ഏഴു വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധം വേര്‍പെടുത്തുന്ന വിവരം എല്ലാവരെയും അറിയിച്ചിട്ട് ആഴ്ചകള്‍ കഴിയുന്നതേയുള്ളൂ. സംവിധായകനായ ഭര്‍ത്താവ് സാം മെന്ഡെസില് നിന്ന് വിവാഹമോചനത്തിനായി കാത്തിരിക്കുന്ന ഹോളിവുഡ് താരം കെയ്റ്റ് വിന്‍സ്ലെറ്റ് പ്രൊഫഷനോട് കോംപ്രമൈസ് ചെയ്യാന്‍ തയാറല്ല. പെഴ്സനല്‍ പ്രശ്നങ്ങളെല്ലാം മാറ്റിവച്ച് പുതിയ ടെലിവിഷന്‍ സീരീസില്‍ അഭിനയിക്കുകയാണ് കെയ്റ്റ്. മൈല്ഡേഡ് പിയേഴ്സ് എന്ന സീരീസിന്റെ ഷൂട്ടിങ് ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. 1940കളിലെ കഥാപാത്രത്തെ അവ തരിപ്പിക്കാന്‍ ഫ്ളോറല്‍ ടീ ഡ്രസ്, മാച്ചിങ് ബ്രൗണ്‍ കോട്ട്, ഹാറ്റ്, ഷൂസ് എന്നിവ ധരിച്ച് അഭിനയിക്കുന്ന കെയ്റ്റ് വളരെ പെട്ടെന്നു തന്നെ കഥാപാത്രമായി മാറിക്കഴിഞ്ഞു.
ഗ്രേറ്റ് ഡിപ്രഷന്റെ സമയത്ത് ഭര്‍ത്താവില്‍ നി ന്നു വിവാഹമോചനം നേടി കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ പാടുപെടുന്ന ഒരു വീട്ടമ്മയുടെ കഥയാണ് മൈല്ഡേഡ് പിയേഴ്സന്. കഴിഞ്ഞുകൂടാനുള്ളത് സമ്പാദിക്കുന്നതിനൊപ്പം മൂത്തമ കളോടുള്ള അഗാധമായ സ്നേഹവും അവരെ വെയ്ട്രസിന്റെ ജോലി സ്വീകരിക്കാന്‍ നിര്ബന്ധിതയാക്കുന്നു. പിന്നീട് ഇവര്‍ കൊലപാതകക്കേസില്‍ അകപ്പെടുകയാണ്. ഇവാന് റേച്ചല്‍ വുഡാ ണ് മകളുടെ വേഷത്തിലെത്തുന്നത്. ജെയിംസ് എം കെയ്ന്റെ നോവലിനെ ആധാരമാക്കിയെടുക്കുന്ന സീരീസ് മുന്‍പ് സിനിമയാക്കിയിരുന്നു. അന്ന് ചിത്രത്തിലെ അഭിനയത്തിന് ജൊവാന് ക്രാഫോര്ഡിന് മികച്ച നടിക്കുള്ള ഓസ്കര് പുരസ്കാരവും ലഭിച്ചു.ടോഡ് ഹെയ്ന്‍സ് സംവിധാനം ചെയ്യുന്ന പുതിയ എച്ച്ബിഒ സീരീസിന്റെ ചിത്രീകരണത്തിനിടെ കെയ്റ്റും സാം മെന്‍ഡെസും കഴിയുന്നത്ര സമയം ഒന്നിച്ചു ചെലവിടാന്‍ ശ്രമിക്കുകയായിരുന്നു, കുട്ടികള്‍ക്കു വേണ്ടി. ഏകദേശം തന്റേതു പോലെ ഒരു സിറ്റുവേഷനായതുകൊണ്ടാണോ എന്നറിയില്ല, കഥാപാത്രവുമായി പെട്ടെന്ന് ഇണങ്ങാന്‍ കെയ്റ്റിനു കഴിഞ്ഞത്. സിനിമയാക്കിയിരുന്നെങ്കില്‍ അടുത്ത ഓസ്കറും സ്വന്തമാക്കാന്‍ ശേഷിയുള്ള പ്രകടനമാണ് കെയ്റ്റിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍.