉത്തരവാദിത്വമില്ലായ്മയെ വെല്ലുവിളിച്ചുകൊണ്ട് പ്രതിനിധികളും അച്ചടക്കനടപടികള്‍ക്ക് യാതൊരുവിലയും കല്പിക്കാതെയാണ് തിയറററുകളില്‍ പെരുമാറിയത്.

മത്സരവിഭാഗത്തില്‍ നിന്ന് മലയാളസിനിമയെ പുകച്ചു പുറത്തുചാടിച്ച അക്കാദമി ചെയര്‍മാനും മന്ത്രിയും ആദ്യമേ തന്നെ മേളയുടെ സ്വഭാവം പ്രകടമാക്കി. സെലക്ഷന്‍ കമ്മിറ്റി തള്ളിയ ചിത്രം ഉള്‍പ്പെടുത്താനാണ് സംഘാടകസമിതി സാധാരണ രീതിയില്‍ ശ്രമിക്കാറ്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയ ചിത്രം രാഷ്ട്രീയ ഇടപെടലുകളിലൂടെ തള്ളുന്ന ദയനീയ കാഴ്ചയാണ് ഇവിടെ കണ്ടത്.

അക്കാദമിയുടെ ഉള്ളില്‍ തന്നെ ഇതിനെതിരെ വിവാദം കത്തിപടര്‍ന്നു കഴിഞ്ഞു. സജിത മഠത്തിലിനേയും ബീനാ പോളിനേയും ഇരയാക്കാനാണ് ശ്രമം നടക്കുന്നത്. ഷെറിയുടെ ആദിമധ്യാന്തവും ഒപ്പം മലയാളത്തിന്റെ പ്രാതിനിധ്യം അവാര്‍ഡ് സിനിമകളില്‍ ഇല്ലാതായതിലും പ്രതിനിധികള്‍ക്കുമുമ്പില്‍ പ്രിയദര്‍ശന് മാപ്പ് പറയേണ്ടിവന്നു.

ആദിമധ്യാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഷെറിയുടെ നേതൃത്വത്തില്‍ ഒരുപറ്റം പ്രതിനിധികള്‍ കൈരളി തിയറ്ററിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഉപവാസം കിടക്കാനിരുന്ന ഷെറിയെ സംവിധായകരായ രഞ്ജിത്ത്ും ടി.വി.ചന്ദ്രനും ഇടപെട്ട് പിന്‍തിരിപ്പിക്കുകയും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു.

ശ്രീകുമാറില്‍ വന്‍തിരക്കായിരുന്നു ഷെറിയുടെ ചിത്രം കാണാന്‍. പ്രദര്‍ശനവേളയില്‍ ചിത്രത്തെ അപഹാസ്യപ്പെടുത്താന്‍ ചില തല്പരകക്ഷികള്‍ ശ്രമിച്ചതും മേളയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതായി.ഓപ്പണ്‍ ഫോറത്തിലും നിരന്തരം സംഘാടനത്തിനെ തിരായ അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നു വന്നു. ഷെറിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെഫ്കയില്‍ ഷെറിക്ക് അംഗത്യം നല്‍കാന്‍ തീരുമാനിക്കുകയും രഞ്ജിത് കാപ്പിറ്റോള്‍ മുഖേന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നതിന് മുന്‍കൈയ്യെടുക്കുമെന്ന് പറയുകയുണ്ടായി.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySun Dec 18, 2011 9:18 pm

ചിത്രങ്ങളും നിരാശപ്പെടുത്തി



എന്തു ബുദ്ധിമുട്ടുകള്‍ സഹിച്ചാലും മേളയിലെ ചിത്രങ്ങള്‍ മികച്ചതായാല്‍ എല്ലാവരും തെറ്റുകുറ്റങ്ങളൊക്കെ മറക്കും. എന്നാല്‍ ഇത്തവണ എത്തിയ ചിത്രങ്ങളില്‍ വലിയ പങ്കും നിരാശപ്പെടുത്തുന്നവയായിരുന്നു. ഒരു മൈല്‍സ്‌റോണ്‍ സിനിമ കിട്ടിയതുമില്ല. പൊതുവേ സംഘാടനത്തില്‍ ഏറെ പ്രൊഫഷണലായ ഗോവയില്‍ ചിത്രങ്ങള്‍ നിരാശപ്പെടുത്താറുണ്ട്.

ഇത്തവണ എല്ലാ അര്‍ത്ഥത്തിലും ഗോവ മികച്ചുനിന്നപ്പോള്‍ കേരളത്തിന്റെ മേള നിരാശപ്പെടുത്തി. ഉത്ഘാടന ചിത്രമായ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീയും വലിയ ആകര്‍ഷകമായില്ല. മത്സരവിഭാഗത്തില്‍ ചിലിയുടെ ദി പെയിന്റിംഗ് ലെസ്സണ്‍, ടര്‍ക്കി ചിത്രങ്ങളായ ബോഡി, ഫ്യൂച്ചര്‍ ലാസ്‌റ് ഫോര്‍ എവര്‍ മെക്‌സികോ ചിത്രമായ എ സ്‌റോണ്‍ ത്രേ എവേ, അര്‍ജന്റീന ചിത്രമായ ക്യാറ്റ് വാനിഷസ് എന്നിവ മികച്ചനിലവാരം പുലര്‍ത്തി.

