മുംബൈ: പ്രശസ്ത ബോളിവുഡ് താരം മക്‌മോഹന്‍ (71) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട്
മുംബൈ യിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹിന്ദിയിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഷോലെയില്‍ അംജദ്ഘാന്‍ അവതരിപ്പിച്ച ഗബ്ബര്‍ സിങിന്റെ കൂട്ടാളിയുടെ വേഷമാണ് മക്‌മോഹനെ പ്രശസ്തനാക്കിയത്. ഗബ്ബര്‍ സിങിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗായ 'കിത്‌നേ ഇനാം രഖേ...' എന്ന ഡയലോഗ് തുടങ്ങുന്നത് മക്‌മോഹന്‍ അവതരിപ്പിച്ച സാംബയെ വിളിച്ചു കൊണ്ടാണ്.
1964ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് എന്ന ചിത്രത്തിലൂടെയാണ് മക്‌മോഹന്റെ അഭിനയജീവിതം ആരംഭിച്ചത്. നാല്‍പത്തിയാറു വര്‍ഷം നീണ്ട കരിയറില്‍ 175ല്‍പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചനോടൊപ്പം 16 ചിത്രങ്ങളിലഭിനയിച്ചു. ഡോണ്‍, ഷാന്‍, ബേണിങ് ട്രെയിന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. പ്രശസ്ത നടി രവീണ ടണ്ഠന്റെ അമ്മാവനാണ്. മിനിയാണു ഭാര്യ . മൂന്നു മക്കള്‍.