അമീര്‍ ഖാന്‍ സംവിധാനം ചെയ്ത താരേ സമീന്‍ പര്‍ ഏറെ ശ്രദ്ധ നേടിയത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയുടെ മികവ് കൊണ്ടു കൂടിയാണ്. ദര്‍ശീല്‍ സഫാരിയെന്ന കൊച്ചു മിടുക്കന്‍ താരമായി. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം വേണ്ടന്നു വയ്ക്കാനും ദര്‍ശീല്‍ മുതിര്‍ന്നു. തനിക്കു മികച്ച താരത്തിനുള്ള അവാര്‍ഡാണ് ലഭിക്കേണ്ടത് എന്നായിരുന്നു ദര്‍ശീലിന്‍റെ മറുപടി. കാര്യം എന്തൊക്കെയായാലും ബോളിവുഡില്‍ തിളങ്ങിയ ബാലതാരം തന്നെയായി ദര്‍ശീല്‍. ആദ്യ ചിത്രത്തിനു ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയ ദര്‍ശീല്‍ പിന്നീട് സ്വീകരിച്ചത് പ്രിയദര്‍ശന്‍റെ ഓഫര്‍. ബം ബം ബോലേ എന്ന പ്രിയദര്‍ശന്‍ ചിത്രം മേയ് പതിനാലിന് തിയെറ്ററുകളിലെത്തും. ഇറാനിയന്‍ ചിത്രം ചില്‍ഡ്രന്‍ ഒഫ് ഹെവന്‍റെ റീമേക്കാണ് ബം ബം ബോലേ.
മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അമീര്‍ ഖാനൊപ്പം ഒരു സിനിമയാണ് ദര്‍ശീല്‍ എപ്പോഴും ആഗ്രഹിക്കുന്നത്. എല്ലാവരും തന്നെ അംഗീകരിച്ചതിനു പിന്നില്‍ അമീര്‍ സാര്‍ തന്നെയാണ്. അത് മറന്ന് തനി ക്ക് ഒന്നുമില്ലെന്ന് ദര്‍ശീല്‍. താനും കുടുംബവും അമീറുമായി നല്ല അടുപ്പത്തിലാണ്. മിക്കവാറും ഫോണില്‍ സംസാരിക്കും. ബം ബം ബോലെയുടെ ഷൂട്ടിങ്ങിനു മുന്‍പും താന്‍ അമീറിന്‍റെ അനുഗ്രഹം വാങ്ങിയിരുന്നു. തന്‍റെ ഗുരുവാണ് അമീര്‍, ദര്‍ശീല്‍ പറയുന്നു.
ബം ബം ബോലെയുടെ ലൊക്കേഷനില്‍ താന്‍ ഏറെ ആസ്വദിച്ചു. വളരെ പെട്ടെന്നാണ് പ്രിയദര്‍ശന്‍ സാര്‍ ഓരോ സീനും പറഞ്ഞു തരുന്നത്. രണ്ടു സഹോദരങ്ങളുടെ പ്രശ്നങ്ങളും അവര്‍ അതിനെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ദര്‍ശീലിന്‍റെ സഹോദരിയായി സിയ വസ്താനി അഭിനയിക്കുന്നു. ബം ബം ബോലേയ്ക്കു പുറമേ വാള്‍ട്ട് ഡിസ്നിയുടെ സോക്കോമോന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലും ദര്‍ശീല്‍ പ്രധാനവേഷത്തിലെത്തുന്നു. പുതുമുഖം സത്യജിത് ഭട്കല്‍ ആണ് സംവിധാനം