റെട്രോ വിഭാഗത്തില്‍ റോബോര്‍ട്ട് ബ്രെസ്സണ്‍, യാസുസോ മാസുമുറ, നാഗിസ ഓഷിമ, തിയോ അബലോപോളിസ്, അഡോള്‍ഫ്‌സ് മെക്കോസ് എന്നിവരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായ്. ഹോമേജ് വിഭാഗത്തില്‍ഉള്‍പ്പെടുത്തിയത് എലിസബത്ത് ടെയ്‌ലര്‍, റോള്‍ റോയിസ്, മണികൗള്‍, താരീഖ് മസൂദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ്.

ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് തോന്നിപ്പിച്ച ചിത്രങ്ങള്‍ക്കും മത്സരവിഭാഗത്തിനുമായിരുന്നു ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഒരാഴ്ചക്കാലം എല്ലാ പരിപാടികള്‍ക്കും അവധികൊടുത്ത് ഒരുപാട് ത്യാഗം സഹിച്ച് കാശും ചിലവഴിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്നും തിരുവനന്തപുരത്തെത്തിയ പ്രതിനിധികളോട് ഇത്തവണ സംഘാടകര്‍ കാണിച്ചത്
ഗുരുതരമായ അപാകമാണെന്ന് പറയാതെ വയ്യ.

വിദേശ പ്രതിനിധികളടക്കം നിരവധിപേര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ നിരത്തുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ നല്ലൊരു മേളയെ നശിപ്പിക്കുന്ന വിധമായിപോവുകയായിരുന്നു. സംഘാടകസമിതിയിലെ വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ പരസ്പരം മത്സരിച്ചതും അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായ ധാര്‍ഷ്ട്യവും തന്നെയാണ് ഇതിനെല്ലാം ഇടയാക്കിയത് എന്ന് തുറന്നു സമ്മതിക്കേണ്ടിവരും ബന്ധപ്പെട്ട അധികാരികള്‍ക്ക് വരും നാളുകളില്‍.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ ചലച്ചിത്രമഹോല്‍സവത്തിലെ അതിഥികളായെത്തിയ ജയഭാദുരി ബച്ചനും ഓംപുരിയും മേളയുടെ പ്രാതിനിധ്യബാഹുല്യം കണ്ട് അതിശയിക്കുകയും അനുമോദിക്കയുമുണ്ടായി. തിയറ്ററില്‍ തങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ തള്ളികയറിയ പ്രതിനിധികളെ കണ്ട് ചിലി, ടര്‍ക്കി, അര്‍ജന്റീന സംവിധായകര്‍ ഈ അനുഭവം സന്തോഷവും പുതുമയും സമ്മാനിക്കുന്നതാണെന്ന് തുറന്നുപറഞ്ഞു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyWed Dec 21, 2011 8:54 am

pakshe ee melayile thaaaram nammade manthriyaa.........

avasaaanam annante suuuuuper dialogue kettaa.........

"ennodum priyanodum kali vendaaa........."
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySat Dec 24, 2011 12:06 am

enikkum managerkkum koodi 50,000 rs shambalam ennu parayunna pole undu...
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyThu Dec 29, 2011 6:26 am

Ujala Asianet FilM Awards 2012 Announced


● Best Actor - ♥MOHANLAL♥ (Snehaveedu,PRANAYAM ,Arabiyum Ottakavum P.Madhavan Nairum,Christian Brothers)
● Best Actress - Kavya (Gadhama,Bhaktha Janangalude Shradhak,Vyapari)
● Best Director- SalimAhmed (Aadaminte Makan Abu)
● Best Film - Aadaminte Makan Abu
● Golden Star - Mammootty
● Life Time Achievement Award - Shahrukh Khan
● Best Popular Actor - Jayaram (Seniors,Swapna Sanchari,Nayika,Makup Man)
● Best Popular Actress - Samvritha (Swapna Sanchari,Manikyakallu,)
● Youth Icon Of The Year - Asif Ali (Salt N Peper,Violin,Traffic,Sevens)
● Best Character Actor - Innocent
● Best Character Actress- Padmapriya(Nayika,Seniors,Sneh aveedu)
● BestSupporting Actor- Sreenivasan(Traffic)
● Best Supporting Actress-Swetha (Salt N Pepper)
● Best Actor In Villan - Vijaya Ragavan (Christian Brothers,Venicile Vyapari)
● Best Actor In Comic Role-Suraj Venjaramood
● Best Star Pair - Jayasurya & Bhama(Janapriyan)
● Special Juri Award - Salim Kumar
● Special Award For The Bst Film On National Integration - Urumi
● Best Screenplay - Traffic
● Best Cinematography - Urumi
Back to top Go down
velayudhan
New Member
New Member
velayudhan


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptySun Jan 08, 2012 12:21 am

ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വിതരണം ചെയ്തു

[You must be registered and logged in to see this image.]


തിരുവനന്തപുരം: ചലച്ചിത്ര-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍വെച്ച് പതിനാലാമത് ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും നടന്നു. ദുബായിലെ ഫെസ്റ്റിവല്‍ സിറ്റിയിലാണ് വെള്ളിയാഴ്ച അവാര്‍ഡ്‌നിശ നടന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ്ഖാന്‍, അസിന്‍, വിദ്യാബാലന്‍, കാവ്യാമാധവന്‍, മനോജ് കെ. ജയന്‍, അര്‍ച്ചന കവി, സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി, മേനകസുരേഷ്‌കുമാര്‍, ഏഷ്യാനെറ്റ് എം.ഡി. കെ. മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

അവാര്‍ഡ് നിശ മനീഷ ലംബ, ദിവ്യാഉണ്ണി, വിദ്യാഉണ്ണി, റീമാ കല്ലിങല്‍, റോമ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും ബെന്നിദയാല്‍, കലാഭവന്‍ മണി, റിമി ടോമി തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ടിനിടോം, കല്പന, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റുകളുംകൊണ്ട് സമ്പന്നമായിരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും സമ്മാനത്തുകയും വിതരണം ചെയ്തു.
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 43
Location : cochin

Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 EmptyThu Feb 16, 2012 8:42 pm

മാതൃഭൂമി അവാര്‍ഡ് മോഹന്‍ലാല്‍ നടന്‍ കാവ്യ നടി

[You must be registered and logged in to see this image.]

മാതൃഭൂമി കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡുകള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. പ്രണയം മികച്ച ചിത്രം, നടന്‍ മോഹന്‍ലാല്‍, നടി കാവ്യ മാധവന്‍, സംവിധായകന്‍ രഞ്ജിത്. ഈ അവാര്‍ഡു നിര്‍ണ്ണയത്തിലെ പരമാധികാരികള്‍ പ്രേക്ഷകരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കേരളത്തിനകത്തും പുറത്തുമായുള്ള പതിനായിരകണക്കിന് പ്രേക്ഷകരുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഈ അവാര്‍ഡുകള്‍ പരിഗണിച്ചത്. മറ്റ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് ഇവര്‍ക്കാണ്. തിരക്കഥ ബോബി സഞ്ജയ് (ട്രാഫിക്ക്), ഗാനരചന ഒ .എന്‍. വി (പ്രണയം), സംഗീത സംവിധാനം എം. ജയചന്ദ്രന്‍ (പ്രണയം), ഗായകന്‍ വിജയ് യേശുദാസ് ഈ പുഴയും സന്ധ്യകളും (ഇന്ത്യന്‍ റുപ്പി), ഗായിക കെ. എസ്. ചിത്ര ചെങ്കതിര്‍ കൈയ്യും വീശി (സ്വപ്ന സഞ്ചാരി), സ്വഭാവ നടന്‍ തിലകന്‍ (ഇന്ത്യന്‍ റുപ്പി), സ്വഭാവ നടി ജയപ്രദ (പ്രണയം), ഛായാഗ്രഹണം സന്തോഷ് ശിവന്‍ (ഉറുമി),

മറ്റ് അവാര്‍ഡുകളും ചലച്ചിത്ര സപര്യപുരസ്‌ക്കാരവും പിന്നീട് പ്രഖ്യാപിക്കും. മാര്‍ച്ച് മൂന്നിന് കൊച്ചി മറ്റൈന്‍െഡ്രൈവില്‍നടക്കുന്ന ആഘോഷപൂര്‍ണ്ണമായ താരോല്‍സവത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പങ്കെടുത്ത പ്രേക്ഷകരില്‍നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് അവാര്‍ഡുദാനചടങ്ങില്‍ പങ്കെടുക്കാനുള്ള പാസുകള്‍ നല്‍കും.
Back to top Go down
Sponsored content





Awards...and other honours!!!!!!!!!!!!!! - Page 11 Empty
PostSubject: Re: Awards...and other honours!!!!!!!!!!!!!!   Awards...and other honours!!!!!!!!!!!!!! - Page 11 Empty

Back to top Go down
 
Awards...and other honours!!!!!!!!!!!!!!
Back to top 
Page 11 of 11Go to page : Previous  1, 2, 3 ... 9, 10, 11
 Similar topics
-
» Awards and Honours..
» Kerala State Film Awards for Mohan lal

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: