മഴക്കളിയില്‍ വിജയം നേടിയ ആതിഥേയരായ വെസ്റ്റിന്‍ഡീസും ശ്രീലങ്കയും ട്വന്‍റി-20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ കടന്നു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും മഴയ്ക്കും വിന്‍ഡീസിനും മുന്നില്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു.
ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസ് വിജയലക്‍ഷ്യം ആറോവറില്‍ 60 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഗെയ്‌ലിന്‍റെയും (12 പന്തില്‍ 25), പൊള്ളാര്‍ഡിന്‍റെയും (0) വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കേ വിന്‍ഡീസ് വിജയ തീരമണഞ്ഞു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറിങ്ങിയ ഇംഗ്ലണ്ട് മോര്‍ഗന്‍ (55), ലൂക് റൈറ്റ് (45), മൈക്കല്‍ ലംബ് (28), കീസ്‌വൈറ്റര്‍ (26), പീറ്റേഴ്സണ്‍ (24) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. വിന്‍ഡീസിനു വേണ്ടി ഡാരന്‍ സമി രണ്ട് വിക്കറ്റെടുത്തു. സമിയാണ് കളിയിലെ കേമന്‍.
മഴ പന്ത്രണ്ടാമനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ജയവര്‍ധനെയുടെ മിന്നല്‍ സെഞ്ച്വറിയാണ് ലങ്കയ്ക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. ടോസ് നടി ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി ജയവര്‍ധനെ (64 പന്തില്‍ 100), പെരേര (23) എന്നിവര്‍ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.
ആദ്യ ഇന്നിംഗ്സിനും ശേഷം മഴയെത്തിയപ്പോള്‍ സിംബാബ്‌വെയുടെ വിജയലക്‍ഷ്യം അഞ്ചോവറില്‍ 44 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുക്കാനേ സിംബാബ്‌വെയ്ക്കായുള്ളു