ബോളിവുഡിന്‍റെ സ്വന്തം പയ്യന്‍ എന്നു പറയാം ഹൃത്വിക് റോഷനെ. പപ്പ രാകേഷ് റോഷന്‍ സിനിമയ്ക്കു വേണ്ടി ഗ്രൂം ചെയ്തെടുത്ത കുട്ടി. എന്നാല്‍ കരിയറിന്‍റെ ഒരു ഘട്ടത്തില്‍ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു താന്‍ ആലോചിച്ചിരുന്നെന്ന് ഹൃത്വിക് വെളിപ്പെടുത്തുന്നു. അശുതോഷ് ഗുവാരിക്കര്‍ സംവിധാനം ചെയ്ത ജോധ അക്ബറിനു ശേഷമാണ് അങ്ങനെയൊരു ചിന്തയുണ്ടായത്. ഷൂട്ടിങ്ങിനിടെ ഹൃത്വിക്കിന് സാരമായി പരുക്കേറ്റിരുന്നു. തനിക്കു പറഞ്ഞിട്ടുള്ള പണിയല്ല സിനിമയെന്ന് അപ്പോഴാണ് തോന്നിയത്. പുതിയ ചിത്രം കറൈ്റ്സിന്‍റെ ഷൂട്ടിങ്ങിനു മുന്‍പും ഇതേ അവസ്ഥയുണ്ടായിരുന്നു. കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാക്കാന്‍ കഴിയില്ലെന്ന ഡോക്റ്റര്‍മാരുടെ അഭിപ്രായം ഹൃദയഭേദകമായിരുന്നെന്ന് ഹൃത്വിക്. അഭിനയമോ പിന്നണിഗാനരംഗമോ കരിയറായി തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അന്ന് നന്നായി ആലോചിച്ചു.
ഡാന്‍സിന്‍റെയും ആക്ഷന്‍റെയും കാര്യത്തില്‍ കോംപ്രമസൈിനു തയാറാകാത്ത ഹൃത്വിക് പരുക്കുകളുടെ ഇഷ്ടതാരമാണ്. കൃഷ്, ധൂം 2 എന്നീ ചിത്രങ്ങളുടെ സമയ ത്തും പരുക്ക് ഹൃത്വിക്കിനെ അലട്ടി. കറൈ്റ്സിന്‍റെ ചിത്രീകരണത്തിനിടെ കകൈ്കേറ്റ പരുക്ക് കുറച്ചു സീരിയസായിരുന്നു. എന്നാല്‍ സിനിമയ്ക്കു വേണ്ടി തന്‍റെ ബുദ്ധിമുട്ടുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നു ഹൃത്വിക്.
കോയി മില്‍ ഗയായ്ക്കു ശേഷമാണ് ഡ്യൂപ്പ് ഉപേക്ഷിച്ച് അഭിനയിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ ഒരു അഭിനേതാവിന്‍റെ ബുദ്ധിമുട്ടുകളെല്ലാം താന്‍ അറിയുന്നുണ്ട്. കറൈ്റ്സിനു ശേഷം ഐശ്വര്യ റായ് ബച്ചനുമൊന്നിക്കുന്ന ഗുസാരിഷ് തിയെറ്ററുകളിലെത്തും. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് പദ്ധതി. ഇതിനിടെ ശേഖര്‍ കപൂറിന്‍റെ പാനിയിലും നായകനാവാന്‍ ഹൃത്വിക്കിനെ ക്ഷണിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ ചിന്തിച്ചെങ്കിലും തന്‍റെ ഹോളിവുഡ് മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ ഹൃത്വിക് തയാറല്ല.